• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് കേസ്; 'ശരത് മാത്രമല്ല, കേസിൽ കൂട്ടുപ്രതികളായി വരേണ്ടത് അവരും '; ടിബി മിനി

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ അഭിഭാഷകരുടെ നിർദ്ദേശ പ്രകാരമാണ് താൻ ഡിലീറ്റ് ചെയ്തതെന്ന് സ്വകാര്യ സൈബർ വിദഗ്ദനായ സായ് ശങ്കർ വെളിപ്പെടുത്തിയിരുന്നു. വിവരങ്ങൾ മായ്ച്ച് കളയാൻ ഉപയോഗിച്ച തന്റെ കമ്പ്യൂട്ടർ ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ളയുടെ കൈവശമാണുള്ളതെന്നും ഇത് വീണ്ടെടുത്ത് നൽകണമെന്നും ആവശ്യപ്പെട്ട് സായ് ശങ്കർ പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്.

എന്നാൽ ഇതുവരെയും രാമൻപിള്ളയ്ക്ക് എതിരെയോ കേസിൽ തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നുവെന്ന് ആരോപണം ഉയർന്ന പ്രതിഭാഗം അഭിഭാഷകർക്കെതിരെയോ നടപടിയെടുക്കാൻ പോലീസ് തയ്യാറായിട്ടില്ല. ഇതിനെതിരെ രൂക്ഷവിമർശനം ഉയർത്തുകയാണ് അഡ്വ ടി ബി മിനി. റിപ്പോർട്ടർ ചാനൽ ചർച്ചയിലാണ് മിനിയുടെ പ്രതികരണം വായിക്കാം.

 ശരതിനെ മാത്രമാണോ അറസ്റ്റ് ചെയ്യേണ്ടത്


'പരാതി കിട്ടയാൽ അതിന്റെ ജെനുവിനിറ്റി അന്വേഷിക്കാൻ പോലീസ് തയ്യാറാകണം. ക്രൈംബ്രാഞ്ചിൽ നിന്നം ഇക്കാര്യം അന്വേഷിക്കേണ്ടതാണെന്ന റിപ്പോർട്ട് പോയിട്ട് അഭിഭാഷകരെ വിളിച്ച് പറഞ്ഞ് ആ കമ്പ്യൂട്ടർ കൊടുക്കാൻ പറയാനായിട്ടുള്ള മര്യാദ എങ്കിലും കാണിച്ചില്ലെന്ന് പറഞ്ഞാൽ തെളിവ് നശിപ്പിക്കുന്നതിൽ അവർ എല്ലാവരും പങ്കാളികളായി മാറുകയാണ്. അപ്പോൾ ശരതിനെ മാത്രമാണോ അറസ്റ്റ് ചെയ്യേണ്ടത്.

ദിലീപിന്റെ ഫോണിലെ വിവരങ്ങൾ മായ്ച്ച് കളഞ്ഞ ആ കമ്പ്യൂട്ടർ രാമൻപിള്ളയുടെ കൈയ്യിൽ; കേസെടുക്കാതെ പോലീസ്ദിലീപിന്റെ ഫോണിലെ വിവരങ്ങൾ മായ്ച്ച് കളഞ്ഞ ആ കമ്പ്യൂട്ടർ രാമൻപിള്ളയുടെ കൈയ്യിൽ; കേസെടുക്കാതെ പോലീസ്

കൂട്ടുപ്രതികളാകേണ്ടി വരുന്നത് വക്കീലൻമാരാണ്


യഥാർത്ഥത്തിൽ ഈ കേസിൽ കൂട്ടുപ്രതികളാകേണ്ടി വരുന്നത് വക്കീലൻമാരാണ്. വക്കീലൻമാർക്ക് ഒരു പ്രിവിലേജ് ഉണ്ട്. അവരുടെ കക്ഷികൾ വിശ്വസിപ്പിച്ച് ഏൽപ്പിക്കുന്ന കാര്യങ്ങൾ പുറത്ത് കൊടുക്കേണ്ടതില്ല. അതിന് വേണ്ടി പോലീസ് അവരുടെ ഓഫീസിൽ കയറി അറ്റാക്ക് ചെയ്യുന്നതും ശരിയല്ല. പക്ഷേ അപ്പോഴും വക്കീലൻമാർ കാണിക്കേണ്ട എത്തിക്സ് ഉണ്ട്.

തെളിവുകളും കൊണ്ട് പോയി കൊടുക്കുന്നത്


ആലുവയിൽ എത്രയോ വർഷത്തെ പരിചയമുളള ക്രിമിനൽ അഡ്വക്കറ്റ് തന്റെ കൈയ്യിൽ കിട്ടിയ മെമ്മറി കാർഡ് കൃത്യമായി കോടതിയിൽ ഏൽപ്പിക്കുകയാണ് ചെയ്തത്. ഇവിടെ എല്ലാ തെളിവുകളും കൊണ്ട് പോയി കൊടുക്കുന്നത് പ്രതിഭാഗം വക്കീലിന്റെ ഓഫീസിലും അത് അവിടെ വെച്ചിട്ട് നശിപ്പിക്കുന്ന തരത്തിലാണ്.

