കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപും കൂട്ടരും കുഴപ്പത്തിലേക്കോ: 'നടിക്കായി സുപ്രീംകോടതി അഭിഭാഷകന്‍ വരുന്നു'

ദിലീപിന്റെ അഭിഭാഷകരെ കേസില്‍ പ്രതിചേർക്കണമെന്ന ആവശ്യം ഏറെ നാളായി അതിജീവിത ഉയർത്തുന്നുണ്ട്.

Google Oneindia Malayalam News
dileepf-

ദിലീപ് എട്ടാം പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ അന്തിമ ഘട്ടത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. മഞ്ജു വാര്യർ ഉള്‍പ്പടേയുള്ള പ്രധാന സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതോടൊപ്പം തന്നെയാണ് ദിലീപിന്റെ അഭിഭാഷകരെ കേസില്‍ പ്രതിചേർക്കണമെന്ന കാര്യം അതിജീവിത വീണ്ടും ശക്തമാക്കുന്നത്.

തെളിവ് നശിപ്പിക്കല്‍, സാക്ഷികളെ കൂറുമാറ്റല്‍ തുടങ്ങി വലിയ ആരോപണങ്ങളാണ് അതിജീവിത ഉന്നയിക്കുന്നത്. ഈ ആവശ്യം കോടതിയില്‍ വീണ്ടും ശക്തമാക്കുമെന്നാണ് അതിജീവിതയുടെ അഭിഭാഷകയായ അഡ്വ. ടിബി മിനി റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് പറയുന്നത്. അവരുടെ വാക്കുകളിലേക്ക്.

ദിലീപിന്റെ അഭിഭാഷകർക്കെതിരെ

ദിലീപിന്റെ അഭിഭാഷകർക്കെതിരെ

ഈ കേസിന്റെ അന്വേഷണം ഒരു പ്രത്യേക സ്ഥലത്ത് നിന്ന് പോയപ്പോഴാണ് ഞങ്ങള്‍ ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷന്‍ കൊടുക്കുന്നത്. ആ പെറ്റീഷന്‍ കൊടുത്തതുകൊണ്ടാണ് ഇന്ന് ഈ കാണുന്ന തരത്തിലേക്കുള്ള ഡെവലപ്മെന്റിലേക്കെല്ലാം എത്തുന്ന തരത്തിലുള്ള സാഹചര്യമുണ്ടായതെന്നും ടിബി മിനി പറയുന്നു.

ബാലചന്ദ്രകുമാർ ആശുപത്രിയില്‍, വൃക്കരോഗം: മൊഴി പ്രധാനം,കോടതി പ്രത്യേക സൗകര്യം ഒരുക്കണം: രാഹുല്‍ ഈശ്വർബാലചന്ദ്രകുമാർ ആശുപത്രിയില്‍, വൃക്കരോഗം: മൊഴി പ്രധാനം,കോടതി പ്രത്യേക സൗകര്യം ഒരുക്കണം: രാഹുല്‍ ഈശ്വർ

ദിലീപ് കേസിലെ പ്രധാന തെളിവ്

ദിലീപ് കേസിലെ പ്രധാന തെളിവ്

കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡില്‍ ഏതെങ്കിലും തരത്തിലുള്ള കൃത്രിമം നടന്നിട്ടുണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട അന്വേഷണം, തെളിവ് നശിപ്പിക്കുന്നുവെന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം തുടങ്ങിയ കാര്യങ്ങളായിരുന്നു ആ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

ബിഗ് ബോസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് എങ്ങനെ: ഓഡീഷനില്‍ നടക്കുന്നത്, അനുഭവങ്ങളുമായി ശാലിനിബിഗ് ബോസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് എങ്ങനെ: ഓഡീഷനില്‍ നടക്കുന്നത്, അനുഭവങ്ങളുമായി ശാലിനി

നടി ആക്രമിക്കപ്പെട്ട കേസിലെ

നടി ആക്രമിക്കപ്പെട്ട കേസിലെ

ചില കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥർ ഉള്‍പ്പടേയുള്ള എല്ലാ ആളുകളും കുറ്റപത്രം സമർപ്പിച്ചതിന് ശേഷവും ചാർജില്‍ ചില കാര്യങ്ങള്‍ അന്വേഷിച്ചിട്ടില്ലെന്ന് പറഞ്ഞിട്ടുണ്ട്. കോടതിയില്‍ ഞങ്ങള്‍ കൊടുത്ത കേസും ഇതും പ്രസക്തമായി നിലനില്‍ക്കുന്നത് അതുകൊണ്ടാണ്. അന്വേഷിച്ച് പൂർത്തീകരിച്ചിട്ടില്ലാത്ത കാര്യങ്ങളും വെച്ചാണ് നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രം സമർപ്പിക്കപ്പെട്ടിരിക്കുന്നതെന്നും ടിബി മിനി ചൂണ്ടിക്കാട്ടുന്നു.

Tourism: എത്ര കണ്ടാലും മതിവരില്ല: ഒരിക്കലെങ്കിലും പോയിരിക്കേണ്ട ഹിമാലയന്‍ പട്ടണങ്ങള്‍

കോടതിയുടെ മുമ്പില്‍ ഇപ്പോള്‍

കോടതിയുടെ മുമ്പില്‍ ഇപ്പോള്‍

കോടതിയുടെ മുമ്പില്‍ ഇപ്പോള്‍ തെളിവുകള്‍ ശേഖരിക്കപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. പ്രോസിക്യൂഷനും ഒരുപാട് തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ടുകൊണ്ട് കോടതിക്കൊരു ബോധ്യമുണ്ടെങ്കില്‍ ഏത് ആളുകേയും അതില്‍ പ്രതിയാക്കാനുള്ള അധികാരം ട്രയല്‍ കോടതിക്കുണ്ട്. അത് നടക്കണം.

നടിക്കായി സീനിയർ അഭിഭാഷകന്‍

നടിക്കായി സീനിയർ അഭിഭാഷകന്‍

എതിർഭാഗം വക്കീല്‍ നീണ്ടുന്നത് കൊണ്ടാണ് ഞങ്ങളുടെ വാദം നീണ്ട് പോവുന്നത്. സുപ്രീംകോടതിയില്‍ നിന്നും ഏതെങ്കിലും സീനിയർ അഭിഭാഷകനെ കൊണ്ടുവന്ന് ഇതിന്റെ വാദം പൂർത്തീകരിക്കാനാണ് ഞങ്ങള്‍ നിലവില്‍ ആലോചിക്കുന്നത്. ഒരു കേസ് ഫയല്‍ ചെയ്താല്‍ അതില്‍ കൌണ്ടർ വെക്കുക എന്നുള്ളത് പ്രധാനാണ്. എന്നാല്‍ അത് കുറേ നീണ്ട് പോവുന്ന സാഹചര്യമാണ് ഇവിടെ വന്നിരിക്കുന്നത്.

പൂർണ്ണമായും വാദം പറഞ്ഞ് തീർക്കണം

പൂർണ്ണമായും വാദം പറഞ്ഞ് തീർക്കണം

വാദത്തിന് എത് സമയത്തും ഞങ്ങള്‍ തയ്യാറാണ്. കേസ് ഇപ്പോള്‍ തീരാറായി. ആ സാഹചര്യത്തിലെങ്കിലും പൂർണ്ണമായും വാദം പറഞ്ഞ് തീർക്കണമെന്ന നിലപാട് ഞങ്ങള്‍ക്കുണ്ട്. അന്വേഷണം പൂർത്തീകരിച്ചിട്ടില്ലെന്ന് കുറ്റപത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കൃത്യമായി പറയുന്നുണ്ട്. അതാണ് ഞങ്ങളെ സംബന്ധിച്ചുള്ള പ്രധാനപ്പെട്ട കാര്യമെന്ന് പറയുന്നതെന്നും ടിബി മിനി പറയുന്നു.

കേസുമായി ബന്ധപ്പെട്ട് പറയുകയാണെങ്കില്‍

കേസുമായി ബന്ധപ്പെട്ട് പറയുകയാണെങ്കില്‍ നല്ല രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോവുന്നു. നേരത്തെ ചില ആരോപണങ്ങളുണ്ടായിരുന്നു. അതൊന്നും ഇല്ലാതെ കൃത്യമായി തന്നെ മുന്നോട്ട് പോവുന്നുവെന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. വിധിയെന്താവും എന്നൊന്നും പറയാന്‍ സാധിക്കില്ല. അതിനപ്പുറമുള്ള കാര്യങ്ങളാണ് പറയുന്നത്.

ബാലചന്ദ്രകുമാറിന്റെ വിസ്താരത്തിന്

ബാലചന്ദ്രകുമാറിന്റെ വിസ്താരത്തിന് പല ഘട്ടങ്ങളുണ്ടായിരുന്നു. ആദ്യ മൊഴിയെടുപ്പിന് കുറച്ച് ദിവസങ്ങളെടുത്തു. ഇതിനിടയിലാണ് ബാലചന്ദ്രകുമാർ രോഗബാധിതനാവുന്നത്. അദ്ദേഹം ഒരു നിർണ്ണായക സാക്ഷിയാണ്. ക്രോസും അതില്‍ പ്രധാനമാണ്. എല്ലാവർക്കും ബോധ്യപ്പെടുന്ന ഒരു സാഹചര്യത്തിലൂടെയാണ് അദ്ദേഹം ഇപ്പോള്‍ കടന്ന് പോവുന്നതെന്നും ടിബി മിനി വ്യക്തമാക്കുന്നു.

ക്രോസ് വിസ്താരം എത്ര ദിവസം വേണമെങ്കിലും

ക്രോസ് വിസ്താരം എത്ര ദിവസം വേണമെങ്കിലും നടത്താം. കോടതിക്ക് അതിനുള്ള അവകാശമുണ്ട്. കോടതിയില്‍ നമുക്ക് അതിനെ നിഷേധിക്കാനൊന്നും സാധിക്കില്ല. അത് നിഷേധിക്കാന്‍ പോവുകയുമില്ല. അതില്‍ ആരും ഇടപെടില്ല. എത്രസമയം എടുക്കാമെങ്കിലും അനന്തമായി നീട്ടിക്കൊണ്ടുപോവാതെ എല്ലാ സമയ ബന്ധിതമായി തീർക്കുന്നതിന്റെ ഷെഡ്യൂളിലായിരിക്കണം കാര്യങ്ങള്‍ ചെയ്യേണ്ടതെന്നും അഭിഭാഷക കൂട്ടിച്ചേർക്കുന്നു.

English summary
Dileep Actress Case: Prominent Lawyer Comes For Actress, This Is How Dileep Gets Backlash
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X