കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐമാക്, ഐപാഡ്, ഐഫോണ്‍ എന്നിവ തിരിച്ചു നല്‍കണം; സായ് ശങ്കര്‍ കോടതിയില്‍

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മാപ്പ് സാക്ഷിയായ സായ് ശങ്കര്‍ തന്റെ ഐമാക്, ഐപാഡ്, ഐഫോണ്‍ എന്നിവ തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. തന്റെ വീട്ടില്‍ നിന്ന് പൊലീസ് പിടിച്ചെടുത്ത സാധനസാമഗ്രികള്‍ തിരികെ ആവശ്യപ്പെട്ടാണ് സായ് ശങ്കര്‍ ആലുവ കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. നേരത്തെ കേസിലെ പ്രതിയായിരുന്ന സായ് ശങ്കര്‍ പിന്നീട് മാപ്പ് സാക്ഷിയാകുകയായിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായാണ് സായ് ശങ്കറിന്റെ ഐമാക്, ഐപാഡ്, ഐഫോണ്‍ എന്നിവ അന്വേഷണ സംഘം പിടിച്ചെടുത്തത്. എന്നാല്‍ സായ് ശങ്കറിന്റെ ഐമാക്, ഐപാഡ്, ഐഫോണ്‍ എന്നിവയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തെളിവുകള്‍ ഒന്നും ഇല്ല എന്ന് അന്വേഷണ സംഘം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സായി ശങ്കര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

ഡൗട്ടുള്ളപ്പോള്‍ ഓറഞ്ചോ...? പ്രിയാമണിയുടെ കിടിലന്‍ ചിത്രങ്ങള്‍ കാണാം

1

തന്റെ ഐമാക്, ഐപാഡ്, ഐഫോണ്‍ എന്നിവ തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് സായ് ശങ്കര്‍ നല്‍കിയ അപേക്ഷ ഈ മാസം ഇരുപതാം തീയതി കോടതി പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സായി ശങ്കറിനെ നേരത്തെ കോടതി മാപ്പുസാക്ഷിയാക്കിയത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണില്‍ നിന്നുള്ള ഡിജിറ്റല്‍ തെളിവുകള്‍ മായിച്ചു കളഞ്ഞത് താനാണെന്ന് ചോദ്യം ചെയ്യലില്‍ സായി ശങ്കര്‍ സമ്മതിച്ചിരുന്നു.

2

കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സായ് സങ്കര്‍ പിന്നീട് കീഴടങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് സായ് ശങ്കര്‍ കുറ്റം സമ്മതിച്ചത്. ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ളയുടെ നിര്‍ദേശപ്രകാരമാണ് താന്‍ ഡിജിറ്റല്‍ തെളിവുകള്‍ മായ്ച്ച് കളഞ്ഞത് എന്നാണ് സായ് ശങ്കര്‍ പറഞ്ഞത്. ഡിലീറ്റ് ചെയ്തവയില്‍ കോടതി രേഖകളുണ്ടായിരുന്നുവെന്നും കോടതി സ്റ്റാമ്പുള്ളതും ഇല്ലാത്തതുമായ രേഖകള്‍ ഉള്‍പ്പടെ താന്‍ കണ്ടിരുന്നു എന്നുമാണ് സായ് ശങ്കര്‍ പറഞ്ഞത്.

3

ജഡ്ജി എഴുതിയ ഒറിജിനല്‍ പേജുകളുടെ പകര്‍പ്പുകളായിരുന്നു അവയെന്നും രേഖകള്‍ ദിലീപിന്റെ ഫോണ്‍ ഗാലറിയില്‍ ഉണ്ടായിരുന്നു എന്നും സായ് ശങ്കര്‍ വെളിപ്പെടുത്തിയിരുന്നു. വാട്സാപ്പില്‍ വന്നത് ഗാലറിയില്‍ സേവ് ആയതാണ്. ഓഡിയോ ചാറ്റുകളും മായ്ച്ചിട്ടുണ്ട്. എല്ലാ ഓഡിയോ ചാറ്റുകളും താന്‍ കേട്ടിരുന്നുവെന്നും സായ് ശങ്കര്‍ പറഞ്ഞിട്ടുണ്ട്. ഹയാത്ത് ഹോട്ടസലില്‍ റൂമെടുത്ത് രണ്ട് ദിവസം കൊണ്ടാണ് ഡേറ്റ മായ്ച്ചത്. അവലംബിച്ചത് ഷ്രെഡ്ഡിങ്ങ് രീതിയല്ല. കാണരുതെന്ന് ആഗ്രഹിക്കുന്ന ഡേറ്റയ്ക്ക് മുകളില്‍ ജങ്ക് ഡേറ്റ ഇട്ട് മറയ്ക്കുകയായിരുന്നുവെന്നും സായ് ശങ്കര്‍ പറഞ്ഞു.

4

അഡ്വ. ഫിലിപ്പിന്റെ സാന്നിധ്യത്തില്‍ നടന്‍ ദിലീപാണ് ഡേറ്റ മായ്ക്കാന്‍ ആവശ്യപ്പെട്ടതെന്നും ദിലിപും താനും അഞ്ച് മണിക്കൂര്‍ ഒരുമിച്ചുണ്ടായിരുന്നുവെന്നും സായ് ശങ്കര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഫൊറന്‍സിക് പരിശോധനയില്‍ രേഖകള്‍ കിട്ടരുതെന്നായിരുന്നു ദിലീപിന്റേയും അഭിഭാഷകരുടേയും ആവശ്യമെന്നും ഫിലിപ്പ് ടി വര്‍ഗീസിന്റെ ഓഫീസില്‍ വെച്ചാണ് ദിലീപിനെ കണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

5

ദിലീപിന്റെ ഫോണില്‍ നിന്ന് മായ്ച്ചതെല്ലാം വീണ്ടെടുക്കാന്‍ ത നിക്ക് കഴിയുമെന്നും സായ് ശങ്കര്‍ പറഞ്ഞിട്ടുണ്ട്. തന്റെ കംപ്യൂട്ടര്‍ എത്രത്തോളം ഉപയോഗിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മനസിലായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 300400 ഡേറ്റകള്‍ നീക്കം ചെയ്തുവെന്നും ഇവ രണ്ടിലേയും രേഖകള്‍ ദിലീപ് ഹാജരാക്കാത്ത ഫോണുകളിലുണ്ടായിരുന്നുവെന്നും സായ് ശങ്കര്‍ മാധ്യമങ്ങളോടും വെളിപ്പെടുത്തിയിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഫോണിലുണ്ടായിരുന്നു എന്നും വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട വലിയ തെളിവുകള്‍ ഫോണില്‍ കണ്ടതായി അറിയില്ലെന്നുമാണ് സായ് ശങ്കര്‍ പറഞ്ഞത്.

കാണാന്‍ പെണ്‍കുട്ടിയെ പോലെയെന്ന് പറഞ്ഞ് കളിയാക്കി; സഹപാഠിയെ കുത്തിക്കൊന്ന് പ്ലസ് ടു വിദ്യാര്‍ത്ഥികാണാന്‍ പെണ്‍കുട്ടിയെ പോലെയെന്ന് പറഞ്ഞ് കളിയാക്കി; സഹപാഠിയെ കുത്തിക്കൊന്ന് പ്ലസ് ടു വിദ്യാര്‍ത്ഥി

English summary
Dileep Actress Case: Sai Shankar says his IMac, iPad and iPhone must be returned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X