നടിയെ ആക്രമിച്ച കേസിൽ മൊഴി കൊടുത്തോ എന്ന് മാധ്യമപ്രവര്‍ത്തകര്‍, ചിരിയോടെ മറുപടിയുമായി മഞ്ജു വാര്യർ
മഞ്ജു വാര്യര്‍ വിസ്താരം കഴിഞ്ഞ് പുറത്തിറങ്ങുന്നത് കാത്ത് മാധ്യമപ്രവര്‍ത്തകരെല്ലാം ഉണ്ടായിരുന്നു.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഇന്ന് വീണ്ടും സാക്ഷി വിസ്താരത്തിന് നടിയും കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ മുന്‍ ഭാര്യയുമായ മഞ്ജു വാര്യര്‍ കോടതിയില്‍ എത്തിയിരുന്നു. ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആണ് വിസ്താരത്തിന് മഞ്ജു വാര്യര്‍ ഹാജരായത്. നേരത്തെ ഒരിക്കല്‍ വിസ്തരിച്ച മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കേണ്ടതില്ല എന്ന് ദിലീപ് പറഞ്ഞിരുന്നു.
ഇക്കാര്യം ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ദിലീപിന്റെ ആവശ്യം പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായിരുന്നില്ല. ഇതോടെയാണ് മഞ്ജു വാര്യരെ വിസ്തരിക്കാന്‍ വഴിയൊരുങ്ങിയത്. ഇതിനായി മഞ്ജു വാര്യര്‍ കോടതിയില്‍ എത്തുകയായിരുന്നു. സാക്ഷി വിസ്താരത്തിന് ശേഷം പുറത്തിറങ്ങിയ മഞ്ജു വാര്യരെ മാധ്യമപ്രവര്‍ത്തകർ വളഞ്ഞു.

നിങ്ങള്‍ വല്ലതും കഴിച്ചോ
മാധ്യമപ്രവര്‍ത്തകര്‍ നിരന്തരം ചോദ്യങ്ങളുമായി മഞ്ജു വാര്യരുടെ പിറകെ പോയെങ്കിലും താരം കേസുമായി ബന്ധപ്പെട്ട പ്രതികരണത്തിന് തയ്യാറായില്ല. മൊഴി കൊടുത്തോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കഴിച്ചോ വല്ലതും, നിങ്ങള്‍ കഴിച്ചോ, ഭക്ഷണം കഴിച്ചോ എന്നായിരുന്നു തിരിച്ച് മഞ്ജു വാര്യര്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചത്. പിന്നീട് വിസ്താരം കഴിഞ്ഞോ, പൂര്‍ത്തിയായോ എന്ന ചോദ്യത്തിനെല്ലാം തൊഴുകൈയോടെ ചിരിച്ച് തലയാട്ടുക മാത്രമാണ് മഞ്ജു വാര്യര്‍ ചെയ്തത്.

ചോദിച്ച് മടുത്ത് മാധ്യമപ്രവര്‍ത്തകര്‍, പിടികൊടുക്കാതെ മഞ്ജു
നാളേയും വരാന്‍ പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് താങ്ക്യു എന്നാണ് മഞ്ജു വാര്യര്‍ മറുപടി പറഞ്ഞത്. മാധ്യമപ്രവര്‍ത്തകര്‍ എല്ലാവരും മഞ്ജു വാര്യരെ കാറ് വരെ പിന്തുടര്ന്നെങ്കിലും ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ മഞ്ജു വാര്യര്‍ തയ്യാറായില്ല. എന്നാല്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ എല്ലാവരേയും നോക്കി ചിരിക്കാനും മഞ്ജു വാര്യര്‍ മറന്നില്ല. എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിനും മഞ്ജു വാര്യര്‍ പ്രതികരിച്ചില്ല.

പൂര്‍ത്തിയായിട്ടില്ലെന്ന് അജകുമാര്‍
നിലപാടില്‍ ഉറച്ച് നില്ക്കുകയാണോ എന്നും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും അതിനും മഞ്ജു വാര്യര്‍ മറുപടിയൊന്നും പറഞ്ഞില്ല. ഒടുവില്‍ കാറില്‍ കയറി പോകുമ്പോള്‍ ശരി കേട്ടോ താങ്ക്യു എന്ന് പറഞ്ഞ് മഞ്ജു വാര്യര്‍ മടങ്ങുകയായിരുന്നു. എന്നാല്‍ പിന്നീട് കോടതിയില്‍ നിന്ന് പുറത്ത് വന്ന അഭിഭാഷകന് അജകുമാര്‍ സാക്ഷി വിസ്താരം നാളേയും തുടരും എന്ന് വ്യക്തമാക്കി. വിസ്താരം പൂര്‍ത്തിയായിട്ടില്ല. നാളേയും തുടരും എന്നാണ് അജകുമാര്‍ പറഞ്ഞത്.

മഞ്ജു ദിലീപിന്റെ ശബ്ദം തിരിച്ചറിയണം
ദിലീപ്, അനുജന് അനൂപ് തുടങ്ങിയവരുടെ ശബ്ദ സാമ്പിളുകള്‍ തിരിച്ചറിയുക എന്നതിനാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കേണ്ടതുണ്ട് എന്ന് പ്രോസിക്യൂഷന് നിലപാടെടുത്തത്. ദിലീപിന്റെ മുന്‍ ഭാര്യ എന്നതിനാല്‍ ശബ്ദം തിരിച്ചറിയുന്നതിന് മഞ്ജു വാര്യരെ വിസ്തരിക്കുക എന്നുള്ളത് വലിയ കാര്യമാണ് എന്നാണ് പ്രോസിക്യൂഷന് പറഞ്ഞത്. കേസില്‍ അധിക കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ മഞ്ജു വാര്യരേയും സാക്ഷിപട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

ദിലീപിന് സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി
നേരത്തെ ഫെബ്രുവരി 16 ന് മഞ്ജു വാര്യരെ വിസ്തരിക്കും എന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇതിനിടെ ആയിരുന്നു ദിലീപ് സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജി കോടതി പരിഗണിക്കുന്ന സാഹചര്യം വന്നത്. ഇതോടെ മഞ്ജു വാര്യരുടെ വിസ്താരം മാറ്റി വെച്ചു. ദിലീപിന്റെ ആവശ്യം കോടതി തള്ളിയതോടെ മഞ്ജു വാര്യരെ വിസ്തരിക്കുന്നതിലേക്ക് പ്രോസിക്യൂഷന് കടക്കുകയായിരുന്നു.

ബാലചന്ദ്രകുമാറിന്റെ വരവ്
ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റൈ വെളിപ്പെടുത്തലുകളാണ് നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമായത്. വിചാരണ തുടങ്ങാനിരിക്കെയായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ പുറത്ത് വന്നത്. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ദിലീപിന്റെ ശബ്ദമടങ്ങിയ ഡിജിറ്റല്‍ തെളിവുകള്‍ പ്രോസിക്യൂഷന്റെ കൈയിലുണ്ട്. ഇതെല്ലാം അടിസ്ഥാനമാക്കിയാണ് മഞ്ജു വാര്യരെ വിസ്തരിക്കുന്നത്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications