കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയുടെ ആ നിലപാട് ഞങ്ങള്‍ ദിലീപ് അനുകൂലികളെ വളരെയേറെ ബുദ്ധിമുട്ടിച്ചു; രാഹുല്‍ ഈശ്വർ

ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ കോടതിയിലെ അടച്ചിട്ട മുറിയില്‍ രഹസ്യമായി നടന്ന് വരികയാണ്.

Google Oneindia Malayalam News
pinarayi

നടി ആക്രമിക്കപ്പെട്ട കേസിലെ ദിലീപിന്റെ അഭിഭാഷകരായ രാമന്‍പിള്ള ഉള്‍പ്പടേയുള്ളവർക്കെതിരെ ഗുരുതരമായ ആരോപണവുമായി അതിജീവിത നേരത്തെ രംഗത്ത് എത്തിയിരുന്നു. കോടതിയില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട മൊബൈല്‍ ഫോണിലെ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്നത് അടക്കമുള്ള ആരോപണങ്ങളാണ് നിലനില്‍ക്കുന്നത്. ഹാക്കർ സായി ശങ്കർ നടത്തിയ വെളിപ്പെടുത്തലുകളും അതിജീവിതയുടെ വാദത്തിന് ബലം നല്‍കി.

ഈ സാഹചര്യത്തില്‍ അഭിഭാഷകരേയും കേസില്‍ പ്രതിചേർക്കണമെന്ന് ആവശ്യപ്പെട്ട് ഒരിക്കല്‍കൂടി ഹൈക്കോടതിക്ക് മുമ്പിലേക്ക് എത്താനാണ് അതിജീവിതയുടെ നീക്കം. എന്നാല്‍ അഭിഭാഷകരെ കേസിലേക്ക് വലിച്ചിഴക്കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നാണ് രാഹുല്‍ ഈശ്വർ പറയുന്നത്. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഈശ്വറിന്റെ വാക്കുകളിലേക്ക്.

ഇത്തരം കേസുകളില്‍ അഭിഭാഷകരും

ഇത്തരം കേസുകളില്‍ അഭിഭാഷകരും

ഇത്തരം കേസുകളില്‍ അഭിഭാഷകരും മാധ്യമങ്ങളും കഴിയുന്നത്ര മാറി നില്‍ക്കുന്നതാണ് നല്ലത്. അഭിഭാഷകരുടെ ഇടപെടല്‍ വളരെ നെഗറ്റീവായ കീഴ്വഴക്കത്തിന് കാരണമാവും. അഭിഭാഷകർക്കെതിരെ പരാതിയുണ്ടെങ്കില്‍ ബാർ കൌണ്‍സില്‍ ഉള്‍പ്പടേയുള്ള സംവിധാനങ്ങളില്‍ ഉന്നയിക്കുകയുമാവാം. അവർ അത് ചെയ്തുവെന്നാണ് മനസ്സിലാക്കുന്നത്. അതിനപ്പുറത്തേക്ക് അവരെ കേസില്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ കൂടുതല്‍ കൂടുതല്‍ അഭിഭാഷകരെ ഉപദ്രവിക്കുന്നതിലേക്ക് നയിക്കുകുയം ചെയ്യും.

ദിലീപും കൂട്ടരും കുഴപ്പത്തിലേക്കോ: 'നടിക്കായി സുപ്രീംകോടതി അഭിഭാഷകന്‍ വരുന്നു'ദിലീപും കൂട്ടരും കുഴപ്പത്തിലേക്കോ: 'നടിക്കായി സുപ്രീംകോടതി അഭിഭാഷകന്‍ വരുന്നു'

അഭിഭാഷർക്കെതിരായ തെളിവുകള്‍

അഭിഭാഷർക്കെതിരായ തെളിവുകള്‍

അഭിഭാഷർക്കെതിരായ തെളിവുകള്‍ കൊടുത്തുവെന്ന് പറയുന്നു. അതൊക്കെ ശരിയാണോയെന്ന് അറിയില്ല. അഭിഭാഷകർ ക്രൈമില്‍ ഉള്‍പ്പെട്ട ആളല്ല. തങ്ങളുടെ കക്ഷികളെ വഴിവിട്ട് സഹായിച്ചാല്‍ അതൊരു ക്രൈം എന്നതിനേക്കാള്‍ ബാർ കൌണ്‍സിലൊക്കെ അവരുടെ എത്തിക്കല്‍ സൈഡില്‍ കണ്ടാല്‍ പോരെ. അല്ലെങ്കില്‍ നാളെ പലപ്പോഴും പൊലീസുകാർ പ്രതികാരം തീർക്കാനൊക്കെ ഈ സാഹചര്യം ഉപയോഗപ്പെടുത്തും. അതുകൊണ്ട് അഭിഭാഷകരെ കഴിയുന്നത്ര ഇത്തരം കാര്യങ്ങളിലേക്ക് ഇറക്കാതിരിക്കുക എന്നുള്ളതാണ് ചെയ്യേണ്ടത്.

