കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദൃശ്യങ്ങള്‍ കോടതിക്ക് പുറത്തുപോയി;വനിതാ ജഡ്ജിക്ക് കീഴില്‍ നീതി കിട്ടില്ല; ആരോപണങ്ങളുമായി അതിജീവിത

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കോടതി ജഡ്ജിക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി അതിജീവിത. കേസ് എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയില്‍ നിന്ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിനെയും അതിജീവിത എതിര്‍ത്തു. കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്നതായിട്ടാണ് കരുതുന്നതെന്നും, ഈ വിചാരണയില്‍ തൃപ്തയല്ലെന്നും നടി പറയുന്നു.

 'ദിലീപിനെ കുടുക്കിയതിന് പിന്നിൽ ആ വലിയ നടൻ, കോടികൾ മുടക്കി, ജനപ്രിയ നടിക്കും റോളുണ്ട്'; ശാന്തിവിള ദിനേശ് 'ദിലീപിനെ കുടുക്കിയതിന് പിന്നിൽ ആ വലിയ നടൻ, കോടികൾ മുടക്കി, ജനപ്രിയ നടിക്കും റോളുണ്ട്'; ശാന്തിവിള ദിനേശ്

ജഡ്ജി ഹണി എം വര്‍ഗീസിന് കീഴില്‍ നീതി കിട്ടുമെന്ന് കരുതുന്നില്ലെന്നുമുള്ള ഗുരുതര ആരോപണങ്ങളാണ് അതിജീവിത ഉന്നയിച്ചിരിക്കുന്നത്. ഈ മാസം രണ്ടിന് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് അതിജീവിത നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യങ്ങളുള്ളത്. വിശദമായ വിവരങ്ങളിലേക്ക്...

കണ്‍മണിയെ കെട്ടിപ്പിടിച്ച് ഗോപി സുന്ദര്‍, റൊമാന്റിക് ലുക്കിന് പത്തില്‍ പത്തെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

1

പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന വിചാരണയില്‍ തൃപ്തയല്ലെന്നാണ് അതിജീവിത അപേക്ഷയില്‍ പറയുന്നു. വനിതാ ജഡ്ജിയുടെ കീഴില്‍ നടക്കുന്ന വിചാരണയിലൂടെ നീതി ലഭിക്കുമെന്ന് കരുതുന്നില്ല. കോടതിയുടെ കസ്റ്റഡിയില്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ചതായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇത് വളരെയധികം വേദനിപ്പിക്കുന്ന കാര്യമാണെന്ന് അതിജീവിത പറഞ്ഞു. മെമ്മറി കാര്‍ഡിലുണ്ടായിരുന്ന ദൃശ്യങ്ങള്‍ കോടതിക്ക് പുറത്തുപോയതായി സംശയിക്കണമെന്നും നടി പറയുന്നു.

2

പുറത്തുപോയ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കപ്പെടുമെന്ന് ഭയമുള്ളതായി അതിജീവിത പറയുന്നത്. വനിതാ ജഡ്ജിയുടെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവന്നതാണ്. എന്നാല്‍ കുറ്റവാളികളെ കണ്ടെത്താന്‍ നടപടിയെടുക്കുന്നില്ലെന്നും നടി പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥനും വിചാരണക്കോടതിയില്‍ ഇക്കാര്യത്തില്‍ അപേക്ഷ നല്‍കിയതാണ് പ്രോസിക്യൂഷന്‍ ഇതുവരെ ഈ അപേക്ഷയോട് പ്രതികരിച്ചിട്ടില്ല. കേസിന്റെ വിധി വശങ്ങള്‍ വ്യക്തമാക്കി ഹൈക്കോടതി ചീഫ് ജസ്റ്റിസിനും സുപ്രീം കോടതി ജീഫ് ജസ്റ്റിസിനും ഹര്‍ജി നല്‍കിയതാണ്. സുതാര്യമായ വിചാരണയല്ല ഇപ്പോള്‍ നടക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച് രണ്ട് സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ചിരുന്നു. അതിജീവിത പറയുന്നു.

