• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദിലീപിനോട് ഇന്നലെ വരെ ഇല്ലാത്ത സ്നേഹം, ചാറ്റിന് പിന്നിൽ മൂന്നാമതൊരാൾ '; ബൈജു കൊട്ടാരക്കര

Google Oneindia Malayalam News

കൊച്ചി: ദിലീപിന്റെ ഫാൻസിനെ തൃപ്തിപ്പെടുത്താനല്ല വ്യാജ ചാറ്റ് ഉണ്ടാക്കിയതെന്ന് വ്യക്തമാണെന്ന് സംവിധായകൻ ബൈജു കൊട്ടരക്കര. ചാറ്റ് ദിലീപിന് അയച്ചത് താനാണെന്ന് ഷോൺ സമ്മതിച്ച് കഴിഞ്ഞു. ചാറ്റുകൾ ക്രൈംബ്രാഞ്ച് കണ്ടെത്തുമെന്ന് ഉറപ്പുള്ളതിനാലാണ് തന്റെ ഫോണിൽ ചാറ്റുകൾ ഉണ്ടെന്ന് ഷോൺ ജോർജ് നീട്ടിയെറിഞ്ഞത്. എന്നാൽ ചാറ്റ് ഉണ്ടാക്കിയത് താനല്ലെന്നാണ് ഷോൺ പറയുന്നത്. അപ്പോൾ ചാറ്റ് അയച്ച ആളിനെ ഷോണിന് അറിയാം.പല കള്ളങ്ങളും ഇങ്ങനെ തയ്യാറാക്കുമ്പോൾ ഏതെങ്കിലുമൊരു പടുകുഴിയിൽ അവസാനം വന്ന് വീഴുമെന്നും ബൈജു പറഞ്ഞു.റിപ്പോർട്ടർ ചാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു ബൈജു. സംവിധായകന്റെ വാക്കുകളിലേക്ക്

'തുടങ്ങുവല്ലേ', സാരി,ഓണം സ്റ്റൈൽ ; ആര്യ കൈവെച്ചോ പൊളിക്കും..വൈറൽ ചിത്രങ്ങൾ

1

'തന്റെ ഫോണിൽ നിന്നാണ് ആ ചാറ്റ് പോയതെന്ന കാര്യം ഷോൺ ജോർജ് സമ്മതിച്ച് കഴിഞ്ഞു. അത് കൊണ്ടാണ് ഫോൺ കൊടുക്കാതിരിക്കുന്നത്. ആരാണ് ഉണ്ടാക്കിയതെന്ന് തനിക്കറിയല്ലെന്നും ചാറ്റ് വ്യാജമായി ഉണ്ടാക്കിയതാണെന്നുമാണ് ഷോൺ പറയുന്നത്. പക്ഷേ എന്റെ ഫോണിൽ ആ ചാറ്റ് ഉണ്ടെന്നും ഷോൺ പറയുന്നു. ഇതെങ്ങനെയാണ് ഷോണിന്റെ കൈയ്യിൽ ഉണ്ടാകുന്നത്. ഇതെല്ലാമൊരു ചുറ്റിക്കളിയാണ്'.

2

'ഫോൺ കൊടുക്കാൻ ഹൈക്കോടതി പറഞ്ഞപ്പോൾ ദിലീപ് പറഞ്ഞത് അത് നഷ്ടപ്പെട്ട് പോയെന്നാണ്. അത് തന്നെയാണ് ഇപ്പോൾ ഷോണിന്‌റെ ഫോണിനെ കുറിച്ച് പിസി ജോർജും പറയുന്നത്. അത് നശിപ്പിച്ച് കളഞ്ഞുവെന്നാണ് പറയുന്നത്. അത് വീണ്ടെടുക്കാൻ പറ്റില്ലല്ലോ, അത് തന്നെയാണ് ഏറ്റവും വലിയ കള്ളത്തരം. അപ്പോൾ ഇതെല്ലാം ആ കുറുമുന്നണി അറിഞ്ഞ് ചെയ്ത കാര്യമല്ലേ'.

