കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീസംഘടനയുണ്ടല്ലോ അവിടെ പറയൂ എന്ന് പറഞ്ഞ ഒറ്റ കാരണം മതി അയാളെ മാറ്റാന്‍, അത് ചെയ്യുമോ? രഞ്ജിനി ഹരിദാസ്

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് പിന്തുണയുമായി അവതാരക രഞ്ജിനി ഹരിദാസ്. അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്ന് രഞ്ജിനി ഹരിദാസ് പറഞ്ഞു. അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് വഞ്ചി സ്‌ക്വയറില്‍ സംഘടിപ്പിച്ച പരിപാടിയ്ക്ക് ശേഷം റിപ്പോര്‍ട്ടര്‍ ടി വിയോട് പ്രതികരിക്കുകയായിരുന്നു രഞ്ജിനി ഹരിദാസ്. ഒരു ബലാത്സംഗം പെണ്‍കുട്ടിക്ക് നല്‍കുന്ന ആഘാതം ഇതുവരെ മനസിലാക്കാന്‍ പറ്റിയിട്ടില്ലെന്ന് രഞ്ജിനി പറഞ്ഞു.

എത്രയോ വര്‍ഷമായി ഇവിടെ പീഡനങ്ങള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ നിയമം ശക്തവും വ്യക്തവും അല്ലാത്തതാണ് ഇതിനൊക്കെ കാരണമെന്നും രഞ്ജിനി ഹരിദാസ് കൂട്ടിച്ചേര്‍ത്തു. താരസംഘടനയായ അമ്മ പുരുഷന്‍മാരുടെ മാത്രം സംഘടനയാണോ എന്നും അങ്ങനെ എങ്കില്‍ സ്ത്രീകള്‍ വേറെ സംഘടന ഉണ്ടാക്കട്ടേയെന്നും രഞ്ജിനി ഹരിദാസ് വ്യക്തമാക്കി. അതിജീവിതയ്ക്ക് ശക്തി കൊടുക്കാന്‍ ഡബ്ല്യൂ സി സി വലിയൊരു കാരണമാണെന്നും അവര്‍ സോഷ്യല്‍ മീഡിയയില്‍ മാത്രം പ്രതികരിക്കുന്നു എന്ന് പറയുന്നത് ശരിയല്ലെന്നും രഞ്ജിനി പറഞ്ഞു. രഞ്ജിനി ഹരിദാസിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗം; 'അസാനി' തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു, കേരളത്തില്‍ മഴ കനക്കുംമണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗം; 'അസാനി' തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു, കേരളത്തില്‍ മഴ കനക്കും

1

അഡ്വ. ജയശങ്കര്‍ സാറിന്റെ വാക്ക് കേട്ട് ഹൃദയം തകര്‍ന്ന് പോയി. അതിജീവിതയ്ക്ക് നീതി ലഭിക്കണം. നിയമ വ്യവസ്ഥ നിലനില്‍ക്കുന്ന ഒരു രാജ്യത്ത് അതിജീവിതയ്ക്ക് നീതി ലഭിക്കണം. അതാണ് അതിന്റെ ശരി. ലഭിക്കുമോ എന്ന ചോദ്യത്തിന് മുന്‍പ് കുറെ ചോദ്യങ്ങള്‍ നമ്മള്‍ ചോദിക്കേണ്ടി വരും. കഴിഞ്ഞ അഞ്ച് വര്‍ഷമായി എന്താണ് നടക്കുന്നതെന്ന് എല്ലാവരും കാണുന്നതാണ്. ശരാശരി സാധാരണക്കാരന്‍ എന്ന നിലയിലാണ് ഇതൊക്കെ ഞാന്‍ കാണ്ടുകൊണ്ടിരുന്നത്. എനിക്ക് നിയമത്തെ കുറിച്ച് വലിയ അറിവില്ല. മാധ്യമങ്ങളെന്താണോ നമ്മളെ കാണിക്കുന്നത്. അത് കണ്ടിട്ടാണ് നമ്മള്‍ മനസിലാക്കുന്നത്.

