'മഞ്ജു എത്തിയാലും കാര്യമില്ല,നടി കേസിൽ ദിലീപിന് തിരിച്ചടിയുണ്ടാകില്ല'; കാരണം ഇതെന്ന് രാഹുൽ ഈശ്വർ
മഞ്ജുവിനെ വീണ്ടും വിസ്തരിക്കരുതെന്ന് കാണിച്ച് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചുവെങ്കിലും തിരിച്ചടി നേരിടുകയായിരുന്നു

കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ മഞ്ജു വാര്യർ ഇന്ന് കോടതിയിൽ ഹാജരായിരിക്കുകയാണ്. മഞ്ജുവിനെ വീണ്ടും വിസ്തരിക്കരുതെന്ന് കാണിച്ച് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചുവെങ്കിലും തിരിച്ചടി നേരിടുകയായിരുന്നു. മഞ്ജു അടക്കമുള്ള സാക്ഷികളെ വിസ്തരിക്കുന്നതിൽ ഇടപെടാനാകില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു.
സംവിധായകൻ ബാലചന്ദ്രകുമാർ സമർപ്പിച്ച ശബ്ദരേഖയിലെ ദിലീപിന്റെ ശബ്ദം തിരിച്ചറിയാനാണ് മഞ്ജുവിനെ പ്രോസിക്യൂഷൻ വിസ്കരിക്കന്നത്. എന്നാൽ മഞ്ജുവിനെ വീണ്ടും വിസ്തരിച്ചത് കൊണ്ട് ദിലീപിന് യാതൊരു തിരിച്ചടിയം ഉണ്ടാകില്ലെന്ന് പറയുകയാണ് ദിലീപ് അനുകൂലി കൂടിയായ രാഹുൽ ഈശ്വർ. രാഹുലിന്റെ വാക്കുകളിലേക്ക്.

മഞ്ജു അടക്കമുള്ളവരെ വിസ്തരിക്കുന്നതിൽ
'മഞ്ജു അടക്കമുള്ളവരെ വിസ്തരിക്കുന്നതിൽ എന്തെങ്കിലും പ്രധാന്യം ഉള്ളതായി തോന്നുന്നില്ല. ദിലീപ് സുപ്രീം കോടതിയിൽ പറഞ്ഞത് പോലെ വിചാരണ നീട്ടിക്കൊണ്ട് പോകുന്നതിന് വേണ്ടിയാണ് കാവ്യ മാധവന്റെ അമ്മയെ അച്ഛനെയെല്ലാം വിളിക്കുന്നത്. അതിന്റെ ഭാഗമായിട്ടായിരിക്കും വിസ്താരം. എന്നാൽ സുപ്രീം കോടതി സാക്ഷി വിസ്താരത്തിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. വിചാരണ വേഗത്തിൽ തീർക്കണമെന്നാണ് നിർദ്ദേശം. കേസ് വേഗത്തിൽ തീരുമെന്ന പ്രതീക്ഷയിൽ തന്നെയാണ്.

ദിലീപിന്റെ ശബ്ദമല്ലെന്ന് പറഞ്ഞിട്ടില്ല
മഞ്ജു വാര്യർ ദിലീപിന്റെ ശബ്ദം തിരിച്ചറിഞ്ഞാലും കേസിൽ ഒരു തിരിച്ചടിയും ഉണ്ടാകാൻ പോകുന്നില്ല. ഒന്നാമത്തെ കാര്യം അതിൽ ദിലീപിന്റെ ശബ്ദമല്ലെന്ന് പറഞ്ഞിട്ടില്ല. രണ്ട് ഈ ശബ്ദശകലങ്ങൾക്ക് എന്തെങ്കിലും പ്രസക്തി ഉണ്ടായിരുന്നുവെങ്കിൽ ദിലീപ് ജയിലിൽ കിടക്കുമായിരുന്നു. ശബ്ദ ശകലങ്ങൾക്ക് പ്രത്യേകിച്ച് യാതൊരു പ്രസക്തിയുമില്ല, ദിലീപിന്റെ ജാമ്യം റദ്ദാക്കാനായി നിരവധി തവണ ഹൈക്കോടതിയെ പ്രോസിക്യൂഷൻ സമീപിച്ചതാണ്. ഈ ശബ്ദശകലങ്ങൾ കോടതി പലതവണ കേട്ടതുമാണ്.

