കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നടിക്കെതിരായ അക്രമത്തിന് ശേഷവും അത്തരമൊരു ആത്മവിശ്വാസം പള്‍സർ സുനിക്കുണ്ടായിരുന്നു': ടിബി മിനി

Google Oneindia Malayalam News

മലപ്പുറം: ഇത്തരമൊരു ക്രൂരമായ കുറ്റകൃത്യം ചെയ്താലും സിനിമ മേഖലയില്‍ പ്രവർത്തിക്കുന്ന പെണ്‍കുട്ടികള്‍ ആരും ഇതിനെതിരെ ശബ്ദിക്കില്ലെന്ന ഉത്തമബോധ്യം നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനിക്ക് ഉണ്ടായിരുന്നുവെന്ന് പ്രമുഖ അഭിഭാഷക അഡ്വ. ടിബി മിനി. അത്തരമൊരു ബോധ്യം ഉണ്ടായതിനാലാണ്, ഈ ഒരു ക്രൂരകൃത്യത്തിന് ശേഷവും ഒന്നും അറിയാത്ത പോലെ കൊച്ചിയില്‍ നിന്നും അദ്ദേഹം ആലപ്പുഴയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് എത്തിയതെന്നും ടിബി മിനി വ്യക്തമാക്കുന്നു. ഞങ്ങളും അതിജീവിതയ്ക്കൊപ്പം എന്ന പരിപാടിയുടെ ഭാഗമായി നടി ആക്രമിക്കപ്പെട്ട സംഭവം വിശദീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.

ഇതിലൊന്നും വീഴരുത്, മമ്മൂട്ടിയുടെ പേരില്‍ വന്‍ തട്ടിപ്പ്! മുന്നറിയിപ്പുമായി നിര്‍മാതാവ്ഇതിലൊന്നും വീഴരുത്, മമ്മൂട്ടിയുടെ പേരില്‍ വന്‍ തട്ടിപ്പ്! മുന്നറിയിപ്പുമായി നിര്‍മാതാവ്

നമ്മുടെ നടി അവരുടെ വർക്കുമായി ബന്ധപ്പെട്ട് തൃശൂരിലെ

17.2.2017 ന് നമ്മുടെ നടി അവരുടെ വർക്കുമായി ബന്ധപ്പെട്ട് തൃശൂരിലെ വീട്ടില്‍ നിന്നും എറണാകുളത്തെ വീട്ടിലേക്ക് പോവുകയായിരുന്നു. ലാല്‍ ക്രിയേഷന്‍സിന്റെ വർക്കാണ്. ആ പടം നിങ്ങള്‍ എല്ലാവരും കണ്ടതാണ്. ലാല്‍ പറഞ്ഞ് വിട്ട ഡ്രൈവർ 7 മണിക്കാണ് ഈ നടിയുടെ വീട്ടിലേക്ക് എത്തുന്നത്. ജോലിക്ക് പോകുന്ന ഒരു പെണ്‍കുട്ടി ഏഴ് മണിക്ക് പ്രൊഡ്യൂസർ പറഞ്ഞ് വിട്ട ഒരു കാറിലാണ് സഞ്ചരിക്കുന്നതെന്ന് മനസ്സിലാക്കണം. കാർ ഏതാണ്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ അടുത്ത് എത്തിയപ്പോഴാണ് ഒരു ടെംമ്പോ ട്രാവലർ വന്ന് ഈ വണ്ടിയെ ഇടിക്കുന്നതെന്നും ടിബി മിനി വ്യക്തമാക്കുന്നു.

ഞാന്‍ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്ന സ്ഥലം ഇതാണ്; പുതിയ ചിത്രങ്ങളുമായി എസ്തർ

ആ സംഭവത്തിന് ശേഷം രണ്ട് വണ്ടിയുടേയും ഡ്രൈവർമാർ

ആ സംഭവത്തിന് ശേഷം രണ്ട് വണ്ടിയുടേയും ഡ്രൈവർമാർ തമ്മില്‍ തർക്കം ഉണ്ടാവുന്നു. ഈ സമയത്ത് ട്രാവലറിലുണ്ടായിരുന്ന രണ്ടാളുകള്‍ നടി സഞ്ചരിക്കുന്ന കാറിലേക്ക് കയറി അവരെ ബന്ധനസ്ഥയാക്കുകയും ചെയ്തു. പിന്നീട് വണ്ടി കൂറച്ച് കൂടി മുന്നോട്ട് പോവുമ്പോള്‍ ഡ്രൈവർമാർ തമ്മില്‍ വീണ്ടും തർക്കം ഉണ്ടാവുന്നു. ഈ സമയത്താണ് കാറിന്റെ നിയന്ത്രണം ട്രാവലറിന്റെ ഡ്രൈവറായിരുന്ന വ്യക്തി ഏറ്റെടുക്കുന്നത്. കുറച്ച് സമയം കഴിഞ്ഞ് വണ്ടി നിർത്തുന്നു. ഈ സമയത്തെല്ലാം നടി ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ ബന്ധനസ്ഥയാണ്. ഇതോടൊപ്പം തന്നെയാണ് വണ്ടിയുടെ പുറകിലേക്ക് ഒന്നാം പ്രതിയായ പള്‍സർ സുനി വരുന്നത്.

