'ദിലീപ് അന്ന് പറഞ്ഞില്ലേ അവളുടെ സ്ഥാനത്ത് മറ്റാരെങ്കിലും ആണെങ്കിൽ ആത്മഹത്യ ചെയ്തേനേയെന്ന്'; ഭാഗ്യലക്ഷ്മി
കൊച്ചി; ആക്രമിക്കപ്പെട്ട നടി നടത്തിയത് വിപ്ലവമെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഞാനിതാ മുഖം കാണിക്കുന്നു, മുന്നിൽ നടക്കുന്നു എന്നാണ് അവൾ കാണിച്ച് തന്നിരിക്കുന്നത്. അവൾ വലിയൊരു സന്ദേശമാണ് നൽകിയത്, ഭാഗ്യലക്ഷ്മി പറഞ്ഞു. താൻ നേരിട്ട അതിക്രമത്തെ കുറിച്ച് നടിയുടെ വെളിപ്പെടുത്തലിൽ റിപ്പോർട്ടർ ചാനൽ നടത്തിയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.
Recommended Video

പ്രതികരിക്കുന്ന പെണ്ണിനെ ആർക്കും എന്തും ചെയ്യാമെന്നാണ്. സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്ന സ്ത്രീ പോലും ഒരിക്കൽ നടിയെ കുറിച്ച് എതിരായി സംസാരിച്ചിട്ടുണ്ട്. പൾസർ സുനിയെ നടിക്ക് നേരത്തേ അറിയാമായിരുന്നല്ലോയെന്നാണ് ചിലരുടെ ചോദ്യം. അതുകൊണ്ട് എന്താണ്? പരിചയം ഉണ്ടെന്ന് കരുതി എന്തും ചെയ്യുമോയെന്നും ചർച്ചയിൽ ഭാഗ്യലക്ഷ്മി ചോദിച്ചു. അവരിടെ വാക്കുകളിലേക്ക്

പറയേണ്ടതെല്ലാം അവൾ പറഞ്ഞുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല.പരിമിതികളിൽ നിന്നുകൊണ്ടാണ് അവൾ സംസാരിച്ചത്. കോടതിയിൽ കേസ് നടക്കുന്നതിനാൽ അവൾക്ക് പരിമിതികളുണ്ട്.വളരെ വളരെ ചുരുക്കി, നാളെ ഇതൊന്നും തിരിച്ചടിയാകാതിരിക്കാനുള്ള രീതിയിൽ ആണ് അവൾ സംസാരിച്ചത്. ഞാനും നടിയും ഒരു ദിവസം ഒരു മണിക്കൂറെങ്കിലും കുറഞ്ഞത് ബന്ധപ്പെടാറുണഅട്. അപ്പോഴൊക്കെ ഈ വിഷയം വരാതിരിക്കാൻ പരമാവധി ശ്രമിക്കാറുണ്ട്.
മനമുരുകി പ്രാർത്ഥിച്ച് കാവ്യ മാധവൻ..കാണിക്കയിട്ട് തൊഴുത് ദിലീപ്..താരങ്ങളുടെ ക്ഷേത്ര ദർശനം വൈറൽ

എന്നാൽ ഈ വിഷയം അവൾക്ക് അവളുടെ ജീവിതത്തിൽ നിന്നും മറക്കാൻ സാധിക്കില്ല.അതെങ്ങനേയും കറങ്ങി തിരിഞ്ഞ് വരും.
നടി കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം വളരെ മികച്ചതായിരുന്നു. ആരുടേയും പേര് പറയാതെ കേസിന് യാതൊരു വിഘാതവും സൃഷ്ടിക്കാതെ സമൂഹത്തിനോട് പറയാനുള്ള കാര്യങ്ങൾ അവൾ വളരെ മികച്ച രീതിയിൽ പറഞ്ഞു. ഒട്ടും വൈകാരികമാകാതെയാണ് അവൾ സംസാരിച്ചത്.

