'നടി ആക്രമിക്കപ്പെടുമെന്ന് മഞ്ജുവിന് അറിയാമായിരുന്നോ..? ക്ലൈമാക്‌സില്‍ ദിലീപ് ജയിച്ച് വരും'; രാഹുല്‍ ഈശ്വര്‍

DILEEP

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം കൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല എന്ന് രാഹുല്‍ ഈശ്വര്‍. ന്യൂസ് 18 നോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നടിയെ ആക്രമിച്ച കേസിനെ സംബന്ധിച്ച് മഞ്ജു വാര്യര്‍ക്ക് ഒന്നും അറിയില്ല എന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി. കേസ് വൈകിപ്പിക്കാതിരിക്കാനാണ് ദിലീപ് സുപ്രീംകോടതിയില്‍ പോയത് എന്നും അദ്ദേഹം അവകാശപ്പെട്ടു. രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

രണ്ടാമത് ലഭ്യമായ തെളിവുകള്‍ എന്ന് പറയാനൊക്കില്ല. രണ്ടാമത് ലഭ്യമായ കാര്യങ്ങള്‍. അത് തെളിവുകളാണോ എന്നും സ്വീകരിക്കാന്‍ കഴിയുന്നതാണോ എന്നും കോടതിക്കാണ് തീരുമാനിക്കാന്‍ കഴിയുക. മഞ്ജു വാര്യരെ കൊണ്ടുവരുന്നത് ലിമിറ്റഡ് ആയ പോയന്റിന് വേണ്ടിയാണ്. ദിലീപിന്റേയും ശരത്തിന്റേയും ശബ്ദങ്ങളാണോ അത് എന്ന് തിരിച്ചറിയാന്‍ വേണ്ടിയാണ്. അല്ല എന്ന് ദിലീപോ ശരത്തോ പറഞ്ഞിട്ടില്ല.

മഞ്ജുവിന്റെ വരവില്‍ ഒരു പ്രാധാന്യവുമില്ല

മഞ്ജുവിന്റെ വരവില്‍ ഒരു പ്രാധാന്യവുമില്ല

അതുകൊണ്ട് മാധ്യമങ്ങള്‍ തെറ്റിദ്ധരിക്കുന്നത് പോലൊരു പ്രാധാന്യം മഞ്ജുവാര്യരുടെ വരവില്‍ ഇല്ല. പകരം പ്രോസിക്യൂഷന്‍ തങ്ങളുടെ കൈയില്‍ പോയിന്റില്ലാത്തത് കൊണ്ട് മഞ്ജു വാര്യരെ നമ്മളെല്ലാവരും ആരാധിക്കുന്ന ലേഡി സൂപ്പര്‍സ്റ്റാറായൊരു വ്യക്തിയെ കൊണ്ട് വരികയും അതില്‍ ന്യൂസ് വാല്യു ഉണ്ടാക്കുകയും ചെയ്ത് കേസ് സജീവമായി നിര്‍ത്താന്‍ ശ്രമിക്കുന്നതിന്റെ ഭാഗം കൂടിയാണ്. പ്രത്യേകിച്ച് മെറിറ്റൊന്നും അവര്‍ പറയുന്നതില്‍ ഇല്ല. അവരുടെ കൈയില്‍ തെളിവില്ല.

ദിലീപിന് എതിരെ എന്താണ് തെളിവ്

ദിലീപിന് എതിരെ എന്താണ് തെളിവ്

ദിലീപിന് എതിരെ കടുക് മണിയോളം ഒരു കാര്യവും അവര്‍ക്ക് പ്രൊഡ്യൂസ് ചെയ്യാന്‍ കഴിയുന്നില്ല. ദിലീപ് സുപ്രീംകോടതിയില്‍ മഞ്ജുവാര്യരെ തടയണം എന്ന് പറഞ്ഞല്ല. മഞ്ജു വാര്യര്‍, കാവ്യ മാധവന്റെ അച്ഛന്‍ അമ്മ എന്നിവരെ വെച്ച് വീണ്ടും ഡിലൈ ചെയ്യാന്‍ ശ്രമിക്കുകയാണ് എന്ന കാര്യം ചൂണ്ടിക്കാണിച്ച് കൊണ്ടാണ്. സുപ്രീംകോടതിയും വാക്കാല്‍ അങ്ങനെ ഡിലൈ ചെയ്യരുത് എന്ന കാര്യം പറയുകയുണ്ടായി. അത് സ്വാഗതാര്‍ഹമാണ്.

