അത്രയും തരം താഴാൻ താനില്ല; അതിജീവിതയെ വിമർശിച്ച സിദ്ധീഖിനെതിരെ റിമ കല്ലിങ്കല്‍
എറണാകുളം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് നടി ഹര്‍ജി നല്‍കിയത് യാദൃശ്ചികം മാത്രമെന്ന് റിമ കല്ലിങ്കല്‍. ഉപതിരഞ്ഞെടുപ്പ് സമയത്ത് നടി ഹർജി കൊടുത്തതിനെ സംശയ ദൃഷ്ടിയോടെ കാണുന്ന നേതാക്കള്‍ ഉണ്ടായിരിക്കാം. എന്നാല്‍ സാഹചര്യം അതായിരുന്നു. അതിന് തൊട്ടുമുമ്പാണ് ക്രൈം ബ്രാഞ്ചിന്റെ ചുമതലയുണ്ടായിരുന്ന എ ഡി ജി പി ഉള്‍പ്പടെ മാറുന്നത്. എല്ലാം ഈ സമയത്തായിപ്പോയി. അതിന് അതിജീവിതയെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല. ഒരു അതിജീവിതയ്ക്ക് തന്റെ ആശങ്കകള്‍ പങ്കുവെക്കാന്‍ പാടില്ലെന്നുണ്ടോയെന്നും റിമ കല്ലിങ്കല്‍ ചോദിച്ചു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം.

ഉപതിരഞ്ഞെടുപ്പും അതിജീവിതയുടെ ഹർജിയുമെല്ലാം യാദൃശ്ചികമായി ഒരുമിച്ച് വരികയായിരുന്നു. അതൊരു രാഷ്ട്രീയ ചർച്ചയായി ഉയർന്ന് വന്നപ്പോള്‍ നടി മുഖ്യമന്ത്രി പിണറായി വിജയനെ തന്നെ നേരിട്ട് കണ്ട് ആ ചർച്ചകള്‍ തീർക്കുകുകയും ചെയ്തിട്ടുണ്ട്. ഒരു തരത്തിലുള്ള കണ്‍ഫ്യൂഷനും അക്കാരത്തിലില്ലെന്നാണ് തോന്നുന്നതെന്നും റിമ കല്ലിങ്കല്‍ അഭിപ്രായപ്പെട്ടു.
വന്‍ ലുക്കായല്ലോ.. പൊളി തന്നെ: വൈറലായി നമിത പ്രമോദിന്റെ പുതിയ ചിത്രങ്ങള്‍

എന്നും അതിജീവിതയ്ക്ക് ഒപ്പമാണ് ഞാന്‍. അവർക്ക് വ്യാകുലതകളും ആശങ്കകളും ഉണ്ടെങ്കില്‍ അത് പറയാനുള്ള എല്ലാ അവകാശങങ്ങളും ഉണ്ടെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇപ്പോള്‍ ഇതെല്ലാം യാദൃശ്ചികമായ ഒരുമിച്ച് സംഭവിച്ചുവെന്ന് മാത്രമാണ് ഞാന്‍ മനസ്സിലാക്കുന്നത്. അനാവശ്യമായ ചില രാഷ്ട്രീയ ചർച്ചകളിലേക്ക് പോയപ്പോള്‍ അത് ക്ലിയർ ചെയ്യേണ്ട ആവശ്യം കൂടി അവർക്കുണ്ട്. അതുകൊണ്ടാണ് മുഖ്യമന്ത്രിയെ കണ്ടതെന്നാണ് കരുതുന്നത്.

ഇത്രയും കാലം അതിജീവിതയുടെ കൂടെ നിന്ന സർക്കാരാണിത്. വേറൊരു സർക്കാറിന്റെ അടുത്ത് നിന്നും ഈ രീതിയിലുള്ള ഇടപെടല്‍ ഉണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല. മുഖ്യമന്ത്രിയും സർക്കാറുമെല്ലാം അഞ്ചുകൊല്ലമായി അവരുടെ കൂടെ നില്‍ക്കുന്ന സാഹചര്യത്തില്‍ എന്തെങ്കിലും കണ്‍ഫ്യൂഷന്‍സ് ഉണ്ടായിട്ടുണ്ടെങ്കില്‍ അതുകൂടി തീർക്കേണ്ട വലിയ ഉത്തരവാദിത്തം അവർ ഏറ്റെടുത്തുവെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. സർക്കാർ അവരുടെ കൂടെ നിന്നിട്ടുണ്ടെന്നാണ് ഞങ്ങളും അവരും വിശ്വസിക്കുന്നതെന്നും റിമ കല്ലിങ്കല്‍ കൂട്ടിച്ചേർത്തു.

അതിജീവിതയായ നടി വലിയ പോരാട്ടത്തിലൂടെയാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ആ അവസ്ഥയില്‍ അവരുടെ ആശങ്കകള്‍ പറയാന്‍ ഒരു പ്രത്യേക സാഹചര്യത്തിന് വേണ്ടി കാത്ത് നില്‍ക്കണമെന്ന് ഒരു അതിജീവിതയോടും ഞാന്‍ ആവശ്യപ്പെടില്ല. ഏത് സമയത്ത് തന്റെ ആശങ്ക വ്യക്തമാക്കണം എന്നത് സംബന്ധിച്ച എല്ലാ അവകാശങ്ങളും ഈ രാജ്യത്ത് നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ അവർക്ക് പറയണമെന്ന് തോന്നുമ്പോള്‍ പറയാം എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും താരം വ്യക്തമാക്കി.

ഈ വിഷയത്തിൽ താനും ആഷിഖും പ്രതികരിക്കുന്നില്ലല്ലോ എന്ന കോൺഗ്രസിന്‍റെ പരാതിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു സിനിമ ഷൂട്ട് ചെയ്യുകയായിരുന്നു തങ്ങളെന്നായിരുന്നു താരത്തിന്റെ മറുപടി. കേസിന്‍റെ കാര്യത്തിൽ ആശങ്കയുണ്ട്. അഞ്ച് കൊല്ലമായി ഇതിന്‍റെ പിറകെ നടക്കുകയല്ലേ.വിഷയത്തെ രാഷ്ടീയ വത്കരിക്കേണ്ടതില്ലെന്നും താരം വ്യക്തമാക്കി

നടിയുടെ പരാതിയിക്കുറിച്ച് സിദ്ധീഖ് എന്താണ് പറഞ്ഞതെന്ന് അറിയില്ലെന്ന് വ്യക്തമാക്കിയ താരം അത്രയും തരം താഴാൻ താനില്ലെന്നും കൂട്ടിച്ചേർത്തു. അതിജീവിതയെക്കുറിച്ച് ചോദിച്ചപ്പോള്‍ അതിന് അതിജീവിത തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ എന്നായിരുന്നു സിദ്ദിഖിന്‍റെ മറുചോദ്യം. വിധി എതിരാകും എന്ന് തോന്നിയാൽ അപ്പോൾ ജഡ്ജി ശരിയല്ല, ഈ ജഡ്ജിയെ മാറ്റണം എന്നല്ല താൻ പറയുക. വിധി എതിരായാൽ മേൽക്കോടതിയിൽ പോകണമെന്നുമായിരുന്നു സിദ്ധീഖിന്റെ പ്രതികരണം
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications