Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് സാക്ഷിയെ സ്വാധീനിച്ചതിന് നേരിട്ടുള്ള തെളിവുണ്ടോ? കളങ്കപ്പെടുത്തരുത്: പ്രോസിക്യൂഷനോട് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷനോട് ചൂടേറിയ ചോദ്യങ്ങളുമായി കോടതി. ദിലീപ് സാക്ഷികളെ നേരിട്ട് സ്വാധീനിച്ചതിന് തെളിവുകളുണ്ടോ എന്ന് കോടതി ചോദിച്ചു. സാധ്യതകളെ പറ്റിയല്ല തെളിവുകളെ കുറിച്ചാണ് പ്രോസിക്യൂഷന്‍ പറയേണ്ടത്. ദിലീപ് സാക്ഷികളെ സ്വാധീനിച്ചു എന്നതിന് നേരിട്ടുള്ള തെളിവുകള്‍ ആവശ്യമാണ്.

സ്വാധീനിക്കാന്‍ ശ്രമിച്ചതായി ഏതെങ്കിലും സാക്ഷികള്‍ വിസ്താരത്തിനിടെ പറഞ്ഞിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. പ്രോസിക്യൂഷന്‍ പൊതുജനങ്ങളുടെ അഭിപ്രായം നോക്കിയല്ല പ്രവര്‍ത്തിക്കേണ്ടതെന്നും, തെളിവുകള്‍ നോക്കിയാണെന്നും, അതാണ് പ്രധാനമെന്നും കോടതി പറഞ്ഞു.

1

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കേവയാണ് വിചാരണക്കോടതി ചോദ്യങ്ങള്‍ ഉന്നയിച്ചത്. വ്യക്തമായ തെളിവുകള്‍ ഹാജരാക്കാതെ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം പ്രോസിക്യൂഷന്‍ ആരോപണം ഉന്നയിക്കരുതെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. പബ്ലിക് പ്രോസിക്യൂട്ടറാണ്, അല്ലാതെ പോലീസ് പ്രോസിക്യൂട്ടറല്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ഓര്‍ക്കണമെന്നും കോടതി പഞ്ഞു. കോടതിയെ പുകമറയില്‍ നിര്‍ത്താന്‍ ശ്രമിക്കരുതെന്നും കുറ്റപ്പെടുത്തലുണ്ടായി. രേഖകള്‍ ചോര്‍ന്നു എന്ന ആരോപണത്തിലും കോടതിയുടെ വിമര്‍ശനം പബ്ലിക്ക് പ്രോസിക്യൂട്ടര്‍ക്ക് നേരെയുണ്ടായി. കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ വൈകുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.

2

ഫോണ്‍ റെക്കോര്‍ഡുകള്‍ എങ്ങനെ പുറത്തുപോയെന്ന് ചോദിച്ച കോടതി, ശബ്ദരേഖകള്‍ പുറത്തുപോയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങള്‍ പുറത്തുകൊടുത്തിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ദിലീപ് സമാന്തര ജുഡീഷ്യല്‍ സംവിധാനമുണ്ടാക്കുന്നുവെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. അതേസമയം പബ്ലിക് പ്രോസിക്യൂട്ടറോട് സഹതാപമെന്ന് മറുപടി പറഞ്ഞ കോടതി, തങ്ങളെ കളങ്കപ്പെടുത്താന്‍ ശ്രമിക്കരുതെന്നും ആവശ്യപ്പെട്ടു. ഉത്തമബോധ്യത്തോടെയാണ് ഈ കസേരയില്‍ ഇരിക്കുന്നതെന്നും വിചാരണ കോടതി ജഡ്ജി വ്യക്തമാക്കി.

3

അതേസമയം കേസില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകളുണ്ടായിരുന്ന ദിലീപിന്റെ ഫോണ്‍ മുന്‍ ഭാര്യ മഞ്ജു വാര്യര്‍ ആലുവാ പുഴയിലേക്ക് വലിച്ചെറിഞ്ഞതായി സാക്ഷി മൊഴി. മൊഴികളുടെ വസ്തുത ബോധ്യപ്പെടാന്‍ അന്വേഷണ സംഘം മഞ്ജുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. ഫോണ്‍ പുഴയിലെറിഞ്ഞ സംഭവം സ്ഥിരീകരിക്കാന്‍ മഞ്ജു വാര്യര്‍ തയ്യാറായാല്‍ അത് കേസന്വേഷണത്തില്‍ വഴിത്തിരിവാകും. പീഡിപ്പിക്കപ്പെട്ട നടിയോട് ദിലീപിനുള്ള പകയ്ക്ക് കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും ഈ ഫോണിലുണ്ടായിരുന്നതായും ഇത് കണ്ട മഞ്ജു വാര്യര്‍ അപ്പോഴത്തെ ദേഷ്യത്തില്‍ ഫോണ്‍ വീടിന് സമീപത്തെ പുഴയിലേക്ക് എറിഞ്ഞെന്നുമാണ് സാക്ഷി മൊഴി.

4

ഫോണില്‍ കണ്ട കാര്യങ്ങളുടെ വസ്തുത ബോധ്യപ്പെടുത്താന്‍ സിനിമാ രംഗത്തെ പലരെയും മഞ്ജു നേരില്‍ കണ്ട് സംസാരിച്ചതായും ആക്രമിക്കപ്പെട്ട നടി മാത്രമാണ് സഹകരിച്ചതെന്നും സാക്ഷി മൊഴിയിലുണ്ട്. ഇതോടെയാണ് ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് കടുത്ത വൈരാഗ്യം തോന്നിയതെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ മഞ്ജു വാര്യര്‍ നടി കാവ്യാ മാധവന്റെ അടുത്ത ബന്ധുവിനെ ഫോണില്‍ വിളിച്ച് സംസാരിച്ചതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. മഞ്ജു വിളിച്ച് സംസാരിച്ച കാര്യം കാവ്യയുടെ ബന്ധുവും ഇതുവരെ നിഷേധിച്ചിട്ടില്ല.

5

അതേസമയം കേസുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവന്റെ ബാങ്ക് ലോക്കര്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം തുറന്ന് പരിശോധിച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഈ ബാങ്ക് ലോക്കര്‍ കാലിയായിരുന്നുവെന്നാണ് വിവരം. ബാങ്കിലെ രേഖകള്‍ പ്രകാരം ഒരിക്കല്‍ മാത്രമാണ് കാവ്യ ബാങ്കിലെത്തി ലോക്കര്‍ തുറന്നിട്ടുള്ളത്. ഇത് നടിയെ ആക്രമിച്ച സംഭവം കഴിഞ്ഞ് ഒന്നര മാസത്തിന് ശേഷമായിരുന്നു. അതേസമയം കാവ്യയെ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നുണ്ട്. കാവ്യയെ കേസില്‍ പ്രതിയാക്കാനാണ് നീക്കം. തെളിവ് ലഭിച്ചാല്‍ അത് ഉണ്ടാവും. ഗൂഢാലോചനയില്‍ കാവ്യക്കും പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+