അതിജീവിതയെ ആക്രമിച്ച കാര്യങ്ങളൊന്നും മഞ്ജുവിന് അറിയില്ല

അതിജീവിതയെ ആക്രമിച്ച കാര്യങ്ങളൊന്നും മഞ്ജുവിന് അറിയില്ല

ഈ മാര്‍ച്ച് 24 ന് വീണ്ടും സുപ്രീംകോടതി കേള്‍ക്കുമ്പോള്‍ ഒരു ഖണ്ഡിതമായ ദിവസം തരുമെന്ന പ്രതീക്ഷയിലാണ്. മഞ്ജു വാര്യരോട് നമുക്കെല്ലാവര്‍ക്കും ആരാധനയുണ്ട്. നമ്മുടെ മലയാളത്തിന്റെ സൗഭാഗ്യമാണ്. മഞ്ജു വാര്യര്‍ക്ക് അതിജീവിതയെ ആക്രമിച്ച കാര്യങ്ങളൊന്നും നേരത്തെ അറിയില്ലായിരുന്നല്ലോ. അതിജീവിതയെ ആക്രമിച്ച കാര്യങ്ങള്‍ക്കൊന്നും മഞ്ജു വാര്യര്‍ സാക്ഷിയൊന്നുമല്ല.

ശബ്ദം തിരിച്ചറിയാനാണ് മഞ്ജു വരുന്നത്

ശബ്ദം തിരിച്ചറിയാനാണ് മഞ്ജു വരുന്നത്

പ്രോസിക്യൂഷന്‍ തന്നെ പറയുന്നത് ഞങ്ങള്‍ മഞ്ജു വാര്യരെ വിൡക്കുന്നത് ഇവരുടെ ശബ്ദമാണോ എന്ന് തിരിച്ചറിയാനാണ്. അപ്പോള്‍ വളരെ ലിമിറ്റഡ് ആയിട്ടുള്ള കാര്യത്തിന് വേണ്ടിയാണ് മഞ്ജു വാര്യരെ വിളിക്കുന്നത്. ഏതോ വലിയ വെളിപ്പെടുത്തലോ മറ്റോ ഉണ്ടാകും എന്ന തെറ്റിദ്ധാരണ പലപ്പോഴും സാധാരണക്കാര്‍ക്ക് ഉണ്ടായേക്കാം. അങ്ങനെ അല്ല, വളരെ ലിമിറ്റഡ് ആയുള്ള പോയന്റ്. അതിനപ്പുറത്തേക്ക് പോകാന്‍ സാധ്യതയുണ്ട്.

വെറുതെ ഗ്യാസ് അടിച്ച് വെക്കുകയാണ്

വെറുതെ ഗ്യാസ് അടിച്ച് വെക്കുകയാണ്

പ്രോസിക്യൂഷനും ചോദിക്കാം, ഡിഫന്‍സിലും ചോദിക്കാം. രണ്ട് പേര്‍ക്കും അത് ഒബ്ജക്ട് ചെയ്യുകയുമൊക്കെ ചെയ്യം. സത്യം പറഞ്ഞാല്‍ പ്രോസിക്യൂഷന്റെ കൈയില്‍ ഒന്നുമില്ല. സ്‌കൂളിലെ പരീക്ഷയില്‍ അറിയാത്ത ചോദ്യങ്ങള്‍ക്ക് ഗ്യാസ് എഴുതി വെക്കും. എസ്സേ ടൈപ്പ് ചോദ്യമൊക്കെ വന്നാല്‍ ഗ്യാസ് എഴുതി വെക്കും. അങ്ങനെ ഗ്യാസ് എഴുതി വെക്കുക എന്ന പണിയാണ് പ്രോസിക്യൂഷന്‍ ചെയ്യുന്നത്. പണ്ട് ദിലീപ് നിരപരാധിയാണ് എന്ന് പറയാന്‍ രാഹുല്‍ ഈശ്വര്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ.

ക്ലൈമാക്‌സില്‍ ദിലീപ് വിജയിക്കും

ക്ലൈമാക്‌സില്‍ ദിലീപ് വിജയിക്കും

ഇന്ന് മധു, അടൂര്‍ എന്നിവര്‍ അടക്കമുള്ളവര്‍ അദ്ദേഹം നിരപരാധിയാണ് എന്ന് പറയാന്‍ മുന്നോട്ട് വരുന്നുണ്ട്. മഞ്ജു വാര്യര്‍ എന്തോ ബോംബ് പൊട്ടിക്കാന്‍ പോകുന്നു എന്നാണ് പറഞ്ഞത്. മഞ്ജു വാര്യര്‍ക്ക് ഇതിനെ കുറിച്ച് അറിയില്ലല്ലോ. അവര്‍ ഇതില്‍ സാക്ഷിയല്ല. കേസ് അവസാനത്തേക്ക് അടുക്കുകയാണ്. സിനിമയുടെ ക്ലൈമാക്‌സില്‍ നായകന്‍ വിജയശ്രീലാളിതനായി തിരിച്ച് വരുന്നത് പോലെ ദിലീപ് തിരിച്ചുവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q