തുടർന്ന് ഓടുന്ന വാഹനത്തില്‍ ഒരു പെണ്‍കുട്ടി ബലാത്സംഗത്തിന്

തുടർന്ന് ഓടുന്ന വാഹനത്തില്‍ ഒരു പെണ്‍കുട്ടി ബലാത്സംഗത്തിന് വിധേയയാവുകയും അതിന് ശേഷം ഫോണില്‍ ദൃശ്യങ്ങള്‍ പകർത്തുകയും ചെയ്യുന്നു. എന്നിട്ട് പറയുകയാണ് 'ഇത് ക്വട്ടേഷനാണ് സഹകരിച്ചാല്‍ കൊള്ളാമെന്ന്'. നടി കാറില്‍ കിടന്ന് കരയുന്നു, ബഹളം വെക്കുന്നു. സെന്‍ട്രല്‍ ലോക്കായിരുന്നതിനാല്‍ അതൊന്നും പുറത്തേക്ക് എത്തിയില്ല. ദൃശ്യങ്ങള്‍ എടുത്ത ശേഷം ലാലിന്റെ വീട്ടിലേക്ക് കുട്ടിയെ കൊണ്ടുചെന്നാക്കുന്നു. എന്നിട്ട് പള്‍സർ സുനി ഒന്നും അറിയാത്ത പോലെ ആലപ്പുഴയിലേക്ക് പോവുന്നു.

കേസിലെ രണ്ടാം പ്രതിയായ മാർട്ടിന്‍, അതായത് നടി

കേസിലെ രണ്ടാം പ്രതിയായ മാർട്ടിന്‍, അതായത് നടിയെ കൂട്ടിക്കൊണ്ടുവരാന്‍ ലാല്‍ അയച്ച വ്യക്തിയാണ് കുട്ടിയെ ലാലിന്റെ വീട്ടിലേക്ക് എത്തിക്കുന്നത്. വീട്ടിലെത്തിയ കുട്ടി കരയുന്നു.. ബെഹളം വെക്കുന്നു. തുടർന്ന് ലാല്‍ പിടി തോമസിനെ അറിയിക്കുന്നു, പൊലീസിനെ അറിയിക്കുന്നു, എഫ് ഐ ആർ ഇടുന്നു, അന്വേഷണം തുടങ്ങുന്നു. അപ്പോഴാണ് ഒന്നാം പ്രതി ഒന്നും സംഭവിക്കാത്തത് പോലെ ആലപ്പുഴയിലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയത്. എന്തുകൊണ്ട് അദ്ദേഹത്തിന് അങ്ങനെ സാധിച്ചത്. അവിടെ ചെന്ന് കൂട്ടുകരാനെ മൊബൈല്‍ ഫോണില് ദൃശ്യങ്ങള്‍ കാണിച്ച് കൊടുക്കുമ്പോഴാണ് കൂട്ടുകാരന്റെ പെങ്ങള്‍ വന്ന് ഇദ്ദേഹത്തെ ടിവിയില്‍ കാണിക്കുന്ന കാര്യം പറയുന്നത്. ഉടന്‍ തന്നെ ഈ ഫോണുമായി പള്‍സർ സുനി വേറെ സ്ഥലത്തേക്ക് പോവുന്നത്. പള്‍സർ സുനിയെ സംബന്ധിച്ച്, ഇത്തരമൊരു കുറ്റകൃത്യം ചെയ്താല്‍ സിനിമ മേഖലയിലെ പെണ്‍കുട്ടികള്‍ ആരും ഇതിനെതിരെ ശബ്ദിക്കില്ലെന്ന ഉത്തമബോധ്യം ഉണ്ടായിരുന്നുവെന്നും ടിബി മിനി അഭിപ്രായപ്പെടുന്നു.

അതുകൊണ്ടാണ് ഈ കുറ്റകൃത്യത്തിന് ശേഷവും ഫ്രീ ആയി

അതുകൊണ്ടാണ് ഈ കുറ്റകൃത്യത്തിന് ശേഷവും ഫ്രീ ആയി അദ്ദേഹം പോവുന്നത്. പിന്നീട് അയാള്‍ മെമ്മറി കാർഡ് വാങ്ങുന്നു, വേറെ ഫോണ്‍ വാങ്ങുന്നു. 17-ാം തിയതി സംഭവം കഴിഞ്ഞതിന് ശേഷം 18-ാം തിയതിയാണ് ആലുവയിലെ ഒരു ക്രിമിനല്‍ അഭിഭാഷകന്റെ അടുത്ത് പള്‍സർ സുനി എത്തുന്നത്. അദ്ദേഹത്തെ കണ്ട് ഒരു കവർ കൈമാറി എനിക്കെതിരെ ഇങ്ങനെ ഒരു കേസ് വന്നിട്ടുണ്ടെന്നും വക്കാലത്ത് എടുക്കണമെന്നും പറയുന്നു.

പിറ്റേ ദിവസം വലിയ രീതിയില്‍ വാർത്ത വരികയും പള്‍സർ

പിറ്റേ ദിവസം വലിയ രീതിയില്‍ വാർത്ത വരികയും പള്‍സർ സുനി ഒളിവില്‍ പോവുകയും ചെയ്യുന്നു. ഇതിന് ശേഷമാണ് പ്രതീഷ് ചാക്കോ രാജ് കിരണ്‍ എന്നീ അഭിഭാഷകരെ കാണുന്നത്. ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത മൊബൈല്‍ ഫോണ്‍ പള്‍സർ സുനി അവരെയാണ് ഏല്‍പ്പിക്കുന്നത്. തുടർന്ന് കോടതിയില്‍ കീഴടങ്ങാന്‍ പോവുന്നതിനിടയില്‍ നാടകീയമായി അറസ്റ്റ് ഉണ്ടായെന്നും അവർ കൂട്ടിച്ചേർത്തു

Recommended Video

cmsvideo
ക്ഷമ ചോദിക്കുന്നു, സർക്കാരിനെതിരെ പറഞ്ഞിട്ടില്ല.നടി പറയുന്നു

English summary
Dileep actress case: TB Mini says Suni was confident that victim actress would not say about attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X