അറസ്റ്റിലായ ഉടന്‍ ദിലീപിന്റെ പേര് പറഞ്ഞില്ല...ഇതാണ് കാരണം; പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി കോടതിയില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി എന്‍ എസ് സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി അറസ്റ്റിലായ ഉടന്‍ നടന്‍ ദിലീപിന്റെ പേര് വെളിപ്പെടുത്താതിരുന്നത് എന്തുകൊണ്ടാണ് എന്ന് വ്യക്തമാക്കുന്ന രഹസ്യമൊഴി കോടതിയില്‍.
കഴിഞ്ഞ വെള്ളിയാഴ്ച ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ പള്‍സര്‍ സുനി പിടിക്കപ്പെട്ട ഉടന്‍ ദിലീപിന്റെ പേര് വെളിപ്പെടുത്താതിരുന്നതിന്റെ കാരണങ്ങള്‍ വ്യക്തമാക്കുന്ന രഹസ്യമൊഴിയും സമര്‍പ്പിച്ചിട്ടുണ്ട് എന്നാണ് വിവരം. പള്‍സര്‍ സുനിയുടെ അമ്മ ശോഭനയുടെ രഹസ്യമൊഴിയാണ് ഇത്.

ജയിലിനുള്ളിലും മകന്റെ ജീവന്‍ അപകടത്തിലാണ് എന്ന് മനസിലാക്കിയത് കൊണ്ടാണ് ഇക്കാര്യങ്ങള്‍ കോടതിയോട് വെളിപ്പെടുത്തിയത് എന്നാണ് പള്‍സര്‍ സുനിയുടെ അമ്മ പറയുന്നത്. ജയിലിനുള്ളില്‍ അപായപ്പെടുത്തിയാല്‍ കോടതിക്ക് കൈമാറണം എന്ന് പറഞ്ഞ് പള്‍സര്‍ സുനി, ശോഭനക്ക് ഒരു കത്ത് നല്‍കിയിരുന്നു.

ഈ കത്തും ശോഭന അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. 2017 ഫെബ്രുവരി 17 നാണ് നടി ആക്രമിക്കപ്പെടുന്നത്. ഫെബ്രുവരി 23 നാണ് പള്‍സര്‍ സുനി അറസ്റ്റിലാകുന്നത്. പിന്നീട് 2018 പകുതിയോടെ കോടതിയില്‍ ഹാജരാക്കിയ ഘട്ടത്തിലാണ് പള്‍സര്‍ സുനി എഴുതി കൊണ്ടുവന്ന കത്ത് ശോഭനയെ ഏല്‍പിക്കുന്നത്.

നേരത്തെ പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ പണമിടപാട് നടത്തിയതായി സൂചന നല്‍കുന്ന തെളിവുകളും അനുബന്ധ കുറ്റപത്രത്തിലുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. നേരത്തെ നടിയെ ആക്രമിക്കുന്നതിനും രണ്ട് വര്‍ഷം മുന്‍പ് 2015 നവംബര്‍ ഒന്നിന് പള്‍സര്‍ സുനിക്ക് ദിലീപ് ഒരുലക്ഷം രൂപ കൈമാറിയതായി ആരോപണമുണ്ടായിരുന്നു.

2015 നവംബര്‍ രണ്ടിന് പള്‍സര്‍ സുനിയുടെ അമ്മയുടെ പേരിലുള്ള യൂണിയന്‍ ബാങ്ക് അക്കൗണ്ടിലേക്കാണ് ഒരു ലക്ഷം രൂപയെത്തിയത് എന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ തലേദിവസം അതായത് ഒക്ടോബര്‍ 31 ന് ദിലീപിന്റെ ഫെഡറല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരുലക്ഷം രൂപ പിന്‍വലിച്ചതിന്റെ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

അനുബന്ധ കുറ്റപത്രത്തിനൊപ്പം ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ സ്ഥാപനമായ ലക്ഷ്യയിലെ മുന്‍ജീവനക്കാരന്‍ സാഗറിന്റെ രഹസ്യമൊഴിയും ചേര്‍ത്തിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കേസ് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയെന്ത്, പീന്നീട് എന്തുകൊണ്ട് വിസ്താര വേളയില്‍ കോടതിയില്‍ മൊഴിമാറ്റി പറഞ്ഞു എന്നിവ വ്യക്തമാക്കുന്ന രഹസ്യമൊഴിയാണ് ഇത്.

നടിയെ ആക്രമിച്ച കേസില്‍ 102 സാക്ഷികളെയും 1 പ്രതിയെയും ഉള്‍പ്പെടുത്തിയുള്ള അനുബന്ധ കുറ്റപത്രമാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ വെള്ളിയാഴ്ച ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ചത്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് അനുബന്ധ കുറ്റപത്രത്തില്‍ പറയുന്നത്.

ഈ ദൃശ്യങ്ങള്‍ ഒളിപ്പിക്കാന്‍ സഹായിച്ച ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരതിനെ മാത്രം പ്രതിയാക്കിയാണ് തുടരന്വേഷണത്തിലെ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. തെളിവുകളും അനുബന്ധ രേഖകളും അടക്കം 1500 ലേറെ പേജുള്ളതാണ് കുറ്റപത്രം എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

അതേസമയം നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപ് പൊലീസിന് കണ്ടെടുക്കാന്‍ കഴിയാത്ത വിധം ഒളിപ്പിച്ചു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ജാമ്യത്തിലിറങ്ങിയ ശേഷം ദിലീപിന് ലഭിച്ചു എന്നായിരുന്നു സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍.

ദിലീപും സഹോദരന്‍ അനൂപും ഇവരുടെ സഹോദരി ഭര്‍ത്താവ് സുരാജും ഒരുമിച്ചിരുന്ന് ദൃശ്യങ്ങള്‍ കാണുന്നതിന് താന്‍ സാക്ഷിയാണെന്നും ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നു. കേസിലെ വിചാരണ നടപടികള്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങവെയായിരുന്നു നിര്‍ണായക വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാര്‍ എത്തിയത്.
ചിരിയും ക്യൂട്ട്‌നെസും വിട്ടൊരു കളിയില്ല...ഇത് കലക്കിയല്ലോ അദിതി..












Click it and Unblock the Notifications