കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"ഞാനറിയുന്ന ദിലീപ് അങ്ങനെ ചെയ്യില്ലെന്നായിരുന്നു പലരുടേയും വാദം''; ഇപ്പോള്‍ അങ്ങനെയാണോ: പ്രകാശ് ബാരെ

Google Oneindia Malayalam News

സിനിമ മേഖലയിലെ അനീതികള്‍ക്കെതിരെ വീണ്ടും വിമർശനം ശക്തമാക്കി സംവിധായകന്‍ പ്രകാശ് ബാരെ. താരസംഘടനയുടെ ഭാഗത്ത് നിന്നടക്കം ഈ വിഷയത്തില്‍ ഇപ്പോഴും പ്രതീക്ഷിക്കുന്ന ഇടപെടലുകള്‍ ഉണ്ടാവുന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. സിനിമക്കാർ മൊത്തം നന്നായിട്ട് ഈ സമൂഹം നന്നായി മതിയെന്നാണ് നിലപാടെങ്കില്‍ അതിന് കൂറേക്കാലം കാത്തിരിക്കേണ്ടി വരുമെന്നും പ്രകാശ് ബാരെ അഭിപ്രായപ്പെടുന്നു. ഇത്രയൊക്കെ നടന്ന് കഴിഞ്ഞിട്ടും ഇപ്പോഴുള്ള ഐ സി സിയുടെ വിഷയത്തിലും ഹേമ കമ്മിറ്റി റിപ്പോർട്ടിലുമുള്ള ചർച്ചയിലേക്കുമുള്ള അവർ അയച്ച ആളുകളെ നോക്കിയാല്‍ നമുക്ക് ചില കാര്യങ്ങള്‍ മനസ്സിലാവും.

ഏതായാലും ഈ അടുത്ത കാലത്തൊന്നും ഈ കയ്യിലുള്ള പാട്രിയാർക്കിയുടെ നേട്ടങ്ങള്‍ വിട്ടുകൊടുക്കാന്‍ അവർ തയ്യാറാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ദിലിപീനെ സംരക്ഷിക്കാന്‍ അത്തരമൊരു നീക്കമുണ്ടായി; ഒടുവില്‍ ഡിജിപി അറിയാതെ മുഖ്യന്റെ നിർദേശം''ദിലിപീനെ സംരക്ഷിക്കാന്‍ അത്തരമൊരു നീക്കമുണ്ടായി; ഒടുവില്‍ ഡിജിപി അറിയാതെ മുഖ്യന്റെ നിർദേശം'

ഒരു ഐ സി സിയുടെ അകത്ത് സ്ത്രീ പരാതി ഉന്നയിക്കുമ്പോള്‍

ഒരു ഐ സി സിയുടെ അകത്ത് സ്ത്രീ പരാതി ഉന്നയിക്കുമ്പോള്‍ അത് കേള്‍ക്കാന്‍ വേണ്ടി അവിടെ ഇരുത്തിയവരില്‍ ഇടവേള ബാബുവുമുണ്ട്. പാട്രിയാർക്കലായിട്ടുള്ള സമീപനത്തിന് ഉദാഹരണങ്ങളായിട്ട് നമ്മള്‍ ചൂണ്ടിക്കാാണിക്കുന്ന ആളുകള്‍ ഇവരൊക്കെ. ഈ സംഘടന തികച്ചും ജനാധിപരമല്ല എന്നുള്ളത് ഇതില്‍ നിന്ന് തന്നെ വ്യക്തമാണെന്നും പ്രകാശ് ബാരെ ചൂണ്ടിക്കാണിക്കുന്നു.

ഇത് താന്‍ ഡാ മഞ്ജു സ്റ്റൈല്‍: വേഷ-ഭാവ പകർച്ചകളുടെ അത്ഭുതം- വൈറലായി ചിത്രങ്ങള്‍

ഞാന്‍ പറയുന്ന കാര്യങ്ങളും ഇവിടെ പരിഗണിക്കപ്പെടുന്നുണ്ട്

ഞാന്‍ പറയുന്ന കാര്യങ്ങളും ഇവിടെ പരിഗണിക്കപ്പെടുന്നുണ്ട് ഈ സംഘടനയിലെ ആർക്കെങ്കിലും പറയാന്‍ സാധിക്കുമോ. തലപ്പത്തുള്ള ചില കാരണവന്‍മാർ പറയുന്നത് ചുമ്മാ കേട്ടിരിക്കുക എന്നുള്ളതാണ് മറ്റ് അംഗങ്ങളുടെയൊക്കെ കർത്തവ്യമെന്നും ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെടുന്നു.

കഴിഞ്ഞ ഒരു നവംബർ-ഡിസംബർ സമയത്ത് ഈ കേസ് കഴിഞ്ഞു

ഒരുപാട് കാര്യങ്ങളുണ്ടെങ്കിലും ഈ കേസിനെ സംബന്ധിച്ച് രണ്ട് കാര്യത്തില്‍ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരു നവംബർ-ഡിസംബർ സമയത്ത് ഈ കേസ് കഴിഞ്ഞു, ആരും കുറ്റം ചെയ്തിട്ടില്ല, ഈ കുട്ടി എങ്ങനെയൊക്കെയോ അനുഭവിച്ചു എന്നും പറഞ്ഞ് മൂടാന്‍ വെച്ച ഒരു കേസാണ് ഇത്. ഇന്ന് ഒരുപാട് പ്രശ്നങ്ങള്‍ കോടതിയുടെ ഭാഗത്ത് നിന്നും സർക്കാറിന്റെ ഭാഗത്ത് നിന്നുമൊക്കെ കാണാന്‍ പറ്റുന്നുണ്ടെങ്കിലും കേസ് ഇന്ന് എത്തി നില്‍ക്കുന്നത് ഇതിനേക്കാള്‍ എത്രയോ വലിയ ഒരു പോയന്റിലാണ്.

