'അന്നാണ് അതിജീവിതയുടെ വക്കാലത്ത് ഏറ്റെടുക്കുന്നത്...അതാണ് ഇവിടെ വരെ എത്തിയത്'; തുറന്നുപറഞ്ഞ് ടിബി മിനി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ വക്കാലത്ത് ഏറ്റെടുക്കാനുണ്ടായ സാഹചര്യം വിശദീകരിച്ച് അഭിഭാഷക ടി ബി മിനി. ന്യൂസ് 7 മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ടി ബി മിനിയുടെ പ്രതികരണം. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ന്നു എന്ന് പുറത്തായ ശേഷം താന്‍ അടക്കമുള്ളവര്‍ കോടതിക്ക് മുന്നില്‍ സമരം നടത്തിയിരുന്നു എന്ന് മിനി പറയുന്നു.
യുവജനവേദിയുടെ നേതൃത്വത്തില്‍ ആണ് പ്രതിഷേധിച്ചത്. അതിന് ശേഷം കേസിനെ കുറിച്ച് ആഴത്തില്‍ പഠിക്കുകയും നടിയുടെ കുടുംബവുമായി ബന്ധപ്പെടുകയും ചെയ്തുവെന്നും മിനി പറയുന്നു. ഹൈക്കോടതിയില്‍ അതിജീവിതയുടെ അഭിഭാഷകയാണ് ടി ബി മിനി. ന്യൂസ് 7 മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ മിനി പറഞ്ഞ വാക്കുകള്‍ ഇപ്രകാരമാണ്...

യഥാര്‍ത്ഥത്തില്‍ ആദ്യം മുതലെ ഞാന്‍ ഈ കേസുമായി ബന്ധപ്പെട്ട് കൊണ്ട് ഇടപെട്ടിട്ടുണ്ട്. ഇടപെടല്‍ എന്നാല്‍ കേസില്‍ നേരിട്ട് ഇടപെടുകയല്ല. 2017 ല്‍ ഈ ഇന്‍സിഡന്റ് ഉണ്ടായി അന്ന് രാത്രി മുതല്‍ ഈ കേസില്‍ ഇടപെട്ട് സംസാരിക്കുന്ന ഒരാളാണ് ഞാന്‍. പക്ഷെ അപ്പോഴും ഈ വിക്ടിമുമായിട്ട് എനിക്ക് യാതൊരു തരത്തിലും നേരിട്ട് ഒരു ബന്ധവുമുണ്ടായിരുന്നില്ല.

അതേസമയം സാമൂഹിക വിഷയങ്ങളില്‍ ഇടപെടുന്ന ഒരു വനിത സംഘടനയുടെ സെക്രട്ടറി എന്ന നിലയിലാണ് ഞാന്‍ ഈ വിഷയങ്ങളിലെല്ലാം ഇടപെട്ടത്. ഒരു പെണ്‍കുട്ടി അവരുടെ ജോലി സ്ഥലത്തേക്ക് പോകുന്ന സമയത്ത് ആ കാറില്‍ വിശ്വസിച്ച് കൂടെ പോയ ഡ്രൈവര്‍ അടക്കമുള്ള ആളുകള്‍ ഗൂഢാലോചന നടത്തി പ്രതികള്‍ ക്രൂരമായ രീതിയില്‍ ബലാത്സംഗം ചെയ്യുന്ന ഒരു കുട്ടിയാണ്.

അത് ആ പെണ്‍കുട്ടിക്ക് നീതി കിട്ടുക എന്നുള്ളത് കേരള സമൂഹത്തില്‍ ഏറ്റവും അത്യാവശ്യമായിട്ടുള്ള ഒരു കാര്യം. ഈ കേസില്‍ അന്വേഷണം ആദ്യത്തെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു. രണ്ടാമത്തെ അന്വേഷണം നടത്തി ദിലീപ് അടക്കമുള്ള ആളുകള്‍ പ്രതിയായി പിന്നേയും റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു. പക്ഷെ കേസിന്റെ ട്രയല്‍ ഞങ്ങള്‍ക്കാര്‍ക്കും കാണാന്‍ കഴിയുന്ന സാഹചര്യമുണ്ടായിരുന്നില്ല.

