ദിലീപിന് വേണ്ടി വിരമിച്ച വനിതാ ഡിജിപിയെത്തി, പ്രതി പ്രബലന്‍, പിആര്‍ വര്‍ക്കെന്ന് ബാലചന്ദ്രകുമാര്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതി ദിലീപിന് വേണ്ടി പിആര്‍ വര്‍ക്ക് ശക്തമായി തന്നെ നടക്കുന്നുണ്ടെന്ന് സംവിധായകന്‍ ബാലജചന്ദ്രകുമാര്‍. റിപ്പോര്‍ട്ട് ടിവിയിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ദിലീപിന് വേണ്ടി വിരമിച്ച വനിതാ ഡിജിപി വരെ ന്യായീകരണത്തിനെത്തി. ഫോറന്‍സിക് ലാബിനെതിരെയാണ് ഇവര്‍ രംഗത്ത് വന്നത്.
പ്രശാന്ത് വരുന്നതിന് മുന്നേ കോണ്‍ഗ്രസില്‍ പ്രമുഖന്റെ രാജി, ഗുജറാത്തില്‍ രാഹുലിന്റെ പ്ലാന്‍ പാളി
ഇതെല്ലാം ദിലീപിന് വേണ്ടിയുള്ള പിആര്‍ വര്‍ക്കിന്റെ ഭാഗമായി നടക്കുന്നതാണ്. പ്രതി പ്രബലനാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. അദ്ദേഹത്തിന് എന്തും ചെയ്യാന്‍ സാധിക്കും. ഫോറന്‍സിക് ലാബുകളിലെ പല തെളിവുകളും വ്യാജമാണെന്ന് വിരമിച്ച വനിതാ ഡിജിപി മുന്‍കൂറായി പറയുകയായിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തി.

ദിലീപിനെ ന്യായീകരിക്കാന്‍ വേണ്ടി വലിയൊരു പിആര്‍ വര്‍ക്ക് നടക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് മുന്‍ വനിതാ ഡിജിപി ജുഡീഷ്യറെ കുറിച്ച് വളരെ ഈസിയായി സംസാരിക്കുന്നത്. ഇതിന്റെ ഓഡിയോയുണ്ട്. കുറ്റപത്രമൊന്ന് പെട്ടെന്ന് കൊടുക്കാന്‍ പറ, ബാക്കി കാര്യങ്ങളെല്ലാം നമ്മള്‍ പറയുന്നത് പോലെയാണല്ലോ എന്ന് പറയുന്ന ഒരു ഓഡിയോ ക്ലിപ് ഞാന്‍ റെക്കോര്‍ഡ് ചെയ്ത് കൊടുത്തിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. തുടക്കം മുതലേ ഞാന്‍ പറഞ്ഞിട്ടുണ്ട്, പ്രതി പ്രബലനാണെന്ന്. കാരണം അദ്ദേഹത്തിനൊപ്പം വര്‍ഷങ്ങളോളം യാത്ര ചെയ്തയാളാണ് ഞാന്‍. ദിലീപും സംഘവും എന്തൊക്കെയാണ് പ്ലാന്‍ ചെയ്യുന്നതെന്ന് തനിക്ക് കൃത്യമായി അറിയാമെന്നും ബാലചന്ദ്രകുമാര്‍ അവകാശപ്പെട്ടു.

ദിലീപ് അനുകൂലികള്‍ അന്ന്, എനിക്കെതിരെ രംഗത്ത് വന്നിരുന്നു. അന്ന് ഞാന്‍ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണെന്ന് തെളിഞ്ഞ് വരികയാണ്. രണ്ടാഴ്ച്ച മുമ്പ് മറ്റൊരു സംഭവവും ഉണ്ടായി. ഒരു വിരമിച്ച് പെന്‍ഷന്‍ വാങ്ങിക്കുന്ന ഡിജിപിയായിരുന്ന ഒരു വനിത വന്നിട്ട് ഒരു പരാമര്‍ശം നടത്തുന്നു. അതായത് ഫോറന്‍സിക് ലാബുകളിലെ പല തെളിവുകളും വ്യാജമാണെന്ന് ഇവര്‍ മുന്‍കൂറായി പറയുകയാണ്. അത് എന്തിനാണ്. ദിലീപിനെതിരെയാ തെളിവുകളെല്ലാം ഫോറന്‍സിക് ലാബുകളിലൂടെ വരുന്ന റിപ്പോര്‍ട്ടുകളാണ്. ഇതിനെ തടയാന്‍ ആഴ്ച്ചകള്‍ക്ക് മുമ്പ് വിരമിച്ച ഡിജിപിയെ ഉപയോഗിച്ച് പിആര്‍ വര്‍ക്കിന് തുടക്കമിടുകയായിരുന്നു അവര്‍ എന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

