'അക്കാര്യം കാണുമ്പോൾ ദിലീപിന് ഒളിക്കാനുണ്ടെന്ന് വ്യക്തം, ക്രിമിനൽ സ്വഭാവം പുറത്തുവന്നത്...'; പ്രകാശ് ബാരെ
നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി മാറ്റം സംബന്ധിച്ച ഹർജിയിൽ അതിജീവിതയെ വാദം അടച്ചിട്ട മുറിയിൽ കേൾക്കാമെന്ന് ഹൈക്കോടതി നടപടി സ്വാഗതാർഹമാണെന്ന് സംവിധായകൻ പ്രകാശ് ബാരെ.നടി ആക്രമിക്കപ്പെട്ടത് പോലുള്ള കേസുകൾ ഇൻ ക്യാമറ പ്രൊസീഡിംഗ്സ് ആയി നടക്കുന്നതാണ് നല്ല കാര്യം. സർക്കാരിനേയും കോടതിയേയും കുറിച്ചുമെല്ലാം ക്രിട്ടിക്കലായി സംസാരിക്കേണ്ട സാഹചര്യമാണ്. അതുകൊണ്ടാണ് അടച്ചിട്ട മുറിയെന്ന ആവശ്യം അതിജീവിത ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ചാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു പ്രകാശ് ബാരെ. സംവിധായകന്റെ വാക്കുകളിലേക്ക്
'മൈൻ',ആരതി പൊടിക്കൊപ്പം റോബിന്റെ പുതിയ ചിത്രം, കുരുപൊട്ടുന്നവർ ജാവോയെന്ന് കമന്റുകൾ

'ആറ് വർഷം ദിലീപ് ചെയ്ത് കൂട്ടിയത് കാണുമ്പോൾ ഇതിൽ അദ്ദേഹത്തിനെന്തോ ഒളിക്കാനുണ്ടെന്ന് ഏതൊരാൾക്കും മനസിലാകും. ഏത് കോടതിക്കും ഇക്കാര്യങ്ങൾ കാണാൻ സാധിക്കും. കാരണം അത്രയധികം തെളിവുകൾ ഈ കേസില്‍ അയാൾക്കെതിരെ ഉണ്ട്. കൂടാതെ നിറയെ മണ്ടത്തരങ്ങളും അവർ ചെയ്ത് കൂട്ടിയിട്ടുണ്ട്. കോടതിക്ക് മുൻപിൽ മാത്രമല്ല, ജനങ്ങൾക്ക് മുൻപിലും'

'അവരുടെ ക്രിമിനൽ മൈന്റ് പുറത്തുവന്ന ഏറ്റവും വലിയ ഉദാഹരണമാണ് ബാലചന്ദ്രകുമാറിനെതിരായ കേസ്. അതിജീവിതയ്ക്കെതിരാണ് കോടതി, കോടതി ഞങ്ങൾക്ക് ഒപ്പമാണ് എന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് പ്രതി നടത്തുന്നത്. അവസാനം തെളിവുകളുടെ അടിസ്ഥാനത്തിലല്ലേ വിധി ഉണ്ടാകുക?'

'നടി ആക്രമിക്കപ്പെട്ടത് പോലുള്ള കേസുകൾ ഇൻ ക്യാമറ പ്രൊസീഡിംഗ്സ് ആയി നടക്കുന്നതാണ് നല്ല കാര്യം. എന്നാൽ വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറഞ്ഞത് പോലെയാണ് വിചാരണ കോടതിയിൽ കാര്യങ്ങൾ നടന്നത്. വ്യക്തിപരമായിട്ടല്ല മറിച്ച് സർക്കാരിനേയും കോടതിയേയും കുറിച്ചുമെല്ലാം ക്രിട്ടിക്കലായി സംസാരിക്കേണ്ട സാഹചര്യമാണ്. അതുകൊണ്ടാണ് അടച്ചിട്ട മുറിയെന്ന ആവശ്യം അതിജീവിത ഉന്നയിച്ചത്'.

