കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഒരു മഹതിയാണല്ലോ അതിലൂടെ ഈ കേസിന് ഒരു വഴിത്തിരിവ് വെച്ചുകൊടുത്തത്'; ശാന്തിവിള ദിനേശ് പറയുന്നു

Google Oneindia Malayalam News

നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഡാലോചനയുണ്ടെന്ന് ആദ്യം അഭിപ്രായപ്പെട്ട വ്യക്തികളില്‍ ഒരാളായിരുന്നു മഞ്ജു വാര്യർ. അക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അർപ്പിച്ചുകൊണ്ട് താരസംഘടനയായ അമ്മ കൊച്ചിയില്‍ സംഘടിപ്പിച്ച യോഗത്തിലായിരുന്നു മഞ്ജു വാര്യർ ആദ്യമായി ഇത്തരമൊരു നിലപാട് പരസ്യമായി പ്രഖ്യാപിച്ചത്.

അതേസമയം ഇത്തരമൊരു പ്രഖ്യാപനത്തിലൂടെ മഞ്ജു വാര്യർ കേസിന് ഒരു പുതിയ വഴിത്തിരിവ് ഉണ്ടാക്കിവെച്ചുകൊടുക്കുകയായിരുന്നുവെന്നാണ് സംവിധായകന്‍ ശാന്തിവിള ദിനേശ് ഇപ്പോള്‍ അഭിപ്രായപ്പെടുന്നത്. മഞ്ജു വാര്യറുടെ പേര് നേരിട്ട് പറയാതെ പരോക്ഷമായിട്ടാണ് അദ്ദേഹത്തിന്റെ ആരോപണങ്ങള്‍. ഐജി ശ്രീലേഖയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സ്വന്തം യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിലീപിന് മാത്രമല്ല, ജയിലില്‍ ആർക്കും സപ്രമഞ്ച കട്ടിലില്ല മാഡം: ജയിലില്‍ നടന്നത് ജിന്‍സണ്‍ പറയുന്നുദിലീപിന് മാത്രമല്ല, ജയിലില്‍ ആർക്കും സപ്രമഞ്ച കട്ടിലില്ല മാഡം: ജയിലില്‍ നടന്നത് ജിന്‍സണ്‍ പറയുന്നു

നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യത്തെ ആറ് പ്രതികളെ

നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യത്തെ ആറ് പ്രതികളെ ശുഷ്കാന്തിയോടെ പൊലീസ് പിടിച്ചെന്നാണ് ശ്രീലേഖ മാഡം പറയുന്നത്. വളരെ പെട്ടെന്ന് തന്നെ ഇവരെ പിടിക്കാന്‍ സാധിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ എല്ലാവരേയും പിടിക്കാന്‍ സാധിച്ച പൊലീസുകാരുള്ള നാടാണിത്. അവരെ ക്വട്ടേഷന്‍ സംഘമെന്ന് ഞാന്‍ പറയില്ല. പലവട്ടം സ്വയം ചെയ്തവരെ എന്തിനാണ് ക്വട്ടേഷന്‍ സംഘമെന്ന് വിളിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

'ഹോ എന്നാ ഒരു ഭംഗി ആണെന്നേയെന്ന് റിമി ടോമി'; ബനാറസ് സാരിയില്‍ കിടുക്കി അനുശ്രി

അവന് തന്നെ സ്വയം ചെയ്ത് കാശ് ഉണ്ടാക്കാന്‍ അറിയാമെങ്കില്‍

അവന് തന്നെ സ്വയം ചെയ്ത് കാശ് ഉണ്ടാക്കാന്‍ അറിയാമെങ്കില്‍ ക്വട്ടേഷന്‍ എടുക്കാന്‍ സാധ്യതയില്ലെന്നാണ് മുപ്പത് വർഷത്തോളം കാക്കിയിട്ട തന്റേടമുള്ള ശ്രീലേഖ പറയുന്നത്. ഗൂഡാലോചനയെന്ന് ഒരാള്‍ പ്രസംഗിച്ചതിലൂടെയാണ് ഈ കേസിന് ഒരു വഴിത്തിരിവ് ഉണ്ടാവുന്നത്. ആര് പ്രസംഗിച്ചു എന്നുള്ളത് നിങ്ങള്‍ക്ക് അറിയാമല്ലോ. അക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് കൊച്ചിയില്‍ നടന്ന യോഗത്തില്‍ ദിലീപ് അടക്കമുള്ള മുഴുവന്‍ പേരും പ്രസംഗിച്ച് കഴിഞ്ഞപ്പോള്‍ ഒരു മഹതിയാണല്ലോ, ഇത് പള്‍സർ ചെയ്തതല്ല ഒരു ഗൂഡാലോചനയെന്ന് പറഞ്ഞത്. അതിലൂടെ കേസിന് ഒരു വഴിത്തിരിവ് ഉണ്ടാക്കി വെച്ചുകൊടുത്തുവെന്നും ശാന്തിവിള അഭിപ്രായപ്പെടുന്നു.

