ജിഷക്കും ഉത്രക്കും വിസ്മയക്കും ലഭിച്ച നീതി നടിക്കും ഇടത് സർക്കാർ ഉറപ്പ് വരുത്തും: പിണറായി വിജയന്‍
എറണാകുളം: ജിഷക്കും ഉത്രക്കും വിസ്മയക്കും ലഭിച്ച നീതി ദിലീപ് പ്രതിയായ നടി ആക്രമണ കേസിലെ അതിജീവിതക്കും സർക്കാർ ഉറപ്പ് വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ ഘട്ടത്തിലും അതിജീവിതയ്ക്ക് ഒപ്പം നിന്ന സർക്കാറാണ് കേരളത്തിലേത്. ഇടതുപക്ഷമായിരുന്നില്ല ഭരിക്കുന്നതെങ്കില്‍ കേസിലെ പ്രധാന പ്രതി അറസ്റ്റിലാവില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. തൃക്കാക്കരയില്‍ എല്‍ ഡി എഫിന്റെ തിരഞ്ഞെുടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.
'പൊതുജനം എന്താണ് വിഡ്ഢികളാണോ, നമ്മളും ചോറുണ്ണുന്നവരല്ലേ': രൂക്ഷവിമർശനവുമായി സംവിധായക
നടി ആക്രമിക്കപ്പെട്ട കേസില്‍ എത്ര കാര്‍ക്കശ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടെതെന്ന കാര്യം എല്ലാവര്‍ക്കും ഓര്‍മ്മയുള്ളതാണ്. എല്‍ ഡി എഫ് ആയിരുന്നില്ല അധികാരത്തിലെങ്കില്‍ കുറ്റാരോപിരായ ചിലര്‍ കയ്യും വീശി, നെഞ്ചും വിരിച്ച് സമൂഹത്തിന് മുന്നിലൂടെ നടന്ന് പോകുമായിരുന്നു. എന്നാല്‍ അത്തരം ആളുകളുടെ കൈകളിലേക്ക് നീതിയുടെ വിലങ്ങ് എത്തിച്ചത് കാര്യക്ഷമതയോടെയുള്ള ഇടപെടലിന്‍റെ ഭാഗമായിട്ട് നാം കാണേണ്ടതുണ്ട്. എത്ര ഉന്നതനായാലും അത് കേരളത്തിന്‍റെ മുന്നില്‍ വിലപ്പോവില്ലെന്ന് ആ ഘട്ടത്തിലുള്ള അറസ്റ്റും തുടര്‍ നടപടികളും വ്യക്തമാക്കിയിട്ടുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ യു ഡി എഫ് ആയിരുന്നു അധികാരത്തിലെങ്കില്‍ അത്തരമൊരു അറസ്റ്റ് ഇവിടെ നടക്കുമായിരുന്നോ. അന്ന് എല്ലാവരും പറഞ്ഞു ഇടതു പക്ഷമായത് കൊണ്ടാണ് ഈ അറസ്റ്റ് നടന്നതെന്ന്. യു ഡി എഫ് എല്ലാകാലത്തും ഇത്തരം കേസുകളില്‍ പ്രതിക്കൊപ്പം നില്‍ക്കുന്ന നിലപാടാണ് സ്വീകരിക്കാറുള്ളത്. നേരേ മറിച്ച് ഇടത് ഭരണത്തില്‍ പഴുതടച്ച കുറ്റാന്വേഷണ രീതിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് നാം പ്രത്യേകം ഓര്‍ക്കേണ്ടതാണ്.
