കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദിലീപ് കുഴപ്പക്കാരനല്ലെന്ന് അതിജീവിത പറഞ്ഞോ?..ദൃശ്യങ്ങൾ അവർക്കൊക്കെ എങ്ങനെ കിട്ടി';പ്രകാശ് ബാരെ

Google Oneindia Malayalam News

കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് അനുകൂലമായ വെളിപ്പെടുത്തലിലൂടെ ഒറ്റ ദിവസം കൊണ്ട് മുൻ ഡിജിപി ശ്രീലേഖ പരിഹാസ കഥാപാത്രമായിരിക്കുകയാണെന്ന് സംവിധായകൻ പ്രകാശ് ബാരെ.ശ്രീലേഖയുടെ ആരോപണങ്ങൾ എല്ലാം നിരാകരിക്കപ്പെട്ടിരിക്കുകയാണ്.ഇത്തരം ആളുകളെ പ്രതി ഇനിയും ഇറക്കിയാൽ കാര്യങ്ങൾ കുറച്ച് കൂടി എഴുപ്പമായേനെയെന്നും പ്രകാശ് ബാരെ പരിഹസിച്ചു. റിപ്പോർട്ടർ ചാനലിലെ എഡിറ്റേഴ്സ് അവർ ചർച്ചയിൽ സംസാരിക്കുകയായിരുന്നു പ്രകാശ് ബാരെ. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

മീനാക്ഷി ദിലീപിനൊപ്പം..വൈറലായി വീഡിയോ..ആരാധകർക്കറിയേണ്ടത് ഇതാണ്

1

'അന്വേഷണം വളരെ പതിയെ ആണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.ആരാണ് ഈ കേസിൽ ഏറ്റവും പതിയെ പോകുകയെന്നത് സംബന്ധിച്ചൊരു മത്സരമാണ് ഈ കേസിൽ നടക്കുന്നത്.മെമ്മറി കാർഡ് ഉൾപ്പെടെ പരിശോധനയ്ക്ക് അയച്ച സാഹചര്യത്തിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം വേണ്ടിവരുമെന്നാണ് മനസിലാക്കുന്നത്'.

2

'മെമ്മറി കാർഡിൻ‍റെ ഹാഷ് വാല്യു പരിശോധന ഫലം ലഭിച്ചാൽ അക്കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ കണ്ടെത്തേണ്ടതും വിശകലനം ചെയ്യേണ്ടതുമായി വരും. പോലീസ് അന്വേഷണം വേഗത്തിൽ നടക്കുന്നുണ്ടോയെന്നത് ചോദ്യമാണ്. ഈ കേസിൽ കൂടുതൽ സമയം അന്വേഷണത്തിനായി അനുവദിക്കാനുള്ള ധാർമ്മിക ഉത്തരവാദിത്തം കോടതിക്കുണ്ട്. അത് കൊടുക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്'.

3

'പെട്ടെന്ന് വാരിക്കെട്ടി അവസാനിപ്പിക്കണമെന്ന നിലപാടിലാണ് കേസ് പോകുന്നത്. സർക്കാരിനും അന്വേഷണ ഉദ്യോഗസ്ഥർക്കും വലിയ താത്പര്യം ഇല്ല. കോടതിയും കേസ് വേഗം തീർപ്പാക്കണമെന്നാണ് പറയുന്നത്. അങ്ങനെ ഈ കേസ് തീരരുത്. നീതി നടപ്പാക്കണം. മെയ് നാലിന് അയച്ച ഫോർവേഡ് നോട്ട് ഫോറൻസിക് ലാബിലേക്ക് അയക്കാൻ എത്രമാത്രം വൈകിയെന്നത് പ്രധാന കാര്യമാണ്'.

4

'വിദേശത്ത് നിന്നുള്ളവർ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കണ്ടെന്ന് പറയുന്നുണ്ട്. കേസിലെ എട്ടാം പ്രതി ദിലീപ് വീട്ടിൽ വെച്ച് ദൃശ്യങ്ങൾ കണ്ടെന്ന് ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. ഈ ദൃശ്യങ്ങൾ എവിടുന്നാണ് ഇവർക്കൊക്കെ കിട്ടിയത്.ദൃശ്യങ്ങൾ ആക്സസ് ചെയ്തിട്ടുണ്ടോ, ചോർന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം അന്വേഷിക്കണം. പലരേയും ചോദ്യം ചെയ്യേണ്ടതായും വരും. ലോജിക്കോട് കൂടി ചിന്തിച്ചാൽ ഇക്കാര്യങ്ങളാണ് നടക്കേണ്ടത്. എന്നാൽ തുടരന്വേഷണം നീട്ടണോ വേണ്ടയോ എന്നത് സംബന്ധിച്ച ചർച്ചയാണ് ഇപ്പോഴും നടക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് മേൽ അനാവശ്യ സമ്മർദ്ദം ചെലുത്താനാണ് ശ്രമിക്കുന്നത്'.

5

'ജോർജേട്ടൻസ് പൂരം, സൗണ്ട് തോമ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചവർക്കൊക്കെ അറിയാമായിരന്നു പൾസർ സുനി ആ സിനിമയുടെ സെറ്റിൽ വരാറുണ്ടെന്നും അവിടെ കിടന്ന് ഉറങ്ങാറുണ്ടെന്നുമൊക്ക.തനിക്ക് ഇക്കാര്യങ്ങളൊക്കെ വ്യക്തിപരമായും അറിയാം. ദിലീപിനെതിരായ കേസിന് പിന്നിൽ അതികായൻമാരാണെന്നാണ് ആർ ശ്രീലേഖ ആരോപിച്ചത്. ആരാണ് അവർ. ദിലീപിന്റെ മുൻ ഭാര്യയോ അതോ രാഷ്ട്രീയ ഉന്നതരോ? സിനിമയിലെ താരങ്ങളോ? വെറുതെ പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്'.

6

'ദിലീപ് കുഴപ്പക്കാരനല്ല പൾസർ സുനി മാത്രമാണ് പ്രശ്നക്കാരൻ എന്ന് ദിലീപ് എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? അതീജീവിക്കൊപ്പമാണ് എന്ന് പറയുമ്പോൾ എല്ലാ സാധ്യതകളേയും അംഗീകരിക്കണം. ദിലീപ് കുറ്റക്കാരനല്ല എന്നത് കോടതിയാണ് തീരുമാനിക്കേണ്ടത്. ശ്രീലേഖയുടെ ആരോപണങ്ങളെല്ലാം കേസിനെ കുറിച്ച് വിശദമായി ചർച്ച ചെയ്തതിന് ശേഷമുള്ളതാണ്'.

'നാദിർഷയുടെ പേര് എടുത്ത് പറഞ്ഞു..നാദിർഷയും പ്രതിയാണോ? ആ ഫോണിൽ വിളിച്ചത് ആരെയാണ്';ടിബി മിനി'നാദിർഷയുടെ പേര് എടുത്ത് പറഞ്ഞു..നാദിർഷയും പ്രതിയാണോ? ആ ഫോണിൽ വിളിച്ചത് ആരെയാണ്';ടിബി മിനി

7

'കേസിൽ ദിലീപിനെ ബന്ധിപ്പിക്കുന്ന കാര്യങ്ങൾ ഏതൊക്കെയാണ് എന്തൊക്കെയാണ് കേസിൽ ദിലീപിനെതിരായി വരാൻ സാധ്യത ഉള്ളത് അതിനെയൊക്ക ദുർബലപ്പെടുത്തുകയെന്ന ശ്രമമാണ് അവർ നടത്തിയിരിക്കുന്നത്. ദിലീപിനെതിരായൊരു വിധി വന്നാൽ ജനം അത് പെട്ടെന്ന് അംഗീകരിക്കപ്പെടും എന്നത് പൊളിക്കുകയായിരുന്നു അവരുടെ ദൗത്യം. ആശങ്കപ്പെടുത്തുന്നതാണ് ഇത്'.

8

'സ്വന്തം വിശ്വാസ്യത പോലും തകർക്കുന്ന നിലയിലാണ് ശ്രീലേഖ പ്രതികരിച്ചത്. ജയിലിൽ ഫോൺ ഉപയോഗിച്ചത് സംബന്ധിച്ചും പൾസർ സുനിയുടെ ഫോട്ടോ സംബന്ധിച്ചുമെല്ലാം അവർ ഉന്നയിച്ച ആരോപണങ്ങൾ തള്ളി ഫോട്ടോഗ്രാഫർ അടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. ഒറ്റദിവസം കൊണ്ട് ശ്രീലേഖയെന്ന് ഉദ്യോഗസ്ഥയുടെ ആരോപണങ്ങൾ നിരാകരിക്കപ്പെടുതകയും അവർ ഒരു പരിഹാസ കഥാപാത്രമാവുകയും ചെയ്തിരിക്കുകയാണ്. ഇതുപോലുള്ള ആളുകളെ ഇനിയും പ്രതി ഇറക്കിയിരുന്നുവെങ്കിൽ നമ്മുടെ പണി എളുപ്പമായേനെ'.

Recommended Video

cmsvideo
മെസേജിന് ശ്രീലേഖ തന്ന മറുപടി ഇങ്ങനെ'; ഭാഗ്യലക്ഷ്മി പറയുന്നു |*Kerala

English summary
Dileep Actress Case; Did survivor say that Dileep is a neat man asks director Prakash Bare
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X