കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദുബായില്‍ പോകണം, പാസ്‌പോര്‍ട്ട് വിട്ടുതരണം'; വിചാരണ കോടതിയില്‍ ദിലീപ്

Google Oneindia Malayalam News

കൊച്ചി: വിദേശ യാത്രയ്ക്ക് അനുമതി തേടി നടിയെ ആക്രമിച്ച കേസിലെ പ്രതിയും നടനുമായ ദിലീപ് വിചാരണ കോടതിയില്‍. പാസ്‌പോര്‍ട്ട് വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ടാണ് ദിലീപ് വിചാരണ കോടതിയെ സമീപിച്ചത്. ദുബായിലേക്ക് പോവാന്‍ പാസ്‌പോര്‍ട്ട് തരണം എന്നാണ് ദിലീപിന് വേണ്ടി പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. മൂന്ന് ദിവസത്തെ ദുബായ് യാത്രയ്ക്കാണ് പാസ്‌പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ കേസില്‍ ദിലീപിന് ഉപാധികളോടെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള ഉപാധികളില്‍ ഒന്ന് പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം എന്നുള്ളതായിരുന്നു. ഈ ഉപാധി നീക്കുന്നതിനാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഫെബ്രുവരി ഏഴിനാണ് ദിലീപിനും കൂട്ടുപ്രതികള്‍ക്കും ഹൈക്കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

'അവര്‍ പൊപ്പ്രൊസ് ചെയ്തത് തെറ്റല്ല അമ്മാ, ഞാന്‍ നല്ല ഒരു കുട്ടിയായതിനാല്‍ ആര്‍ക്കും ഇഷ്ടം തോന്നും'; ദില്‍ഷ'അവര്‍ പൊപ്പ്രൊസ് ചെയ്തത് തെറ്റല്ല അമ്മാ, ഞാന്‍ നല്ല ഒരു കുട്ടിയായതിനാല്‍ ആര്‍ക്കും ഇഷ്ടം തോന്നും'; ദില്‍ഷ

1

നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്ന കേസിലാണ് ദിലീപ് അടക്കമുള്ളവര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് പി. ഗോപിനാഥിന്റെ സിംഗിള്‍ ബെഞ്ചായിരുന്നു ഉപാധികളോടെ ദിലീപിനെക്കൂടാതെ, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടി എന്‍ സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ശരത്ത് എന്നിവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

2

പാസ്‌പോര്‍ട്ട് ഹാജരാക്കണം എന്ന ഉപാധി കൂടാതെ ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യം വേണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. അന്വേഷണവുമായി പ്രതികള്‍ സഹകരിക്കണം എന്നും ഉപാധികള്‍ ലംഘിച്ചാല്‍ അറസ്റ്റു ചെയ്യാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്തത്.

3

അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൗലോസ്, കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡി വൈ എസ് പി കെ എസ്.സുദര്‍ശന്‍ എന്നിവര്‍ അടക്കമുള്ളവരെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ഗൂഢാലോചന നടത്തിയതിനു ദൃക്‌സാക്ഷിയാണ് എന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. സംഭാഷണങ്ങളുടെ റെക്കോര്‍ഡ് ചെയ്ത ശബ്ദരേഖയും ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.

4

അതേസമയം കേസുമായി ബന്ധപ്പെട്ട് ബാലചന്ദ്രകുമാര്‍ നല്‍കിയ പെന്‍ഡ്രൈവിന്റെ ഫോറന്‍സിക് പരിശോധന ഫലം പ്രോസിക്യൂഷന്‍ ഇന്ന് വിചാരണ കോടതിയില്‍ ഹാജരാക്കി. ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്ത സംഭാഷണത്തിന്റെ യഥാര്‍ത്ഥ തീയതികള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. സംഭാഷണത്തിന്റെ ശബ്ദം കൂട്ടിയതിനാല്‍ തിയതി കണ്ടെത്താനാവുന്നില്ല എന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്.

5

അതേസമയം ഈ തീയതികള്‍ പ്രധാനമാണ് എന്ന് വിചാരണ കോടതി വ്യക്തമാക്കി. എന്നാല്‍ തെളിവുകള്‍ കൃത്രിമമാണെന്ന് ദിലീപിന്റെ അഭിഭാഷകര്‍ വാദിച്ചു. കേസ് ഈ മാസം 18 ന് പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ്. എന്നാല്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാല്‍ തെളിവു നശിപ്പിച്ച ശരതിനെ പ്രതിയാക്കിയെങ്കില്‍ എന്തുകൊണ്ട് സായ് ശങ്കറിനെ പ്രതിയാക്കുന്നില്ല എന്ന് വിചാരണ കോടതി തിരിച്ചു ചോദിച്ചു.

6

ഇതിനിടെ നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജഡ്ജി കൗസര്‍ എടപ്പഗത്ത് പിന്മാറി. കേസ് പരിഗണിക്കുന്നതില്‍ നിന്നും സ്വമേധയാ കൗസര്‍ എടപ്പഗത്ത് പിന്മാറുകയായിരുന്നു.

Recommended Video

cmsvideo
ക്ഷമ ചോദിക്കുന്നു, സർക്കാരിനെതിരെ പറഞ്ഞിട്ടില്ല.നടി പറയുന്നു

ഹോട്ട് ലുക്കിലും കൂളാണ് റായ് ലക്ഷ്മി, ചിത്രങ്ങള്‍ കാണാം

English summary
Dileep Actress Case: Dileep had approached the trial court seeking the release of his passport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X