Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപിന്റെ ആഗ്രഹം വിഫലമാവും: വിചാരണക്കോടതിയുടെ ആ കണക്ക് കൂട്ടല്‍ വളരെ ശരിയാണ്, ആ സമയം വേണം'

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ ജനുവരി 30 നകം പൂർത്തിയാക്കണമെന്ന നിർദേശം നേരത്തെ സുപ്രീംകോടതി മുന്നോട്ട് വെച്ചെങ്കിലും പലവിധ കാരണങ്ങളാല്‍ ആ സമയംക്രമം പാലിക്കാന്‍ വിചാരണക്കോടതിക്ക് സാധിച്ചിരുന്നില്ല. മഞ്ജു വാര്യർ ഉള്‍പ്പടേയുള്ളവരെ വീണ്ടും വിസ്തരിക്കുന്നതിനുള്ള തടസ്സം മാറിയതോടെ വിചാരണ ഇനിയും നീളുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാവുകയും ചെയ്യും.

മഞ്ജു വാര്യറെ മാത്രമല്ല, കാവ്യാ മാധവനേയും വിസ്തരിക്കുമെന്ന വാർത്തകള്‍ പുറത്ത് വരുന്നുണ്ട്. ഇതെല്ലാം കൂടി പരിഗണിച്ചാണ് ആറ് മാസത്തെ കൂടി സമയം വേണമെന്ന് വിചാരണ കോടതി സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, ഇത്രയും സമയം എന്തായാലും വിചാരണ തീരാന്‍ വേണ്ടിവരുമെന്നാണ് റിട്ട.എസ്പി ജോർജ് ജോസഫ് അഭിപ്രായപ്പെടുന്നത്. ഫലത്തില്‍ വിചാരണ പെട്ടെന്ന് തീർക്കണമെന്നുള്ള ദീലീപിന്റെ ആഗ്രഹം വിഫലമാവുമെന്നുള്ളത് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ ഇനിയും നീണ്ട് നില്‍ക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ബാലചന്ദ്രകുമാറിന്റെ വിസ്താരത്തിന്റെ ചീഫ് മാത്രമേ കഴിഞ്ഞിട്ടുള്ളു. ക്രോസ് വിസ്താരം ബാക്കി കിടപ്പുണ്ട്. ആദ്യം കൊടുത്ത കുറ്റപത്രത്തിലേതിന് പുറമെ രണ്ടാമത് കൊടുത്ത കുറ്റപത്രത്തിലെ സാക്ഷികളുടെ മൊഴി എടുത്തേ മതിയാവുകയുള്ളു. കുറ്റപാത്രം കൊടുത്താലും 313 സിആർപിസി പ്രകാരം അതിന്റെ തെളിവ് ക്ലോസ് ചെയ്യുന്നത് വരെ അന്വേഷിക്കാനുള്ള അധികാരം പൊലീസ് ഉദ്യോഗസ്ഥനുണ്ടെന്നും ജോർജ് ജോസഫ് പറയുന്നു. മലയാളി വാർത്ത ഇന്‍സൈഡെന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അദ്ദേഹം കൊണ്ടുവന്ന തെളിവുകളെ കുറിച്ചും

നടി ആക്രമിക്കപ്പെട്ട കേസില്‍ 173 സിആർപിസി പ്രകാരം ഒരു കുറ്റപത്രം കൊടുത്ത് വിചാരണ തുടങ്ങിയാലും ആ കേസില്‍ വീണ്ടും അന്വേഷണം നടത്താനുള്ള അധികാരം പൊലീസിനുണ്ട്. അങ്ങനെ അന്വേഷണം നടത്തിയപ്പോഴാണ് ബാലചന്ദ്രകുമാറിനെപറ്റിയും അദ്ദേഹം കൊണ്ടുവന്ന തെളിവുകളെ കുറിച്ചും പൊലീസിന് കൂടുതല്‍ മനസ്സിലായതെന്നും ജോർജ് ജോസഫ് പറയുന്നു.

