കാവ്യയുടെ പേര് കൊണ്ടുവരുന്നത് മനപ്പൂർവ്വം?സായ് ശങ്കറിന്റെ ഫോണിൽ കാവ്യയും ദിലീപും തമ്മിലുള്ള സംഭാഷണം
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. ചോദ്യം ചെയ്യുന്നതിനായി തിങ്കളാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് കാണിച്ച് കാവ്യയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. നിലവിൽ കാവ്യ ചെന്നൈയിൽ ആണ് ഉള്ളതെന്നാണ് വിവരം.
'ഗായത്രി സുരേഷിനോട് എങ്ങനെ ഇഷ്ടം തോന്നാതിരിക്കും'..ഇത് ട്രോളല്ല.. എന്നാ ഒരു ലുക്കാ'..വൈറൽ ഫോട്ടോ
ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജും കേസിലെ വിഐപിയെന്ന് പോലീസ് സംശയിക്കുന്ന ദിലീപിന്റെ ഉറ്റ സുഹൃത്തും വ്യവസായിയുമായ ശരതുമായുള്ള ശബ്ദ രേഖയുടെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. കേസിൽ കാവ്യയുടെ പങ്ക് വ്യക്തമാക്കുന്ന തരത്തിലുള്ളതാണ് ശബ്ദരേഖയെന്ന് അന്വേഷണ സംഘം പറയുന്നു. അതേസമയം കേസിലെ ഇപ്പോൾ കാവ്യ മാധവനിലേക്ക് കേസിന്റെ ഫോക്കസ് മാറ്റുന്നതിന് പിന്നിൽ ബോധപൂർവ്വമായ നീക്കം നടക്കുന്നുണ്ടോയെന്നാണ് ക്രൈംബ്രാഞ്ചിന്റെ സംശയം.

ചെന്നൈയിലാണ് നിലവിൽ കാവ്യ മാധവൻ ഉള്ളത്. ഇന്ന് അവർ നാട്ടിൽ തിരിച്ചെത്തും. തിങ്കളാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ആലുവ പോലീസ് ക്ലബിൽ വെച്ചായിരിക്കില്ല ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിന് വേണ്ട സ്ഥലം കാവ്യയ്ക്ക് തിരുമാനിക്കാം എന്നാണ് ക്രൈംബ്രാഞ്ച് അറിയിച്ചിരിക്കുന്നത്. സാക്ഷിയായ സ്ത്രീക്ക് നൽകിയ ആനുകൂല്യമാണിതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

സുരാജും വധഗൂഢാലോചന കേസിലെ പ്രതിയായ ശരതും തമ്മിലുള്ള ഫോൺ സംഭാഷണത്തിലായിരുന്നു കാവ്യയെ കുറിച്ച് പറയുന്നത്. കാവ്യയെ കുടുക്കാൻ വേണ്ടി നടത്തിയ ശ്രമത്തിൽ ദിലീപ് കുടുങ്ങി പോകുകയായിരുന്നുവെന്ന തരത്തിലാണ് ശബ്ദരേഖ. ഇത് അന്വേഷണ സംഘം കോടതിയൽ സമർപ്പിച്ചിട്ടുണ്ട്.

'കാവ്യയെ കുടുക്കാന്‍ വേണ്ടി കൂടെ നിന്ന് കൂട്ടുകാരികള്‍ പണി വച്ചപ്പോള്‍ തിരിച്ച് ഇവക്കൊരു പണി കൊടുക്കണമെന്ന് വന്നപ്പോള്‍ കൊടുത്ത സാധനമാണ്. അതില് ചേട്ടന്റെ റോൾ തന്നെ ഇല്ല. ജയിലിൽ നിന്നും വന്ന കോൾ നാദിർഷ എടുത്തതോടെയാണ് ഏട്ടനിലേക്ക് വന്നത്. ഇല്ലേങ്കിൽ കാവ്യ തന്നെയായിരുന്നു ഇതിൽ ഉണ്ടായിരുന്നത്, എന്നാണ് ഓഡിയോയിൽ പറയുന്നത്.

