ദിലീപ് കേസ്; 'അടച്ചിട്ട മുറിയിൽ പറഞ്ഞത് പിന്നീട് മാറ്റി മറിച്ചു എന്നൊക്കെ വന്നു'; ബിന്ദു പണിക്കർ
നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷി പട്ടികയിൽ ഉൾപ്പെട്ട താരമായിരുന്നു നടി ബിന്ദു പണിക്കർ. എന്നാൽ വിചാരണയ്ക്കിടെ ബിന്ദു പണിക്കർ കൂറുമാറിയിരുന്നു. പോലീസിന് മുൻപ് കൊടുത്ത മൊഴിയാണ് ബിന്ദു പണിക്കർ മാറ്റിയത്. എന്നാൽ ഇപ്പോഴിതാ താൻ കേസിൽ എങ്ങനെയാണ് സാക്ഷിയായതെന്നതിനെ കുറിച്ചും മൊഴി മാറ്റം സംബന്ധിച്ച് ഉയരുന്ന വിമർശനങ്ങളെ കുറിച്ചും പ്രതികരിക്കുകയാണ് താരം. കാൻ മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. വിശദമായി വായിക്കാം.

മറ്റുള്ളവർക്ക് മുൻപിൽ ആരാണെന്ന് തെളിയിക്കേണ്ട
'എന്നെ കുറിച്ച് മോശം പറയുന്ന കാര്യങ്ങൾക്ക് ഞാൻ ചൊവി കൊടുക്കാറില്ല.
ഇപ്പോഴും നമ്മളെ കുറിച്ച് പലതും പറയുന്നുണ്ടെങ്കിൽ മുൻപും നമ്മളെ കുറിച്ച് നമ്മൾ ചെയ്യുന്ന കാര്യങ്ങളുമായി നമ്മൾ മുന്നോട്ട് പോകുകയാണ്. നമ്മുടെ ജീവിതം സത്യസന്ധമായി ജീവിച്ചാൽ ആരെ കുറിച്ചും നമ്മുക്ക് ആലോചിക്കേണ്ടി വരില്ല. മറ്റുള്ളവർക്ക് മുൻപിൽ നമ്മൾ ആരാണെന്ന് തെളിയിക്കാൻ പോകേണ്ട ആവശ്യമില്ല.
ജീവിതം ചെറുതാണ്. മനസിലാക്കുന്നവർ മനസിലാക്കട്ടെ'

കേസിൽ സാക്ഷിയാകുന്നത്
'ദിലീപ് കേസിൽ എങ്ങനെയാണ് സാക്ഷിയായതെന്ന് അറിയില്ല. ഞാനും സുഹൃത്തും കൂടി ലുലുവിൽ സാധനം വാങ്ങാൻ പോയപ്പോഴാണ് ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്നെ വന്ന് കാണുന്നത്. അന്ന് വന്ന് പരിചയപ്പെട്ടു. ഒരുപാട് സിനിമകൾ ചെയ്തത് കൊണ്ടായിരിക്കാം. അറിയാവുന്ന കാര്യങ്ങൾ അല്ലേ പറയാൻ കഴിയൂ'

'അടച്ചിട്ട മുറിയിൽ നമ്മൾ പറഞ്ഞ് കഴിഞ്ഞത് മാറ്റി മറിച്ചു എന്ന് പറഞ്ഞ് വരുന്നു. എല്ലാം കേട്ടിരിക്കുകയല്ലാതെ എന്ത് ചെയ്യാനാണ്.പറയുന്നത് വേറെ പുറത്ത് വരുന്നത് വേറെ, എന്തായാലും നല്ലത് മാത്രം സംഭവിക്കട്ടെ എന്ന് വിചാരിക്കാം, ബിന്ദു പണിക്കർ പറഞ്ഞു.

'ഭർത്താവിന്റെ അസുഖ സമയത്ത് വലിയ പിന്തുണയായിരുന്നു അമ്മ സംഘടനയിൽ നിന്ന് ലഭിച്ചത്. എല്ലാ താരങ്ങളും ഒപ്പം നിന്നു. സിനിമയിൽ നിന്ന് വിലക്കുണ്ടായതായി എനിക്ക് തോന്നിയിട്ടില്ല. എന്നെ സംബന്ധിച്ച് സിനിമയിൽ അവസരം ലഭിച്ചാൽ പോകുക അഭിനയിക്കുകയെന്നതാണ്. അതിനിടയിൽ എന്തെങ്കിലും അജണ്ടയുണ്ട് എന്നൊന്നും ഞാൻ അറിയില്ല. എന്നെ സംബന്ധിച്ച് എല്ലാവരും സുഹൃത്തക്കളാണ്. എല്ലാവരോടും അടുപ്പമാണ്', നടി വ്യക്തമാക്കി.

ദിലീപ് തനിക്ക് കുഞ്ഞ് അനുജന പോലെയാണെന്ന് നടി നേരത്തേ പറഞ്ഞിരുന്നു. ദിലീപ് നല്ലൊരു സുഹൃത്താണ്. ഞങ്ങൾ ഒരുപാട് സിനിമകൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്. വളരെ അധികം സഹായ മനസ്ഥിതി പുലർത്തുന്ന വ്യക്തിയാണെന്നും എന്തിനും പരിഹാരം കണ്ടെത്തി തരുമെന്നും ഒരു അഭിമുഖത്തിൽ ബിന്ദു പണിക്കർ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസിൽ 40 സാക്ഷികളായിരുന്നു ആദ്യ പട്ടികയിൽ ഉണ്ടായിരുന്നത്. ബിന്ദു പണിക്കർക്ക് മുൻപ് അമ്മ ജനറൽ സെക്രട്ടറിയായ ഇടവേള ബാബുവും കൂറുമാറിയിരുന്നു. നടൻ സിദ്ധിഖ്, ഭാമ തുടങ്ങിയ താരങ്ങളേയും കൂറുമാറിയതായി വിചാരണ വേളയിൽ പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു. അതേസമയം നടൻ കുഞ്ചാക്കോ ബോബൻ പോലീസിന് ആദ്യം നൽകിയ മൊഴി തന്നെയായിരുന്നു കോടതിയിലും ആവർത്തിച്ചത്.












Click it and Unblock the Notifications