സംസാരിക്കുമ്പോൾ വൈകാരികമാകുമോയെന്ന് ഭയപ്പെട്ടിരുന്നു. അവൾ കരയുന്നത് കാണാൻ ചിലർ കാത്ത് നിൽക്കുന്നുണ്ട്. അത് കാണരുതെന്ന് ആഗ്രഹിച്ചിരുന്നു. മനോഹരമായി തന്നെ അവർ സംസാരിച്ചു. അവൾ ശരിക്കും ധീര വനിത തന്നെയാണ്, ഭാഗ്യലക്ഷ്മി പറഞ്ഞു.കേസ് ട്രയൽ തുടങ്ങിയപ്പോൾ തന്നെ അവൾ പറഞ്ഞിട്ടുണ്ട്. എത്രമാത്രം മാനസിക പീഡനമാണ് അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന്.

പീഡിപ്പിച്ച് വിജയിക്കുകയെന്ന് പറയില്ലേ? ഒരു പെണ്ണ് നടു റോഡിൽ രണ്ടര മണിക്കൂർ അനുഭവിച്ചത് കോടതിയിൽ വന്ന് എട്ട് പേർ മാറി മാറി ചോദിക്കുകയാണ്, വിചാരണ തുടങ്ങും മുൻപ് പോലീസിന് മുൻപിൽ ഇതെല്ലാം വിശദീകരിക്കണം. ഇത് ഇങ്ങനെ പറയിപ്പിച്ച് പെൺകുട്ടിയെ മാനസികമായി തകർക്കുകയാണ്.

പ്രതിസ്ഥാനത്ത് ഉന്നതർ വരുമ്പോൾ തീവ്രത കൂടും. കാരണം പ്രതിസ്ഥാനത്ത് ഉന്നതർ വരുമ്പോൾ അയാളെ സംരക്ഷിക്കണമല്ലോ. നീ ഇത് ജീവിതാവസാനം വരെ മറക്കരുത്. ഇതായിരിക്കും നിന്റെയൊക്കെ ഗതി എന്നുള്ള ഭീഷണിയാണ്. വിചാരണ കോടതി കഴിഞ്ഞാൽ ഹൈക്കോടതി അതുകഴിഞ്ഞ് സുപ്രീം കോടതി ഇത് തന്നെ ആവർത്തിക്കേണ്ടേ? ഇത് തന്നെയല്ലേ സൂര്യനെല്ലി പെൺകുട്ടിയും അനുഭവിച്ചത്.

പീഡനത്തിനിരയായ പെൺകുട്ടിയെ ഇത്രമാത്രം കോടതിയിൽ ആക്രമിക്കരുതെന്ന് ജഡ്ജിക്ക് പറയാൻ കഴിയില്ലെന്നത് കേൾക്കുമ്പോൾ വലിയ സങ്കടമാണ് വരുന്നത്. കാരണം ഇതൊക്കെ പൊളിച്ചെഴുതേണ്ട കാലം കഴിഞ്ഞില്ലേ? ഒന്നുമില്ലേങ്കിലും നീ തളരാതിരിക്കൂ, കരയാതിരിക്കൂ, നിയമം ഉണ്ട് നിന്നോടൊപ്പം കോടതിയുണ്ട് നിന്നോടൊപ്പം എന്ന് പറയാൻ കഴിയില്ലേയെന്ന് ആഗ്രഹിച്ച് പോവുകയാണ്.

അവിടെയാണ് പെണ്ണിന് ഇത് അതിജീവിക്കാനുള്ള ധൈര്യം കിട്ടുന്നത്. അക്രമത്തിനിരയായ പെൺകുട്ടി പ്രശസ്തയായത് കൊണ്ട് തന്നെയാണ് ഇത്രയും വലിയ ചർച്ചയിലേക്ക് കേസ് പോയത്. എന്നാൽ എത്ര പെൺകുട്ടികൾ, സാധാരണ പെൺകുട്ടികൾ എത്ര പേരുണ്ട്. അവർക്ക് പഠിക്കണം, അവർക്ക് പുറത്തിറങ്ങണം. സൂര്യനെല്ലി പെൺകുട്ടിയെ ആ നാട് പറഞ്ഞ് പറഞ്ഞ് നാടുവിടീപ്പിച്ചു.

