Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപ് പോലും അതിജീവിതയെ പിന്തുണച്ചതാണ്, സുനി ചെയ്യുന്ന കുറ്റത്തിന്റെ പിതൃത്വം ദിലീപിന് ഏറ്റെടുക്കാനാകുമോ?

dileep

നടി ആക്രമിക്കപ്പെട്ട കേസിൽ പൾസർ സുനിക്ക് ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തോട് പൂർണമായും യോജിക്കുന്നുവെന്ന് ദിലീപ് അനുകൂലി കൂടിയായ രാഹുൽ ഈശ്വർ.പൾസർ സുനിയോട് സാങ്കേതികത്വം കാണിക്കേണ്ട കാര്യമില്ല. ഒരു കാര്യത്തിൽ മാത്രമേ ഇവിടെ വിയോജിപ്പുള്ളൂ, എട്ടാം പ്രതി കേസിൽ ഉൾപ്പെട്ടിട്ടില്ല', രാഹുൽ പറഞ്ഞു. റിപ്പോർട്ടർ ചാനൽ ചർച്ചയിലായിരുന്നു രാഹുലിന്റെ പ്രതികരണം

ദിലീപിന് ഈ കേസിൽ യാതൊരു ബന്ധവുമില്ല

ദിലീപിന് ഈ കേസിൽ യാതൊരു ബന്ധവുമില്ല


'പൾസർ സുനിയോട് ഒരു ദയയുടേയും ആവശ്യമില്ല. അതിജീവിതയുടെ ട്രോമയും അവരുടെ മനസും അല്ലെങ്കിൽ അതിജീവിതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന കേരളത്തിലെ 99 ശതമാനം മനുഷ്യരുടെ മനസ് തന്നെയാണ് കാണേണ്ടത്. കേസ് ഇനി കുറച്ച് മാസങ്ങൾ കൂടിയല്ലേ ഉണ്ടാകുകയുള്ളൂ. പൾസർ സുനിയോട് സാങ്കേതികത്വം കാണിക്കേണ്ട കാര്യമില്ല. ഒരു കാര്യത്തിൽ മാത്രമേ ഇവിടെ വിയോജിപ്പുള്ളൂ, എട്ടാം പ്രതി കേസിൽ ഉൾപ്പെട്ടിട്ടില്ല , ദിലീപിന് ഈ കേസിൽ യാതൊരു ബന്ധവുമില്ല.

 ദിലീപിനൊപ്പം മറ്റൊരു പരിപാടിയിൽ

ദിലീപിനൊപ്പം മറ്റൊരു പരിപാടിയിൽ

സർക്കാരിന്റെ ഭാഗത്ത് നിന്ന് അതിജീവിതയെ പൊതുവേദിയിലേക്ക് കൈപിടിച്ച് കൊണ്ടുവന്ന പ്രമുഖ സംവിധായകനായ രഞ്ജിത്ത് ആ പരിപാടി കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ ദിലീപിനൊപ്പം മറ്റൊരു പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. അതിനെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം തിരിച്ച് ചോദിച്ചത് ദിലീപിനെ കണ്ടാൽ പിന്നെ ഞാൻ ഇറങ്ങി ഓടണമോയെന്നാണ്. രഞ്ജിത്തിന്റെ മനസാണ് ഓരോ മലയാളികളുടേയും മനസ്.

 കുഞ്ചാക്കോ ബോബൻ പറഞ്ഞത്

കുഞ്ചാക്കോ ബോബൻ പറഞ്ഞത്

അതിജീവിതയുടെ ഒപ്പം തന്നെയാണ് പക്ഷേ ദിലീപ് കുറ്റക്കാരനാണോയെന്ന് അറിയില്ല. കോടതി പറയട്ടെ അല്ലെങ്കിൽ ദിലീപ് നിരപരാധിയാണെന്നതാണ്. കുഞ്ചാക്കോ ബോബനോട് അതിജീവിതയോടൊപ്പമാണോയെന്ന് ചോദിച്ചപ്പോൾ ഞാൻ സത്യത്തോടൊപ്പം ആണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്, അത് കോടതി പറയട്ടേയെന്നാണ്. കേരള സമൂഹം മാറുന്നതിന്റെ നേർ കാഴ്ചയാണത്.

കേസിന്റെ പിതൃത്വം ദിലീപിന് ഏറ്റെടുക്കാൻ പറ്റുമോ?

കേസിന്റെ പിതൃത്വം ദിലീപിന് ഏറ്റെടുക്കാൻ പറ്റുമോ?

ദിലീപ് പോലും അതിജീവിതയോട് ഒപ്പമാണെന്നാണ് ആദ്യം പറഞ്ഞത്. ഇതിൻറെ പിന്നിൽ പ്രവർത്തിച്ചവരെ ശിക്ഷിക്കണമെന്ന്. അതിജീവിതയോടൊപ്പമണ് എല്ലാവരും. അതിജീവിതയുടെ കേസിലേക്ക് ദിലീപിനെ കുടുക്കി. അല്ലാതെ അതിജീവിത മോശക്കാരിയാണെന്ന് തെറ്റുകാരിയാണ് എന്നോ പറഞ്ഞിട്ടില്ല. കേസിൽ ക്വട്ടേഷൻ ഇല്ല. പൾസർ സുനി ചെയ്യുന്ന കുറ്റങ്ങൾക്കെല്ലാം പിതൃത്വം ദിലീപിന് ഏറ്റെടുക്കാൻ പറ്റുമോ? സുനി ചെയ്യുന്ന തെറ്റൊക്കെ ദിലീപ് ഏറ്റെുക്കേണ്ട കാര്യമുണ്ടോ', രാഹുൽ ഈശ്വർ ചോദിച്ചു.

പൾസർ സുനിക്ക് ജാമ്യം നൽകുന്നതിൽ പ്രശ്നമില്ലെന്ന്

പൾസർ സുനിക്ക് ജാമ്യം നൽകുന്നതിൽ പ്രശ്നമില്ലെന്ന്


അതേസമയം വിചാരണ തടവുകാരനായി പൾസർ സുനി കഴിയേണ്ട സാഹചര്യമില്ലെന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത അഭിഭാഷകൻ ആളൂരിന്റെ പ്രതികരണം. 'കാരണം പ്രത്യക സമയത്ത് കേസ് അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടും എന്തുകൊണ്ടാണ് വിചാരണ കോടതിക്ക് കേസ് അവസാനിപ്പിക്കാൻ കഴിയാതെയിരുന്നത്? രണ്ട് ഹൈക്കോടതി തന്നെ പറഞ്ഞിട്ടുണ്ട് പ്രധാനപ്പെട്ട സാക്ഷികളെ വിസ്തരിച്ച് കഴിഞ്ഞാൽ പൾസർ സുനിക്ക് ജാമ്യം നൽകുന്നതിൽ പ്രശ്നമില്ലെന്ന്. വിചാരണ പൂർത്തിയാക്കണമെന്ന് വ്യക്തമാക്കി സുപ്രീം കോടതി നൽകിയ സമയം കഴിഞ്ഞിട്ടും ഒരു പ്രതി വിചാരണ തടവുകാരനായി കഴിയരുതെന്നാണ് ഞാൻ കരുതുന്നത്.

 സുനിക്കെതിരായ ആരോപണം

സുനിക്കെതിരായ ആരോപണം

കോടതി കണ്ടെത്തുമ്പോൾ മാത്രമാണ് ഒരാൾ കുറ്റക്കാരൻ. അതുവരെ അയാൾ കുറ്റാരോപിതനാണ്. അതുവരെ നിരപരാധിയാണ് എന്ന കാര്യം പ്രൊട്ടക്ട് ചെയ്യപ്പെടണം. പക്ഷേ ഇവിടെ കേസിൽ ഒന്നാം പ്രതിയായ പൾസർ സുനിക്കെതിരായ ആരോപണം ശക്തമാണ്. നടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തെന്നും മറ്റുള്ള ആക്രമണം നടത്തിയെന്നുമാണ് സുനിക്കെതിരായ ആരോപണം. ഇതെല്ലാം ശക്തമായ ആരോപണങ്ങൾ തന്നെയാണ്.

 പൾസർ സുനി പുറത്തിറങ്ങിയാൽ

പൾസർ സുനി പുറത്തിറങ്ങിയാൽ


ഒരാൾക്ക് ജാമ്യം നിഷേധിക്കുകയെന്നത് കടന്നകൈയാണ്. ഇവിടെ രണ്ട് മുതൽ 8 വരെയുള്ള പ്രതികൾ പുറത്താണ്. ഒന്നാം പ്രതി മാത്രമാണ് ജയിലിൽ കഴിയുന്നത്. അയാളുടെ മാനസിക സമ്മർദ്ദവും ഹൈക്കോടതി പരിശോധിക്കും. പൾസർ സുനി പുറത്തിറങ്ങിയാൽ ഈ കേസിൽ പല കാര്യങ്ങളും സുനിക്ക് കോടതിയിലേക്ക് കൊണ്ടുവരാൻ സാധിക്കും', ആളൂർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+