യുദ്ധം ഇനിയും തുടരുകയും ഒരോ വിവരങ്ങളും തേച്ച് മാച്ച് കളയാനുള്ള ശ്രമം

യുദ്ധം ഇനിയും തുടരുകയും ഒരോ വിവരങ്ങളും തേച്ച് മാച്ച് കളയാനുള്ള ശ്രമം നടക്കുകയും ചെയ്യുമെങ്കിലും ഈ ഒരു മാറ്റം എന്ന് പറയുന്നത് പ്രധാനപ്പെട്ട കാര്യമാണ്. അതോടൊപ്പം തന്നെ ജനങ്ങളുടെ മനസ്സിലുണ്ടായിരിക്കുന്ന മാറ്റമെന്ന് പറയുന്നത് അതിലേറെ പ്രധാനപ്പെട്ടതാണ്. നേരത്തെയൊക്കെ ഞാനറിയുന്ന പ്രതി ഒരിക്കലും ഇങ്ങനെ ചെയ്യില്ലെന്നായിരുന്നു ചിലരുടെ അവകാവാദം.

എന്നാല്‍ ഏറ്റവും കുറഞ്ഞത് തെളിവുകള്‍ നശിപ്പിക്കുന്നതെങ്കിലും

എന്നാല്‍ ഏറ്റവും കുറഞ്ഞത് തെളിവുകള്‍ നശിപ്പിക്കുന്നതെങ്കിലും ഈ പ്രതികളും കൂടെ നില്‍ക്കുന്ന ആളുകളും ചെയ്യുന്ന പ്രവർത്തികള്‍ ഇപ്പോള്‍ ജനങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ട്. അതിനകത്ത് വ്യത്യസ്തമായ അഭിപ്രായം ഉണ്ടാകാമെങ്കിലും ബഹുഭൂരിപക്ഷം ആളുകള്‍ക്കും കൃത്യമായി കാര്യങ്ങള്‍ മനസ്സിലായിട്ടുണ്ട്. അവിടെ നടക്കുന്നത് എന്താണെന്ന് എനിക്ക് അറിയില്ലെന്ന് ഇനി പറയാന്‍ സാധിക്കില്ല.

സിനിമാക്കാർ വരെ ആദ്യമായി തെരുവിലിറങ്ങി അനുശോചനം രേഖപ്പെടുത്തിയതിലൂടെ

സിനിമാക്കാർ വരെ ആദ്യമായി തെരുവിലിറങ്ങി അനുശോചനം രേഖപ്പെടുത്തിയതിലൂടെയാണ് ഈ കേസ് തുടങ്ങുന്നത് തന്നെ. അത് കഴിഞ്ഞിട്ട് കേസ് നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുവെന്ന് കരുതിയാണ് ആളുകള്‍ മിണ്ടാതിരുന്നത്. ഇപ്പോള്‍ വീണ്ടും പ്രതിഷേധങ്ങള്‍ ഉയർന്ന് വരികയാണ്. ഈ കേസിന്റെ കാര്യത്തില്‍ ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നുള്ള ശ്രദ്ധയുമുണ്ടാകും.

രണ്ട് സ്ഥാനാർത്ഥികളും വന്ന് ഞങ്ങള്‍ അതിജീവിതയ്ക്ക് ഒപ്പമാണെന്ന്

രണ്ട് സ്ഥാനാർത്ഥികളും വന്ന് ഞങ്ങള്‍ അതിജീവിതയ്ക്ക് ഒപ്പമാണെന്ന് പരസ്യമായി പറഞ്ഞു. അത് പറയുക മാത്രമല്ല ചെയ്യേണ്ടത്. പ്രതിപക്ഷം ഈ കേസിന് വേണ്ടി എന്ത് ഇടപെടലാണ് നടത്തിയിരിക്കുന്നത്. അത് വലിയ സങ്കടകരമായ കാര്യമാണ്. ജനങ്ങളുടെ മനസ്സ് എങ്ങോട്ട് പോവുന്നു എന്നതിന് അനുസരിച്ചുള്ള പ്രതികരണമാണ് ഇവിടെ ഉണ്ടാവുന്നത്. നേരത്തെയൊക്കെ നേതാക്കളുടെ പ്രവർത്തികളും നിലപാടും അണികളെ സ്വാധീനിക്കുകയായിരുന്നു. എന്നാലിപ്പോള്‍ അണികളുടെ മനസ്സ് എങ്ങനെപ്പോവുന്നു എന്നതിന് അനുസരിച്ചുള്ള ഒരു നേതാവായി മാറുകയെന്ന രീതിയിലാണ് കാര്യങ്ങള്‍ പൊതുവെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നതെന്നും പ്രകാശ് ബാരെ കൂട്ടിച്ചേർക്കുന്നു.

'മൊഞ്ചെന്ന് പറഞ്ഞാല്‍ ഇതിലപ്പുറമുണ്ടോ': ഓരോ സ്ത്രീയും ഒരു രാജ്ഞിയെന്ന് ഭാവന: വൈറല്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് പിന്തുണയുമായി അവതാരക രഞ്ജിനി ഹരിദാസ് | Oneindia Malayalam

English summary
Dileep actress case: Director Prakash Bare Opens Up public's view towards dileep case now has been changed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X