• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'കാവ്യയുടെ സഹോദരന്റെ ഭാര്യയാണ് അക്കാര്യം പറഞ്ഞത്..പോലീസ് അവരെ ചോദ്യം ചെയ്തോ?';ബൈജു കൊട്ടാരക്കര

  • By Desk
Google Oneindia Malayalam News

കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസ് തെളിയാതിരിക്കാൻ, നീതി പൂർവ്വമായ ഇടപെടലുകൾ ഉണ്ടാകാതിരിക്കാൻ എവിടെ നിന്നൊക്കെയോ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര. അഭിഭാഷകനായ രാമൻപിള്ളയെ കാണുമ്പോൾ പല ഉന്നതർക്കും മുട്ടിടിക്കുകയാണെന്നും ബൈജു കൊട്ടാരക്കര ആരോപിച്ചു. കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നതടക്കമുള്ള ഓഡിയോകൾ പുറത്തുവന്നിട്ടും തെളിവുകൾ എവിടെയെന്ന് എന്തുകൊണ്ടാണ് കോടതി ചോദിക്കുന്നതെന്നും ബൈജു കൊട്ടരക്കര ചോദിച്ചു. ന്യൂസ് ഗ്ലോബ് ടിവിയിലൂടെയാണ് സംവിധായകന്റെ പ്രതികരണം. വായിക്കാം

'ചെറി ബോംബ്'; അല്ല സ്ട്രോബറിയെന്ന് ആരാധകർ..ഞെട്ടിച്ച് സാനിയ ഇയ്യപ്പന്റെ ചിത്രങ്ങൾ'ചെറി ബോംബ്'; അല്ല സ്ട്രോബറിയെന്ന് ആരാധകർ..ഞെട്ടിച്ച് സാനിയ ഇയ്യപ്പന്റെ ചിത്രങ്ങൾ

1


'കഴിഞ്ഞ ദിവസം വിചാരണ കോടതി പ്രോസിക്യൂഷനോട് ചില ചോദ്യങ്ങൾ ചോദിച്ചിരുന്നു. അതിൽ ആദ്യത്തേത്ത് എന്ത് പുതിയ തെളിവുകൾ ആണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത് എന്നാണ്. തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർ കൊടുക്കാതിരുന്നതാണോ അതോ കോടതിയിൽ കിട്ടിയ തെളിവുകളാണോയെന്നതാണ് സംശയം. പ്രോസിക്യൂഷൻ ഇതിനോടൊന്നും പ്രതികരിച്ചില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ഓപ്പൺ കോടതിയായതിനാൽ ചിലർ പറഞ്ഞത് ദാസന്റെ മൊഴി പകർപ്പുകൾ ഉണ്ടെന്നാണ്'.

'ബെഹ്റയ്ക്ക് ദിലീപുമായി പലതരത്തിലുള്ള ബന്ധം ..കേസിൻറെ ഓരോ ഘട്ടത്തിലും ഇടപെട്ടു';ലിബർട്ടി ബഷീർ'ബെഹ്റയ്ക്ക് ദിലീപുമായി പലതരത്തിലുള്ള ബന്ധം ..കേസിൻറെ ഓരോ ഘട്ടത്തിലും ഇടപെട്ടു';ലിബർട്ടി ബഷീർ

2


'ദിലീപിന്റെ വീട്ടിലെ കാര്യസ്ഥനെ പോലെയാണ് ദാസൻ. അയാൾ വ്യക്തമായ മൊഴി നൽകിയെന്നാണ് അറിയാൻ കഴിഞ്ഞത്. ദാസന്റെ ഫോണിന്റേയും കാവ്യയുടെ ഫോണിന്റേയും സിഡിആർ എടുത്തിട്ടുണ്ടോയെന്നാണ് അറിയേണ്ടത്. ദിലീപിന്റെ ഫോണിൻറെ സിഡിആറിൽ ദാസനുമായി ബന്ധിപ്പിക്കുന്ന ഘടകങ്ങൾ ഉണ്ടോ ഈ വിവരങ്ങൾ കോടതിയിൽ ഹാജരാക്കിയോ എന്നും അറിയേണ്ടതുണ്ട്.ഹാജരാക്കിയെങ്കിൽ എന്ത് തെളിവാണ് പിന്നെ കോടതി ചോദിക്കുന്നത്'.

3


'വിപിൻ ലാൽ എന്ന സാക്ഷിയെ സ്വാധീനിക്കാനായി മുൻ മന്ത്രി ഗണേഷ് കുമാറിന്റെ പി എ ആയിരുന്നയാൾ കാസർഗോഡ് പോയതും വിപിൻ ലാൽ കേസ് കൊടുത്തതും തെളിവായി മുൻപിലുണ്ട്. സാക്ഷിയായിരുന്ന ആലുവയിലെ ആശുപത്രിയിലെ ഡോക്ടർ ആയിരുന്ന ഹൈദർ അലി സാക്ഷി മൊഴി മാറ്റിയ തെളിവും മുൻപിൽ ഉണ്ട്.

