കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദിലിപീന് മാത്രമാണോ മാനവും അഭിമാനവും, അതിജീവിതയ്ക്ക് ഇതൊന്നുമില്ലേ'; അടൂരിനെതിരെ ഭാഗ്യലക്ഷ്മി

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ തെളിവില്ലെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. കേസില്‍ ദിലീപ് നിരപരാധിയാണെന്ന മട്ടിലാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശം. ഈ പരാമര്‍ശത്തിനെതിരെ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു.

കോടതിലക്ഷ്യത്തിന് കേസെടുക്കാത്തത്

കോടതിലക്ഷ്യത്തിന് കേസെടുക്കാത്തത്

ഇപ്പോഴിതാ ഈ വിഷയത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ദീലീപിനെതിരെ യാതൊരു തെളിവുമില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നത് കോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കുമ്പോഴാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. എന്തുകൊണ്ടാണ് അടൂരിനെതിരെ കോടതിലക്ഷ്യത്തിന് കേസെടുക്കാത്തതെന്ന് ഭാഗ്യലക്ഷ്മി ചോദിച്ചു.

ശ്രീലേഖ ഐ പി എസും അടൂരും

ശ്രീലേഖ ഐ പി എസും അടൂരും

ദിലിപീന് മാത്രമാണോ മാനവും അഭിമാനും കുടുംബവുമൊക്കെയുള്ളൂ. അതിജീവിതയ്ക്ക് ഇതൊന്നുമില്ലേ. പെണ്‍കുട്ടിയുടെ ഭാഗത്ത് നിന്ന് ചിന്തിക്കുന്നില്ല. ശ്രീലേഖ ഐ പി എസും അടൂരും പുരുഷ മേധാവിത്വത്തെ കുറിച്ചാണ് ചിന്തിക്കുന്നതെന്നും സിനിമയില്‍ നമ്മള്‍ കാണുന്നവരെല്ലാം നല്ലവരാണെന്നും അതിന് പുറത്ത് എല്ലാ മനുഷ്യന്റെ ഉള്ളിലും മറ്റൊരു കഥാപാത്രമാണുള്ളതെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

സഹോദരന്റെ വിമര്‍ശനം

സഹോദരന്റെ വിമര്‍ശനം

നേരത്തെ അടൂര്‍ ഗോപാലകൃഷ്ണനെ വിമര്‍ശിച്ച് അതിജീവിതയുടെ സഹോദരന്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. കേസില്‍ ദിലീപ് നിരപരാധിയാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നായിരുന്നു അടൂരിന്റെ പ്രതികരണം. കേസിന് പിന്നില്‍ അറിയാന്‍ വയ്യാത്ത നിരവധി കാര്യങ്ങളുണ്ട്. അങ്ങനെയൊന്നും അയാള്‍ ചെയ്യുമെന്ന് കരുതുന്നില്ല. ദിലീപിനെതിരെയുളള ആരോപണങ്ങള്‍ക്ക് യാതൊരു തെളിവുമില്ലെന്നാണ് അടൂര്‍ പ്രതികരിച്ചത്.

അന്ധമായ ആരാധന

അന്ധമായ ആരാധന

എന്നാല്‍ ഇതിന് പിന്നാലെയാണ് അതിജീവിതയുടെ സഹോദരന്‍ പ്രതികരണവുമായി രംഗത്തെത്തിയത്. കോടതിയില്‍ വിചാരണ നടന്നുകൊണ്ടിരിക്കുന്ന ഒരു കേസില്‍ ഇത്രയും ആധികാരികമായി അങ്ങ് വിധി പറയണമെങ്കില്‍ രണ്ടു കാരണങ്ങളാണ് ഉണ്ടായിരിക്കുക. ആദ്യത്തേത് പ്രസ്തുത നടനോടുള്ള അന്ധമായ ആരാധന. രണ്ടാമത്തേത് കോടതിയില്‍ നടക്കുന്ന വ്യവഹാരങ്ങളെക്കുറിച്ച് താങ്കള്‍ക്ക് ഒന്നും തന്നെ അറിയില്ലെന്ന പച്ച പരമാര്‍ത്ഥമെന്ന് സഹോദരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അവകാശവും അധികാരവും ഉണ്ട്

