ദിലീപ് കേസ് വെളിപ്പെടുത്തലിന് പിന്നാലെ വന്ന പീഡന പരാതി ; പരാതിക്കാരി മരിച്ചോയെന്ന് സംശയമെന്ന് ബാലചന്ദ്രകുമാർ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരായ വെളിപ്പെടുത്തൽ നടത്തിയ പിന്നാലെയായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ പീഡന പരാതി ഉയർന്നത്. കണ്ണൂർ സ്വദേശിയായ സ്ത്രീയായിരുന്നു ആരോപണം ഉയർത്തിയത്. ജോലി വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തിയ ശേഷം ബലമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതിയിൽ ഉന്നയിച്ച ആരോപണം.
പരാതിയിൽ പോലീസ് വിശദമായ അന്വേഷണം നടത്തുകയും ആരോപണം വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കേസ് വീണ്ടും കോടതിക്ക് മുൻപിൽ എത്താനിരിക്കുകയാണ്. അതിനിടെ കോടതി വിധി വന്നയുടൻ പരാതിക്കാരിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പറയുകയാണ് ബാലചന്ദ്രകുമാർ. പൊളിറ്റിക്സ് കേരളയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബാലചന്ദ്രകുമാറിന്റെ പ്രതികരണം.

ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടിൽ വച്ച്
സിനിമ ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടിൽ വച്ച് പത്ത് വർഷം മുൻപ് പീഡിപ്പിച്ചുവെന്നായിരുന്നു കണ്ണൂർ സ്വദേശിയായ സ്ത്രീ പരാതി നൽകിയത്. പീഡനത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയശേഷം ഭീഷണിപ്പെടുത്തിയെന്നും അതിനാലാണ് ഇത്രയും കാലം പരാതി നൽകാതിരുന്നതെന്നും സ്ത്രീ പരാതിയിൽ പറഞ്ഞിരുന്നു. ദിലീപ് കേസില്‍ ബാലചന്ദ്ര കുമാര്‍ മാധ്യമങ്ങളില്‍ നിറയുകയും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ കുറിച്ച് പറയുകയും ചെയ്യുന്നത് കണ്ടപ്പോഴാണ് താൻ പരാതി നൽകാൻ തീരുമാനിച്ചതെന്നും സ്ത്രീ പറഞ്ഞിരുന്നു. ഡിജിപിക്കായിരുന്നു ഇവർ പരാതി നൽകിയത്.

ദിലീപ് അനുകൂലികളും ദിലീപിനെ സംരക്ഷിക്കുന്നവരും
തുടർന്ന് പ്രത്യേക സംഘത്തെ നിയമിച്ച് പോലീസ് അന്വേഷണവും ആരംഭിച്ചു.എന്നാൽ പരാതി വ്യാജമാണെന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. ദിലീപ് അനുകൂലികളും ദിലീപിനെ സംരക്ഷിക്കുന്നവരും ചേർന്ന് പണം നൽകി വാടകയ്ക്കാണ് പരാതിക്കാരിയെ കൊണ്ടുവന്നതെന്നും ദിലീപിന്റെ ആത്മസുഹൃത്തായ വ്യാസൻ ഉൾപ്പെടെയുള്ളവരാണ് ഗൂഢാലോചനയ്ക്ക് പിന്നിൽ എന്നും പോലീസ് കണ്ടെത്തി.. ഇത് സംബന്ധിച്ച റിപ്പോർട്ടും പോലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു.

പരാതിക്കാരിക്കെതിരെ നടപടിയുമായി മുന്നോട്ട് പോകുമെന്നും
അതേസമയം കേസ് കോടതിയിൽ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും വിധി വന്ന പിന്നാലെ പരാതിക്കാരിക്കെതിരെ നടപടിയുമായി മുന്നോട്ട് പോകുമെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. പൊളിറ്റിക്സ് കേരളയോടായിരുന്നു ബാലചന്ദ്രകുമാറിന്റെ പ്രതികരണം.'പീഡന കേസ് ഉടൻ ആലുവ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ വിളിക്കും. നോട്ടീസ് കൊടുത്തിട്ടോ അവരുടെ അഭിഭാഷകനെ അറിയിച്ചിട്ടോ പോലും ഇത്രയും കാലം ആ പരാതിക്കാരി ഹാജരായിട്ടില്ല. പോലീസ് അന്വേഷിച്ചിട്ട് പോലും അവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. പോലീസ് റിപ്പോർട്ടിൽ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഇനി അവർ മരിച്ച് പോയോ എന്ന് പോലും സംശയമുണ്ട്.

കോടതിയുടെ നിർണായക വിധി ഉണ്ടാകും
ജീവിച്ചിരിപ്പുണ്ടെങ്കിൽ തന്നെ അവർ എവിടെയാണ്? അവരുടെ വക്കാലത്തൊക്കെ അഭിഭാഷകൻ ഒഴിഞ്ഞെന്നാണ് എന്റെ അന്വേഷണത്തിൽ അറിയാൻ സാധിച്ചത്. പോലീസ് റെഫർ ചാർജ് കൊടുത്തിട്ട് കോടതി റഫർ ചെയ്യണമല്ലോ. അത് എതിർകക്ഷിക്ക് നോട്ടീസ് നൽകി അവർക്കെന്തെങ്കിലും പരാതി ഉണ്ടോയെന്ന് അറിയാനായിരുന്നു കോടതി കാത്തിരുന്നത്. കോടതിയുടെ നിർണായക വിധി ഉണ്ടാകും.

ഏത് ഭാഗത്താണെങ്കിലും അവരെ വെറുതെ വിടില്ല
അങ്ങനെ വിധി വന്നാൽ പരാതിക്കാരിക്കെതിരെ ഞാൻ കേസ് കൊടുക്കും. ലോകത്തിൻറെ ഏത് ഭാഗത്താണെങ്കിലും അവരെ വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല. കോടതിയുടെ നടപടിക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ', ബാലചന്ദ്രകുമാർ പറഞ്ഞു. അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ കോടതിയിൽ നിന്നും സൗഹൃദപരമായ പെരുമാറ്റമാണ് ഉണ്ടായതെന്നും അതുകൊണ്ട് തന്നെ പല കാര്യങ്ങളും ധൈര്യത്തോടെ കോടതിയിൽ പറയാൻ സാധിച്ചെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

ധൈര്യത്തോടെ തന്നെ കാര്യങ്ങൾ അവതരിപ്പിക്കാൻ
കോടതികൾ മുഖം തിരിച്ചാൽ പലപ്പോഴും നമ്മുക്ക് പറയാനുള്ളത് പറയാൻ സാധിക്കില്ല. എന്നാൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തനിക്ക് പറയാനുള്ളത് മുഴുവൻ കേട്ടു. സൗഹൃദപരമായ പെരുമാറ്റം ആയതിനാൽ ധൈര്യത്തോടെ തന്നെ കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞു', ബാലചന്ദ്രകുമാർ












Click it and Unblock the Notifications