രണ്ടാമത്തെ കുറ്റപത്രം കോടതിയില്‍ സമർപ്പിച്ചു

രണ്ടാമത്തെ കുറ്റപത്രം കോടതിയില്‍ സമർപ്പിച്ചു

അതിന് ശേഷം ഉടന്‍ തന്നെ ഒരു തുടരന്വേഷണ റിപ്പോർട്ട് പൊലീസ് കോടതിയില്‍ സമർപ്പിച്ചു. കോടതിക്ക് അത് അംഗീകരിക്കാതിരിക്കാന്‍ സാധിക്കില്ല. നിയമപരമായി പോലീസിനുള്ള അധികാരമാണ് തുടരന്വേഷണം നടത്തുക എന്നുള്ളത്. അത് പൂർത്തിയാക്കാന്‍ കുറച്ച് കാലതാമസം എടുത്തെങ്കിലും രണ്ടാമത്തെ കുറ്റപത്രം കോടതിയില്‍ സമർപ്പിച്ചു. അതിന്റെ സാക്ഷികളെയാണ് ഇപ്പോള്‍ വിസ്തരിച്ചുകൊണ്ടിരിക്കുന്നത്.

കോടതിക്ക് അത് മനസ്സിലായി.

വിചാരണ 31 ന് അകം തീർക്കണമെന്ന ഒരു നിർദേശം കോടതി വെച്ചിരുന്നു. എന്നാല്‍ ബാലചന്ദ്രകുമാറിന്റെ വിസ്താരത്തിന്റെ ചീഫ് മാത്രമേ കഴിഞ്ഞിട്ടുള്ളു. ഇനി ക്രോസ് ബാക്കി നില്‍ക്കുന്നുണ്ട്. കോടതിക്ക് അത് മനസ്സിലായി. അതുകൊണ്ടാണ് വിചാരണ പൂർത്തിയാക്കാന്‍ ആറുമാസത്തെ സമയമെങ്കിലും വേണ്ടിവരുമെന്ന് വിചാരണ കോടതി സുപ്രീംകോടതിയില്‍ പറഞ്ഞിരിക്കുന്നത്.

ആവണക്കെണ്ണയാണ് മുടിയുടെ എനർജി ഓയില്‍: പരീക്ഷിച്ച് നോക്കൂ, തഴച്ച് വളരുന്നത് കാണാം

ബാലചന്ദ്രകുമാറിന് ശാരീരികമായ ചില പ്രശ്നം

ബാലചന്ദ്രകുമാറിന് ശാരീരികമായ ചില പ്രശ്നം

ഇനി പ്രധാനപ്പെട്ട ഏതാനും സാക്ഷികളെ വിസ്തരിക്കാനുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനെ എങ്ങനെയായാലും രണ്ടാഴ്ച് വിസ്തരിക്കും. ക്രോസ് പിന്നീട് വരും. ഇതെല്ലാം കഴിഞ്ഞാല്‍ കേസിന്റെ ആർഗ്യുമെന്റ്റും ഉണ്ടാവും. ബാലചന്ദ്രകുമാറിന് ശാരീരികമായ ചില പ്രശ്നങ്ങളുണ്ട്. ഡയാലിസിസ് ആരംഭിച്ചിട്ടുണ്ട്. അതിലൂടെ അദ്ദേഹം രോഗമുക്തനാവുമെന്നാണ് വിചാരിക്കുന്നത്. ഇതിനിടയിലാണ് മറ്റ് സാക്ഷികളുടെ വിചാരണ ആരംഭിച്ചത്.

ആരോഗ്യ സ്ഥിതി അനുവദിക്കാത്തതിനാല്‍

ആരോഗ്യ സ്ഥിതി അനുവദിക്കാത്തതിനാല്‍

ആരോഗ്യ സ്ഥിതി അനുവദിക്കാത്തതിനാല്‍ തിരുവനന്തപുരം വന്ന് ബാലചന്ദ്രകുമാറിനെ വിസ്തരിക്കാനുള്ള അവസരം കൊടുക്കണം. എങ്ങനെ വന്നാലും വിചാരണ പൂർത്തിയാക്കാന്‍ ആറുമാസം വേണ്ടി വരും. പള്‍സർ സുനി ജയിലിലായിട്ട് ആറ് വർഷത്തോളം കഴിഞ്ഞു. ഈ കേസിലെ പ്രാഥമിക ശിക്ഷ ഏഴ് വർഷമാണെങ്കില്‍ അതിന് അടുത്തുള്ള കാലയളവ് ആറ് വർഷമായെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+