കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദിലീപ് അന്ന് കള്ള് കുടിച്ചിട്ടുണ്ടാകാം... ദിലീപ് പാവമാണ്.. അങ്ങനെയൊന്നും ചെയ്യില്ല..'; സംവിധായകന്‍

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശബ്ദസാംപിളുകള്‍ ചണ്ഡീഗഢിലേക്ക് പരിശോധനയ്ക്ക് അയക്കണം എന്ന വാദം ദിലീപ് മുന്നോട്ടുവെച്ചേക്കും എന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ന്യൂസ് ഗ്ലോബ് യൂട്യൂബ് ചാനലില്‍ സംസാരിക്കവെയായിരുന്നു ബൈജു കൊട്ടാരക്കരയുടെ പ്രതികരണം. ദിലീപ് അനുകൂലികളുടെ വാക്കുകളില്‍ ഇതാണ് വായിച്ചെടുക്കാനാവുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ബൈജു കൊട്ടാരക്കരയുടെ വാക്കുകള്‍ ഇങ്ങനെയാണ്... നടിയെ ആക്രമിച്ച കേസില്‍ എഫ്.എസ്.എല്‍ ലാബില്‍ നിന്ന് തെളിവുകള്‍ പുറത്ത് വന്നു. എഫ്.എസ്.എല്‍ ലാബില്‍ നിന്ന് ദിലീപിന്റേത് തന്നെയാണ് അവിടെ കൊടുത്ത ഏകദേശം 28 ഓളം വരുന്ന ശബ്ദസാംപിളുകള്‍ ദിലീപിന്റേത് തന്നെയാണ് മറ്റാരുടേതുമല്ല എന്നുള്ളതിനെ കുറിച്ച് വളരെ വ്യക്തമായ റിപ്പോര്‍ട്ട് അവിടെ നിന്നും കിട്ടിയിരിക്കുന്നു.

1

ഈ റിപ്പോര്‍ട്ട് കിട്ടി കഴിഞ്ഞപ്പോള്‍ ഒരു ചാനലില്‍ ദിലീപ് അനുകൂലികളായിരുന്ന ചില ആളുകള്‍ സംസാരിക്കുന്നത് കേട്ടു. നേരത്തെയൊക്കെ ഇവര്‍ പറഞ്ഞിരുന്നത് ഇത് മിമിക്രിയാണ്, ഇത് ദിലീപിന്റേത് അല്ല ഞങ്ങള്‍ പന്തയം വെക്കുന്നു അതുകൊണ്ട് ദിലീപ് ഈ കേസില്‍ പ്രതിയേ അല്ല എന്നൊക്കെയായിരുന്നു. വളരെ വ്യക്തമായി അന്ന് തന്നെ ബാലചന്ദ്രകുമാര്‍ പറഞ്ഞു. ഇത് ദിലീപിന്റെ ശബ്ദം തന്നെയാണ്.

ശശി തരൂരാണ് കോണ്‍ഗ്രസിന്റെ ബ്രഹ്മാസ്ത്രം, അത് തിരിച്ചറിയാത്തത് കോണ്‍ഗ്രസിന് മാത്രമാണ്; രാഹുല്‍ ഈശ്വര്‍ശശി തരൂരാണ് കോണ്‍ഗ്രസിന്റെ ബ്രഹ്മാസ്ത്രം, അത് തിരിച്ചറിയാത്തത് കോണ്‍ഗ്രസിന് മാത്രമാണ്; രാഹുല്‍ ഈശ്വര്‍

2

ഞാനത് റെക്കോഡ് ചെയ്തതാണ്, അതുതന്നെയാണ് ഞാനിത് പൊലിസില്‍ കൊടുത്തത്. പൊലീസിന്റെ കൈയില്‍ ഇതിന്റെ എല്ലാം തെളിവുകളുമുണ്ട്. ഇതിനെയാണ് ഇത്രയും കാലം ചാനലുകളിലൂടേയും ഓണ്‍ലൈന്‍ പി ആര്‍ വര്‍ക്കുകളിലൂടേയും ഒക്കെ ഖണ്ഡിച്ച് കൊണ്ടിരുന്നത്. ഇത് ഞങ്ങളുടെ ശബ്ദമല്ല ഇത് മറ്റാരുടേയോ ശബ്ദം വെട്ടിക്കേറ്റിയതാണ്.

'രാമന്‍പിള്ള ബുദ്ധിപൂര്‍വം ഒരു കാര്യം പറഞ്ഞു.. ഏറ്റുപിടിക്കാന്‍ ദിലീപ് അനുകൂലികളും'; സംവിധായകന്‍'രാമന്‍പിള്ള ബുദ്ധിപൂര്‍വം ഒരു കാര്യം പറഞ്ഞു.. ഏറ്റുപിടിക്കാന്‍ ദിലീപ് അനുകൂലികളും'; സംവിധായകന്‍

3

വെട്ടിക്കേറ്റിയ ശബ്ദം എന്നൊക്കെ പറഞ്ഞ് കളിയാക്കിയിരുന്ന ആളുകള്‍. ഇപ്പോള്‍ സജി നന്ത്യാട്ട് എന്ന് പറയുന്ന ദിലീപ് അനുകൂലി ഒരു ചാനലിലിരുന്ന് പറയുന്നത് കേട്ടു, അത് ദിലീപിന്റെത് തന്നെയാണ്, ശരിയാണ് എന്ന് എഫ് എസ് എല്‍ ലാബ് പറയുന്നു എന്നെങ്ങനെ വിശ്വസിക്കാന്‍ പറ്റും. ഇനി ചണ്ഡീഗഢിലേക്ക് അയച്ചാലോ.

റഷ്യയുമായി ബന്ധിപ്പിക്കുന്ന ക്രിമിയന്‍ പാലത്തില്‍ സ്‌ഫോടനം, പാലം തകര്‍ന്നു; പിന്നില്‍ യുക്രെയ്‌നോ?റഷ്യയുമായി ബന്ധിപ്പിക്കുന്ന ക്രിമിയന്‍ പാലത്തില്‍ സ്‌ഫോടനം, പാലം തകര്‍ന്നു; പിന്നില്‍ യുക്രെയ്‌നോ?

4

അപ്പോള്‍ ചണ്ഡീഗഢിലേക്ക് അടുത്തത് അയക്കാനുള്ള പ്ലാനും പദ്ധതിയുമെല്ലാം റെഡിയാകുന്നു എന്നര്‍ത്ഥം. കാരണം ഒരു കേസിന് പോകുമ്പോള്‍ അതിന്റെ കാര്യങ്ങള്‍ മുന്‍പെ അറിഞ്ഞുകൊണ്ട് ചാനലില്‍ വന്നിരുന്ന് വിളമ്പാറുള്ള ആളുകളാണ് ഇവരൊക്കെ. അത് തന്നെയാണ് പറഞ്ഞത് ഇനിയിപ്പോള്‍ ചണ്ഡീഗഢിലേക്ക് പോകില്ല എന്ന് ആരാണ് കണ്ടത്.

5

വിചാരണ കോടതിയില്‍ തെളിവുകളുടെ കൂമ്പാരങ്ങള്‍ ഉണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഈ തെളിവുകളുടെ കൂമ്പാരങ്ങള്‍ ഒക്കെ അവിടെ നിന്നും ഇനി വിചാരണ വേളയില്‍ ഏതാണ്ട് ഒരാഴ്ചയ്ക്കുള്ളില്‍ വിചാരണ ആരംഭിക്കും എന്നാണ് അറിയാന്‍ കഴിയുന്നത്. 17-ാം തിയതിയോ 19-ാം തിയതിയോ വിചാരണ ആരംഭിക്കും. ആരംഭിച്ച് കഴിഞ്ഞാല്‍ രണ്ടോ മൂന്നോ മാസം കൊണ്ട് ഇതിന്റെ കേസ് തീരും.

6

വിചാരണ കോടതിയില്‍ തെളിവുകളുടെ കൂമ്പാരങ്ങള്‍ ഉണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഈ തെളിവുകളുടെ കൂമ്പാരങ്ങള്‍ ഒക്കെ അവിടെ നിന്നും ഇനി വിചാരണ വേളയില്‍ ഏതാണ്ട് ഒരാഴ്ചയ്ക്കുള്ളില്‍ വിചാരണ ആരംഭിക്കും എന്നാണ് അറിയാന്‍ കഴിയുന്നത്. 17-ാം തിയതിയോ 19-ാം തിയതിയോ വിചാരണ ആരംഭിക്കും. ആരംഭിച്ച് കഴിഞ്ഞാല്‍ രണ്ടോ മൂന്നോ മാസം കൊണ്ട് ഇതിന്റെ കേസ് തീരും.

7

അപ്പോള്‍ ഈ വിചാരണഘട്ടത്തില്‍ ഈ തെളിവുകള്‍ ഒന്നൊന്നായി കീറി മുറിക്കുമ്പോള്‍ വീണ്ടും ഈ എഫ് എസ് എല്‍ ലാബിലെ റിപ്പോര്‍ട്ട് ചണ്ഡീഗഢിലേക്ക് അയക്കാനോ പൂനെയിലെ ലാബിലേക്ക് അയക്കാനോ ഒക്കെ രാമന്‍പിള്ള നിര്‍ദേശിച്ചാല്‍ രാമന്‍പിള്ള ആവശ്യപ്പെട്ടാല്‍ ചിലപ്പോള്‍ അത് ചെയ്ത് കൊടുക്കേണ്ടി വരും. കാരണം നിയമം അങ്ങനെയാണല്ലോ നമ്മുടെ നാട്ടില്‍.

8

ഈ എഫ് എസ് എല്‍ ലാബില്‍ വിശ്വാസമില്ല, അത് നേരെ ചണ്ഡീഗഢിലേക്ക് വിടണമെന്ന് പറഞ്ഞാല്‍ ചണ്ഡീഗഢിലേക്ക് വിടേണ്ടി വരും. അതുകൊണ്ടാണ് ദിലീപ് അനുകൂലികള്‍ എല്ലാം ഇപ്പോള്‍ പറയുന്നത് ദിലീപ് പാവമാണ്, ചെയ്തിട്ടില്ല, കള്ളുകുടിച്ച് കൊണ്ടാണ് സംസാരിച്ചത് അതുകൊണ്ട് വെറുതെ വിടുമെന്ന്. ദിലീപ് കുറ്റക്കാരനല്ല, വെറുതെ വിടണം.

English summary
Dileep Actress Case: raman pillai may demand Sound samples should be sent to Chandigarh for testing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X