Get Updates
Get notified of breaking news, exclusive insights, and must-see stories!

എനിക്ക് ഇതാണ് ദൈവം വെച്ചതെങ്കില്‍ ദിലീപിന് എന്തായിരിക്കും കാത്തുവെച്ചിട്ടുണ്ടാവുക: ബാലചന്ദ്രകുമാർ

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നിലവില്‍ അവസാന ഘട്ടത്തിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്

 dileep

നടന്‍ ദിലീപ് എട്ടാം പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന സാക്ഷിയാണ് സംവിധായകന്‍ ബാലചന്ദ്രകുമാർ. ദിലിപിന്റെ മുന്‍ സുഹൃത്ത് കൂടിയായിട്ടുള്ള അദ്ദേഹം നടത്തിയ വെളിപ്പെടുത്തലുകളാണ് കേസ് പുതിയ വഴിത്തിരിവിലേക്ക് എത്തിച്ചത്. ഇതിന് പിന്നാലെ പൊലീസ് കേസില്‍ തുടരന്വേഷണം നടത്തുകയും ദിലീപിനെതിരെ തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പടേയുള്ള കുറ്റാരോപണങ്ങള്‍ ചാർത്തുകയും ചെയ്തിരുന്നു.

പിന്നീട് കേസിന്റെ വിചാരണ പുനഃരാംരഭിച്ചപ്പോഴാണ് ബാലചന്ദ്രകുമാറിന് വ്യക്ക രോഗം ശക്താവുന്നതും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇതിന് പിന്നാലെ അദ്ദേഹത്തിനെതിരെ ദിലീപ് അനുകൂലികളില്‍ നിന്നും വലിയ രീതിയിലുള്ള അധിക്ഷേപങ്ങള്‍ നേരിടേണ്ടി വരികയും ചെയ്തിരുന്നു.

കള്ളസാക്ഷി പറഞ്ഞതിന് ദൈവം കൊടുത്തത്

കള്ളസാക്ഷി പറഞ്ഞതിന് ദൈവം കൊടുത്തത്

കള്ളസാക്ഷി പറഞ്ഞതിന് ദൈവം കൊടുത്തതാണ് ഇതെന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയയിലൂടെയുള്ള അധിക്ഷേപം. എന്നാല്‍ ഇപ്പോഴിതാ ഇതിനെല്ലാം മറുപടിയുമായി പ്രേക്ഷകർക്ക് മുന്നില്‍ എത്തിയിരിക്കുകയാണ് ബാലചന്ദ്രകുമാർ. മലയാളിവാർത്ത എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാലചന്ദ്രകുമാർ പറയുന്നത്

ബാലചന്ദ്രകുമാർ പറയുന്നത്

ഇത്തരം ആരോപണങ്ങള്‍ കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നുവന്നാണ് ബാലചന്ദ്രകുമാർ പറയുന്നത്. നേരത്തെ ഒരു പത്രക്കാരന്‍ ഈ വിഷയം ചോദിച്ചപ്പോള്‍ ഞാന്‍ ഒരു മറുപടി പറഞ്ഞിരിന്നു. അതേ മറുപടിയല്ലാതെ മറ്റൊരു മറുപടി ഈ അവസരത്തിലും എനിക്ക് പറയാനില്ല. ഞാന്‍ പറഞ്ഞത് സത്യമാണെന്ന് എനിക്ക് അറിയാമെന്നും ബാലചന്ദ്രകുമാർ പറയുന്നു.

ദിലീപിന്റെ അവസ്ഥ എന്തായിരിക്കും

ദിലീപിന്റെ അവസ്ഥ എന്തായിരിക്കും

സത്യം പറഞ്ഞ എനിക്ക് ഇതാണ് കിട്ടിയതെങ്കില്‍ ഈ വീഡിയോ ഞാന്‍ കണ്ടിട്ടില്ലെന്നും പള്‍സർ സുനിയെ എനിക്ക് അറിയില്ലെന്നും പറഞ്ഞ ദിലീപിന്റെ അവസ്ഥ എന്തായിരിക്കും. അദ്ദേഹത്തിന് കിട്ടാന്‍ പോകുന്നത് എന്തായിരിക്കുമെന്നും ഞാന്‍ തിരിച്ച് ചോദിക്കാറുണ്ട്. അദ്ദേഹത്തിന് ഒന്നും സംഭവിക്കാതിരിക്കട്ടെ.

