കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദിലീപിന് കാര്യം പിടികിട്ടിയത് അപ്പോഴാണ്, അതുകൊണ്ടാണ് അദ്ദേഹം അത് ചെയ്തത്'; സജി നന്ത്യാട്ട്

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണ റിപ്പോർട്ട് അംഗീകരിച്ച നടപടിയെ താൻ സ്വാഗതം ചെയ്യുകയാണെന്ന് നിർമ്മാതാവ് സജി നന്ത്യാട്ട്. കേസിൽ ഇപ്പോൾ നടനെതിരെ എന്ന് പറഞ്ഞ് സമർപ്പിച്ച തെളിവുകൾ ഇഴകീറി പരിശോധിക്കപ്പെടുകയാണ് വേണ്ടതെന്നും കേസ് റദ്ദ് ചെയ്തിരുന്നുവെങ്കിൽ നടനെതിരെ മറ്റ് പല അനുമാനങ്ങളും ഉണ്ടായേനെയെന്നും സജി നന്ത്യാട്ട് പറഞ്ഞു. റിപ്പോർട്ടർ ചാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വായിക്കാം

കുറ്റക്കാരനാണെന്ന് വിധി വന്നോ?


'ദിലീപ് കുറ്റക്കാരനാണെന്ന് വിധി വന്നോ? വിജയാഹ്ളാദവും മധുരം വിതരണം ചെയ്യലുമൊക്കെ കൊണ്ട് ചോദിച്ചതാണ്. പൊതുജനത്തെ ഇങ്ങനെ തെറ്റിധരിപ്പിക്കരുത്. ആനന്ദലബ്ദിക്ക് ഇനിയെന്ത് വേണം? തുടരന്വേഷണവും തുടർ വിചാരണയും റദ്ദ് ചെയ്യണമെന്നാണ് ദിലീപിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. കോടതി പറഞ്ഞു അത് പാടില്ല വിചാരണ നേരിടട്ടെ എന്നാണ്. അല്ലാതെ ബാലചന്ദ്രകുമാർ കൊടുത്ത തെളിവുകൾ ശരിയാണെന്നോ തെറ്റാണെന്നോ കോടതി പറഞ്ഞിട്ടില്ല.

'ദിലീപിനെതിരെ നിർണായകമായ ബ്ലോക്ക് അതാണ്, സുരാജും അനൂപുമെല്ലാം പ്രതികളാവും'; ജോർജ് ജോസഫ്'ദിലീപിനെതിരെ നിർണായകമായ ബ്ലോക്ക് അതാണ്, സുരാജും അനൂപുമെല്ലാം പ്രതികളാവും'; ജോർജ് ജോസഫ്

ദിലീപ് അന്നേ പറഞ്ഞിരുന്നു


ദിലീപ് അന്നേ പറഞ്ഞിരുന്നു ചില ശബ്ദങ്ങൾ എന്റേതാണ്, ചില ശബ്ദങ്ങൾ എന്റേത് അല്ല എന്ന്. എല്ലാ ചർച്ചയിലും പൊതുസമൂഹത്തെ വൈകാരികമായി ചിന്തിപ്പിക്കാൻ പറയുന്നൊരു ഡയലോഗാണ് കാശുള്ളവന് നീതി, പാവപ്പെട്ടവരാണ് നമ്മളൊക്കെ എന്ന മട്ടിലാണ്. ഇതിന് പിന്നിലുള്ളത് ഒരു സൈക്കോളജിക്കൽ മൂവാണ്. ദിലീപിനെതിരെ ജനങ്ങളെ കൊണ്ട് പരമാവധി ചിന്തിപ്പിക്കുകയെന്നതാണ് ലക്ഷ്യം.