'രാമന്‍പിള്ളയെ തൊടാന്‍ പൊലീസിനാകില്ല.. കാരണമിത്, പക്ഷെ കോടതി ആ വകുപ്പ് ഉപയോഗിച്ചാല്‍?'; പ്രിയദര്‍ശന്‍ തമ്പി'രാമന്‍പിള്ളയെ തൊടാന്‍ പൊലീസിനാകില്ല.. കാരണമിത്, പക്ഷെ കോടതി ആ വകുപ്പ് ഉപയോഗിച്ചാല്‍?'; പ്രിയദര്‍ശന്‍ തമ്പി

ക്രൈംബ്രാഞ്ച് അധിക കുറ്റപത്രം സമർപ്പിച്ചത്


അഭിഭാഷകരുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കി ഇക്കാര്യങ്ങൾ തുറന്നിട്ട് കൊണ്ടാണ് ക്രൈംബ്രാഞ്ച് അധിക കുറ്റപത്രം സമർപ്പിച്ചത്. അത് പൂർത്തീകരിച്ചിട്ടില്ല. കോടതിയിൽ വിചാരണ നടക്കുകയാണ്. സായ് ശങ്കർ കോടതിയിൽ മൊഴി കൊടുതിട്ടുണ്ട്. ഫോൺ വിവരങ്ങൾ മായ്ച്ച് കളയാൻ അഭിഭാഷകർ ഇടപെട്ടെന്ന മൊഴി സായ് ശങ്കർ നൽകിയാൽ അത് തീർച്ചയായും അഭിഭാഷകർക്ക് പ്രശ്നമാണ്.തന്റെ ജോലിക്ക് വേണ്ട ഉപകരണങ്ങൾ ഒരാൾ പിടിച്ച് വെച്ചിരിക്കുന്നുവെന്ന് കാണിച്ച് സായ് ശങ്കറിന് പോലീസിന് അല്ലേ പരാതി നൽകാൻ കഴിയുകയുള്ളൂ.

സായ് ശങ്കറിന്റ പരാതിയിൽ


സായ് ശങ്കറിന്റ പരാതിയിൽ എഫ് ഐ ആർ ഇട്ട് ഇക്കാര്യം അന്വേഷിക്കേണ്ടതില്ലേ? അന്വേഷണത്തിൽ അത് കണ്ടെത്തിയില്ലെങ്കിൽ ശരി, പക്ഷേ അന്വേഷിക്കേണ്ട ഉത്തരവാദിത്തം പോലീസിനില്ലേ? തന്റെ കമ്പ്യൂട്ടർ പിടിച്ച് വെച്ചിരിക്കുന്നത് ഈ വ്യക്തിയാണെന്നടക്കം സായ് ശങ്കർ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. രാമൻപിള്ളയ്ക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടിയിട്ട് പോലും കേസെടുക്കാതിരിക്കുന്നത് ശരിയായ പ്രവണത അല്ലല്ലോ.

'റോബിൻ രാഷ്ട്രീയത്തിലേക്ക് ? താത്പര്യം ഉണ്ട്, ചിലർ സമീപിച്ചു'; ഞെട്ടിച്ച വെളിപ്പെടുത്തലുമായി താരം'റോബിൻ രാഷ്ട്രീയത്തിലേക്ക് ? താത്പര്യം ഉണ്ട്, ചിലർ സമീപിച്ചു'; ഞെട്ടിച്ച വെളിപ്പെടുത്തലുമായി താരം

അഭിഭാഷകർക്കെതിരെ കേസെടുക്കാതെ


ക്രൈമിൽ ആര് തെളിവ് നശിപ്പിച്ചാലും അത് ആഭ്യന്തരമ മന്ത്രി കൂടിയായ പിണറായി വിജയൻ കൂടിയാണെങ്കിലും അദ്ദേഹത്തിനെതിരെ കേസെടുക്കുകയല്ലേ വേണ്ടത്. ജുഡീഷ്യറിയെ സംബന്ധിച്ച് നിയമമാണ് നടപ്പാക്കേണ്ടത്. അഭിഭാഷകർക്കെതിരെ കേസെടുക്കണമെന്ന് അന്വേഷണ സംഘം തന്നെ പറഞ്ഞിട്ടുണ്ട്. അഭിഭാഷകർക്കെതിരെ കേസെടുക്കാതെ മുന്നോട്ട് പോകാൻ ഈ കേസിൽ നിയമസംവിധാനങ്ങൾക്ക് സാധിക്കില്ല'.

English summary
Dileep Actress Case; Not Only Sharath,Those Advocates Will Have Role in Case, Adv TB Mini
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X