2

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്ന സംഭവങ്ങളില്‍ നിന്നും ഒരു ക്രൈം നടന്നിട്ടുണ്ടെന്ന് മനസിലാക്കാം. ഒരു ക്രിമിനലിനെ പിടിച്ചിട്ടുണ്ട്. പക്ഷെ ഇതില്‍ ഒരുഗൂഡാലോചന എലമെന്റ് വന്നതുകൊണ്ടാണ് ഇതിന്റെ കളര്‍ മാറിയതെന്ന് പറയാം. അപ്പോള്‍ അതിന്റെ പിറകെ കുറെ ആള്‍ക്കാര്‍ പോയി, അതിന്റെ കുറെ മാധ്യമങ്ങള്‍ പോയി. അതില്‍ സപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളുണ്ട്. അവരെ ഞാന്‍ അഭിനന്ദിക്കുന്നു. അതിനെ മുക്കാന്‍ നോക്കിയവരും ഉണ്ട്. അങ്ങനെ കുറെ കാര്യങ്ങള്‍ സംഭവിക്കുന്നു. അതൊക്കെ നമുക്ക് മനസിലാകുന്നുണ്ട്.

3

അങ്ങനെ നില്‍ക്കുമ്പോള്‍ തന്നെ അതിനിടയ്ക്ക് വേറെ കുറെ പ്രശ്‌നങ്ങള്‍ വരുന്നു. അതിനിടയ്ക്ക് പൊലീസ് ഉദ്യോഗസ്ഥന്‍ മാറുന്നു. ജഡ്ജസിന് പ്രശ്‌നം, അങ്ങനെ കുറെ കാര്യങ്ങള്‍ സംഭവിക്കുന്നു. അങ്ങനെ കുറെ കാര്യങ്ങള്‍ സംഭവിക്കുന്നു. ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സ്ത്രീയെന്ന നിലയില്‍ എനിക്ക് പേടിയാണ്. എനിക്ക് ഭയങ്കര ഫ്രസ്‌ട്രേഷന്‍ ഉണ്ട്. നീതി ലഭിക്കുമോ എന്ന ചോദ്യം എന്റെ മനസിലുമുണ്ട്. അതിന് ഉത്തരം തരേണ്ടത് ഞാനല്ലല്ലോ... അതിന് ഉത്തരം തരേണ്ടത് അവരല്ലേ. എല്ലാവരും ഒരുപോലെയെന്ന് പറഞ്ഞ് നടക്കുന്ന ഈ രാജ്യത്ത് ഒരു പീഡനക്കേസ്, അതിപ്പോള്‍ സ്ത്രീകളാണ് കൂടുതല്‍ ഫേസ് ചെയ്യുന്നത്. പുരുഷന്‍മാരും ഫേസ് ചെയ്യുന്നുണ്ട്.

4

പ്രത്യേകിച്ച് സ്ത്രീകളെ എടുത്ത് നോക്കുമ്പോള്‍ ഞങ്ങളുടെ ചാരിത്ര്യം അതൊക്കെ ഞങ്ങളുടെ ശരീരത്തിലാണല്ലോ. നമ്മളെ പീഡിപ്പിച്ചാല്‍ എന്തോ ഒരു ഭയങ്കര പ്രശ്‌നമാണല്ലോ. അത് പ്രശ്‌നമാണ്. നമ്മുടെ പെര്‍മിഷനില്ലാതെ ആര് നമ്മുടെ ശരീരത്തില്‍ തൊട്ടാലും അത് പ്രശ്‌നമാണ്. ദാറ്റ്‌സ് നോട്ട് റൈറ്റ്. ബലാത്സംഗം, ഗൂഢാലോചന ഇതിലൂടെയൊക്കെ കടന്ന് പോകുന്ന പെണ്‍കുട്ടികളായാലും വലിയ സ്ത്രീകളായാലും അവര്‍ കടന്നുപോകുന്ന ഒരു ട്രോമ അത് മനസിലാക്കാന്‍ പറ്റിയിട്ടില്ല ഇത്രയും കാലമായിട്ടും.

5

ഈ കേസ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അഞ്ച് വര്‍ഷമായിട്ടാണോ ആദ്യത്തെ പീഡനക്കേസ് വരുന്നത്. എത്ര വര്‍ഷമായി നിരവധി കേസുകള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഇതിന് ഒരു അവസാനമില്ല. എനിക്ക് മനസിലാകുന്നില്ല. നിയമം ശക്തമായിരിക്കണം. ഒരു ക്ലിയര്‍ കട്ട് നിയമവ്യവസ്ഥ എന്താണ് ഇല്ലാത്തത്. ഡല്‍ഹിയിലെ അവസ്ഥ നമ്മള്‍ കണ്ടു. എത്ര വര്‍ഷം അതിന് കാത്തിരുന്നു. അതില്‍ ഏറ്റവും കൂടുതല്‍ ക്രൂരനായ ചെക്കനെ തയ്യല്‍ മിഷ്യനും കൊടുത്താണ് വിട്ടത്. വലിയ ദുഖമാണ് അതൊക്കെ. ആ ഒരു നിയമ വ്യവസ്ഥയില്‍ മാറ്റം വരണം. ആ മാറ്റം എങ്ങനെ വരുമെന്ന് എനിക്ക് അറിയില്ല. ഇതിന് വേണ്ടി പ്രതികരിക്കുക എന്നല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിയില്ല. പക്ഷെ നമ്മുടെ ശബ്ദമുയര്‍ത്തണം.

6

മാധ്യമങ്ങളുടെ ഉത്തരവാദിത്തം അതാണ്. ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ എന്റെ ഉത്തരവാദിത്വവും അവകാശവും ആണത്. എവിടെയാണ് നീതി ന്യായവ്യവസ്ഥ. നിയമം എന്ന ചോദ്യമാണ് ഞങ്ങളും ചോദിക്കുന്നത്. സ്വന്തം ജോലി കൃത്യമായിട്ട് ചെയ്യുക എന്നതാണ് അഭിഭാഷകരുടേയും ജഡ്ജിമാരുടേയും ഉത്തരവാദിത്തം. അതില്‍ നിന്ന് മാറി പോയിട്ട് അവര്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അത് വനിതയാണെങ്കിലും പുരുഷനാണെങ്കിലും അത് ശരിയല്ല. താരസംഘടനയായ അമ്മയില്‍ ഞാന്‍ അംഗമല്ല. ഒരു അടിസ്ഥാന നിയമം ഉണ്ടാക്കിയാല്‍ മതിയെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

7

വിജയ് യുടെ (വിജയ് ബാബു ) കേസില്‍ ആയാലും ദിലീപിന്റെ കേസിലായാലും സിനിമ സംഘടനയില്‍ ഒരു നിയമം ഉണ്ടായിരിക്കണമെന്നാണ് എനിക്ക് തോന്നിയത്. ഏതൊരു വ്യക്തിക്കെതിരെയും ഒരു കേസ് വന്നാല്‍ ആ കേസിന്റെ കാലയളവില്‍ അവരെ മാറ്റിനിര്‍ത്തുക. അങ്ങനെയുള്ള ഒരു നിയമം അതില്‍ കൊണ്ടുവന്നാല്‍ പോരെ. ഒരു വിധി വരുന്നത് വരെ. ഉണ്ടോ ഇല്ലയോ എന്ന് നോക്കണ്ട. ഇപ്പോള്‍ ഒമ്പത് മണിക്ക് സ്‌കൂളിലെത്തിയില്ലെങ്കില്‍ നിങ്ങള്‍ക്ക് കേറാന്‍ പറ്റില്ല. അങ്ങനത്തെ കുറച്ച് നിയമങ്ങള്‍ വേണ്ടേ എല്ലാ അസോസിയേഷന്‍സിനും.