അവകാശവും അധികാരവും ഉണ്ട്

അങ്ങ് ആദ്യം പറഞ്ഞ കാര്യത്തിനോട് ഞാന്‍ ഒരുതരത്തിലും എതിരല്ല. വ്യക്തിപരമായ സ്വാര്‍ത്ഥ താല്‍പര്യങ്ങളുടെ പേരിലാണെങ്കില്‍ പോലും ഓരോ വ്യക്തിക്കും ആരെ സ്വീകരിക്കണം ആരെ തള്ളിക്കളയണം എന്ന് തീരുമാനിക്കാനുള്ള അവകാശവും അധികാരവും ഉണ്ട് താങ്കളെപ്പോലുള്ളവരുടെ അഭിപ്രായത്തിന് മലയാളികള്‍ അത്രയേറെ പ്രാധാന്യം കൊടുക്കുന്നുണ്ട് എന്നതുകൊണ്ടുതന്നെ തെറ്റായ ഒരു പ്രതികരണം നടത്തുന്നത് താങ്കള്‍ ഇതുവരെ കാത്തുസൂക്ഷിച്ചിരുന്ന പേരിനും പ്രശസ്തിക്കും വരെ മങ്ങല്‍ ഏല്‍പ്പിച്ചേക്കാം.

അത്തരമൊരു കളങ്കം

അത്തരമൊരു കളങ്കം

അങ്ങയുടെ വ്യക്തിത്വത്തിന് അത്തരമൊരു കളങ്കം ഏറ്റു കാണാന്‍ അങ്ങയുടെ ചലച്ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. കഴിഞ്ഞുപോയ കാലങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാല്‍ അങ്ങേക്ക് ഞാന്‍ പറയുന്നതിന്റെ സത്യാവസ്ഥ ബോധ്യപ്പെടാവുന്നതേയുള്ളൂ.

നാള്‍വഴികള്‍ കൃത്യമായി പിന്തുടര്‍ന്നാല്‍

നാള്‍വഴികള്‍ കൃത്യമായി പിന്തുടര്‍ന്നാല്‍

അതുകൊണ്ടുതന്നെ അങ്ങയോടുള്ള എല്ലാ ബഹുമാനവും സ്‌നേഹവും നിലനിര്‍ത്തിക്കൊണ്ടു തന്നെ പറയുകയാണ് പ്രസ്തുത കേസിന്റെ ഇതുവരെയുള്ള നാള്‍വഴികള്‍ കൃത്യമായി പിന്തുടര്‍ന്നാല്‍ അങ്ങ് പറയുന്നതില്‍ പലതരത്തിലുള്ള പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് അങ്ങേയ്ക്ക് തന്നെ ബോധ്യപ്പെടുന്നതാണ് .

സ്വയം വിഡ്ഢിയാവാതിരിക്കാന്‍ ശ്രമിക്കുക

സ്വയം വിഡ്ഢിയാവാതിരിക്കാന്‍ ശ്രമിക്കുക

ദയവു ചെയ്ത് ഒരു പ്രതികരണത്തിലൂടെ സ്വയം വിഡ്ഢിയാവാതിരിക്കാന്‍ ശ്രമിക്കുക. എന്റെ ഈ മറുപടി കൊണ്ട് അങ്ങേക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടുവെങ്കില്‍ ഞാനതിന് നിരുപാധികം മാപ്പ് ചോദിക്കുകയാണ്. അങ്ങയ്ക്ക് നല്ലൊരു ദിവസം ആശംസിക്കുന്നെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

English summary
Dileep Actress Case: Bhagyalakshmi criticizes director Adoor Gopalakrishnan on his remarks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X