അത് ഇന്‍ ക്യാമറ പ്രൊസീഡിംഗ്‌സ് ആയിരുന്നു. ഇടക്ക് വെച്ച് പത്രത്തിലൊരു വാര്‍ത്ത വരികയാണ്. അതായത് ഈ പെണ്‍കുട്ടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ന്നു എന്ന് പറയുന്ന ഒരു കാര്യമാണ് യഥാര്‍ത്ഥത്തില്‍ അന്ന് വാര്‍ത്തയില്‍ നിറഞ്ഞത്. അതിനെതിരെ ഞങ്ങള്‍ സംഘടനാപരമായി സമരം നടത്തി കോടതിയുടെ മുന്നില്‍ യുവജനവേദിയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു.

അതിന് ശേഷം ഞാന്‍ അടക്കമുള്ള വക്കീലന്‍മാര്‍ നിരവധി കക്ഷികളുടെ ജീവനായ ജീവിതമായ ഒരുപാട് രേഖകള്‍ കൊണ്ടുവെക്കുന്ന കോടതി. അതിന്റെ ചെസ്റ്റ് എന്ന് പറഞ്ഞാല്‍ അക്ഷരാര്‍ത്ഥത്തില്‍ ഹൃദയം പോലെ, ഹൃദയത്തോട് ചേര്‍ത്ത് വെക്കുന്ന കാര്യമാണ് ചെസ്റ്റ് എന്ന് പറയുന്നത്. അവിടെ ഇടപെടാന്‍ ജുഡീഷ്യല്‍ ഓഫീസേഴ്‌സിന് മാത്രമാണ് സാധ്യത എന്ന് പറയുന്നത്.

അല്ലാതെ വേറൊരാള്‍ക്കും അതില്‍ തൊടാന്‍ സാധിക്കില്ല. ആ വീഡിയോസ് പബ്ലിക്കില്‍ കാണുന്ന ഒരു സാഹചര്യം ഉണ്ടായി എന്ന പത്രവാര്‍ത്ത ഒരു പെണ്‍കുട്ടിയുടെ ജീവിതത്തെ ജീവിക്കാനുള്ള അവകാശത്തെ അവരുടെ സ്വകാര്യതയെ പൂര്‍ണമായി നിഷേധിക്കുന്ന ഭരണഘടനാ വിരുദ്ധമായിട്ടുള്ള ഒരു കാര്യമാണ് എന്ന് നമുക്ക് ബോധ്യപ്പെടുകയാണ്.

അങ്ങനെയാണ് ഞാന്‍ ഈ കേസിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് ആഴത്തിലുള്ള ഒരു അന്വേഷണത്തിലേക്ക് പോയത്. ആ സമയം ഫര്‍ദര്‍ ഇന്‍വെസ്റ്റിഗേഷന്‍ നടന്ന് കൊണ്ടിരിക്കുന്ന ഒരു സമയമാണ്. ബൈജു പൗലോസ് എന്ന് പറയുന്ന പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ചു എന്ന് പറയുന്ന ഒരു പ്രതി. അങ്ങനെ ഇഷ്ടം പോലെ സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടുണ്ട്.

കോടതിയുടെ ഉള്ളില്‍ വെച്ച് തന്നെ പ്രതികള്‍ പലരേയും കുത്തി മലര്‍ത്തിയ സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും ഒരു അന്വേഷണ ഉദ്യോഗസ്ഥന് സത്യസന്ധമായിട്ട് ഒരു കേസ് അന്വേഷിക്കാന്‍ കഴിയാത്ത ഒരു സാഹചര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പോലും രക്ഷയില്ലാത്ത ഒരു സാഹചര്യം കേരളത്തിന്റെ സൊസൈറ്റിയില്‍ ഉണ്ടാകുന്നു എന്ന് പറയുന്നതാണ് നമ്മളെ സംബന്ധിച്ച് പ്രശ്‌നം.