3

'ഭരണകക്ഷിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയുടെ മകന്റെ കൂടെയാണ് ഷോൺ ജോർജ് വക്കീൽ ആപ്പീസ് തുടങ്ങിയിരിക്കുന്നത്. അതവരുടെ വ്യക്തിപരമായ കാര്യമായിരിക്കാം. എന്നാൽ ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ തങ്ങളെ ആരെങ്കിലും രക്ഷിക്കുമെന്ന തോന്നൽ ഉണ്ടാകും. ഷോണിന്റെ ഫോൺ നശിപ്പിച്ചിട്ടുണ്ടാകുമെന്ന് താൻ കരുതുന്നില്ല. അതവരുടെ കൈയ്യിൽ തന്നെയുണ്ടാകും'.

4

'ഇന്നലെ വരെ ഇല്ലാത്ത സ്നേഹമാണ് ഷോണിന് ദിലീപിനോട്. ഷോൺ സിനിമാക്കാരനായിരുന്നോ? സിനിമ നിർമ്മിക്കുകയോ സംവിധാനം ചെയ്യുകയോ ചെയ്തോ? പല കള്ളങ്ങളും ഇങ്ങനെ തയ്യാറാക്കുമ്പോൾ ഏതെങ്കിലുമൊരു പടുകുഴിയിൽ അവസാനം വന്ന് വീഴും.ചാറ്റുകൾ ക്രൈംബ്രാഞ്ച് കണ്ടെത്തുമെന്ന് ഉറപ്പുള്ളതിനാലാണ് തന്റെ ഫോണിൽ ചാറ്റുകൾ ഉണ്ടെന്ന് ഷോൺ ജോർജ് നീട്ടിയെറിഞ്ഞത്. ആരാണ് പുള്ളിക്ക് അയച്ചതെന്ന് അദ്ദേഹം പറഞ്ഞില്ലല്ലോ? അക്കാര്യം ഷോണിന് അറിയാമായിരിക്കുമല്ലോ?'

5

'ദിലീപിനെ അറിയാം, പക്ഷേ അനൂപിനെ ഷോണിന് അറിയില്ല. പിസി ജോർജിനും ദിലീപിനോട് വലിയ സ്നേഹമാണ്. അതിജീവിതയെ കുറിച്ച് എന്തൊക്കെ അപവാദങ്ങൾ പിസി പറഞ്ഞിട്ടുണ്ട്. ഇതിന് കുടപിടിച്ച് കൊടുത്തയാളല്ലേ ഷോൺ. ഈ സംഭവങ്ങൾക്കെല്ലാം പിന്നിൽ വലിയ മാഫിയ ഉണ്ട്. വ്യാജ ചാറ്റിന് പിന്നിലുള്ളവരെ ക്രൈംബ്രാഞ്ച് കണ്ടുപിടിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്'.

6

'ആളുകളെ കളിയാക്കാൻ ഉണ്ടാക്കിയ ഗ്രൂപ്പല്ല. ഇത് ദിലീപ് ജയിലിലായിരുന്നപ്പോൾ ഉണ്ടാക്കിയ ഗ്രൂപ്പായിരിക്കാം. അന്ന് ദിലീപിന് ജാമ്യം ലഭിക്കാൻ ഈ ചാറ്റുകൾ സബ്മിറ്റ് ചെയ്തോയെന്ന് അറിയണം. ഏതെങ്കിലും ജുഡീഷ്യൽ ഓഫീസറെ ഈ ചാറ്റുകൾ ഔദ്യോഗികമായോ അനൗദ്യോകകമായോ ജുഡീഷ്യൽ ഓഫീസറെ കാണിച്ചോ? ആർക്ക് വേണ്ടിയാണ് ഈ ഗ്രൂപ്പുണ്ടാക്കിയത്? ദിലീപിന് വേണ്ടിയല്ലേ ഇത് കിട്ടിയത് അനൂപിന്റെ ഫോണിൽ നിന്നാണ്. അയച്ചത് ഷോൺ ജോർജും . ഷോണിന് എവിടുന്നാണ് ചാറ്റ് കിട്ടിയത്? അതാണ് അറിയാനുള്ളത്'.