നടി നടത്തിയത് വലിയൊരു വിപ്ലവം തന്നെയാണ്. ഞാനിതാ മുഖം കാണിക്കുന്നു, മുന്നിൽ നടക്കുന്നു, അവൾ വലിയൊരു സന്ദേശമാണ് നൽകിയത്, ഭാഗ്യലക്ഷ്മി പറഞ്ഞു. അവൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒരിക്കലും പറഞ്ഞ് മനസിലാക്കാൻ സാധിക്കില്ല. അത് അനുഭവിക്കുമ്പോഴേ മനസിലാകൂ. സോഷ്യൽ മീഡിയ വഴി ഉയരുന്ന അധിക്ഷേപങ്ങൾക്ക് ഒരുപരിധി വരെ സോഷ്യൽ മീഡിയ മാധ്യമങ്ങൾ ഉത്തരവാദികളാണ്.
ഒരു സ്ത്രീയെ കുറിച്ച് വരുന്ന വാർത്ത എന്തുകൊണ്ടാണ് അവർ അതേ രീതിയിൽ റിപ്പോർട്ട് ചെയ്യാത്തത്? തലക്കെട്ടും വാർത്തയും തമ്മിൽ യാതൊരു ബന്ധവും കാണില്ല. തലക്കെട്ട് കാണിച്ച് ജനങ്ങളെ തെളിവിളിക്കാൻ പ്രേരിപ്പിക്കുകയാണ്.

പ്രതികരിക്കുന്ന പെണ്ണിനെ ആർക്കും എന്തും ചെയ്യാമെന്നാണ്. സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്ന സ്ത്രീ പോലും ഒരിക്കൽ നടിയെ കുറിച്ച് എതിരായി സംസാരിച്ചിട്ടുണ്ട്. പൾസർ സുനിയെ നടിക്ക് നേരത്തേ അറിയാമായിരുന്നല്ലോയെന്നാണ് ചിലരുടെ ചോദ്യം. അതുകൊണ്ട് എന്താണ്? പരിചയം ഉണ്ടെന്ന് കരുതി എന്തും ചെയ്യുമോ? അത് അവൾടെ കുറ്റം? ഇങ്ങനെ സംഭവിക്കുന്ന പെണ്ണ് സമൂഹത്തോട് അപേക്ഷിക്കണം എനിക്ക് നീതി തരൂവെന്ന്, അല്ലേങ്കിൽ അവൾ ആത്മഹത്യ ചെയ്യണം.

ദിലീപ് തന്നേ പറഞ്ഞിരുന്നില്ലേ അവളുടെ സ്ഥാനത്ത് വേറെ വല്ല പെൺകുട്ടിയുമായിരുന്നുവെങ്കിൽ ആത്മഹത്യ ചെയ്തേനേയെന്ന്. നമ്മളൊക്കെ മറന്ന് പോയതാണോ? അതായത് അതാണ് പെണ്ണ് ചെയ്യേണ്ടത് എന്നാണ്, പെണ്ണ് കരയണം, പെണ്ണ് ആത്മഹത്യ ചെയ്യണം, പെണ്ണ് വീടിനുള്ളിൽ അടങ്ങിയൊതുങ്ങി ഇരിക്കണം, അല്ലേങ്കിൽ അവൾ ബലാത്സംഗം ചെയ്യപ്പെടും കൊല്ലപ്പെടും.

പൾസർ സുനിക്ക് കിട്ടേണ്ട പൈസ കിട്ടിയിരുന്നുവെങ്കിൽ ഈ പേരും പുറത്തുവരില്ലായിരുന്നു ഈ സഹതാപവും ഉള്ളിൽ ഉണ്ടാകുമായിരുന്നില്ല. ഒരാളുടെ നെഞ്ചിൽ കത്തി കുത്തിയിറക്കി മുറിവേൽപ്പിച്ച് ശെ അത്രയും ചെയ്യേണ്ടായിരുന്നു എന്ന് പിന്നീട് പറയുന്നത് ചെന്നായുടെ സ്വഭാവമാണ്. അതുകൊണ്ടൊന്നും അയാൾ യാതൊരു സഹതാപവും അർഹിക്കുന്നില്ല, ഭാഗ്യലക്ഷ്മി പറഞ്ഞു.
-
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
"രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി" -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
നിലവിലുള്ള ജോലിയില്‍ തുടരാന്‍ പറ്റില്ല, വീട് പണി തടസ്സപ്പെടും, ശത്രുക്കളുടെ എണ്ണം വര്‍ദ്ധിക്കും, നാൾഫലം -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം











Click it and Unblock the Notifications