Get Updates
Get notified of breaking news, exclusive insights, and must-see stories!

'അതിജീവിത നമ്മുടെ അഭിമാനം ഉയര്‍ത്തിയ വ്യക്തി, പിസി പറഞ്ഞതിനോട് യോജിക്കാനാവില്ല'; രാഹുല്‍ ഈശ്വര്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയെ അപമാനിച്ച് ജനപക്ഷം നേതാവ് പി സി ജോര്‍ജ് രംഗത്തെത്തിയിരുന്നു. ഈ കേസ് വന്നതിനാല്‍ അതിജീവിതയ്ക്ക് കൂടുതല്‍ കേസുകള്‍ കിട്ടിയെന്നും അതുകൊണ്ട് അവര്‍ രക്ഷപ്പെട്ടുവെന്നുമാണ് പി സി ജോര്‍ജ് പറഞ്ഞത്. വ്യക്തി ജീവിതത്തില്‍ അവര്‍ക്ക് നഷ്ടങ്ങളുണ്ടായിരിക്കാം, എന്നാല്‍ ഈ പ്രസ്‌നം ഉണ്ടായതോടെ പൊതുമേഖലയില്‍ ലാഭം മാത്രമാണ് അതിജീവിതയ്ക്ക് ഉണ്ടായതെന്നും പി സി ജോര്‍ജ് പറഞ്ഞിരുന്നു.

1

പി സി ജോര്‍ജിന്റെ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് വലതുപക്ഷ നിരീക്ഷകനും ദിലീപ് അനുകൂലിയുമായ രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയിരിക്കുകയാണ്. പി സി ജോര്‍ജ് നടത്തിയ പ്രസ്താവനയുമായി ഒരു തരത്തിലും യോജിക്കാനാവില്ലെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. രാഹുല്‍ ഈശ്വറിന്റെ വാക്കുകളിലേക്ക്...

2

പി സി ജോര്‍ജ് സാര്‍ ഏറ്റവും അടുത്ത ആളാണ്. അദ്ദേഹവും മകന്‍ ഷോണും എന്നെ വ്യക്തിപരമായി ഒരുപാട് സഹായിച്ചിരുന്നു. കേസില്‍ എന്നെ ജാമ്യത്തിലിറക്കാന്‍ ഷോണ്‍ ആണ് വന്നത്. തനിക്ക് വളരെ ഇഷ്ടമുള്ള കുടുംബമാണ്. പക്ഷേ, ഒരു കാരണവശാലും അദ്ദേഹം പറഞ്ഞതിനോട് യോജിക്കാന്‍ സാധിക്കില്ലെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

3

ദേശീയ മാധ്യമങ്ങള്‍ അടക്കം ആ വാദം ശരിയല്ലെന്ന് പറഞ്ഞിട്ടുണ്ട്. കേരളത്തില്‍ നിന്നും വന്ന് സൗത്ത് ഇന്ത്യയില്‍ മുഴുവന്‍ അറിയപ്പെടുന്ന ഒരു അഭിനേത്രിയാണ്. കന്നഡ അടക്കമുള്ള സിനിമകളില്‍ കഴിവ് തെളിയിച്ച നടിയാണ്. സ്ത്രീയാണ്, നമ്മുടെ എല്ലാം അഭിമാനം ഉയര്‍ത്തിയ വ്യക്തിയാണ്. വളരെ നല്ല അഭിപ്രായമാണ് ഈ കുട്ടിയെ കുറിച്ച് കേട്ടിട്ടുള്ളത്.

