
ദിലീപ് വീണ്ടും ജയിലിലേക്ക് പോകുമോ?ജാമ്യം റദ്ദ് ചെയ്യണമെന്ന ഹർജിയിൽ വിധി ഇന്ന്..നിർണായകം
കൊച്ചി; നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ച് ഹർജിയിൽ വിചാരണ കോടതി ഇന്ന് വിധി പറയും. സാക്ഷിക്കളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. എന്നാൽ തനിക്കെതിരായ തെളിവുകൾ കെട്ടിച്ചമച്ചതാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
'ദിസ് ഈസ് മൈ എന്റെർടെയിൻമെന്റ് എന്നാണോ? മഞ്ജു വാര്യരുടെ ഒരേ പൊളി ചിത്രങ്ങൾ.. വൈറൽ

നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്ന ഉപാധിയോടെയാണ് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്. 85 ദിവസത്തോളം ജയിലിൽ കിടന്ന ശേഷമായിരുന്നു ദിലീപിന് ജാമ്യം ലഭിച്ചത്. എന്നാൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.ദിലീപിന്റെ ഫോണിൽ നിന്നും ഇത് സംബന്ധിച്ച് വിവരങ്ങൾ ലഭിച്ചുവെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.
'ഏത് സമയത്തും അപായപ്പെടുത്തുമെന്ന ഭയം;പലരും റിയൽ എസ്റ്റേറ്റ് മാഫിയയുടെ ആളുകൾ';ഷമ്മി തിലകൻ

ആലുവയിലെ ഡോക്ടർ ഹൈദരലി, അനൂപ് എന്നിവരെ ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് പ്രോസിക്യൂഷൻ ആരോപിക്കുന്നത്. നേരത്തേ ദിലീപിന്റെ സഹോദരി ഭർത്താവ് ടി എൻ സുരാജ് ഡോ ഹൈദരലിയെ വിളിക്കുന്ന സംഭാഷണം നേരത്തേ പുറത്തുവന്നിരുന്നു. നടി ആക്രമിക്കപ്പെട്ട സമയത്ത് താൻ ഹൈദരലിയുടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുതയായിരുന്നുവെന്നായിരുന്നു ദിലീപിന്റെ മൊഴി. എന്നാൽ അല്ലെന്നായിരുന്നു ഡോ ഹൈദരലി അന്വേഷണ സംഘത്തിന് നൽകിയ മൊഴി.പിന്നീട് ഇത് തിരുത്തുകയായിരുന്നു.

ദിലീപിന് വേണ്ടി എംഎല്‍എ ഗണേഷ് കുമാറിന്റെ സെക്രട്ടറിയായ പ്രദീപ് സാക്ഷിയായ വിപിൻ ലാലിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു.മാത്രമല്ല ദിലീപ് തന്റെ ഫോണിലെ നിർണായക വിവരങ്ങൾ പലതും മായ്ച്ച് കളഞ്ഞുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിനെതിരെ സമർപ്പിച്ച ഓഡിയോകളും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

ദിലീപിന്റേത് അടക്കമുള്ള ശബ്ദ സംഭാഷണങ്ങൾ റെക്കോഡ് ചെയ്ത പെൻഡ്രൈവ് ആണ് സമർപ്പിച്ചത്. എന്നാൽ സംഭാഷണങ്ങൾ റെക്കോഡ് ചെയ്ത ദിവസങ്ങൾ പെൻഡ്രൈവിന്റെ ഫോറൻസിക് പരിശോധനയിൽ കണ്ടെത്താൻ സാധിച്ചിരുന്നില്ല. അതേസമയം പ്രോസിക്യൂഷന്റെ ആരോപണങ്ങൾ തള്ളുകയാണ് ദിലീപ്. തെളിവുകൾ കെട്ടിച്ചമച്ചതാണെന്നും സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം നടത്തിയിട്ടില്ലെന്നും ദിലീപ് കോടതിയിൽ വാദിച്ചു.

അന്വേഷണ സംഘം തന്നേയും കുടുംബത്തേയും വേട്ടയാടുകയാണെന്നും അതിന്റെ ഭാഗമാണ് പ്രോസിക്യൂഷൻ ഹർജിയെന്നും ദിലീപ് കോടതിയിൽ പറഞ്ഞു.ഇന്ന് ഉച്ചയ്ക്ക് 3 നാണ് കോടതി വിധി പറയുക.നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണം അവസാനിക്കാൻ വെറും രണ്ടാഴ്ച മാത്രമാണ് ഇനി ബാക്കിയുള്ളത്.ഈ ഘട്ടത്തിൽ ദിലീപിന്റെ ജാമ്യം വിചാരണ കോടതി റദ്ദാക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

ദിലീപിന്റെ ജാമ്യം റദ്ദാക്കിയാൽ കേസിൽ അത് നിർണായക നീക്കമായേക്കും. ദിലീപ് വീണ്ടും ജയിലിലേക്ക് പോകേണ്ടി വരും. അതേസമയം എട്ടാം പ്രതി ദിലീപിന്റെ വാദങ്ങൾ അംഗീകരിച്ച് കൊണ്ട് പ്രോസിക്യൂഷന്റെ ഹർജി വിചാരണ കോടതി തള്ളിയാൽ അത് അന്വേഷണ സംഘത്തെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരിക്കും.

അതിനിടെ ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണുകൾ പരിശോധിക്കണമെന്ന് ക്രൈംബ്രാഞ്ച് ഹർജിയിലും അനൂപ്, ദിലീപിന്റെ സഹോദരി ഭർത്താവ് ടിഎൻ സുരാജ്, ഡോ ഹൈദരലി തുടങ്ങിയവരുടെ ശബ്ദ സാമ്പിളുകൾ പരിശോധിക്കണമെന്ന ആവശ്യത്തിലും കോടതി ഇന്ന് തീരുമാനം വ്യക്തമാക്കിയേക്കും.

അതേസമയം നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കണമെന്ന ക്രൈംബ്രാഞ്ച് ഹർജിയിൽ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. ദിലീപിന്റെ ആവശ്യം അംഗീകരിച്ച് ദൃശ്യങ്ങൾ കേന്ദ്ര ലാബിലേക്ക് അയക്കുന്നതിൽ എതിർപ്പില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.