ദിലീപിനെതിരെ വലിയ എന്തോ തെളിവ് എന്നൊക്കെ
ഗ്രൂപ്പിലിട്ട് തട്ടും എന്നൊക്കെ പറഞ്ഞത് നമ്മൾ എത്ര തവണ കേട്ടതാണ്. ദിലീപിനെതിരെ വലിയ എന്തോ തെളിവ് എന്നൊക്കെ നമ്മൾ ഞെട്ടിപ്പോയില്ലേ. പക്ഷേ അത് എന്തായി? ഒരു സെക്കന്റ് ഓഡിയോ ഒക്കെയാണ് കൊടുത്തത്. എന്നാൽ ദിലീപ് കൊടുത്തത് പോലെ ഒന്നര മിനിറ്റുള്ള സന്ദർഭവും സാഹചര്യവും ഉള്ള ശബ്ദ ശകലങ്ങൾ ആണ്. ദിലീപിന്റെ ശബ്ദം അല്ലെന്ന് ദിലീപ് എവിടേയും പറഞ്ഞിട്ടില്ല.

നാടകമാണെന്ന് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്
നാല് മാസങ്ങൾക്ക് മുൻപ് നാല് പോലീസുകാരെ കൊല്ലാൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന് പറഞ്ഞ് എന്തൊക്കെ പുകിലായിരുന്നു. അതിലൊക്കെ അന്വേഷണം ഇപ്പോൾ ഉണ്ടോയെന്ന് പോലും അറിയില്ല. ഇതൊക്കെ നാടകമാണെന്ന് ജനങ്ങൾക്ക് മനസിലാകുന്ന ഒരു സന്ദർഭം വരും.മഞ്ജുവിനെ വിസ്തരിക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടുമ്പോൾ പൊതുജനങ്ങൾക്കിടയിൽ ഒരു തെറ്റിധാരണ ഉണ്ടാകാൻ സാധ്യത ഉണ്ട്. അത് അംഗീകരിക്കുന്നു.

പൾസർ സുനിക്ക് ദിലീപ് ക്വട്ടേഷൻ കൊടുത്തെന്നതിന് തെളിവില്ല
അതേസമയം കേസിൽ പ്രത്യേകിച്ച് തെളിവുകൾ ഒന്നും വരുന്നില്ല. പൾസർ സുനിക്ക് ദിലീപ് ക്വട്ടേഷൻ കൊടുത്തെന്നോ പറയാൻ കഴിയുന്ന ഒന്നും കണ്ടെത്തിയിട്ടില്ല. ദിലീപ്- കാവ്യ ബന്ധം മഞ്ജുവിനോട് പറയുന്നത് കാവ്യയുടെ അമ്മയാണെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയായ ഭാഗ്യലക്ഷ്മി പറഞ്ഞിട്ടുണ്ട് അങ്ങനെയാണെങ്കിൽ അതിജീവിതയോട് ദിലീപ് വൈരാഗ്യം വരേണ്ട കാര്യമില്ലല്ലോ. ഈ കാര്യങ്ങൾ ഒന്നം മീഡിയ ട്രയലിനപ്പുറം നിലനിൽക്കാൻ പോകുന്നില്ല.

ദിലീപ് ഊരി പോരാൻ ശ്രമിക്കുകയാണ്
എന്നാൽ രാഹുൽ ഈശ്വർ ദിലീപിനെ വെള്ളപൂശാനുള്ള ദൗത്യത്തിലാണെന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത സംവിധായകൻ പ്രകാശ് ബാരെ പ്രതികരിച്ചത്. കോടതിയിൽ സമർപ്പിച്ച ശബ്ദ ശകലങ്ങളിലെ ശബ്ദങ്ങൾ തന്റേതല്ലെന്ന് ദിലീപ് പറഞ്ഞിട്ടില്ലെന്നാണ് രാഹുൽ പറയുന്നതെങ്കിലും കോടതിയിൽ ഇക്കാര്യം ദിലീപ് സമ്മതിച്ചിട്ടുണ്ടോയെന്നും പ്രകാശ് ബാരെ ചോദിച്ചു. അവിടെ ഇപ്പോഴും വാദ പ്രതിവാദങ്ങൾ നടക്കുകയാണ്. കേസിൽ ഊരിപ്പോരാൻ ദിലീപ് ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്നും പ്രകാശ് ബാരെ പറഞ്ഞു.












Click it and Unblock the Notifications