4


'സംഭവം നടന്ന ദിവസം ദിലീപ് ആശുപത്രിയിലായിരുന്നു ദിലീപ് എന്നായിരുന്നു ഇയാൾ ആദ്യം പറഞ്ഞത്. പിന്നീട് മാറ്റി പറഞ്ഞു. ഇയാളെ മൊഴി മാറ്റാൻ ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ് വിളിക്കുന്ന ഓഡിയോ ലോകം മുഴുവൻ കേട്ടതാണ്. ഇക്കാര്യങ്ങൾ എന്തേ പോലീസ് കോടതിയിൽ കൊടുത്തില്ലേ?'

5


'സാഗർ എന്ന സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നതിന്റെ ഓഡിയോ ബാലചന്ദ്രകുമാറിലൂടെ പുറത്തുവന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയത് കാവ്യയുടെ സഹോദരന്റെ ഭാര്യയായ റിയയാണ്. ഇവരെ എന്തുകൊണ്ടാണ് പോലീസ് ചോദ്യം ചെയ്യാത്തത്? കോടതി ജീവനക്കാരെ എന്ത് കൊണ്ട് ചോദ്യം ചെയ്യാൻ പോലീസിന് സാധിച്ചില്ലെന്നാണ് കോടതി ചോദിച്ചതത്രേ. ഇതേ കോടതി തന്നെ എന്ത് കാരണത്താലാണ് കോടതി ജീവനക്കാരനെ ചോദ്യം ചെയ്യുന്നതെന്ന് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു'.

6


'വക്കീലൻമാർക്കെതിരെ എന്തുകൊണ്ടാണ് കേസ് എടുക്കാത്തത് എന്ന് കോടതി ഇന്ന് ചോദിച്ചിട്ടുണ്ട്. അഭിഭാഷകരുടെ നിരവധി ഓഡിയോയും വീഡിയോയും കൈയ്യിൽ കിട്ടിയിട്ടും എന്തുകൊണ്ടാണ് അവരെ പോലീസ് ചോദ്യം ചെയ്യാത്തത്? രാമൻപിള്ളയിലേക്ക് അന്വേഷണം പോകുന്നുവെന്നായപ്പോഴാണ് കേസ് ആകെ മാറിയത്. ആദ്യം എഡിജിപി തെറിച്ചു, പുതിയ പൊളിറ്റിക്കൽ സെക്രട്ടറി വന്നു, പിന്നെ വക്കീലൻമാരുടെ അടുത്തേക്കൊന്നും അന്വേഷണ സംഘം പോകുന്നേ ഇല്ല'.

7


'ദിലീപും അഭിഭാഷകരും ചേർന്ന് നടി ആക്രമിക്കപ്പെട്ട സംഭവം പുനരാവിഷ്കരിക്കാൻ ശ്രമിച്ചതായുള്ള വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ട്. എന്നിട്ടും തെളിവില്ലേയെന്ന് കോടതി ചോദിക്കുന്നത്. ഹാക്കർ സായ് ശങ്കർ നേരത്തേ വെളിപ്പെടുത്തിയത് തന്റെ ലാപ്പും ഐ മാക്കുമെല്ലാം അഭിഭാഷകരുടെ കൈവശം ഉണ്ടെന്നാണ്. ഇത് പിടിച്ചെടുക്കാൻ എന്തേ പോലീസ് തയ്യാറാകാത്തത്. സാധാരണ കേസുകളിൽ തൊണ്ടിയെടുക്കാൻ എവിടെ വരെ പോലീസ് പോകാറുണ്ട്. പക്ഷേ ഇവിടെ അഭിഭാഷകൻ രാമൻപിള്ളയെ കാണുമ്പോൾ പോലീസിന് മുട്ടിടിക്കുകയാണോയെന്ന് സംശയിക്കേണ്ടി വരും'.

8


'പോലീസിന്റെ അല്ല ചില ഉന്നതരുടെ മുട്ടാണ് വിറക്കുന്നത്. ഈ അഭിഭാഷകര്‍ക്ക് നേരെ അന്വേഷണം ഉണ്ടായാൽ സർക്കാരുകൾക്ക് വേണ്ടി വാദിച്ച് ജയിച്ച പല കേസുകളുടേയും അന്വേഷണം പുറത്തുവരുന്നത് കാണാം. ടി പി വധക്കേസ് മുതൽ പല കേസുകളിലേയും സത്യാവസ്ഥ പുറത്താക്കും. ഇതോടെ പല രാഷ്ട്രീയ നേതാക്കളും തലയിൽ മുണ്ടിടേണ്ടി വരും. ഈ കേസ് തെളിയാതിരിക്കാൻ, നീതി പൂർവ്വമായ ഇടപെടലുകൾ ഉണ്ടാകാതിരിക്കാൻ എവിടെ നിന്നൊക്കെയോ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നത് സത്യസന്ധമായ കാര്യമാണ്, അല്ലേങ്കിൽ ശ്രീജിത്ത് പോകില്ലല്ലോ? അഭിഭാഷകരെ ചോദ്യം ചെയ്യുമല്ലോ?'

English summary
Dileep Actress Case; Did police question Kavya Madhavan's sister-in-law; asks Baiju Kottarakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X