കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടുത്ത് സുഹൃത്ത് ചതിച്ചാല്‍ നമ്മള്‍ ആ ബന്ധം തുടരുമോ: നടിക്കും അത് മനസ്സിലായെന്ന് ഭാഗ്യലക്ഷ്മി

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് പ്രിന്‍സിപ്പല്‍ കോടതിയില്‍ നിന്നും ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതിനെതിരായ ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ കേസിന്റെ വിചാരണം ജസ്ജി ഹണി എം വർഗീസിന്റെ കീഴില്‍ തന്നെ തുടരും.

'നായികയേക്കാള്‍ നിറം കൂടുതല്‍; ജൂനിയർ താരമായ തന്നെ കറുപ്പിച്ച് അഭിനയിപ്പിച്ചു': സൂര്യ ജെ മേനോന്‍'നായികയേക്കാള്‍ നിറം കൂടുതല്‍; ജൂനിയർ താരമായ തന്നെ കറുപ്പിച്ച് അഭിനയിപ്പിച്ചു': സൂര്യ ജെ മേനോന്‍

അതേസമയം ഹൈക്കോടതിയില്‍ നിന്നും ഇത്തരമൊരു വിധി തന്നെയായിരിക്കും ഉണ്ടായിരിക്കുക എന്നുള്ളത് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നുവെന്നാണ് നടിയും ഡബ്ബിങ് കലാകാരിയുമായ ഭാഗ്യലക്ഷ്മി. റിപ്പോർട്ടർ ടിവിയിലെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് പ്രതികരിക്കുകയായിരുന്നു അവർ.

കോടതി മാറ്റം ഉണ്ടാവുമെന്നുള്ള കാര്യത്തില്‍

കോടതി മാറ്റം ഉണ്ടാവുമെന്നുള്ള കാര്യത്തില്‍ എനിക്ക് വലിയ വിശ്വാസം ഇല്ല എന്നുള്ള തരത്തില്‍ തന്നെയായിരുന്നു നമ്മുടെ ചില സുഹൃത്തുക്കളുമായും കഴിഞ്ഞ ദിവസങ്ങളില്‍ സംസാരിച്ചത്. ഈ കേസ് തുടങ്ങിയത് മുതല്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത് ഇത് തന്നെയല്ലേ, എത്ര പ്രാവശ്യമായി ആ പെണ്‍കുട്ടി ഇതൊക്കെ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്നുവെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.

എഫ് എസ്‍ എല്‍ റിപ്പോർട്ടിന്റെ കാര്യം നോക്കാം

എഫ് എസ്‍ എല്‍ റിപ്പോർട്ടിന്റെ കാര്യം നോക്കാം. പത്ത് മണിക്ക് ശേഷം കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് ആക്സസ് ചെയ്യപ്പെട്ടു എന്ന് വ്യക്തമാക്കുമ്പോഴും ഇതിനെക്കുറിച്ച് മേല്‍ക്കോടതികള്‍ക്ക് ഒന്നും പറയാനില്ലെ. ഇത്രയും ശക്തമായ കാര്യം സംസാരിച്ചിട്ടും അതൊന്നും വിഷയമല്ല. ഞാനൊരു കോടതിയുടെ മുമ്പില്‍ ചെന്ന് നില്‍ക്കുമ്പോള്‍ കോടതിയില്‍ വിശ്വാസം ഇല്ലാത്ത പെരുമാറ്റം കോടതിയുടെ ഭാഗത്ത് നിന്നുണ്ടാവുമ്പോള്‍, അത് ഞാന്‍ നിരന്തരം പറഞ്ഞ് കൊണ്ടിരിക്കുന്നു.

ഇവിടെ നീതികിട്ടില്ലെന്ന എന്റെ പരാതി

ഇവിടെ നീതികിട്ടില്ലെന്ന എന്റെ പരാതി അവഗണിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ അർത്ഥം എന്താണ്. ഈ കേസിന്റെ നാള്‍ വഴികള്‍ നോക്കുമ്പോള്‍ ഒരുപാട് തെറ്റുകള്‍ ഇവിടെ സംഭവിച്ചിട്ടുണ്ട്. ആ വീഴ്ചകള്‍ എല്ലാം തന്നെ ശക്തമായ എവിഡന്‍സായി കൊടുത്തിട്ടും അതിജീവിത ജഡ്ജിയെ മാറ്റണം മാറ്റണം എന്ന് പറയുമ്പോഴും മാറ്റാതിരിക്കുന്നത്, അങ്ങനെ മാറ്റിയാല്‍ ആ ജഡ്ജി തെറ്റ് ചെയ്തുവെന്ന് മേല്‍ക്കോടതി ഉറപ്പിച്ചു എന്ന തരത്തിലായിരിക്കുമെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