ഉണ്ണി മുകുന്ദന്‍ വക വ്ലോഗർക്ക് പച്ചത്തെറി: വീട്ടുകാരെ പറഞ്ഞെന്ന് നടന്‍, പിന്മാറില്ലെന്ന് മറുപടിഉണ്ണി മുകുന്ദന്‍ വക വ്ലോഗർക്ക് പച്ചത്തെറി: വീട്ടുകാരെ പറഞ്ഞെന്ന് നടന്‍, പിന്മാറില്ലെന്ന് മറുപടി

രാമന്‍പിള്ള സാറിനെപോലെ

രാമന്‍പിള്ള സാറിനെപോലെ

അഭിഭാഷകരെ കഴിയുന്നത്ര ഇതില്‍ കുടുക്കുകയോ ഉപദ്രവിക്കുകയോ ചെയ്യാതിരിക്കുക. രാമന്‍പിള്ള സാറിനെപോലെ വളരെ സീനിയറും ഫിലപ്പിനെ പോലെ വളരെ ആദരണീയരായ വ്യക്തികളുമുള്ളപ്പോള്‍ അവരെയൊക്കെ കരിവാരിത്തേക്കാന്‍ ശ്രമിക്കാതിരിക്കലാണ് ഔചിത്യമെന്ന് മാത്രമാണ് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നതെന്നും രാഹുല്‍ ഈശ്വർ വ്യക്തമാക്കുന്നു.

Tourism: എത്ര കണ്ടാലും മതിവരില്ല: ഒരിക്കലെങ്കിലും പോയിരിക്കേണ്ട ഹിമാലയന്‍ പട്ടണങ്ങള്‍

ബാലചന്ദ്രകുമാറിനെതിരെ ഒരു കേസ്

ബാലചന്ദ്രകുമാറിനെതിരെ ഒരു കേസ്

ബാലചന്ദ്രകുമാറിനെതിരെ ഒരു കേസ് വന്നപ്പോള്‍ എല്ലായിടത്തും അദ്ദേഹത്തെ പിന്തുണച്ച ഒരു വ്യക്തിയാണ് ഞാന്‍. ദിലീപ് കേസുമായി ബന്ധപ്പെട്ട ബാലചന്ദ്രകുമാറിനെ ശക്തമായി എതിർക്കുമ്പോഴും ഒരു കാരണവശാലും ബാലചന്ദ്രകുമാറിനെയോ എന്നോയോ സ്ത്രീ ആരോപണങ്ങളുടെ പേരില്‍ വേട്ടയാടരുതെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍.

ദിലീപ് തിരിച്ച് വരണം

ദിലീപ് തിരിച്ച് വരണം

ബാലചന്ദ്രകുമാറിനെ എതിർക്കുമ്പോഴും പറയുകയാണ്, തന്റെ വാദങ്ങള്‍ കൃത്യമായി അവതരിപ്പിക്കാന്‍ കഴിയുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. സ്വന്തം നിലപാടുകള്‍ പറയാന്‍ ഭാഷ ശുദ്ധിയോടെ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ അതിജീവിച്ച് അദ്ദേഹം തിരിച്ച് വരണം. അദ്ദേഹത്തിന്റെ ക്രോസ് വിസ്താരവും നടത്തി അഗ്നിശുദ്ധിയോടെ ദിലീപ് തിരിച്ച് വരണം എന്നാണ് ഞങ്ങള്‍ ദിലീപ് അനുകൂലികള്‍ ആഗ്രഹിക്കുന്നത്.

ബാലചന്ദ്രകുമാറിന്റെ വാദങ്ങള്‍ കേള്‍ക്കാന്‍

ബാലചന്ദ്രകുമാറിന്റെ വാദങ്ങള്‍ കേള്‍ക്കാന്‍

ബാലചന്ദ്രകുമാറിന്റെ വാദങ്ങള്‍ കേള്‍ക്കാന്‍ കേരളത്തിന് താല്‍പര്യമുണ്ട്. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തല്‍ എന്ന് പറഞ്ഞത് ഞങ്ങളെയൊക്കെ വളരെ ബുദ്ധിമുട്ടിച്ച കാര്യമാണ്. എന്ത് തന്നെയായാലും അദ്ദേഹം പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. അതിനെ ചോദ്യം ചെയ്ത് സത്യം പുറത്ത് കൊണ്ടുവരാനുള്ള അവകാശം രാമന്‍പിള്ള സാറിനും ഫിലിപ്പ് സാറിനുമുണ്ടെന്നും രാഹുല്‍ ഈശ്വർ കൂട്ടിച്ചേർക്കുന്നു.

English summary
Dileep Actress Case: How Pinarayi's That Decision Stunned Dileep supporters, Rahul Eshwar says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X