'കോടതിയുടെ ഉള്ളിൽ വെച്ച് മെമ്മറി കാർഡ് ആക്സസ് ചെ്യപ്പെട്ടത് ഉൾപ്പെടെ വിചാരണ കോടതിക്കെതിരായ പല കാര്യങ്ങളും മേൽ കോടതിയുടെ മുൻപിൽ പ്രസൻറ് ചെയ്യപ്പെട്ടിട്ടില്ല. അത്തരത്തിലൊരു സന്ദർഭമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. വിചാരണ കോടതിയിൽ വിശ്വാസമില്ലാത്തത് കൊണ്ടാണ് ഇപ്പോൾ മേൽക്കോടതിയെ അക്കാര്യം ബോധ്യപ്പെടുത്താൻ കോടതിയിൽ പോയിരിക്കുന്നത്'.

'വിചാരണ കോടതിയിൽ നിന്ന് കേസ് മാറ്റണമെന്ന ആവശ്യത്തെ കോടതിയെ സ്കാന്റലൈസ് ചെയ്യാൻ ശ്രമിക്കുകയാണെന്ന് ആരോപിക്കുന്നത് ശരിയായ നടപടിയല്ല. കഴിഞ്ഞ കുറച്ച് നാളുകളായി കേസിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ വായും പൊളിച്ച് നിൽക്കുന്ന സാഹചര്യമാണ് ഉള്ളത്. അപ്പഴൊക്കെ ഏറ്റവും കൂടുതൽ ഉയർന്ന ചോദ്യം എന്തുകൊണ്ട് അതിജീവിത മേൽക്കോടതിയിൽ പോകുന്നില്ലെന്നാണ്. ഇപ്പോൾ അത് നടന്നിരിക്കുകയാണ്. ഇനി കോടതി വിധി ഇക്കാര്യത്തിൽ എന്താകും എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ്', പ്രകാശ് ബാരെ പറഞ്ഞു.

അതേസമയം ഇൻക്യാമറ പ്രൊസിഡിംഗ്സ് വേണമെന്ന അതിജീവിതയുടെ ആവശ്യം കൗതുകമുണ്ടാക്കുന്നതാണെന്ന് ചർച്ചയിൽ പങ്കെടുത്ത രാഹുൽ ഈശ്വർ പറഞ്ഞു. 'കേസിൽ വലിയൊരു കൊടുങ്കാറ്റായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഒരുപക്ഷെ ഈ കേസിൻറെ കാര്യങ്ങൾ പുറത്തറിയാതിരിക്കാൻ വളരെ പക്വമായ ഇടപെടൽ എന്ന നിലയ്ക്ക് അതിജീവിതയുടെ നീക്കത്തെ കണക്കാക്കാം. നെഗറ്റീവ് ആയി ചിന്തിച്ചാൽ അവസാന നിമിഷം കേസിൽ ഒന്നും ഇല്ലാത്തതിനാൽ അവസാന ഘട്ടത്തിൽ തിരിച്ചടി കിട്ടിയാലും അത് ലോകം അറിയരുത് എന്ന് കരുതിയിട്ടാകാം'.

'സാധാരണക്കാർ കരുതുന്നത് ദിലീപിന് ഇവിടെ ഒന്നും മറക്കാനില്ല എന്നതാണ്.കേസിൽ അതിജീവിതയെ പിന്തുണച്ചിരുന്നവർ അടുത്തിടെ പറഞ്ഞത് ഇൻ കാമറ പ്രൊസീഡിംഗ് വേണ്ട മാധ്യമങ്ങളുടെ ഇടപെടൽ ഈ കേസിൽ കൂടുതൽ വേണം എന്നായിരുന്നു. അവർ പെട്ടെന്ന് ടോൺ മാറ്റിയത് കൗതുകമാണ്. എന്തായാലും അതിജീവിതയുടെ ആവശ്യത്തിൽ ഹൈക്കോടതി എന്ത് നിലപാടെടുക്കും എന്നത് കേസിൽ വളരെ നിർണായകമായിരിക്കുമെന്നും', രാഹുൽ ഈശ്വർ പറഞ്ഞു.












Click it and Unblock the Notifications