3

സിബിഐ കോടതിയില്‍ പുതിയ ജഡ്ജിയെ നിയമിച്ചതായി വാര്‍ത്ത സന്തോഷിപ്പിക്കുന്നതാണ് വനിതാ ജഡ്ജി മാറുന്നതിനൊപ്പം കേസ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റില്ലെന്നാണ് പ്രതീക്ഷ. എറണാകുളം ജില്ലയിലെ മറ്റേതെങ്കിലും വനിതാ ജഡ്ജിക്ക് കീഴിലേക്ക് മാറ്റണം. തന്റെ ആശങ്കയും മാനസികാവസ്ഥയു ഇക്കാര്യത്തില്‍ പരിഗണിക്കണമെന്നും അതിജീവിത ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നല്‍കിയ അപേക്ഷയില്‍ പറയുന്നു. അതേസമയം കോടതി മാറിയെങ്കിലും വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസ് മാറില്ല. തികച്ചും സാങ്കേതികം മാത്രമാണ് ഈ കോടതി മാറ്റം.

4

വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസിനെ മാറ്റി പകരം കെകെ ബാലകൃഷ്ണനെ കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. ഇതോടെ കേസിന്റെ വിചാരണ, കോടതിയില്‍ നിന്ന് മാറുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. വിചാരണ അന്തിമ ഘട്ടത്തിലായതിനാല്‍ ജഡ്ജി മാറിയാലും ഈ കേസില്‍ വിചാരണ നടത്തി വരുന്ന ജഡ്ജി തന്നെ തുടര്‍ന്നും നടപടികള്‍ പൂര്‍ത്തിയാക്കും. അല്ലാത്തപക്ഷം ഹൈക്കോടതി ഉത്തരവുണ്ടാവണം. എങ്കില്‍ കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റാം.

5

അതേസമയം കോടതി മാറ്റത്തില്‍ അഭിപ്രായങ്ങള്‍ പല തരത്തിലാണ്. പ്രോസിക്യൂഷന്‍ കോടതിയില്‍ നിന്ന് ജഡ്ജി മാറുന്നതിനൊപ്പം വിചാരണ മാറേണ്ടതില്ലെന്ന് വാദിച്ചേക്കാം. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസിന്റെ വിചാരണ പ്രത്യേക സിബിഐ കോടതിയിലേക്ക് മാറ്റുന്നത്. വനിതാ ജഡ്ജി വേണമെന്ന് നേരത്തെ അതിജീവിത തന്നെയാണ് ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് ഹണി എം വര്‍ഗീസ് അധ്യക്ഷയായ എറണാകുളം സിബിഐ കോടതിയിലേക്ക് കേസ് മാറ്റുന്നത്. അതിജീവിത രജിസ്ട്രാര്‍ക്ക് നല്‍കിയ അപേക്ഷ പരിഗണിക്കപ്പെടണമെന്നാണ് വാദമുയരുന്നത്.

6

കോടതി മാറ്റത്തിന് നിയമ തടസ്സമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇപ്പോള്‍ കേസിന്റെ വിചാരണ നടത്തുന്ന ജഡ്ജിയുടെ അധ്യക്ഷതയിലുള്ള കോടതിയിലേക്ക് കേസ് മാറ്റുന്നതില്‍ അപാകമില്ലെന്നാണ് സുപ്രീം കോടതി അഭിഭാഷകനായ എംആര്‍ അഭിലാഷ് അഭിപ്രായപ്പെടുന്നത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് വിചാരണ വനിതാ ജഡ്ജിയുടെ മുന്നിലായിരിക്കണമെന്നാണ്. അതുകൊണ്ട് കോടതി മാറ്റുന്നതിന് തെറ്റില്ല. വനിതാ ജഡ്ജിയുടെ നടപടികളില്‍ അതിജീവിത അതൃപ്തി അറിയിച്ചിട്ടുണ്ടെങ്കിലും സുപ്രീം കോടതിയും ഹൈക്കോടതിയും ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല.

ബ്ലെസ്ലിയുടെ തോളില്‍ കൈയ്യിട്ട് റോബിന്‍; ദില്‍ഷയെ കുറിച്ച് പറഞ്ഞത് ഇങ്ങനെ, വൈറല്‍!!ബ്ലെസ്ലിയുടെ തോളില്‍ കൈയ്യിട്ട് റോബിന്‍; ദില്‍ഷയെ കുറിച്ച് പറഞ്ഞത് ഇങ്ങനെ, വൈറല്‍!!

Recommended Video

cmsvideo
വിവാഹമോചനം നേടിയിട്ടും ദിലീപ് മഞ്ജുവിനെ വേട്ടയാടുന്നു

English summary
dileep actress case: survivor actress says will not get justice under women judge in high court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X