• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കാവ്യാ മാധവന് വേണ്ടി വേഴാമ്പലിനെപ്പോലെ കാത്തിരുന്നു, എന്നിട്ട് എന്ത് സംഭവിച്ചു; ബൈജു കൊട്ടാക്കര

Google Oneindia Malayalam News

നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണത്തിന്റെ തുടക്കം മുതല്‍ തന്നെ അട്ടിമറി ശ്രമം ഉണ്ടായിട്ടുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. കേസില്‍ പള്‍സർ സുനിയെ അറസ്റ്റ് ചെയ്ത് കഴിഞ്ഞതിന് ശേഷം സുനി ജയിലില്‍ നിന്നും നാദിർഷയെ മൂന്ന് പ്രാവശ്യം വിളിക്കുന്നു. മൂന്ന് പ്രാവശ്യവും അദ്ദേഹം ഫോണ്‍ എടുക്കുന്നില്ല. കൊച്ചി എയർപോർട്ടില്‍ വെച്ചാണ് ഈ കോള്‍ ലഭിക്കുന്നത്.

ഇതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ടെന്ന് അന്ന് പറഞ്ഞതാണ്. അത് കഴിഞ്ഞ് ബാംഗ്ലൂർ വിമാനാത്താവളത്തില്‍ നാദിർഷ എത്തിയതിന് ശേഷം തിരിച്ച് വിളിക്കുന്നു. അതേ നമ്പറുകളിലേക്ക് ദിലീപും തിരിച്ച് വിളിക്കുന്നു, അതുപോലെ തന്നെ ഒരു കത്തും ദിലീപിന് വരുന്നുണ്ട്. ദിലീപിന് കുരിശായി മാറിയ ആ കത്ത് 20 ദിവസമാണ് പൂഴ്ത്തിവെച്ചതെന്നും ബൈജു കൊട്ടാരക്കര അവകാശപ്പെടുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പള്‍സർ സുനിയടക്കം ഊരിപ്പോകുന്ന അവസ്ഥയിലാണ് കേസ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്''പള്‍സർ സുനിയടക്കം ഊരിപ്പോകുന്ന അവസ്ഥയിലാണ് കേസ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്'

കത്ത് പുറത്ത് വിടുന്നതിന് മുമ്പാണ് ഡിങ്കന്‍

കത്ത് പുറത്ത് വിടുന്നതിന് മുമ്പാണ് ഡിങ്കന്‍ എന്ന് പറയുന്ന ദിലീപ് സിനിമയുടെ ഷൂട്ടിങ് നടക്കുന്നത്. അന്ന് വളരെ അത്യാവശ്യമായി നിർബന്ധപൂർവ്വം, ലോക്നാഥ് ബെഹ്റയെന്ന കേരളത്തിന്റെ മുന്‍ ഡിജിപിയെ അവിടെ വിളിച്ച് വരുത്തുന്നു. അവിടെവെച്ച് മണിക്കൂറുകളോളം ദിലീപും ബെഹ്റയും സംസാരിക്കുന്നു. ഇതിന് പിറ്റേദിവസമാണ് ധൃതിപ്പെട്ട് കുറ്റപത്രം കൊടുക്കുന്നതെന്നും ബൈജു കൊട്ടാരക്കര അഭിപ്രായപ്പെടുന്നു.

'മഞ്ഞലയിൽ മുങ്ങിത്തോർത്തിയ ധനുമാസ ചന്ദ്രികയോ': പുത്തന്‍ ലുക്കില്‍ ക്യൂട്ടായി ഭാവന

വ്യക്തമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലും

വ്യക്തമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലും പൊലീസിന്റെ കയ്യിലുള്ള തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് ഇക്കാര്യങ്ങള്‍ ഞാന്‍ സംസാരിക്കുന്നത്. ഇതെല്ലാം വ്യക്തമായി പൊലീസിനും അറിയാം. അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ പ്രധാനപ്പെട്ട പല തെളിവുകളും എടുക്കാന്‍ വൈകിപ്പിച്ചത് ഡി ജി പിയാണ്.

ഡി ജി പിയാണെന്നുള്ള കാര്യം എല്ലാവർക്കും അറിയാം

പലരുടേയും മൊഴിയെടുക്കാനും റെയ്ഡ് നടത്താനുമുള്ള നീക്കം ദീർഘിപ്പിച്ചത് ഡി ജി പിയാണെന്നുള്ള കാര്യം എല്ലാവർക്കും അറിയാം. പറ്റിപ്പോയി, എന്നെ രക്ഷിക്കണമെന്ന് ദിലീപ് പോലും അന്വേഷണ ഉദ്യോസ്ഥന്റെ കാലീല്‍ വീണ് പറഞ്ഞില്ലേ? അതിന് ശേഷമാണല്ലോ അറസ്റ്റ് ഉണ്ടാവുന്നതെന്നും ബൈജു കൊട്ടാരക്കര അഭിപ്രായപ്പെടുന്നു.

