Get Updates
Get notified of breaking news, exclusive insights, and must-see stories!

'അക്രമം നടത്തിയവർ സമൂഹത്തിന് മുന്നില്‍ മാന്യനായി നടക്കുന്ന കാഴ്ച': അതിജീവിതയുടെ തന്റേടം മാതൃക: രമ

dileep-

ദിലീപ് എട്ടാം പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ അവസാന ഘട്ടത്തോട് അടുക്കുകയാണ്. കേസില്‍ മഞ്ജു വാര്യർ ഉള്‍പ്പടേയുള്ള ചില സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ് സുപ്രീംകോടതി വരെ പോയെങ്കിലും ഫലമുണ്ടായിരുന്നില്ല. ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണം എന്നുള്ളതില്‍ വിചാരണ കോടതിക്ക് തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ദിലീപിന്റെ ആവശ്യം തള്ളുകയായിരുന്നു. ഇതിന് പിന്നാലെ മഞ്ജുവാര്യറുടെ വിസ്താരം കോടതിയില്‍ നടക്കുകയും ചെയ്തു.

ഇതിനിടയില്‍ തന്നെയാണ് ആക്രമിക്കപ്പെട്ട നടിയുടെ പുതിയ സിനിമയും പ്രേക്ഷകർക്ക് മുമ്പിലേക്ക് എത്തിയത്. ആറ് വർഷങ്ങള്‍ക്ക് ശേഷം താരം മലയാള സിനിമാ രംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നടിയുടെ ഈ തിരിച്ച് വരവ് വളരെ അധികം ആഹ്ളാദവും സന്തോഷും തരുന്ന നിമിഷങ്ങളാണെന്നാണ് ആർ എം പി നേതാവും വടകര എം എല്‍ എയുമായ കെകെ രമ അഭിപ്രായപ്പെടുന്നത്. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.

ഇത്രയധികം ശ്രദ്ധേയായ ഒരു നടിക്ക്

ഇത്രയധികം ശ്രദ്ധേയായ ഒരു നടിക്ക്

ഇത്രയധികം ശ്രദ്ധേയായ ഒരു നടിക്ക് അവരുടെ ഫീല്‍ഡില്‍ നിന്നും മാറിനില്‍ക്കേണ്ട സാഹചര്യമൊക്കെ അവർക്കുണ്ടായ കാര്യങ്ങള്‍‌ എല്ലാവർക്കും അറിയാവുന്നതാണ്. അതിന് ശേഷം അവള്‍ വീണ്ടും തന്റെ ജോലിയിലേക്ക് സജീവമായി തിരിച്ച് വരുന്നു എന്ന് പറയുന്നത് ഒരു പ്രത്യേക അനുഭവമാണ്. അക്കാര്യത്തില്‍ പറഞ്ഞ് അറിയിക്കാന്‍ കഴിയാത്ത സന്തോഷമുണ്ടെന്നും കെ കെ രമ പറയുന്നു.

വെറും ഒരു സിനിമ റിലീസ് എന്ന തരത്തില്‍

വെറും ഒരു സിനിമ റിലീസ് എന്ന തരത്തില്‍ ഇതിനെ കാണാന്‍ എനിക്ക് താല്‍പര്യം ഇല്ല. അതിന് അപ്പുറത്തേക്ക് എന്ത് പ്രതിസന്ധി ഉണ്ടായാലും അതിനെയൊക്കെ അതിജീവിക്കുന്ന ഒരു പെണ്ണിന്റെ, ഒരു മനുഷ്യന്റെ നിശ്ചയദാർഢ്യത്തിന്റെ ഒരു പ്രഖ്യാപനം കൂടിയായിട്ട് നമുക്ക് ഈ തിരിച്ച് വരവിനെ കാണാന്‍ സാധിക്കും. ആ തരത്തിലാണ് ഇതിനെ കാണുന്നത്.