4

പി സി ജോര്‍ജ് പറഞ്ഞ വാക്കില്‍ ഒരു ദ്വയാര്‍ത്ഥം കൂടിയുണ്ട്. ആ വാക്ക് പോലും ഞാന്‍ ഉപയോഗിക്കില്ല, ഒരു ഭംഗിക്ക് വേണ്ടി പറയുന്നതല്ല, അല്ലെങ്കില്‍ ബാലന്‍സ് ചെയ്യാന്‍ വേണ്ടി പറയുന്നതല്ല, ഒരു കാരണവാശാലും അതിജീവിതയെ അപമാനിക്കുന്ന നിലപാടിലേക്ക് എത്തില്ല. അവരുടെ ക്യാരക്ടറിനെ അല്ല ഇവിടെ ചോദ്യം ചെയ്യപ്പെടേണ്ടതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

5

രാഹുല്‍ ഈശ്വറിനെ കൂടാതെ നടന്‍ പ്രകാശ് ബാരെയും വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തി. അരിയും തന്ന്, വീട്ടുകാരിയെയും കടിച്ച് പിന്നെയും നായ്ക്ക് മുറുമുറുപ്പ് എന്ന് പറഞ്ഞതുപോലെയാണ് ഈ സൊസൈറ്റി മൊത്തം ചെയ്യുന്നതെന്ന് പ്രകാശ് ബാരെ പറഞ്ഞു. ഈ പെണ്‍കുട്ടിയോട് ചെയ്യാന്‍ പറയാത്ത പല കാര്യങ്ങളും ഇവിടെ സംഭവിച്ചു കഴിഞ്ഞു.

6

ഇനിയും അവരെ അപമാനിച്ച്, നശിപ്പിച്ച്, ക്രൂശിച്ചേ അടങ്ങൂ എന്ന് പറയുന്ന സ്ഥിതിയാണ് സമൂഹം മുഴുവനും അവരെ പ്രതിനിധാനം ചെയ്യുന്ന സിസ്റ്റവും. ആ വീഡിയോയില്‍ എന്താണ് സംഭവിച്ചിരിക്കുന്നത്, എന്ത് കൃത്രിമാണ് കാണിച്ചിരിക്കുന്നത് എന്നറിയാന്‍ ഈ കോടതിക്ക് ഒരു താല്‍പര്യവുമില്ലേ എന്ന് പ്രകാശ് ബാരെ ചോദിക്കുന്നു.

7

ഈ കോടതി മുന്‍കയ്യെടുത്തില്ലെങ്കില്‍ മേല്‍ കോടതികള്‍ എന്തെങ്കിലുമൊക്കെ ചെയ്യേണ്ടതല്ലേ. തീര്‍ച്ചയായും അതിജീവിതയും പ്രോസിക്യൂഷനും ഇക്കാര്യത്തില്‍ മുകളിലേക്ക് പോകേണ്ടതുണ്ട്. സംഭവിച്ചുകൊണ്ടിരിക്കുന്ന ഡെവലപ്പ്‌മെന്റ്‌സ് കൊണ്ട് കേസ് മാറിപ്പോകുകയാണെങ്കില്‍ കാര്യങ്ങള്‍ സ്മൂത്തായി മുന്നോട്ടു പോകുമായിരിക്കുമെന്ന് പ്രകാശ് ബാരെ പറയുന്നു.

8

അതേസമയം, ആക്രമിച്ച കേസ് വന്നതിനാല്‍ അതിജീവിതയ്ക്ക് കൂടുതല്‍ സിനിമ കിട്ടിയെന്നും അത് കൊണ്ട് അവര്‍ രക്ഷപ്പെട്ടുവെന്നുമായിരുന്നു പിസി ജോര്‍ജിനറെ പരാമര്‍ശം. കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് പിസി ജോര്‍ജില്‍ നിന്നും അതിജീവിതയെ അപമാനിക്കുന്ന രീതിയിലുള്ള മോശം പരാമര്‍ശം ഉണ്ടായത്. വ്യക്തി ജീവിതത്തില്‍ അവര്‍ക്ക് നഷ്ടമുണ്ടായിരിക്കാം, എന്നാല്‍ ഈ ഇഷ്യു ഉണ്ടായതിനാല്‍ പൊതുമേഖലയില്‍ ലാഭം മാത്രമാണ് അതിജീവിതയ്ക്ക് ഉണ്ടായതെന്നും പിസി ജോര്‍ജ് പറഞ്ഞു.

ഗോവയില്‍ അടിച്ചുപൊളിയാണല്ലേ...എന്‍ജോയ്, ഷാലിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+