ജയില്‍ സംഭവങ്ങളെല്ലാം കഴിഞ്ഞതിന് പിന്നാലെ പള്‍സർ സുനി

ജയില്‍ സംഭവങ്ങളെല്ലാം കഴിഞ്ഞതിന് പിന്നാലെ പള്‍സർ സുനിയുടെ അമ്മയുടെ അക്കൌണ്ടില്‍ ലക്ഷങ്ങള്‍ വന്നിരുന്നു. ഇത് എവിടെ നിന്നാണെന്ന് പൊലീസ് അന്വേഷിച്ചോ, സാഗർ എന്ന സാക്ഷിയുടെ പിറകെ വീണ്ടും പോയോ? കാവ്യമാധവന്റെ സ്ഥാപനത്തില്‍ നിന്ന ബന്ധവിന്റെ മൊഴി പൊലീസ് എടുത്തോ? ദിലീപും പള്‍സർ സുനിയും തമ്മില്‍ കൊച്ചിയിലൊരിടത്ത് നിന്ന് സംസാരിക്കുന്നത് കണ്ട ഒരു സാക്ഷിമൊഴിയും പൊലീസിന്റെ കയ്യിലുണ്ട്

ഇത്തരത്തിലുള്ള നിരവധി തെളിവുകളുടെ കൂമ്പാരമായിരുന്നു

ഇത്തരത്തിലുള്ള നിരവധി തെളിവുകളുടെ കൂമ്പാരമായിരുന്നു അന്നുണ്ടായിരുന്നത്. എന്നാല്‍ കോടതിയിലേക്ക് വന്നപ്പോഴേക്കും ഇതെല്ലാം അട്ടിമറിക്കപ്പെട്ടു. അങ്ങനെ ദിലീപ് ഊരിപ്പോകും എന്നൊരു സാഹചര്യമുണ്ടായി. അങ്ങനെയൊരു ഘട്ടത്തിലാണ് ബാലചന്ദ്രകുമാർ വരുന്നത്. അദ്ദേഹം പുറത്ത് വിട്ട് തെളിവുകള്‍ അന്വേഷിച്ച് പോയപ്പോഴാണ് സായി ശങ്കർ എന്ന ഹാക്കറെ കിട്ടുന്നതും ദിലീപിന്റെ വക്കീലന്മാർക്ക് തെളിവ് നശിപ്പിക്കുന്നതിലും സാക്ഷികളെ മൊഴിമാറ്റുന്നതിലും പങ്കുണ്ടെന്ന് വ്യക്തമാവുന്നത്.

200 മണിക്കൂറുകളോളം പരിശോധിക്കാനുള്ള ഓഡിയോ

200 മണിക്കൂറുകളോളം പരിശോധിക്കാനുള്ള ഓഡിയോ ക്ലിപ്പുകളുണ്ടെന്നാണ് പൊലീസ് തന്നെ വ്യക്തമാക്കിയത്. എന്നാല്‍ അത്തരമൊരു പരിശോധന നടന്നിട്ടുണ്ടോ? ബാലചന്ദ്രകുമാറിന്റെ മൊഴി അനുസരിച്ചാണ് ശരത്തിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ ആദ്യം അറസ്റ്റ് ചെയ്യേണ്ടിയിരുന്നത് കാവ്യാ മാധവനെയായിരുന്നുവെന്നും ബൈജു കൊട്ടാരക്കര അവകാശപ്പെടുന്നു.

ടാബ് നശിപ്പിച്ചു എന്നുള്ളതാണ് ശരത്തിന്റെ പേരിലുള്ള കുറ്റം

ടാബ് നശിപ്പിച്ചു എന്നുള്ളതാണ് ശരത്തിന്റെ പേരിലുള്ള കുറ്റം. ശരത്താണ് ഇത് ചെയ്തെങ്കില്‍ അദ്ദേഹം ടാബ് കൊടുത്തത് കാവ്യാ മാധവനാണെന്ന് ബാലചന്ദ്രകുമാർ പറയുന്നു. ഇത് വ്യക്തമാക്കുന്ന ഓഡിയോ ക്ലിപ്പുകളുമുണ്ട്. അങ്ങനെയാണെങ്കില്‍ കാവ്യാ മാധവനെ വേണ്ടേ ആദ്യം അറസ്റ്റ് ചെയ്യാന്‍. എന്നാല്‍ അതുണ്ടായില്ല.

പേരിന് ഒരു 164 നോട്ടീസ് കൊടുത്തിട്ട് കാവ്യാ മാധവന്

പേരിന് ഒരു 164 നോട്ടീസ് കൊടുത്തിട്ട് കാവ്യാ മാധവന് വേണ്ടി പൊലീസ് വേഴാമ്പലിനെപ്പോലെ കാത്തിരുന്നു. അതായത് കാവ്യമാധവനിലേക്കും അവരുടെ അമ്മയിലേക്കുമൊക്കെ അന്വേഷണം പോവരുതെന്നും വധശ്രമ ഗൂഡാലോചന കേസ് മാത്രം മുന്നോട്ട് കൊണ്ടുപോയാല്‍ മതിയെന്നുമുള്ള കർശന നിർദേശം മുകളില്‍ നിന്നും പൊലീസിന് ലഭിച്ചെന്നും ബൈജു കൊട്ടാരക്കര ചർച്ചയില്‍ വ്യക്തമാക്കുന്നു.

English summary
Dileep actress case: intervention to prevent Kavyamadhavan from being arrested; Baiju Kottakkara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X