ജയിലില്‍ എങ്ങനെ ഫോണ്‍ വന്നു എന്നകാര്യം ഇതുവരെ

ജയിലില്‍ എങ്ങനെ ഫോണ്‍ വന്നു എന്നകാര്യം ഇതുവരെ അന്വേഷിച്ചിട്ടില്ല. കോടതിയില്‍ പോയി വരുമ്പോഴാണ് ഫോണ്‍ വന്നതെന്ന് പറയുന്നത് കള്ളമാണെന്നാണ് ശ്രീലേഖ വ്യക്തമാക്കുന്നത്. പരിശോധന നടത്താതെ ഒരാളേയും ജയിലിന് അകത്തേക്കും പുറത്താക്കും വിടാറില്ല. വസ്ത്രം ഊരിയടക്കം പരിശോധിക്കാന്‍ ജയിലിനകത്ത് പ്രത്യേകം മുറിയുണ്ടെന്നാണ് ശ്രീലേഖ പറയുന്നത്.

ചെരിപ്പിന് അകത്ത് വെച്ച് ഫോണ്‍ കൊണ്ടുവന്നുവെന്നാണ്

ചെരിപ്പിന് അകത്ത് വെച്ച് ഫോണ്‍ കൊണ്ടുവന്നുവെന്നാണ് പറയുന്നത്. ഷൂവിന് അകത്തല്ലാതെ ചെരിപ്പില്‍ വെച്ച് ഫോണ്‍ കൊണ്ടുവരാന്‍ കഴിയില്ലെന്നും ശ്രിലേഖ മാഡം ഉറപ്പിച്ച് പറയുന്നത്. കാക്കാനാട്ടെ എല്ലാ സെല്ലിലും ക്യാമറയുണ്ട്. ജയിലിനകത്ത് ഫോണ്‍ എത്തി എന്നുള്ളത് ക്യാമറയിലുണ്ട്. ഒരു സന്ധ്യക്ക് കമിഴ്ന്ന് കിടന്ന് ഫോണില്‍ സംസാരിക്കുന്നതിന്റെ ലൈറ്റ് ക്യാമറയില്‍ പതിഞ്ഞിരുന്നുവെന്നാണ് മാഡം പറയുന്നത്.

അതോസമയം കോടതിയില്‍ നിന്ന് വരുമ്പോള്‍ ജയില്‍

അതോസമയം കോടതിയില്‍ നിന്ന് വരുമ്പോള്‍ ജയില്‍ വാർഡന്‍മാരെ തള്ളിമാറ്റി അവന്റെ കാതില്‍ എന്തോ രഹസ്യം പറയുകയും ഒരു സാധനം കൈമാറുന്നതും ജയിലിലെ സി സി ടി വി ദൃശ്യങ്ങളില്‍ നിന്നും കണ്ടിട്ടുണ്ടെന്ന് ഒരു ജയില്‍ ഡി ജി പി തന്നെ പറയുമ്പോള്‍ ഇതിനപ്പുറം എന്ത് തെളിവാണ് വേണ്ടതെന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നു.

ആ പോലീസുകാരനായിരിക്കും സുനിക്ക് ഫോണ്‍ കൊണ്ടുകൊടുത്തത്.

ആ പോലീസുകാരനായിരിക്കും സുനിക്ക് ഫോണ്‍ കൊണ്ടുകൊടുത്തത്. എന്നിട്ട് പറഞ്ഞ് കാണണം ദിലീപിനെ വിളിച്ച് ഇത്ര പൈസ തരണമെന്ന് ആവശ്യപ്പെടാന്‍. ദിലീപിനെ കിട്ടിയില്ലേല്‍ നാദിർഷയെ വിളിക്കണം എന്നൊക്കെ പറഞ്ഞ് കാണും. ചങ്ങലയ്ക്ക് ഭാന്ത്ര് പിടിച്ചാല്‍ എന്ത് ചെയ്യാന്‍ സാധിക്കും. ജയില്‍ ഡി ജി പി വിചാരിച്ചിട്ടും ആ പൊലീസുകാരനെ പൊക്കാന്‍ സാധിച്ചില്ലെങ്കില്‍ നമ്മുടെ നാട്ടിലെ സ്ഥിതി എന്താണെന്ന് ആലോചിച്ച് നോക്കുവെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ദിലീപ് പുണ്യാളനാണെന്ന് പറയുന്നില്ല; മനുഷ്യസഹജമായ തെറ്റുകളുണ്ടാവും, പക്ഷെ..: സജി നന്ത്യാട്ട് പറയുന്നുദിലീപ് പുണ്യാളനാണെന്ന് പറയുന്നില്ല; മനുഷ്യസഹജമായ തെറ്റുകളുണ്ടാവും, പക്ഷെ..: സജി നന്ത്യാട്ട് പറയുന്നു

Recommended Video

cmsvideo
മെസേജിന് ശ്രീലേഖ തന്ന മറുപടി ഇങ്ങനെ'; ഭാഗ്യലക്ഷ്മി പറയുന്നു |*Kerala

English summary
dileep actress case: Manju warrier made a breakthrough in this case, says Santhivila Dinesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X