'ദിലീപുമായി നല്ല ആത്മബന്ധം', ചാറ്റുകൾ കൈമാറിയിരുന്നെന്ന് ഷോൺ ; റെയ്ഡിൽ 5 മെമ്മറി കാർഡും കസ്റ്റഡിയിലെടുത്തു'ദിലീപുമായി നല്ല ആത്മബന്ധം', ചാറ്റുകൾ കൈമാറിയിരുന്നെന്ന് ഷോൺ ; റെയ്ഡിൽ 5 മെമ്മറി കാർഡും കസ്റ്റഡിയിലെടുത്തു

7

'ഗ്രൂപ്പ് ഉണ്ടാക്കിയത് അനൂപാകാൻ വഴിയില്ല, അങ്ങനെയാണെങ്കിൽ ഷോൺ ആ ചാറ്റ് അനൂപിനെ അയക്കില്ലല്ലോ? ഇതിന് പിന്നിൽ മൂന്നാമതൊരാൾ ഉണ്ട്. ഫാൻസിനെ തൃപ്തിപ്പെടുത്താൻ ഉള്ളതല്ല ഗ്രൂപ്പ്.സിനിമാ മേഖലയിലെ ആരും ഈ ഗ്രൂപ്പ് കാണാൻ വഴിയില്ല. കാരണം അങ്ങനെയുണ്ടെങ്കിൽ ആ ചാറ്റ് എങ്ങനെയെങ്കിലും പ്രചരിച്ചേനെ. ദിലീപ് നിരപരാധിയായിരുന്നു ,ഈ കശ്മലൻമാർ എല്ലാം ചേർന്നാണ് തന്നെ ഈ പരിപത്തിലാക്കിയത് എന്ന് വരുത്തി തീർത്തിക്കാനുളള ശ്രമമായിരിക്കണം ചാറ്റിലൂടെ നടന്നത്. അല്ലെങ്കിൽ മറ്റെന്തെങ്കിലും കുതന്ത്രത്തിന് വേണ്ടി'.

8

'പൊതുജനങ്ങളുടെ ഇടയിൽ ദിലീപിനെ വെളുപ്പിക്കാനുള്ള ചാറ്റ് ആയിരുന്നു അതെന്ന് വിശ്വസിക്കുന്നില്ല. ബി സന്ധ്യയെ പൊളിക്കാൻ വേണ്ടി അല്ലെങ്കിൽ അധികാരത്തിലിരിക്കുന്നവരെ തെറ്റിധരിപ്പിക്കാൻ വേണ്ടി, അല്ലെങ്കിൽ ജുഡീഷ്യൽ സംവിധാനത്തെ സ്വാധീനിക്കാൻ വേണ്ടി, ഇതിന് വേണ്ടിയൊക്കയാകാം ഇത് ചെയ്തത്'

9

'നേരത്തേ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ പുനരാവിഷ്കരിക്കുന്ന ദിലീപിന്റേയും സംഘത്തിന്റേയും വീഡിയോ പുറത്തുവന്നിരുന്നു. ഇപ്പോഴും താൻ പറയുന്നു നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിലെ വീഡിയോ അല്ല മാറിയിരിക്കുന്നത്, ഓഡിയോ ആണ്. അക്കാര്യം വിചാരണ വേളയിൽ പുറത്തുവരും.ഉഭയകക്ഷി സമ്മതപ്രകാരമാണ് ഇത് നടന്നതെന്ന് സ്ഥാപിക്കാനുള്ള ശ്രമം നടക്കും.ഫ്രാങ്കോ കേസിൽ നമ്മൾ പലതും കണ്ടതാണ്. അതേ കാര്യങ്ങൾ തന്നെയാണ് രാമൻപിള്ള ഈ കേസിലും അപ്ലൈ ചെയ്യുന്നത്. ഫ്രാങ്കോ കേസിന്റെ അതേ വഴിക്ക് തന്നെയാണ് നടി ആക്രമിക്കപ്പെട്ട കേസ് പോകുന്നത്. '

English summary
Dileep Actress Case; Baiju Kottarakara says There is third person behind whatsapp group
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X