മഞ്ജു വാര്യറെ വീണ്ടും വിസ്തരിക്കുന്നത് അത് തെളിയിക്കുന്നതിന് വേണ്ടി മാത്രമല്ല; ഇന്ന് നിർണ്ണായകം

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ പൂർത്തിയാക്കാനായി ആറ് മാസം കൂടി വിചാരണ കോടതി ആവശ്യപ്പെട്ടത് പ്രായോഗികമായ വശങ്ങള്‍ പരിഗണിച്ചായിരിക്കുമെന്ന് അഡ്വ. പ്രിയദർശന്‍ തമ്പി. മറ്റ് കേസുകളൊന്നും വിളിക്കാതെ ഈ കേസ് മാത്രം പരിഗണിക്കാം എന്ന് വെച്ചാല്‍ പോലും കുറച്ച് സമയം വിചാരണ പൂർത്തിയാക്കാന്‍ വേണം. ഇതെല്ലാം മുന്നില്‍ കണ്ടുകൊണ്ടാവും ആറ് മാസത്തെ സമയം തേടിയത്. ഈ ആവശ്യം സുപ്രീംകോടതി പരിഗണിച്ചേക്കുമെന്നാണ് വിചാരിക്കുന്നതെന്നും പ്രിയദർശന്‍ തമ്പി വ്യക്തമാക്കുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എട്ടാം പ്രതി ദിലീപിന്റെ ഹർജി
നടി ആക്രമിക്കപ്പെട്ട കേസില്‍ ഇന്ന് പ്രധാനപ്പെട്ട ഒരു ദിവസമാണ്. എട്ടാം പ്രതി ദിലീപ് സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് എന്തുകൊണ്ടാണ് ഈ കേസ് നീട്ടുപോകുന്നതെന്ന് കോടതി ചോദിച്ചത്. വളരെ ബോധപൂർവ്വമായിരിക്കണം ഇത്തരമൊരു വാദം ഉന്നയിക്കുന്നത്. ഇത്തരം പ്രവണതകളെ സുപ്രീംകോടതിയായാലും ഹൈക്കോടതിയായാലും അധികം പ്രോല്‍സാഹിപ്പിക്കില്ല.

മതിയായ കാരണങ്ങളുണ്ടെങ്കില്‍ വിചാരണ നീണ്ടുപോവുന്നതിനെ ഒരു കോടതിയും ചോദ്യം ചെയ്യില്ല. പ്രോസിക്യൂഷനാണ് കേസ് തെളിയിക്കേണ്ടത്. അതുകൊണ്ട് തന്നെ വിചാരണ നീണ്ട് പോവും എന്നുള്ള കാരമത്താല്‍ ചിലകാര്യങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കില്ല. ഈ സാക്ഷികളുടെ പ്രാധാന്യം എന്ത്, ആരാണ് കേസ് വൈകിപ്പിച്ചത് എന്ന് മനസ്സിലാക്കണം.

അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയ നടിയാണ് മഞ്ജു വാര്യർ
ഏത് വാദമുഖങ്ങളും ഉന്നയിക്കാനുള്ള അവകാശ വാദം പ്രതിഭാഗത്തിനുണ്ട്. ഈ സാക്ഷികളെയെല്ലാം വിസ്തരിക്കുന്നത് തങ്ങള്‍ക്ക് തിരിച്ചടിയാവും എന്ന ധാരണയുടെ അടിസ്ഥാനത്തിലാവും ഇത്തരത്തിലുള്ള വാദം. ഈ കേസിന്റെ ആദ്യ ഘട്ടത്തില്‍ എട്ടാം പ്രതിയിലേക്ക് അന്വേഷണം നീളുന്നതിലേക്കും കേസിന്റെ മോട്ടീവ് സംബന്ധിച്ചും വളരെ ശ്രദ്ധേയമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയ നടിയാണ് മഞ്ജു വാര്യർ.

മഞ്ജു വാര്യറെ വീണ്ടും വിസ്തരിക്കുന്നത് പ്രേരണ തെളിയിക്കുന്നതിന് വേണ്ടി മാത്രമല്ല. ഈ ഘട്ടത്തില്‍ ഡിജിറ്റില്‍ തെളിവുകള്‍ കൂടി തെളിയിക്കേണ്ടതുണ്ട്. ഇതൊന്നും വേണ്ട എന്നുള്ള വാദം ഉയർത്താന്‍ ദിലീപിനും അവകാശമുണ്ട്. എന്നാല്‍ ഈ രണ്ട് വാദമുഖകളും കേട്ട് തീരുമാനം എടുക്കേണ്ടത് കോടതിയാണെന്നും പ്രിയദർശന്‍ തമ്പി വ്യക്തമാക്കുന്നു.

സ്പെഷ്യല്‍ പ്രോസിക്യൂട്ടർമാരുടെ രാജി
മൂന്ന് കാരണം കൊണ്ടാണ് ഈ കേസിന്റെ വിചാരണ നീട്ട് പോയതെന്നാണ് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഒന്നാമത്തേ കാരണം എന്ന് പറയുന്നത് എട്ടാം പ്രതി അടക്കമുള്ള ആളുകള്‍ പലപ്പോഴായി വാങ്ങിക്കുന്ന സ്റ്റേ ഓർഡറുകളാണ്. രണ്ടാമതായി കൊറോണ. ഏതാണ്ട് രണ്ട് വർഷത്തോളമാണ് അങ്ങനെ പോയത്. സ്പെഷ്യല്‍ പ്രോസിക്യൂട്ടർമാരുടെ രാജിയും പകരക്കാരെ നിയമിക്കാനുമുള്ള കാലതാമസവുമാണ് മൂന്നാമത്തെ കാര്യം.

പ്രോസിക്യൂഷന്‍ 30 ദിവസം ആവശ്യപ്പെടുന്നത് പ്രവർത്തി ദിനങ്ങളാണ്. ഏറ്റവും കുറഞ്ഞ് രണ്ട് മാസമെങ്കിലും ഇതിന് വേണ്ടിവരും. ഇനി വിസ്തരിക്കാനുള്ള സാക്ഷികളില്‍ രണ്ടോ മൂന്നോ പേരുടെ വിസ്താരത്തിന് വേണ്ടി മാത്രമേ സമയം എടുക്കുകയുള്ളു. ഈ കേസിന്റെ ഹിയറിങ്ങിനായും സാധരണയിലും കൂടുതല്‍ സമയം എടുത്തേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications