Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയുടെ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്; മൂന്ന് കോടതികള്‍... തിരിച്ചറിഞ്ഞത് ഇങ്ങനെ

കൊച്ചി: വളരെ ഞെട്ടിക്കുന്ന വിവരമായിരുന്നു നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവം. തൊണ്ടിമുതലായി കണ്ടെത്തിയ ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നു എന്നായിരുന്നു ആഴ്ചകള്‍ക്ക് മുമ്പ് പുറത്തുവന്ന വാര്‍ത്ത. തുടര്‍ന്ന് നടി ഹൈക്കോടതിക്കും സുപ്രീംകോടതിക്കും കത്തയച്ചു. കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന സംഭവത്തില്‍ അന്വേഷണം വേണമെന്നായിരുന്നു നടിയുടെ ആവശ്യം. തുടര്‍ന്ന് ഹൈക്കോടതി ഇടപെട്ട് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരിക്കെയാണ് ക്രൈംബ്രാഞ്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് വിചാരണ കോടതിക്ക് കൈമാറിയിരിക്കുന്നത്...

1

വ്യക്തിയുടെ സ്വകാര്യതയെ ബാധിക്കുന്ന ദൃശ്യങ്ങള്‍ ചോരുന്നത് ഗൗരവമുള്ള വിഷയമാണ്. അതും കോടതിയില്‍ നിന്ന് ചോര്‍ന്നു എന്നത് വിഷയത്തിന്റെ ഗൗരവം വീണ്ടും വര്‍ധിപ്പിക്കുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയുടെ ത്വരിത ഇടപെടലുണ്ടായത്. ഇപ്പോള്‍ ക്രൈംബ്രാഞ്ച് ഇതുസംബന്ധിച്ച് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്. കോടതിയില്‍ നിന്നു തന്നെയാണ് ചോര്‍ന്നത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2

ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ വിചാരണ കോടിതിയില്‍ സമര്‍പ്പിച്ചു. ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് വിശദമായി പരിശോധിച്ചു. അപ്പോഴാണ് ദൃശ്യങ്ങള്‍ ചോര്‍ന്നു എന്ന് ബോധ്യമായതെന്ന് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലാണ് പെന്‍ഡ്രൈവ് പരിശോധിച്ചത്.

3

മൂന്ന് കോടതികളില്‍ ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് സൂക്ഷിച്ചിരുന്നു. ഇതില്‍ ഏത് കോടതിയില്‍ നിന്നാണ് ചോര്‍ന്നത് എന്നാണ് കണ്ടെത്തേണ്ടത്. ആലുവ, അങ്കമാലി എന്നിവിടങ്ങളിലെ മജിസ്‌ട്രേറ്റ് കോടതികളിലും ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയിലുമാണ് ദൃശ്യങ്ങള്‍ നേരത്തെ സൂക്ഷിച്ചിരുന്നത്. കോടതിയുടെ കസ്റ്റഡിയില്‍ പെന്‍ഡ്രൈവുണ്ടായിരുന്ന കാലയളവിലാണ് ചോര്‍ന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്.

4

ഇനി കണ്ടെത്താനുള്ളത് ഏത് കോടതിയില്‍ നിന്നാണ് ദൃശ്യം ചോര്‍ന്നത് എന്നാണ്. ഇതിന് വേണ്ടി പ്രത്യേക അന്വേഷണം നടത്തേണ്ടി വന്നേക്കും. ഓരോ കോടതിയിലും പെന്‍ഡ്രൈവ് സൂക്ഷിച്ച കാലയളവ് മനസിലാക്കണം. ഇതില്‍ ഏത് വേളയിലാണ് ചോര്‍ന്നത് എന്ന് കണ്ടെത്തിയാല്‍ കോടതിയിലെ ജീവനക്കാരെ ചോദ്യം ചെയ്യുകയും ആരാണ് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്ന് കണ്ടെത്തുകയും ചെയ്യാം.

5

അതേസമയം, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിന് വിചാരണ കോടതി കൂടുതല്‍ സമയം അനുവദിച്ചു. അന്വേഷണം പൂര്‍ത്തിയാക്കി ഏപ്രില്‍ 18ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. കഴിഞ്ഞ ദിവസം ഹൈക്കോടതിയും തുടരന്വേഷണത്തിന് സമയം അനുവദിച്ചിരുന്നു. ഏപ്രില്‍ 15 വരെയാണ് ഹൈക്കോടതി അനുവദിച്ച സമയം.

ശാലിനിയുടെ അനിയത്തിയാണോ? മകളെ കണ്ട് ആരാധകരുടെ ചോദ്യം... ചിത്രങ്ങള്‍ വൈറല്‍

6

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണം നടത്തുന്നത്. ദിലീപിനും പ്രതി പള്‍സര്‍ സുനിക്കും നേരത്തെ പരിചയമുണ്ട്, ദിലീപിന്റെ വീട്ടില്‍ വച്ച് കേസിലെ പ്രതി ഉള്‍പ്പെടെയുള്ളവര്‍ നടി ആക്രമിക്കപ്പെടുന്ന വീഡിയോ കണ്ടു, ഇതു കൊണ്ടുവന്നത് ഒരു വിഐപിയാണ് തുടങ്ങിയ ഒട്ടേറെ വെളിപ്പെടുത്തലാണ് ബാലചന്ദ്ര കുമാര്‍ നടത്തിയിരുന്നത്.

7

തുടരന്വേഷണം എന്നതിന്റെ മറവില്‍ പുനരന്വേഷണമാണ് പോലീസ് നടത്തുന്നത് എന്നാണ് ദിലീപിന്റെ വാദം. അതുകൊണ്ടുതന്നെ അന്വേഷണം റദ്ദാക്കണമെന്നും ദിലീപ് വാദിച്ചു. ഈ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്ന നടി, ദിലീപിന്റെ വാദത്തെ എതിര്‍ത്തിരുന്നു. തുടര്‍ന്നാണ് അന്വേഷണത്തിന് ഹൈക്കോടതി അനുമതി നല്‍കിയതും ദിലീപിന്റെ ഹര്‍ജി തള്ളിയതും. ദിലീപിന് തിരിച്ചടിയാണ് ഹൈക്കോടതിയുടെ തീരുമാനം. ഇനിയും വിചാരണ നീണ്ടുപോകാന്‍ ഇതു കാരണമാകും. വിചാരണയ്ക്ക് കൂടുതല്‍ സമയം വേണമെന്ന് വിചാരണ കോടതി സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+