കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദിലീപേട്ടാ..പെട്ടുപോയെന്ന് പൾസർ സുനി പറഞ്ഞു; അതിന്റെ ദൃക്‌സാക്ഷിയായിരുന്നു പിടി തോമസ്': ആലപ്പി അഷ്റഫ്

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് സത്യഗ്രഹ സമരത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കമായിരിക്കുകയാണ്. നടന്‍ രവീന്ദ്രനാണ് സത്യാഗ്രഹ സമരം നടത്തുന്നത്. പി ടി തോമസിന്റെ ഭാര്യ ഉമ തോമസ്, സംവിധായകന്‍ ആലപ്പി അഷ്‌റഫ് അടക്കമുള്ള പ്രമുഖരും ഇന്ന് നടന്ന പരിപാടിയില്‍ പങ്കെടുത്തിരുന്നു. എറണാകുളം ഗാന്ധി സ്‌ക്വയറില്‍ ഫ്രണ്ട്‌സ് ഓഫ് പിടി ആന്റ് നേച്ചര്‍ എന്ന സംഘടനയുടെ നേതൃത്വലാണ് രവീന്ദ്രന്‍ സത്യഗ്രഹ സമരം ഇരിക്കുന്നത്.

1

ഇതാദ്യമായാണ് സിനിമ മേഖലയില്‍ നിന്ന് അതിജീവിതയ്ക്ക് പിന്തുണയുമായി നടന്‍ പ്രത്യക്ഷ സമരത്തിനിറങ്ങുന്നത്. കേസ് അഞ്ച് വര്‍ഷം പിന്നിടുമ്പോഴും അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം നടത്തുന്നുണ്ടെന്നാരോപിച്ചാണ് പ്രതിഷേധം. വലിയ പിന്തുണയാണ് കൊച്ചിയില്‍ നടത്തുന്ന സമരത്തിന് ലഭിക്കുന്നത്.

2

പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത് ആലപ്പി അഷ്‌റഫ് അന്തരിച്ച എം എല്‍ എ പി ടി തോമസ് കേസില്‍ സ്വീകരിച്ച ധീരമായ നിലപാടിനെ സംവിധായകന്‍ ആലപ്പി അഷ്‌റഫ് പ്രശംസിച്ചു. പി ടി തോമസ് ആണ് ഇത് തുടങ്ങിവച്ചതെന്ന് ആലപ്പി അഷ്‌റഫ് പറഞ്ഞു. ഈ സംഭവത്തില്‍ ഒരു ധീരമായ നിലപാട് സ്വീകരി്ച വ്യക്തിയാണ് പി ടി തോമസ്.

3

അതിന് ഒരു പ്രധാന കാരണമുണ്ട്. അന്ന് ആ ഭീകര രാത്രിയില്‍ നടന്‍ ലാലിന്റെ വീട്ടില്‍ ആക്രമിക്കപ്പെട്ട നടിയെ കൊണ്ടെത്തിക്കുമ്പോള്‍, നടിയുടെ അവസ്ഥ കണ്ട് പിടിയൊക്കെ മനസ് തകര്‍ന്ന് നില്‍ക്കുമ്പോള്‍ കൊണ്ടാക്കിയ ഡ്രൈവര്‍ മാര്‍ട്ടിന്‍ എന്നയാള്‍ അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇയാള്‍ രക്ഷപ്പെടുന്നതിനിടെയില്‍ ലാല്‍ പറഞ്ഞു, 'നീ പോകാന്‍ വരട്ടെ, ഇവിടെ നില്‍ക്കണമെന്ന് പറയുന്നു'.

4

അന്ന് ഒരു പൊലീസ് ഓഫീസര്‍ അവിടെ എത്തിക്കഴിഞ്ഞപ്പോള്‍, ഇവനെ പിടിച്ച് മാറ്റിനിര്‍ത്തി. അയാള്‍ ചോദ്യം ചെയ്തു. അയാളോട് ചോദിച്ചപ്പോള്‍ പറഞ്ഞത്, 'എനിക്ക് ഒന്നും അറിയില്ല. പള്‍സര്‍ സുനിയാണ് ഇത് എല്ലാം ചെയ്തതെന്നായിരുന്നു. പള്‍സര്‍ സുനി എന്ന പേര് അന്വേണ ഉദ്യോഗസ്ഥന്‍ കേട്ടപ്പോള്‍, സിനിമ മേഖയിലെ മറ്റ് കഥകളെ കുറിച്ചാണ് അദ്ദേഹത്തിന്റെ മനസില്‍ ഓടിയെത്തിയതെന്ന് ആലപ്പി അഷ്‌റഫ് പറഞ്ഞു.