2017 ഫെബ്രുവരി 17 നാണ് ഈ സംഭവം നടക്കുന്നത്. തൊട്ടടുത്ത ദിവസം തന്നെ നടിയുടെ കാര്‍ ഓടിച്ചിരുന്നയാള്‍ അറസ്റ്റിലായി. 19-ാം തിയതിക്കുള്ളില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലാവുന്ന സ്ഥിതിയുണ്ടായി. പിന്നീട് പ്രതികളെ ഒന്നൊന്നായി പിടിക്കുന്ന കാഴ്ച്ചയാണ് കണ്ടത്. ക്വട്ടേഷന്‍ കൊടുത്തത് ആരാണെന്ന് ഇവരുടെയെല്ലാം മൊഴികളിലൂടെ പൊലീസിന് വ്യക്തമായി. അങ്ങനെയാണ് ആ കേസിലെ പ്രധാന പ്രതിയും ജയിലേക്ക് പോവുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഒരു രക്ഷയും ഇല്ലെന്ന് പറഞ്ഞാല്‍ ഒരു രക്ഷയുമില്ലാത്ത ചിരി: മനം നിറഞ്ഞ് എസ്തർ, വൈറല്‍ ചിത്രങ്ങള്‍
ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പ്രതികളെ വീണ്ടും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ഹര്‍ജി നല്‍കിയെങ്കിലും കോടതി ക്രൈഞ്ചിന് അനുകൂലമായിട്ടാണ് വിധി പ്രഖ്യാപിച്ചത്. ഒരുമാസവും പത്ത് ദിവസവും തുടരന്വേഷണത്തിനായി അനുവദിച്ചു. മൂന്ന് മാസം കൂടി അനുവദിക്കണമെന്ന് അന്വേഷണ സംഘം ഹൈക്കോടതിയില്‍ ആവശ്യപ്പെടുകയും ചെയ്തു. കേസ് കൃത്യമായ വഴിക്ക് മുന്നോട്ട് പോവണം എന്ന ധാരണയോടെയാണ് ഇതെല്ലാം ചെയ്തത്.
ആദ്യകാലത്ത് സർക്കാറില്‍ ഇരിന്നവർക്ക് ഇത്തരം കേസുകളില്‍ വെള്ളം ചേർത്ത അനുഭവം ഉള്ളതുകൊണ്ട്, അതായിരിക്കും ഇപ്പോഴും നടക്കുന്നതെന്ന ധാരണയോടെ പറഞ്ഞാല്‍ അതൊന്നും ഇങ്ങോട്ട് ഏശില്ലെന്നാണ് പറയാനുള്ളത്. എല്‍ഡിഎഫ് സർക്കാർ അതിജീവിതയ്ക്ക് ഒപ്പമാണ് എന്നതാണ് ജനങ്ങള്‍ക്ക് മുമ്പില്‍ വ്യക്തമാക്കാനുള്ളത്. തൃക്കാകരയില്‍ തിരഞ്ഞെടുപ്പ് പ്രചരണം മൂർച്ഛിച്ച് വരുമ്പോള്‍ ചിലർക്ക് ചില അങ്കലാപ്പൊക്കെ ഉണ്ടാവുന്നത് സ്വാഭാവികമാണ്.
തങ്ങളുടെ കൈപ്പിടിയില്‍ ഒതുങ്ങി നില്‍ക്കുകയാണെന്ന് കരുതിയത് മെല്ലെ കൈവിട്ട് കൈവിട്ട് പോകുമോയെന്ന ആശങ്ക വരുമ്പോള്‍ അടിസ്ഥമില്ലാത്ത പല നിലപാടുകളും സ്വീകരിക്കും. ജിഷക്കും ഉത്രക്കും വിസ്മയക്കും ലഭിച്ച നീതി നടി ആക്രമണ കേസിലെ അതിജീവിതയ്ക്കും ഈ സർക്കാർ ഉറപ്പ് നല്‍കുകയാണ്. തിരഞ്ഞെടുപ്പില്‍ പരാജയ ഭീതി വരുമ്പോള്‍ പല തരത്തിലുള്ള കുപ്രചരണങ്ങളിലേക്ക് കടക്കാനും യുഡിഎഫ് ശ്രമിക്കും. ആ കുപ്രചരണങ്ങള്‍ പലവഴിക്കാണ് വരിക. അതിനെ എല്ലാവരും സൂക്ഷിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.