India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദിലീപിനെതിരെ നടക്കുന്നത് കൃത്യമായ പ്ലാൻ;അതിജീവിതയെ തെറ്റിധരിപ്പിച്ച് ഫെമിനിസ്റ്റ് മൂവ്മെന്റിന് നീക്കം'

Google Oneindia Malayalam News

കൊച്ചി: വിചാരണ കോടതി ജഡ്ജിയിൽ നിന്നും നീതി ലഭിക്കുന്നില്ലെന്ന് അതിജീവിത എന്തടിസ്ഥാനത്തിലാണ് പറയുന്നതെന്ന് മെന്‍ടൂ മൂവ്മെന്റ് പ്രവര്‍ത്തകന്‍ മിഥുൻ വിജയകുമാർ. ഹണി എം വർഗീസിനെ മാറ്റാൻ 2020 ൽ അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. അത് കോടതി തള്ളിയപ്പോൾ സുപ്രീം കോടതിയിലേക്ക് പോയി, കോടതി ആ കേസ് എടുത്തില്ല. അത്തരമൊരു സാഹചര്യത്തിൽ എന്തുകൊണ്ടാണ് വീണ്ടും വീണ്ടും വിചാരണ കോടതി ജഡ്ജിയെ സംശയിക്കുന്നൊരു സാഹചര്യം വരുന്നതെന്നും മിഥുൻ ചോദിച്ചു. സീ ന്യൂസ് ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മിഥുൻ. വാക്കുകളിലേക്ക്

'ഋതു മന്ത്ര ആളാകെ മാറി';ഗൗണിൽ ഞെട്ടിച്ച് താരം..വൈറലായി ചിത്രങ്ങൾ

1

'കേസ് നടക്കാൻ തുടങ്ങിയിട്ട് ആറ് വർഷമായി. ഇനിയും കേസിൽ ഒരു തീരുമാനം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. വിചാരണ കോടതി ജഡ്ജിയെ മാറ്റുന്ന സാഹചര്യം ഇപ്പോൾ ഇല്ല. ദിലീപ് വിരോധികൾ വ്യാജ പ്രചരണം നടത്തുകയാണ്. വിചാരണ കോടതി ജഡ്ജിയ്ക്കെതിരെ അനാവശ്യ പ്രചരണങ്ങൾ നടക്കുകയാണ്. ഇതൊക്കെ കോടതിയലക്ഷ്യമാണ്. ജഡ്ജിയിൽ നിന്ന് നീതി ലഭിക്കില്ലെന്ന് അതിജീവിത എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത്'.

2

''മെമ്മറി കാർഡ് ആണോ കേസിലെ പ്രധാന വിഷയം? ദൃശ്യങ്ങൾ ഷൂട്ട് ചെയ്ത പ്രൈമറി ഡിവൈസ് ആയ മൊബൈൽ എവിടെ? അത് പോലീസിന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. അതിൽ ഇരയ്ക്കോ ഇരയുടെ അഭിഭാഷകർക്കോ യാതൊരു ആശങ്കയുമില്ല.മെമ്മറി കാർഡ് 2018 ൽ രണ്ട് തവണ ആക്സസ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ആ സമയത്ത് ഒരു തവണ ഇപ്പോഴത്തെ വിചാരണ കോടതി ജഡ്ജി അല്ല കേസ് പരിഗണിച്ച് കൊണ്ടിരുന്നത്. അക്കാര്യങ്ങളെല്ലാം അന്വേഷിച്ച് കണ്ടെത്തണം. കോടതി ജീവനക്കാരെ ചോദ്യം ചെയ്യട്ടെ'.

3

'ദിലീപിനെതിരെ യാതൊരു തെളിവുകളും കേസിൽ ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല. കേസിൽ ഏറ്റവും കൂടുതൽ തെളിവ് സപ്ലൈ ചെയ്ത ആൾ സംവിധായകൻ ബാലചന്ദ്രകുമാർ ആണല്ലോ. ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് ദിലീപിന് കൊണ്ടുകൊടുത്തത് വിഐപിയാണെന്നും അയാളെ കാവ്യ ഇക്ക എന്നാണ് വിളിച്ചതെന്നും പറഞ്ഞു. ഇപ്പോൾ പറയുന്നു അയാൾ ശരത് ആണെന്ന്. ഇത്തരത്തിൽ പല കൺഫ്യൂഷനുകളും ഉണ്ട്'.

4

'ദിലീപിനെതിരെ കൃത്യമായ പ്ലാൻ നടക്കുന്നുണ്ടെന്ന് തോന്നിപ്പിക്കുന്ന പല കാര്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഹണി എം വർഗീസിനെ മാറ്റാൻ 2020 ൽ അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. അത് കോടതി തള്ളിയപ്പോൾ സുപ്രീം കോടതിയിലേക്ക് പോയി, കോടതി ആ കേസ് എടുത്തില്ല. അത്തരമൊരു സാഹചര്യത്തിൽ എന്തുകൊണ്ടാണ് വീണ്ടും വീണ്ടും വിചാരണ കോടതി ജഡ്ജിയെ സംശയിക്കുന്നൊരു സാഹചര്യം വരുന്നത്'.