ഒരു തെറ്റ് ചെയ്തെന്ന് വ്യക്തമായാല്‍ പിന്നെ അവിടെ

ഒരു തെറ്റ് ചെയ്തെന്ന് വ്യക്തമായാല്‍ പിന്നെ അവിടെ ശിക്ഷ വേണ്ടേ. അതുകൊടുക്കാന്‍ കോടതി തയ്യാറാവുമോ. ഒരു ജഡ്ജിയേയും വിട്ടുകൊടുക്കാന്‍ കോടതി തയ്യാറാവുമോ. അതുണ്ടാവില്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. എന്നോട് ഒരാള്‍ പറയുകയാണ്, എനിക്ക് ഈ ജോലിയില്‍ നിങ്ങളെ വിശ്വാസം ഇല്ല, നിങ്ങളില്‍ നിന്ന് നീതി കിട്ടില്ല എന്ന്. അങ്ങനെയെങ്കില്‍ ഞാന്‍ സ്വയം മാറും. അതാണ് അതിന്റെ മാന്യത. അത് ചെയ്യണം. അത് ചെയ്യാതെ എനിക്ക് വിശ്വാസം ഇല്ല.

എനിക്ക് പറ്റിയ ഒരു തെറ്റാണ് എന്ന് കരുതി

മനസ്സ് തുറന്ന് സംസാരിക്കാനും, പറയുന്ന കാര്യങ്ങള്‍ അതിന്റേതായ ഗൌരവത്തില്‍ എടുക്കും എന്നുള്ള വിശ്വാസം കൊണ്ടുമാണ് വനിത ജഡ്ജി വേണമെന്ന് പറഞ്ഞത്. ആ വിശ്വാസം നഷ്ടപ്പെട്ടു. വിശ്വാസം നഷ്ടപ്പെട്ട സ്ഥിതിക്ക് അയ്യോ മുമ്പ് ഞാന്‍ ഇങ്ങനെ ആവശ്യപ്പെട്ടതാണല്ലോ, ആപ്പോള്‍ ആ വിശ്വാസം നഷ്ടപ്പെട്ടാലും സാരമില്ല, എനിക്ക് പറ്റിയ ഒരു തെറ്റാണ് എന്ന് കരുതി മുന്നോട്ട് പോവുകയാണോ വേണ്ടത്.

 ഒരു സ്ത്രീയോടൊപ്പം ഒരു സ്ത്രീ നില്‍ക്കും

ശരിയാണ്, ആ സമയത്ത് ഒരു സ്ത്രീയോടൊപ്പം ഒരു സ്ത്രീ നില്‍ക്കും എന്നുള്ളൊരു വിശ്വാസം അവർക്കുണ്ടായിരുന്നു. പലപ്പോഴും നമ്മുടെ സ്വന്തം ജീവിതത്തില്‍ തന്നെ സ്വന്തം വിശ്വാസം പാളിപ്പോവാറുണ്ട്. വളരെ അടുത്ത് വിശ്വസിക്കുന്ന സ്ത്രീ സുഹൃത്ത് തന്നെ നമ്മളെ ചതിക്കുന്നു. എന്നാലും കുഴപ്പമില്ല, നമ്മള്‍ വിശ്വസിച്ച സുഹൃത്ത് അല്ലേ എന്നും കരുതി അത് മുന്നോട്ട് കൊണ്ടുപോവുമോ. അപ്പോള്‍ തന്നെ അത് വേണ്ടെന്ന് വെക്കില്ലേ. അവള്‍ക്ക് അത് മനസ്സിലായി. അപ്പോഴാണ് അതിലും മുകളിലുള്ള ആളോട് ഇവരെ മാറ്റിത്തരണം എന്ന് പറയുന്നത്.

നമ്മുടെ ഒക്കെ തെറ്റിദ്ധരിപ്പിക്കല്‍ കാരണം അല്ല

നമ്മുടെ ഒക്കെ തെറ്റിദ്ധരിപ്പിക്കല്‍ കാരണം അല്ല, ഈ കോടതിക്കുള്ളില്‍ എന്താണ് ആ കുട്ടി നേരിട്ടതെന്ന് നമുക്ക് അറിയില്ല. അത് എന്താണെന്ന് ആ കുട്ടിക്ക് മാത്രമല്ലേ അറിയൂ. പുറത്ത് വരുന്ന ശബ്ദ ശകലങ്ങളും മറ്റുള്ള റിപ്പോർട്ടുകളും മാനിപ്പുലേഷനുകളും നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയല്ലേ. അല്ലെങ്കില്‍ ഇതൊന്നും ഇല്ലെന്ന് കോടതി പറയണം. രാത്രി പത്ത് മണിക്ക് ശേഷം മെമ്മറി കാർഡ് പരിശോധിച്ചുള്ള എന്നുള്ളതിന് ഇതുവരെ ഒരു ഉത്തരം കിട്ടിയിട്ടുണ്ടോയെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.

 ദിലീപിനെ വെറുതെ വിട്ടാലും ശിക്ഷിച്ചാലും സംഭവിക്കുക അത്: മുന്നറിയിപ്പുമായി ജോർജ് ജോസഫ് ദിലീപിനെ വെറുതെ വിട്ടാലും ശിക്ഷിച്ചാലും സംഭവിക്കുക അത്: മുന്നറിയിപ്പുമായി ജോർജ് ജോസഫ്

English summary
dileep actress case: Bhagyalakshmi says actress took that decision when she lost faith
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X