ഏച്ച് കെട്ടിയ തെളിവുകൾ


ഏച്ച് കെട്ടിയ തെളിവുകൾ കൊടുത്താൽ മുഴച്ചിരിക്കും.2018 നാണ് ദൃശ്യം ആക്സസ് ചെയ്തത്. ബാലചന്ദ്രകുമാർ പറഞ്ഞത് നറേഷൻ ദിലീപിന്റെ ഫോണിൽ ഉണ്ടായിരുന്നുവെന്നാണ്. ശരിയായിരിക്കും വീഡിയോ അല്ലല്ലോ ഉണ്ടായത്? ദിലീപിന്റെ വക്കീലൻമാർ ദൃശ്യങ്ങളുടെ വീഡിയോ കണ്ടിട്ട് അതിന്റെ നറേഷൻ ദിലീപിന്റെ സഹോദരൻ അനൂപിന് അയച്ച് കൊടുത്തിരിക്കാം. അതിലെന്താണ് പ്രശ്നം? ഇല്ലാത്ത കഥകൾ കൂട്ടിയിണക്കി ഒരു പാർലൽ കൺസെപ്റ്റ് ഉണ്ടാക്കുമ്പോഴാണ് ഏച്ച് കെട്ടിയാൽ മുഴച്ചിരിക്കുമെന്ന് പറയുന്നത്.

 ദിലീപും പൾസർ സുനിയും


ദിലീപും പൾസർ സുനിയും ബന്ധമുണ്ടെന്നിരിക്കട്ടെ, അപ്പോൾ പൾസർ സുനി ചെയ്തതിന് ദിലീപ് എങ്ങനെയാണ് ഉത്തരവാദിയാവുക. ഇന്ന് രാവിലെ ഞാൻ കണ്ട ഒരാൾ മറ്റൊരാളെ അപകടപ്പെടുത്തിയാൽ ഞാൻ കുറ്റവാളിയാകുമോ? ബാലചന്ദ്രകുമാർ കൊടുത്ത ഓഡിയോയിലൂടെ തന്നെ ദിലീപ് കുറ്റവിമുക്തനായി. അതിലെവിടേയും ദിലീപ് പറയുന്നില്ല, താൻ കുറ്റവാളിയായെന്ന്.

 നടപടി സ്വാഗതം ചെയ്യുകയാണ്


ദിലീപിനെതിരായ തുടരന്വേഷണ റിപ്പോർട്ട് അംഗീകരിച്ച കോടതി നടപടി സ്വാഗതം ചെയ്യുകയാണ് ഞാൻ. കേസിൽ നടനെതിരെ കൊടുത്ത തെളിവുകൾ എല്ലാം ഇഴകീറി പരിശോധിക്കപ്പെടട്ടെ. റദ്ദ് ചെയ്തിരുന്നെങ്കിൽ മറ്റ് പല അനുമാനങ്ങളും ഉണ്ടായേനെ. നെല്ലും പതിരും വേർതിരിയുകയാണ് വേണ്ടത്. അതിനാൽ വിചാരണ ഉണ്ടാകട്ടെ. ബാലചന്ദ്രകുമാർ കൊടുത്ത ശബ്ദരേഖയുടെ അടിസ്ഥാനത്തിൽ ദിലീപിന്റെ ജാമ്യം പോലും റദ്ദ് ചെയ്യാൻ ഇവർക്ക് സാധിച്ചിട്ടില്ല.

'കാവ്യ മാധവന്റെ ഫോണും പിടിച്ചെടുക്കണമെന്ന് പറഞ്ഞു, ആരും കേട്ടില്ല, ആ വാദങ്ങളെല്ലാം പൊളിഞ്ഞു'; ബാലചന്ദ്രകുമാർ'കാവ്യ മാധവന്റെ ഫോണും പിടിച്ചെടുക്കണമെന്ന് പറഞ്ഞു, ആരും കേട്ടില്ല, ആ വാദങ്ങളെല്ലാം പൊളിഞ്ഞു'; ബാലചന്ദ്രകുമാർ

ദിലീപ് ശിക്ഷിക്കപ്പെടുകയുള്ളൂ


പൾസർ സുനിയും ദിലീപും തമ്മിൽ ബന്ധമുണ്ടെന്ന് പറയാൻ സാധിക്കുന്ന യാതൊരു തെളിവും പോലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. പാമ്പിനെ തല്ലാൻ പോകുന്നവർ ഒരു വഴിക്കും പാമ്പ് മറ്റൊരു വഴിക്കും പോകുന്ന അവസ്ഥയാണ് കേസിൽ നടക്കുന്നത്. ദിലീപ് കൊടുത്ത ക്വട്ടേഷൻ തെളിയിക്കപ്പെട്ടാലേ ദിലീപ് ശിക്ഷിക്കപ്പെടുകയുള്ളൂ.

നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തത്


ഫെയർ ട്രയൽ നടക്കാൻ കേസ് റദ്ദ് ചെയ്യേണ്ടതില്ലെന്നാണ് വിചാരണ കോടതി ഇപ്പോൾ പറഞ്ഞിരിക്കുന്നത്. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തത് ബാലചന്ദ്രകുമാറാണെന്ന് പറഞ്ഞാൽ ഉടനെ അത് ബാലചന്ദ്രകുമാറാകുമോ? ഇല്ല, അതിനുള്ള തെളിവുകൾ കോടതിയിൽ ഹാജരാക്കണം, സമർത്ഥിക്കണം. ദിലീപിന്റെ വീട്ടിൽ പൾസർ സുനിയെ കണ്ടു, ദിലീപ് ദൃശ്യങ്ങൾ കണ്ടത് കണ്ടു എന്നൊക്കെ പറയുന്നവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല.കഥ പറഞ്ഞ് നാട്ടുകാരോട് പറ്റിക്കാൻ പറ്റും.

ദിലീപിൻ‍റെ മൊബൈലിനെ കുറിച്ച്


ഏത് സമയവും പറയുകയാണ് ദിലീപിൻ‍റെ മൊബൈലിനെ കുറിച്ച്. ഭരണഘടന അനുസരിച്ച് സ്വകാര്യതയ്ക്കുള്ള അവകാശം ഉണ്ട്. കോടതി പറയുന്നതിന് മുൻപേ ദിലീപ് ഫോൺ ബോംബെയിലേക്ക് അയച്ചിട്ടുണ്ട്. കോടതി ചോദിച്ചപ്പോൾ ദിലീപ് പറഞ്ഞു ഫോൺ മുംബൈയിലാണെന്ന് , ആളെ വിട്ട് കൊണ്ടുവരണം എന്ന്. ദിലീപ് ഫോൺ കൊടുത്തത് എന്തുകൊണ്ടാണ് ? കേസിൽ ഒരാളെ മാത്രം വിസ്തരിക്കാനിരിക്കെയാണ് ബാലചന്ദ്രകുമാർ കേസിലേക്ക് കടന്ന് വന്ന് വെളിപ്പെടുത്തൽ നടത്തിയത്. ദിലീപിന് അതോടെ കാര്യം പിടികിട്ടി. ദിലീപിന്റെ ഫോണിലെ കാര്യങ്ങൾ ഉപയോഗിച്ചേ അദ്ദേഹത്തിന് ബാലചന്ദ്രകുമാറിനെ പ്രിവെന്റ് ചെയ്യാൻ സാധിക്കുകയുള്ളൂ. തെളിവ് ശേഖരിക്കാൻ വേണ്ടിയാണ് ദിലീപ് ഫോൺ കൊടുത്തത്.

തലയിലെ ട്യൂമറിനെ കുറിച്ച് പറഞ്ഞപ്പോൾ ദിൽഷ പറഞ്ഞത്..റോബിൻ പറയുന്നു, 'അതിന് കാരണമുണ്ട്'തലയിലെ ട്യൂമറിനെ കുറിച്ച് പറഞ്ഞപ്പോൾ ദിൽഷ പറഞ്ഞത്..റോബിൻ പറയുന്നു, 'അതിന് കാരണമുണ്ട്'

ഫോൺ സ്വീകരിക്കില്ല


സ്വകാര്യ വ്യക്തി കൊടുത്താൽ ഫോൺ സ്വീകരിക്കില്ല. ആ സാഹചര്യത്തിലാണ് ലീഗൽ അഡ്വൈസറിലൂടെ ഫോൺ ലാബിലേക്ക് അയച്ചത്. അദ്ദേഹം പറഞ്ഞിരുന്നല്ലോ ഫോണിൽ സ്വകാര്യ വിവരങ്ങൾ ഉണ്ടെന്ന്. ഫോണിൽ നിന്ന് മിറർ ഇമേജ് കണ്ടെടുക്കാൻ സാധിച്ചെന്ന് അന്വേഷണ സംഘം അവകാശപ്പെടുമ്പോൾ എന്തിനാണ് നിങ്ങൾ അനാവശ്യമായി ഭയപ്പെടുന്നത്.

English summary
Dileep actress Case;Dileep Later On Realized The Intension Behind Balachandrakumar; Saji Nanthyatt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X