8

അത് മാധ്യമപ്രവര്‍ത്തകരുടെ അസോസിയേഷനുണ്ടാകില്ലേ. ആങ്കേഴ്‌സിന്റെ അസോസിയേഷനും നിയമങ്ങള്‍ ഉണ്ടാകും. ആ നിയമങ്ങള്‍ ക്ലിയര്‍ കട്ടായിട്ട് എഴുതി വെച്ചാല്‍ ഈ പ്രശ്‌നങ്ങളൊക്കെ വലിയ രീതിയില്‍ പരിഹരിക്കാം എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഐസി (അമ്മ ആഭ്യന്തര പരാതി പരിഹാരസമിതി) ഒരു കംപ്ലെയ്ന്റ് പറഞ്ഞപ്പോള്‍ സ്ത്രീകളുടെ സംഘടനയുണ്ടല്ലോ അവിടെ പോയി പറയൂ എന്ന് ആരോ പറഞ്ഞത് കണ്ടു. അത് റബ്ബിഷ് ആണ്. അയാളെ സ്ഥാനത്ത് നിന്ന് മാറ്റണം. അങ്ങനത്തെ നിയമങ്ങള്‍ വേണം.

9

താര സംഘടന പുരുഷന്‍മാര്‍ക്ക് വേണ്ടി മാത്രമാണോ ?. അങ്ങനെയെങ്കില്‍ സ്ത്രീകള്‍ക്ക് മറ്റൊരു സംഘടന ഉണ്ടാക്കാം. ഒരു സമൂഹമെന്ന നിലയ്ക്ക് കുറ്റങ്ങള്‍ക്ക് പകരം നല്ല കാര്യങ്ങള്‍ കാണാന്‍ ശ്രമിക്കുക. ഡബ്ല്യൂസിസിയില്‍ നിന്നും ഒരാള്‍ ഉപവാസ സമരത്തില്‍ പങ്കെടുത്തത് കുറ്റമായാണ് കാണുന്നത്. ഒരാള്‍ വന്നല്ലോ, നല്ല കാര്യം. എല്ലാവരും കൂട്ടത്തോടെ വന്നാല്‍ മാത്രമേ അവരെ അംഗീകരിക്കൂ എന്ന് പറയുന്നത് പ്രയാസമാണ്. എല്ലാവര്‍ക്കും വരാമായിരുന്നു എന്നത് ശരിയാണ്.

10

അതിജീവിതയ്ക്ക് ശക്തി കൊടുക്കാന്‍ ഡബ്ല്യൂസിസി വലിയൊരു കാരണമാണ്. ഇന്നും തെറ്റുകള്‍ കാണുമ്പോള്‍ അവര്‍ പ്രതികരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ മാത്രമാണ് പ്രതികരിക്കുന്നതെന്ന് പറഞ്ഞിട്ട് കാര്യമില്ല. സോഷ്യല്‍ മീഡിയ വളരെ ശക്തമായ ഒരു പ്ലാറ്റ്ഫോം ആണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണം. അതില്‍ ചോദ്യത്തിന്റെ ആവശ്യമില്ല. അതില്‍ എന്താണെന്ന് അറിയാന്‍ എനിക്ക് താല്‍പ്പര്യമുണ്ട്.

രമ്യ നമ്പീശന്‍ ആറാടുകയാണ്.... കലക്കന്‍ ചിത്രങ്ങള്‍ കാണാം...

Recommended Video

cmsvideo
നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് പിന്തുണയുമായി അവതാരക രഞ്ജിനി ഹരിദാസ് | Oneindia Malayalam

English summary
Dileep Actress Case: Anchor Ranjini Haridas support the actress and WCC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X