5

അതിനകത്ത് പല സിനിമക്കാരുമായി ബന്ധപ്പെട്ട കഥകള്‍, അദ്ദേഹത്തിന്റെ മനസിലൂടെ പാഞ്ഞുപോയി. അദ്ദേഹം ഉടന്‍ തന്നെ പള്‍സര്‍ സുനിയുടെ നമ്പര്‍ അയാളുടെ കയ്യില്‍ നിന്നും വാങ്ങി. സൈബര്‍ സെല്ലിലേക്ക് വിളിക്കുന്നു, ഈ നമ്പറിലേക്ക് പോകുന്ന കോളുകള്‍ വാച്ച് ചെയ്യാനും എത്രയും പെട്ടെന്ന് അറിയിക്കണമെന്നും ആവശ്യപ്പെടുന്നു.

6

അഞ്ച് മിനിറ്റ് എടുത്തില്ല, കോള്‍ തിരിച്ചുവരുകയാണ് അദ്ദേഹത്തിന്. സാര്‍ ഇതില്‍ നിന്നും ഒരു കോള്‍ ഇപ്പോള്‍ പോയി, ആ പോയ നമ്പറും കൊടുക്കുന്നു. ആ കോളില്‍ പറഞ്ഞത്, ദിലീപേട്ടാ...പെട്ടുപോയി എന്നാണ്. നമ്പര്‍ പരിശോധിച്ചപ്പോള്‍ അത് ദിലീപ് ഉപയോഗിക്കുന്ന ഒരു നമ്പറാണ്. ആ പൊലീസ് ഓഫീസറിന്റെ മനസില്‍ ചിന്തകള്‍ പലതും പോയി. ഇതിനകത്തുള്ള ഗൂഢാലോചനകളിലേക്ക് പോയി. അതിന്റെ ദൃക്‌സാക്ഷിയായിരുന്നു നമ്മുടെ പി ടി തോമസ്- ആലപ്പി അഷ്‌റഫ് പറഞ്ഞു.

7

പിന്നാലെ തന്നെ അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയായിരുന്ന മഞ്ജു വാര്യര്‍ വെളിപ്പെടുത്തുന്നു. ഇതില്‍ ഗൂഡാലോചനയുണ്ടെന്ന്. ക്രൂരമായി ആക്രമിക്കുമ്പോള്‍ പള്‍സര്‍ സുനി പറയുന്നു, ' നീ സഹകരിക്കണം, ഇതിന്റെ പിറകില്‍ ഒരു ക്വട്ടേഷനുണ്ടെന്ന്'- ആലപ്പി അഷറ്ഫ് പറയുന്നു.

8

ഇവിടെ പി ടി തോമസിനെ പോലെ സത്യസന്ധനായ ഒരാള്‍ പറയുന്നത് നമ്മള്‍ വിശ്വസിക്കണോ? ബൈജു പൗലോസിനെ പോലെ സത്യസന്ധനായ ഉദ്യോഗസ്ഥന്‍ പറയുന്നത് വിശ്വസിക്കണോ, അതോ ഒരു പെരുങ്കള്ളന്‍ പറയുന്നത് വിശ്വസിക്കണോ, ഇത്രയേ എനിക്ക് പറയാനുള്ളൂ- ആലപ്പി അഷ്‌റഫ് പറയുന്നു.

9

അതേസമയം, പി ടി തോമസ് ഉണ്ടായിരുന്നു എങ്കില്‍ നടിക്കൊപ്പം ഉറച്ച് നിന്നേനെ എന്ന് ഭാര്യ ഉമ തോമസ് പറഞ്ഞു. സംഭവദിവസം പി ടി തോമസ് അനുഭവിച്ച സമ്മര്‍ദ്ദം നേരിട്ട് കണ്ടിട്ടുണ്ട്. കേസില്‍ പൊലീസ് തലപ്പത്ത് ഉണ്ടായ മാറ്റം പ്രതികളെ രക്ഷപ്പെടുത്താനുള്ള കുതന്ത്രമെന്നും ഉമ തോമസ് പറഞ്ഞു.

10

നടി കേസില്‍ സംഭവിക്കുന്നതാണ് ഇരയുടെ പേര് പറയുന്നതിനടക്കം നിര്‍മാതാവ് വിജയ് ബാബുവിനെ പോലുള്ളവര്‍ക്ക് ധൈര്യം നല്‍കുന്നത്. ഈ സാഹചര്യത്തിലാണ് അന്തരിച്ച മുന്‍ എം എല്‍ എ പി ടി തോമസ് തുടങ്ങിവെച്ച സമരം തുടരുന്നതെന്നും സമരസംഘാടകര്‍ പറഞ്ഞു.

'ദിലീപിന് പറ്റിയ അബദ്ധം അതാണ്', നടിയെ ആക്രമിച്ച കേസിന് മുൻപ് നല്ലവനായിരുന്നു: ബാലചന്ദ്ര കുമാർ'ദിലീപിന് പറ്റിയ അബദ്ധം അതാണ്', നടിയെ ആക്രമിച്ച കേസിന് മുൻപ് നല്ലവനായിരുന്നു: ബാലചന്ദ്ര കുമാർ

English summary
Dileep Actress Case: Director Alleppey Ashraf lauded the stand taken by PT Thomas in this case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X