വിക്ടിം ഫ്രണ്ട്‌ലി ആയിരിക്കണം എല്ലാ കോടതികളും എന്നാണ് സുപ്രീംകോടതിയും ഇന്റര്‍നാഷണല്‍ കവനന്‍സും എല്ലാം പറയുന്നത്. ഈ കാലഘട്ടത്തില്‍ കേരളം പോലെ ഏറ്റവും വികസിച്ച ഒരു സംസ്ഥാനത്തെ കോടതികളില്‍ വെച്ചിട്ടുള്ള ഏറ്റവും നിര്‍ണായകമായ സ്വകാര്യത ആവശ്യപ്പെടുന്ന ഒരു തെളിവ് ലീക്ക് ചെയ്തു പോയി എന്ന് പറയുന്നത് ഗുരുതരമാണ്.

അങ്ങനെ നമ്മള്‍ ഈ വിഷയത്തില്‍ ഇടപെടുന്നു. അങ്ങനെ വിക്ടിനും വിക്ടിമിന്റെ കുടുംബവുമായി ബന്ധപ്പെട്ടുള്ള ബന്ധങ്ങള്‍ നമ്മള്‍ വളര്‍ത്തുന്നു. അവര്‍ നമ്മളെ അത്രമേല്‍ വിശ്വസിക്കുന്നു എന്നത് കൊണ്ട് തന്നെ ആ വിശ്വാസത്തില്‍ പൂര്‍ണമായും മുഴുകി കൊണ്ട് സമൂഹത്തിന്റേയും വിക്ടിമിന്റേയും ആവശ്യം എന്ന നിലയിലാണ് നമ്മള്‍ ഈ കേസിലേക്ക് ഇടപെടുന്നത്.

ഞാനടക്കമുള്ള ആളുകളെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ നില്‍ക്കുന്ന സര്‍ക്കാരിനെ ഏറ്റവും നിര്‍ണായകമായിട്ടുള്ള ഒരു തെരഞ്ഞെടുപ്പായിരുന്നു തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്. അപ്പോള്‍ ഈ കേസിനെ സംബന്ധിച്ച് ചാര്‍ജ് കൊടുക്കാന്‍ തീരുമാനിക്കുകയാണ്.

അതിനിടയില്‍ പി ശശി എന്ന് പറയുന്ന പൊളിറ്റിക്കല്‍ സെക്രട്ടറി മുഖ്യമന്ത്രിക്ക് വരുന്നതുമായി ബന്ധപ്പെട്ട് അന്നുവരെ ജനങ്ങള്‍ക്കിടയിലേക്ക് ഈ കേസുമായി ബന്ധപ്പെട്ട് എങ്ങനെയൊക്കെയാണ് സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചത് എന്നുള്ള ഒരുപാട് വിവരങ്ങള്‍ മാധ്യമങ്ങളില്‍ വന്ന് കൊണ്ടിരിക്കുന്ന ഒരു സമയത്ത് കേസ് കൊടുക്കാന്‍ സത്യത്തില്‍ ആരുമില്ലാതിരുന്ന ഒരു സാഹചര്യത്തിലാണ് ഞാന്‍ ആ റിസ്‌ക് ഏറ്റെടുത്ത് കേസ് കൊടുക്കുന്നത്.

യഥാര്‍ത്ഥത്തില്‍ ആ കേസാണ് ഇന്ന് കാണുന്ന അന്വേഷണത്തിന്റെ ചടുലത ആ കേസിനുണ്ടാക്കിയത്. അല്ലെങ്കില്‍ ശ്രീജിത്ത് ഐപിഎസ് മാറുന്നതുമായി ബന്ധപ്പെട്ട് പ്രത്യേകിച്ച് ഒന്നും തന്നെ അന്വേഷിക്കാതെ ചാര്‍ജ് ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചിടത്ത് നിന്നും ഇപ്പോള്‍ പൂര്‍ണമായും മെമ്മറി കാര്‍ഡ് എഫ് എസ് എല്ലിലേക്ക് പോകുന്നതും അവിടെ നിന്ന് അന്വേഷണത്തില്‍ കണ്ടെത്തിയ ഗുരുതരമായ വിഷയങ്ങളും എത്തില്ലായിരുന്നു.
അല്ലേലും അനിഖ ചുമ്മാ പൊളിയാണ്...പുതിയ ചിത്രങ്ങളും വൈറല്‍












Click it and Unblock the Notifications