നേരത്തേ സംവിധായകൻ ബാലചന്ദ്രകുമാറും കാവ്യ മാധവനെതിരെ മൊഴി നൽകിയിരുന്നു. പത്മസരോവരത്തിൽ വെച്ച് നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കണ്ടശേഷം ദൃശ്യങ്ങൾ അടങ്ങിയ ടാബ് ദിലീപ് കാവ്യയ്ക്ക് കൈമാറിയെന്നായിരുന്നു ബാലചന്ദ്രകുമാർ ആരോപിച്ചത് .ബൈജു പൗലോസ് ഉൾപ്പെടെയുള്ള അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ പത്മസരോവരത്തിൽ വെച്ച് ദിലീപ് ഉൾപ്പെയുള്ളവര്‍ ഗൂഢാലോചന നടത്തിയപ്പോൾ കാവ്യയും ഒപ്പമുണ്ടായിരുന്നതായും ബാലചന്ദ്രകുമാർ മൊഴി നൽകിയിരുന്നു.

അതേസയം കാവ്യയെ കുറിച്ച് പറയുന്ന സുരാജിന്റെ ശബ്ദരേഖ ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമായാണോ എന്ന സംശയമാണ് അന്വേഷണ ഉദ്യോഗസ്ഥർക്കുള്ളത്. ദിലീപിന്റെ അറിവോടെയായിരിക്കുമോ സുരാജ് ഇക്കാര്യങ്ങൾ സംസാരിച്ചത് എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. ഇക്കാര്യങ്ങൾ പോലീസ് പരിശോധിക്കും.

ദിലീപും കാവ്യയും തമ്മിലുള്ള ചില സംഭാഷണങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്.ഇതിൽ 'എനിക്ക് നിങ്ങളെ ഭയമാണെന്ന്' കാവ്യ പറയുന്നതായുള്ള ഓഡിയോയും ഉണ്ടെന്നാണ് വിവരം. സൈബർ ഹാക്കർ സായ് ശങ്കറിന്റെ ഫോണിൽ നിന്നാണ് കാവ്യയും ദിലീപും തമ്മിലുള്ള സംഭാഷണങ്ങൾ പോലീസിന് ലഭിച്ചത്.

സായ് ശങ്കറായിരുന്നു ദിലീപിന്റെ ഫോണുകളിലെ വിവരങ്ങൾ നീക്കം ചെയ്തത്. ദിലീപ് അറിയാതെ ചില കാര്യങ്ങൾ ഇയാൾ മറ്റൊരു ഡിവൈസിലേക്ക് മാറ്റിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ദിലീപിന്റെ ഫോണിൽ നിന്നും നീക്കം ചെയ്ത ചില വിവരങ്ങൾ വീണ്ടെടുത്തതായും പോലീസ് പറഞ്ഞിരുന്നു.

അതേസമയം വിവരങ്ങൾ ഡിലീറ്റ് ചെയ്ത തന്റെ ഡിവൈസുകൾ അഭിഭാഷകരുടെ കൈവശമാണെന്നാണ് കഴിഞ്ഞ ദിവസം സായ് ശങ്കർ വ്യക്തമാക്കിയത്. തന്റെ ലാപ്ടോപ്, ഹാർഡ് ഡിസ്ക്, ഐമാക്, പെൻഡ്രൈവ് എന്നിവയെല്ലാം അഭിഭാഷകരുടെ കൈയ്യിലാണെന്നായിരുന്നു ഇയാളുടെ വെളിപ്പെടുത്തൽ. സായ് ശങ്കറിന്റെ ലാപ്പ് ടോപ്പ് ഉൾപ്പെടെയുള്ള ഡിവൈസുകളിൽ നിർണായക വിവരങ്ങൾ ഉണ്ടെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഈ സാഹചര്യത്തിൽ ഇവ കസ്റ്റഡിയിൽ എടുക്കാനുള്ള ശ്രമങ്ങൾ പോലീസ് തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications