Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപ് പ്രതിയായതിനാല്‍ മാത്രമാണ് കേസ് 5 വര്‍ഷം നീണ്ടത്; മറ്റു പ്രതികള്‍ അനുഭവിക്കാന്‍ തയ്യാറായി'

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഓരോ ദിവസവും വ്യത്യസ്തമായ വിവരങ്ങളാണ് പുറത്തുവരുന്നത്. കേസിന്റെ വിചാരണ അന്തിമഘട്ടത്തിലേക്ക് എത്തുന്ന വേളയില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ രംഗത്തെത്തിയതോടെയാണ് ചിത്രം മാറിയത്. അന്വേഷണ ഉദ്യോഗസ്ഥരെ വിസ്തരിക്കാനിരിക്കെയാണ് സംവിധായകന്റെ വെളിപ്പെടുത്തലുണ്ടായത്. തുടര്‍ന്ന് ദിലീപിനെതിരെ പോലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണം ആരംഭിച്ചു.

ഇതിനിടെ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നു എന്ന വിവരം വന്നു. ഇതിനെതിരെ നടി തന്നെ രംഗത്തെത്തി. തുടര്‍ച്ചയായ നിയമനടപടികളും ഹര്‍ജികളും ഉപഹര്‍ജികളും വന്നു. ദിലീപ് കേസില്‍ പ്രതിയല്ലായിരുന്നു എങ്കില്‍ നടി ആക്രമിക്കപ്പെട്ട കേസ് ഒരു വര്‍ഷം കൊണ്ട് തീരുമായിരുന്നു എന്ന് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറയുന്നു...

1

2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഒരു സംഘം വാഹനം തടഞ്ഞ് ഓടുന്ന കാറില്‍ വച്ച് നടിയെ ആക്രമിക്കുകയായിരുന്നു എന്നാണ് കേസ്. പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായ കേസില്‍ ആഴ്ചകള്‍ക്ക് ശേഷമാണ് ദിലീപിന്റെ പേര് ഉയര്‍ന്നുകേട്ടത്. ഇതോടെ കേസിന്റെ ഗൗരവം മാറി.

2

സഹപ്രവര്‍ത്തകയ്‌ക്കെതിരെ ക്വട്ടേഷന്‍ നല്‍കി എന്നാണ് ദിലീപിനെതിരെ ഉയര്‍ന്ന ആരോപണം. അദ്ദേഹം ഇക്കാര്യം നിഷേധിച്ചു. 2017 ജൂലൈയില്‍ ദിലീപിനെയും നാദര്‍ഷയെയും ചോദ്യം ചെയ്തു. പിന്നീട് ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ ദിലീപ് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം കിട്ടി പുറത്തിറങ്ങി.

3

വിദേശ യാത്രയ്ക്ക് ആദ്യം ദിലീപിന് അനുമതിയുണ്ടായിരുന്നില്ല. പിന്നീട് ദിലീപ് വീണ്ടും കോടതിയെ സമീപിച്ചു ഇളവ് നേടി. അതിനിടെ, കേസിലെ പ്രധാന തെളിവായ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളുടെ ആധികാരികത ചോദ്യം ചെയ്ത് വീണ്ടും ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടു. ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നിട്ടുണ്ട് എന്ന വാദവും ഉയര്‍ന്നു. ഇതെല്ലാം വിചാരണ വൈകാന്‍ ഇടയായി.

4

നടി ആക്രമിക്കപ്പെട്ട കേസില്‍ പല തവണ ഹൈക്കോടതിയില്‍ ഹര്‍ജികളും ഉപഹര്‍ജികളും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ദിലീപ് പല തവണ സുപ്രീംകോടതിയിലുമെത്തി. മേല്‍ക്കോടതികളുടെ തീരുമാനം വരുന്നത് വരെ വിചാരണ തുടങ്ങാന്‍ സാധിക്കാത്ത അവസ്ഥ വന്നു. വിചാരണ കോടതിയുടെ അഭ്യര്‍ഥന പരിഗണിച്ച് സുപ്രീംകോടതി നാല് തവണ വിചാരണയ്ക്കുള്ള സമയം നീട്ടി നല്‍കി.

5

വിചാരണ കോടതി അഞ്ചാം തവണയും സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. വിചാരണയ്ക്ക് കൂടുതല്‍ സമയം വേണമെന്നാണ് ആവശ്യം. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടക്കുകയാണ്. ഇനിയും നിരവധി പേരെ വിസ്തരിക്കണം, ഡിജിറ്റല്‍ രേഖകള്‍ പരിശോധിക്കണം. നേരത്തെ വിസ്തരിച്ച ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണം... ഇതെല്ലാമാണ് വിചാരണ ഇനിയും വൈകിക്കുന്നത്.

6

ദിലീപ് കേസില്‍ എട്ടാം പ്രതിയാണ്. ദിലീപ് പ്രതിയായതു കൊണ്ടു മാത്രമാണ് കേസ് ഇത്രയും വൈകുന്നതെന്ന് സംവിധായകന്‍ ആലപ്പി അഷ്‌റഫ് മനോര ന്യൂസിന്റെ കൗണ്ടര്‍ പോയിന്റ് ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. കേസിലെ മറ്റു പ്രതികള്‍ ജയിലിലാണ്. അവര്‍ ശിക്ഷ അനുഭവിക്കാന്‍ തയ്യാറായ രീതിയിലാണ്. ദിലീപ് പ്രതിസ്ഥാനത്തില്ലായിരുന്നു എങ്കില്‍ കേസ് ഒരു വര്‍ഷം കൊണ്ടു തന്നെ തീരുമാനിയിരുന്നുവെന്നും ആലപ്പി അഷ്‌റഫ് പറയുന്നു.

'ചിപ്പി വില്‍ക്കുന്നവള്‍'... ഹോട്ട് ചിത്രങ്ങളുമായി ജാന്‍വി കപൂര്‍; നടിയുടെ സൂപ്പര്‍ ലുക്ക്

7

ആക്രമിക്കപ്പെട്ട നടി കഴിഞ്ഞ ദിവസം യുട്യൂബ് ചാനലില്‍ താന്‍ അനുഭവിച്ച മാനസികമായ വിഷമങ്ങളും നിയമപരമായി പോരാടാനുള്ള തീരുമാനവുമെല്ലാം തുറന്നുപറഞ്ഞിരുന്നു. സിനിമിയില്‍ അവസരം നിഷേധിച്ച കാര്യവും അവര്‍ ചൂണ്ടിക്കാട്ടി. ആക്രമിക്കപ്പെട്ട ശേഷം തൊഴില്‍ നിഷേധിക്കുക എന്ന ക്രൂരമായ സാഹചര്യവുമുണ്ടായി എന്നും നടി വെളിപ്പെടുത്തി. നടി പറഞ്ഞത് ശരിയാണ് എന്ന് ആലപ്പി അഷ്‌റഫ് ചാനല്‍ ചര്‍ച്ചയില്‍ പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+