Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപിന്റെ ആ നീക്കം ഒന്നും കാണാതെയല്ല, അല്ലെങ്കിൽ ലക്ഷങ്ങൾ കൊടുത്ത് പോകില്ല'; പ്രിയദർശൻ തമ്പി

മഞ്ജു വാര്യർ, സാഗർ വിൻസെന്റ്, ജിംസൺ തുടങ്ങിയ നിർണായക സാക്ഷികളെ ചോദ്യം ചെയ്യുന്നതിനെയാണ് ദിലീപ് ഹർജിയിൽ എതിർത്തത്

 dileep-1676444148.jpg -Properties

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നീണ്ടുപോകുകയാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിൽ ദിലീപിന്റെ വാദങ്ങൾ എഴുതി നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് സുപ്രീം കോടതി. കേസിൽ ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുതെന്ന ആവശ്യവും ഹർജിയിൽ ദിലീപ് ഉന്നയിച്ചിരുന്നു. മഞ്ജു വാര്യർ, സാഗർ വിൻസെന്റ്, ജിംസൺ തുടങ്ങിയ നിർണായക സാക്ഷികളെ ചോദ്യം ചെയ്യുന്നതിനെയാണ് ദിലീപ് ഹർജിയിൽ എതിർത്തത്. സുപ്രീം കോടതിയുടെ നിലപാടാണ് ഇനി ഉറ്റുനോക്കപ്പെടുന്നത്.

ഹർജിയിൽ വിശദമായ വാദം കേൾക്കാൻ തന്നെയാകും സുപ്രീം കോടതി തീരുമാനം എന്ന് പറയുകയാണ് മുതിർന്ന അഭിഭാഷകനായ പ്രിയദർശൻ തമ്പി.നടി കേസിൽ ഇനി സുപ്രീം കോടതിയിൽ നിന്നും വരുന്നത് അന്തിമ തീർപ്പായിരിക്കുമെന്നും പ്രിയദർശൻ തമ്പി പറയുന്നു. അഭിഭാഷകന്റെ വാക്കുകളിലേക്ക്

 ദിലീപിന്റെ ഹർജിയിലെ ആവശ്യം

ദിലീപിന്റെ ഹർജിയിലെ ആവശ്യം


ദിലീപിന്റെ ഹർജിയിൽ സുപ്രീം കോടതിയിൽ പ്രാഥമിക നടപടികൾ തുടങ്ങിയിട്ടേയുള്ളൂ, വാദങ്ങൾ പൂർണമായും എഴുതി നൽകിയിട്ടില്ല. ദിലീപിന്റെ അഭിഭാഷകനായ മുകുൾ റോത്തഗി ഉയർത്തിയ വാദങ്ങൾക്കെതിരെ എന്തുകൊണ്ട് കേസ് വിചാരണ നീണ്ട് പോയി, വിസ്തരിക്കേണ്ട സാക്ഷികളെ കുറിച്ച്, അവരുടെ പ്രാധാന്യത്തെ കുറിച്ച് , വിചാരണ വൈകിപ്പിച്ചത് പ്രോസിക്യൂഷൻ അല്ല എന്നീ കാര്യങ്ങൾ കോടതിയിൽ ബോധ്യപ്പെടുത്തേണ്ടതുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്താരവും നീണ്ട് പോയേക്കും

അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്താരവും നീണ്ട് പോയേക്കും


ഹർജിയിൽ വിശദമായ വാദം കേൾക്കാൻ തന്നെയാണ് സാധ്യത. നടി കേസിൽ ഇനി സുപ്രീം കോടതിയിൽ നിന്നും വരുന്നത് അന്തിമ തീർപ്പായിരിക്കും. കേസ് അനന്തമായി നീട്ടികൊണ്ട് പോകാൻ സാധിക്കില്ല. ഇനി കേസിൽ ബാലചന്ദ്രകുമാറിന്റെ വിസ്താരത്തിന് സമയമെടുക്കും. മാത്രമല്ല അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്താരവും നീണ്ട് പോയേക്കും.

