Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആ ഫോട്ടോ എങ്ങനെ വന്നു? മഞ്ജുവിനെ മദ്യപാനിയാക്കാൻ ശ്രമിച്ചത് എന്തിന്?'; ദിലീപിനെതിരെ അതിജീവിതയുടെ സഹോദരൻ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായ ദിലീപിനോട് വീണ്ടും ചോദ്യങ്ങളുമായി അതിജീവിതയുടെ സഹോദരൻ. അതിജീവിതയെ പിന്തുണയ്ക്കുന്നവരുടെ പേരിൽ വ്യാജ വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കിയത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടിനെതിരെ ചോദ്യങ്ങൾ ഉയർത്തിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.

വ്യാജ രേഖകൾ ഉണ്ടാക്കി


ചോദ്യങ്ങൾ ഇങ്ങനെ-'എന്തിന് നടി ആക്രമിക്കപ്പെട്ട ദിവസം വ്യാജ രേഖകൾ ഉണ്ടാക്കി താൻ ആശുപത്രിയിലാണെന്ന് വരുത്തി തീർത്തു? പത്മസരോവരത്തിൽ വെച്ച് ദിലീപ് കണ്ടെന്നു പറയുന്ന വീഡിയോയുടെ സെക്കന്റ് ബൈ സെക്കന്റ് വീഡിയോ അനൂപിന്റെ മൊബൈലിൽ എങ്ങനെ വന്നു?'

ജഡ്ജി മാറിയാൽ ഭയക്കുന്നത് എന്തിന്?


'കോടതി സബ്മിറ്റ് ചെയ്യാൻ പറഞ്ഞ ഫോണുകൾ സായി ശങ്കർ എന്ന ഹാക്കറിനെ ഉപയോഗിച്ച് എന്തിനാണ് നശിപ്പിച്ചത്? പൾസർ സുനിയെ അറിയില്ലെന്ന് പറഞ്ഞ ദിലീപിന്റെ കൂടെ പൾസർ സുനി നിൽക്കുന്ന ഫോട്ടോ എങ്ങനെ വന്നു? ജഡ്ജിയെ പുകഴ്ത്തുന്ന പ്രതി ജഡ്ജിയെ മാറ്റരുത് എന്ന് പറയുന്ന പ്രതി, ജഡ്ജി മാറിയാൽ അയാൾ നിരപരാധിയെങ്കിൽ എന്തിന് ഭയക്കണം? '

സ്ഥലം മാറ്റിയത് എന്തിന്?


'അന്വേഷണ സംഘത്തിലെ തലപ്പത്ത് ഇരുന്ന ഉദ്യോഗസ്ഥനെ 30 ദിവസം മാത്രം അവശേഷിക്കെ സ്ഥലം മാറ്റി കേസ് അട്ടിമറിയ്ക്കാൻ ശ്രമം നടത്തിയത് എന്തിന്? നിർണായക തെിളിവുകൾ അടങ്ങിയ ദിലീപിന്റെയും കൂട്ടാളികളുടെയും ഫോണുകൾ ലാബ് ഇന്ത്യ സിസ്റ്റം എന്ന മുംബൈയിലെ ലാബിൽ അയച്ച് ഡാറ്റകൾ നശിപ്പിച്ചത് എന്തിന്?'

മഞ്ജു വാര്യർ മദ്യപിക്കുന്നത് എന്തിന്


'മദ്യപിക്കാത്ത മുൻ ഭാര്യയായ മഞ്ജു വാര്യർ മദ്യപിക്കുമെന്നതടക്കമുള്ള കള്ളമൊഴികൾ എന്തിനാണ് തന്റെ അനുജനെ കൊണ്ട് പറയിപ്പിച്ചത്.നിർണായക തെളിവുകൾ നൽകി പ്രധാന സാക്ഷി ആയ ബാലചന്ദ്രകുമാറിനെതിരെ വ്യാജ പീഡന ആരോപണം നടത്തിയത് എന്തിന്?‌
'

ഊമക്കത്ത് അയച്ചത് എന്തിന്


' അതിജീവിതയുടെ അഡ്വകേറ്റിന് ഭീഷണിയായി ഊമക്കത്ത് അയച്ചതും അവരുടെ അടക്കം പേരിൽ വ്യാജ വാട് ആപ് ഗ്രൂപ്പ് ഉണ്ടാക്കിയതും എന്തിന്? ', ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസുമായി നേരത്തേയും ദിലീപിനെതിരെയും വിചാരണ കോടതി ജഡ്ജിക്കെതിരെയും നിരവധി ചോദ്യങ്ങൾ അതിജീവിതയുടെ സഹോദരൻ പങ്കിട്ടിരുന്നു.

ചോദ്യം ചെയ്യുന്നത് മാറ്റി

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയെ പിന്തുണച്ചവരുടെ പേരിൽ വ്യാജ വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് ഷോൺ ജോർജിനെ ചോദ്യം ചെയ്യുന്നത് ക്രൈംബ്രാഞ്ച് മറ്റൊരു ദിവസത്തേക്ക് മാറ്റി. ഇന്ന് കോട്ടയം എസ് പി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഷോൺ ജോർജിന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു.

ഫോണുകളും മെമ്മറി കാർഡും


ദിലീപിനെ പൂട്ടണം എന്ന പേരിൽ ഉണ്ടാക്കിയ വ്യാജ വാട്സ് ആപ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് ചാറ്റ് ഷോൺ ജോർജ് ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിലേക്ക് അയച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഷോണിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. വീട്ടിൽ നിന്നും ചില ഫോണുകളും മെമ്മറി കാർഡുകളും ടാബും അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇതിന്റെ പരിശോധന നടക്കവെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.

അനുശ്രീ, ആരെങ്കിലും ഈ ഹൃദയത്തിൽ കയറിയോ? എജ്ജാതി എക്സ്പ്രഷൻസ് ആണ്?'; വൈറലായി ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+