5

'ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പോയിട്ടും വിചാരണ കോടതിക്കെതിരായ അതിജീവിതയുടെ ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല. അതിനർത്ഥം ഇവിടെ വലിയ മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നാണോ? ഇടയ്ക്കിടെ ജഡ്ജിയെ മാറ്റണമെന്ന ആവശ്യം കോടതികൾ അംഗീകരിച്ച് കൊടുക്കുമെന്ന് തോന്നുന്നില്ല. ദിലീപിനെതിരെ തെളിവുകൾ ഉണ്ടാക്കിയെടുത്ത് അദ്ദേഹം തെറ്റുകാരനാണെന്ന് വരുത്തി തീർക്കാൻ ചില മാധ്യമങ്ങളും വ്യക്തികളും ശ്രമിച്ച് കൊണ്ടിരിക്കുകയാണ്'.

'ദിലീപിനെ കുടുക്കിയതിന് പിന്നിൽ ആ വലിയ നടൻ, കോടികൾ മുടക്കി, ജനപ്രിയ നടിക്കും റോളുണ്ട്'; ശാന്തിവിള ദിനേശ്'ദിലീപിനെ കുടുക്കിയതിന് പിന്നിൽ ആ വലിയ നടൻ, കോടികൾ മുടക്കി, ജനപ്രിയ നടിക്കും റോളുണ്ട്'; ശാന്തിവിള ദിനേശ്

6

'അതിജീവിതയ്ക്ക് നീതി ലഭിക്കാതിരിക്കണം എന്ന് ആരും ആവശ്യപ്പെടുന്നില്ല. എന്നാൽ ദിലീപ് ശിക്ഷിക്കപ്പെടണം എന്ന ചിന്ത മാറണം. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ. ദിലീപിനെതിരെ എന്തിനാണ് മാധ്യമ വിചാരണ നടത്തുന്നത്. ദിലീപിനെതിരെ ഗൂഢാലോചന ആണല്ലോ ഉന്നയിക്കുന്നത്. ദിലീപിന്റെ ഫോൺ പരിശോധിച്ചു, ഹാക്കർ സായ് ശങ്കറിന്റെ ഫോൺ പരിശോധിച്ചു ഇതിൽ നിന്നൊന്നും അന്വേഷണ സംഘത്തിന് ഒന്നും ലഭിച്ചില്ല'.

7

'ദിലീപ് അദ്ദേഹത്തിന്റെ ഫോണിൽനിന്നും ഡിലീറ്റ് ചെയ്തത് തന്റെ വ്യക്തിപരമായ വിവരങ്ങളാണ്. അതെല്ലാം പോലീസിന് കാണിച്ച് കൊടുക്കേണ്ട ആവശ്യം ഉണ്ടോ? അടുത്തിടെ ശ്രീലേഖ ഐപിഎസും ദിലീപും തമ്മിലുള്ള വ്യക്തിപരമായ ചാറ്റ് മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഇതൊക്കെ ചോർത്തുന്നത് ആരാണ്? അവരുടെ സ്വകാര്യ മാനിക്കേണ്ടേ? ഒരാളുടെ സ്വകാര്യത പോലും മോശമായ രീതിയിൽ ഇവിടെ പ്രസന്റ് ചെയ്യുകയാണ്.ദിലീപിനെതിരെ യാതൊരു തെളിവും കോടതിയിൽ അന്വേഷണ സംഘത്തിന് ഹാജരാക്കാൻ സാധിക്കാത്തതിനാലാണ് ദിലീപിനെ ഈ കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്ന് വിശ്വസിക്കുന്നത്'.

8

'മെമ്മറി കാർഡ് ആക്സസ് ചെയ്താൽ ഇവിടെ ഇത്തരമൊരു ചർച്ച നടക്കുമെന്ന് കരുതുന്ന ആളുകൾക്കും അങ്ങനെ ചെയ്യാമല്ലോ. കാരണം മെമ്മറി കാർഡ് ആക്സസ് ചെയ്തു എന്നാൽ ദൃശ്യങ്ങളുടെ ഫയൽസ് ഒന്നും ആക്സസ് ചെയ്തില്ല. അതിജീവിതയെ തെറ്റിധരിപ്പിച്ച് ഇവിടെയൊരു ഫെമിനിസ്റ്റ് മൂവ്മെന്റ് ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുകയാണ്'.


cmsvideo
  ദിലീപിന്റെ വീടിനു മുന്നിലും ഐക്യദാർഢ്യ ഫ്ലക്സ് ബോർഡുകൾ | *Kerala
  English summary
  Dileep actress case: Dileep is targetting based on a clear plan, survivor actress is misleaded says Mithun
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X