ദിലീപ് സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നിൽ

ദിലീപ് സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നിൽ

ഇപ്പോൾ വീണ്ടും ദിലീപ് സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നിൽ എന്തെങ്കിലും ലക്ഷ്യങ്ങൾ ഉണ്ടാകും. അത് സംബന്ധിച്ചുള്ള കൃത്യമായി നിർദ്ദേശം ദിലീപിന് ലഭിച്ചിരിക്കാം. അല്ലെങ്കിൽ ഇത്രയും പൈസ മുടക്കി സുപ്രീം കോടതിയിൽ പോകേണ്ടതില്ലല്ലോ. ഇതൊരു റിസ്കി അഫെയറാണ്. സാധാരണ നിലയിൽ വിചാരണ നടക്കുമ്പോൾ ഹൈക്കൊടതിയിൽ തന്നെ ഒരു ഹർജി ഫയൽ ചെയ്യുന്നത് റിസ്കാണ്. കാരണം എന്തെങ്കിലും ഒബ്സർവേഷൻ പറഞ്ഞ് കഴിഞ്ഞാൽ അത് പ്രതിഭാഗത്തിന് എതിരെ വന്നേക്കും.

 അനുകൂലമായ ഉത്തരവ് ഉണ്ടാകുമെന്നുള്ള ആത്മവിശ്വാസം

അനുകൂലമായ ഉത്തരവ് ഉണ്ടാകുമെന്നുള്ള ആത്മവിശ്വാസം

സുപ്രീം കോടതിയിൽ നിന്നും എന്തെങ്കിലും അനുകൂലമായ ഉത്തരവ് ഉണ്ടാകുമെന്നുള്ള ആത്മവിശ്വാസം കാണും. അതൊരിക്കലും കറക്കി കുത്തലല്ല, കിട്ടും എന്ന വിശ്വാസത്തിൽ തന്നെയായിരിക്കും കോടതിയെ സമീപിച്ചിട്ടുണ്ടാകുക. സാക്ഷി വിസ്താരമൊന്നും തടയാൻ സാധിക്കില്ല. വിസ്തരിച്ച സാക്ഷികളെ വീണ്ടും വിസ്തരിക്കരുതെന്ന ആവശ്യമായിരിക്കാം പ്രധാനമായും ഉന്നയിക്കുക. എന്നിരുന്നാലും നിയമോപദേശം ദിലീപിന് ലഭിച്ചിട്ടുണ്ടെന്ന് തന്നെയാണ് കണക്കാക്കപ്പെടുന്നത്.

 മുകുൾ റോത്തഗിയെ പോലെയുള്ള ഒരാളെ കൊണ്ട്

മുകുൾ റോത്തഗിയെ പോലെയുള്ള ഒരാളെ കൊണ്ട്

കാരണം ഇന്ത്യയിലെ ഏറ്റവും വലിയ അഭിഭാഷകരിൽ ഒരാളായ മുകുൾ റോത്തഗിയെ പോലെയുള്ള ഒരാളെ കൊണ്ട് വന്ന് സുപ്രീം കോടതിയിൽ ചുമ്മാതെ ഒരു പരീക്ഷണത്തിന് മുതിരില്ല. അവരുടെ വിശ്വാസം ശരിയാണെന്നോ ശരിയാകുമെന്നോ വരണമെന്നില്ല. പ്രഗത്ഭരായ അഭിഭാഷകർ വന്നത് കൊണ്ട് അനുകൂലമായ വിധി ഉണ്ടാകണമെന്നില്ല.

 രണ്ട് കാര്യങ്ങളായിരിക്കും സുപ്രീം കോടതി പ്രധാനമായും പരിഗണിക്കുക

രണ്ട് കാര്യങ്ങളായിരിക്കും സുപ്രീം കോടതി പ്രധാനമായും പരിഗണിക്കുക

ഈ കേസിലെ രണ്ട് കാര്യങ്ങളായിരിക്കും സുപ്രീം കോടതി പ്രധാനമായും പരിഗണിക്കുക. ഈ കേസിനെ പ്രട്രാക്ട് ചെയ്യുന്നത് ആരാണ്. രണ്ട് ഈ കേസിൽ ഇനി ആവശ്യമുള്ള സാക്ഷികളെയാണോ വിസ്തരിക്കുന്നത് എന്ന് കോടതി പരിശോധിക്കും. സാക്ഷികളുടെ മെറിറ്റ് സുപ്രീം കോടതിക്ക് നിശ്ചയിക്കാൻ സാധിക്കില്ലെങ്കിലും ഏത് പോയിനാണ് സാക്ഷികളെ വിസ്തരിക്കുന്നതെന്ന് കോടതി പരിശോധിക്കും. മറ്റൊരു കാര്യം ഇത്തരം കാര്യങ്ങളിലേക്കൊക്കെ സൂക്ഷ്മമായി സുപ്രീം കോടതി പോകുമോയെന്നുള്ളതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+