Hair care: പ്രമേഹം മുടിക്കും വില്ലന്‍: മുടികൊഴിച്ചില്‍ വർധിക്കും, പക്ഷെ പരിഹാരമുണ്ട്

എന്താണ് ദൈവം ദിലീപിന് കരുതിവെച്ചത്

എന്താണ് ദൈവം ദിലീപിന് കരുതിവെച്ചത്

എനിക്കെതിരെ ആരോപണം ഉന്നയിക്കുന്ന അദ്ദേഹത്തിന്റെ ആരാധകരോടാണ് എനിക്ക് പറയാനുള്ളത്. സത്യം പറഞ്ഞ എനിക്ക് ഇതാണ് കിട്ടയതെങ്കില്‍ നാളെ എന്താണ് ദൈവം കരുതിവെച്ചിരിക്കുന്നതെന്ന് നമുക്ക് പറയാന്‍ സാധിക്കില്ല. ഇതൊന്നും യഥാർത്ഥ ആരാധകരാണെന്ന് എനിക്ക് തോന്നുന്നില്ല. ഇത് കുറച്ച് പേരെ പിആർ വർക്കിന് വേണ്ടി രംഗത്ത് ഇറക്കിയതാണെന്നും ബാലചന്ദ്രകുമാർ പറയുന്നു.

ബാലചന്ദ്രകുമാറിനെതിരെ ഇങ്ങനെ പറയണം

ബാലചന്ദ്രകുമാറിനെതിരെ ഇങ്ങനെ പറയണം

ബാലചന്ദ്രകുമാറിനെതിരെ ഇങ്ങനെ പറയണം അങ്ങനെ പറയണം എന്ന് പറഞ്ഞ് കുറച്ച് പേരെ കാശുകൊടുത്ത് വെച്ചിട്ടുണ്ട്. ഒരാള്‍ തന്നെ പത്ത് ഇ-മെയിലുകള്‍ ഉണ്ടാക്കി പറയുന്ന ഒരു സംഭവമാണ് ഇത്. പുള്ളി നേരത്തെ ജയിലില്‍ കിടന്ന സമയത്ത് തന്നെ ഇത്തരം സംഭവങ്ങള്‍ ചെയ്തിട്ടുണ്ട്. ഒരു ദിവസം തന്നെ അമ്പത് പേർക്കൊക്കെ മെസേജ് അയക്കും. അതുകൊണ്ട് തന്നെ ഇത്തരം അധിക്ഷേപങ്ങളെയൊന്നും ഞാന്‍ കാര്യമാക്കുന്നില്ല.

 ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ എന്തായാലും

ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ എന്തായാലും

രോഗം എന്നുള്ളത് ഏത് സമയത്തും ആർക്കും വരുന്ന കാര്യമാണ്. അല്ലാതെ ഒരാളെ ശിക്ഷിക്ക എന്ന് പറയുന്ന ജോലിയൊന്നും ദൈവത്തിനില്ല. എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞു. ബാക്കിയുള്ള കോടതിയാണ് വിധിക്കേണ്ടത്. ബാലചന്ദ്രകുമാർ കള്ളം പറഞ്ഞിട്ടുണ്ടെങ്കില്‍ കോടതി കണ്ടെത്തെട്ടെ. ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ എന്തായാലും കേസിന്റെ വിധി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ദൈവ വിശ്വാസത്തിന് പ്രസ്ക്തിയില്ല

ദൈവ വിശ്വാസത്തിന് പ്രസ്ക്തിയില്ല

ദൈവ വിശ്വാസത്തിന് ഇതിന് അകത്ത് പ്രസക്തിയില്ല. നിയമവും തെളിവുകളുമാണ് ഇവിടെ നോക്കുന്നത്. ഇന്ത്യ മഹാരാജ്യത്ത് ഒരു നിയമം ഉണ്ട്. ആ നിയമത്തിന് എതിരായി പ്രവർത്തിച്ചാല്‍ കോടതിയും പൊലീസും ഇടപെടും ശിക്ഷയുണ്ടാവും. അല്ലാതെ ഇതിനകത്ത് ദൈവത്തിന്റെ ഇടപെടലൊന്നും ഇല്ല. ഏറ്റവും വലിയ പൂജാരികളും പുരോഹിതന്മാർ വരെ ജയിലിലാവുന്ന കാലമാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോവുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+