സംവിധായകന്‍, നിർമ്മാതാവ്, മറ്റ് അഭിനേതാക്കള്‍

സംവിധായകന്‍, നിർമ്മാതാവ്, മറ്റ് അഭിനേതാക്കള്‍

എന്തായാലും ഈ ചിത്രം കാണും. എത്രയോ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ അവരുടെ തിരിച്ച് വരവിനെ സംബന്ധിച്ചും അവർക്ക് അഭിവാദ്യം അർപ്പിച്ചും കൊണ്ടുള്ള ഒരു കുറിപ്പ് ഞാന്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. താരത്തിന്റെ തിരിച്ച് വരവിന് വഴിയൊരുക്കിയ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ, സംവിധായകന്‍, നിർമ്മാതാവ്, മറ്റ് അഭിനേതാക്കള്‍ അങ്ങനെ എല്ലാവരും അഭിനന്ദനം അർഹിക്കുന്നു.

കർപ്പൂരവും വെളിച്ചെണ്ണയുമുണ്ടോ: പേനും താരനും ഇനി വരില്ല, മുടി തഴച്ച് വളരുകയും ചെയ്യും

അത് തന്നെയാണ് വലിയ പ്രചോദനം

ലൈംഗികാതിക്രമം നേരിട്ടുവെന്നും അതിനെ ഞാന്‍ അതിജീവിച്ചുവെന്നും പറയുന്ന ആ തന്റേടം കഴിഞ്ഞ വർഷം നടത്തിയ ഒരു അഭിമുഖത്തില്‍ നാം കണ്ടതാണ്. അത് തന്നെയാണ് വലിയ പ്രചോദനം. ഇതുപോലുള്ള അതിക്രമങ്ങള്‍ നേരിട്ട് പുറത്തിറാന്‍ കഴിയാതെ പോവുന്നവർക്ക് വലിയ മാതൃക കൂടിയാണ് അതിജീവിതം.

വല്ലാത്തൊരു സദാചാര ബോധത്തിലാണ്

വല്ലാത്തൊരു സദാചാര ബോധത്തിലാണ്

വല്ലാത്തൊരു സദാചാര ബോധത്തിലാണ് മലയാളികള്‍ കഴിഞ്ഞ് പോരുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരയായവർ ഇരുട്ടിന്റെ മറവിലാണ്. അവർ ഒരുപാട് പ്രയാസപ്പെടുന്നുണ്ട്. മാത്രമല്ല ഈ സമൂഹത്തിന്റെ കണ്ണിന് മുന്നില്‍ അവർ കളങ്കിതരും മോശക്കാരുമായിരിക്കും. അതേസമയം അക്രമം നടത്തിയയാള്‍ സമൂഹത്തിന് മുന്നില്‍ മാന്യനായി നടക്കുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്.

ലൈംഗികാത്രിക്രമം നേരിട്ടവനല്ല

ലൈംഗികാത്രിക്രമം നേരിട്ടവനല്ല

ലൈംഗികാത്രിക്രമം നേരിട്ടവനല്ല അത് ചെയ്തവനാണ് കുറ്റക്കാരന്‍ എന്ന ബോധ്യത്തിലേക്ക് ഈ സമൂഹം എത്തണം. അവർക്കെതിരെയായിരിക്കും സമൂഹത്തിന്റെ കണ്ണ്. അതിനെല്ലാം മാതൃകയും ഉദാഹരണവുമാണ് അതിജീവിതയുടെ ഈ തിരിച്ച് വരിവ്. താരത്തിന് പൊതുസമൂഹവും റിപ്പോർട്ടർ ടിവിയും കൊടുത്ത വലിയ പിന്തുണയും അവർക്ക് നല്‍കിയ ധൈര്യം ചെറുതല്ല.

ഈ കേസില്‍ അതിക്രമം നേരിട്ട വ്യക്തിക്ക്

ഈ കേസില്‍ അതിക്രമം നേരിട്ട വ്യക്തിക്ക് ലഭിച്ച പിന്തുണ ഒരു സെലിബ്രിറ്റി ആയത് കൊണ്ടാണ്. ആ താരപദവി ഇല്ലാത്തവരായായാലും സമൂഹത്തില്‍ നിന്നും ഇത്തരം പിന്തുണ ലഭിക്കേണ്ടതുണ്ട്. ഇത്തരം കേസുകളില്‍പെട്ട് പലയിടത്തും ഒളിഞ്ഞ് താമസിക്കുന്ന ആളുകളുണ്ട്. അവർക്ക് കൂടെ ശക്തമായ പിന്തുണ നല്‍കി പൊതുസമൂഹത്തിന് മുന്നിലേക്ക് ഉയർത്തിക്കൊണ്ടുവരണമെന്നും കെകെ രമ കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+