ഇതെല്ലാം കാണുമ്പോള്‍ ഭയം തോന്നുന്നു. പ്രതിഭാഗം സഹകരിക്കാതെ സമയം കളയുന്നതില്‍ ആശങ്കയുണ്ട്. പക്ഷേ അന്വേഷണം നേരായ വഴിക്ക് തന്നെയാണ് നടക്കുന്നത്. പല കേസുകളിലും അന്വേഷണ സംഘങ്ങള്‍ വ്യാജ ഫോറന്‍സിക്ക് റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കിയ സംഭവങ്ങളുണ്ട്. പ്രശസ്തരായവര്‍ പ്രതികളാവുമ്പോള്‍ പോലീസിന് എങ്ങനെയാണ് കള്ളക്കേസുകള്‍ ഉണ്ടാക്കാന്‍ സാധിക്കുകയെന്ന് പലരും ചോദിക്കാറുണ്ട്. എന്നാല്‍ അവര്‍ അത് നിര്‍മിച്ചെടുക്കുകയാണ്. പ്രശസ്തരായ ഉദ്യോഗസ്ഥര്‍ക്ക് അതിന് സാധിക്കുമെന്നും മുന്‍ ഡിജിപി നേരത്തെ പറഞ്ഞിരുന്നു. ഏപ്രില്‍ ആദ്യവാരമായിരുന്നു ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടുകളില്‍ തിരിമറി നടത്താന്‍ എളുപ്പമാണെന്ന് മുന്‍ ഡിജിപി പറഞ്ഞത്.

അതേസമയം ദിലീപും സംഘവും ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പുറത്തുവന്ന ശബ്ദരേഖയിലുള്ള അഭിഭാഷകനെ കണ്ടെത്താനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. ദിലീപിന്റെ ഫോണില്‍ നിന്നാണ് അന്വേഷണ സംഘത്തിന് നിര്‍ണായക ശബ്ദരേഖ ലഭിച്ചത്. ശബ്ദരേഖ ശാസ്ത്രീയ പരിശോധനയ്ക്കത് വിധേയമാക്കും. ജഡ്ജിയുമായി ആത്മബന്ധം സ്ഥാപിക്കാനായി എന്ന് ദിലീപിന്റെ ഫോണില്‍ നിന്ന് വീണ്ടെടുത്ത ശബ്ദരേഖയില്‍ പറയുന്നുണ്ട്. ദിലീപിന്റെകേസ് കൈമാറിയിരിക്കുന്ന കോടതിയിലെ ജഡ്ജി, എക്‌സൈസ് ഉദ്യോഗസ്ഥനായ ജിജുവിന്റെ ഭാര്യയാണെന്ന് ശബ്ദരേഖയില്‍ പറയുന്നുണ്ട്. ലോക്കപ്പ് മര്‍ദന മരണത്തില്‍ ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ വന്നിരിക്കുന്നത് ജിജുവിനെതിരെയാണെന്ന് ശബ്ദരേഖയില്‍ പറയുന്നുണ്ട്.

അതേസമയം കോടതി രേഖ ചോര്‍ന്നുവെന്ന വാദത്തില്‍ പ്രോസിക്യൂഷനുമായി ഏറ്റുമുട്ടി വിചാരണ കോടതി. രഹസ്യ രേഖ ചോര്‍ന്നിട്ടില്ലന്ന് വിചാരണ കോടതി പ്രതികരിച്ചു. അന്വേഷണ വിവരങ്ങള്‍ ചോരുന്നത് സംബന്ധിച്ച് പ്രോസിക്യൂഷന് മറുപടിയില്ല. ജീവനക്കാരെ ചോദ്യം ചെയ്യുന്നതിന് അനുമതിയുടെ ആവശ്യമില്ല. കോടതിയില്‍ നിന്ന് ചോര്‍ന്നുവെന്ന പറയുന്നത് രഹസ്യ രേഖയല്ല. എ ഡയറി രഹസ്യ രേഖയല്ല. പ്രോസിക്യൂഷന്‍ ചോര്‍ന്നതായി ആരോപിക്കുന്നത് അതാണ്. ദിലീപിന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയ രേഖ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ദിലീപിന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ഈ റിപ്പോര്‍ട്ട് കൈമാറിയതെന്നും കോടതി പറഞ്ഞു.

കോടതി ഉത്തരവിന്റെ രണ്ട് പേജ് ദിലീപിന്റെ ഫോണില്‍ കണ്ടുവെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്. എന്നാല്‍ ഇത് എ ഡയറിയിലെ വിശദാംശങ്ങളാണ്. അത് ബെഞ്ച് ക്ലര്‍ക്കാണ് തയ്യാറാക്കുന്നത്. കോടതിയില്‍ നിന്നും ചോര്‍ന്നത് രഹസ്യരേഖയല്ല. വിവരങ്ങള്‍ ചോരുന്നതിനെ സംബന്ധിച്ച് പ്രോസിക്യൂഷന് അറിവില്ല. കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രോസിക്യൂഷന്‍ ശ്രമിക്കുകയാണ്. മാധ്യമങ്ങള്‍ യാഥാര്‍ത്ഥ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും കോടതി പറഞ്ഞു. അതേസമയം ഈ രേഖയെ കുറിച്ച് പരിശോധിക്കാന്‍ പോലീസിന് അധികാരമുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. പോലീസ് പോലീസിന്റെ പണി ചെയ്താല്‍ മതിയെന്നായിരുന്നു കോടതിയുടെ പരാമര്‍ശം. പോലീസിന് കേസ് അന്വേഷിക്കാന്‍ പവര്‍ ഉണ്ടെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞപ്പോള്‍, കേസ് അന്വേഷിച്ചാല്‍ മാത്രം മതി, കോടതി രേഖ ചോര്‍ന്നത് പരിശോധിക്കാന്‍ കോടതിയുണഅടെന്നും ജഡ്ജ് മറുപടി നല്‍കി.












Click it and Unblock the Notifications