Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന്റെ വക്കീല്‍ കേസ് നീട്ടിക്കൊണ്ടു പോവുമോ? ഞങ്ങള്‍ ഏതായാലും അതിന് തയ്യാറാണ്: ടിബി മിനി

ദില്ലി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് ആറാഴ്ചയ്ക്കകം നല്‍കാന്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതി നിർദേശിച്ചിരുന്നു. കേസ് വേഗത്തില്‍ തീർക്കാന്‍ വിചാരണക്കോടതിക്ക് നിർദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിർദേശം. ഡിസംബർ 13ന് പുതിയ റിപ്പോർട്ട് പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

അതേസമയം കേസ് വേഗത്തില്‍ തീർക്കുന്നതിന് പ്രോസിക്യൂഷനും അനുകൂല നിലപാടാണ് ഉള്ളതെന്നാണ് അഡ്വ. ടിബി മിനി വ്യക്തമാക്കുന്നത്. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.

ജനുവരി 31 നകം തന്നെ വിചാരണ തീർക്കാന്‍ ശ്രമിക്കണം

ജനുവരി 31 നകം തന്നെ വിചാരണ തീർക്കാന്‍ ശ്രമിക്കണമെന്ന സുപ്രീംകോടതിയുടെ നേരത്തേയുള്ള ഉത്തരവ് അങ്ങനെ തന്നെ നിലനില്‍ക്കുകയാണ്. ഇതൊരു ഇടക്കാല ഉത്തരവെന്ന നിലയില്‍ കാര്യങ്ങള്‍ റിപ്പോർട്ട് ചെയ്യണമെന്ന് പറഞ്ഞ രീതിയില്‍ കണ്ടാല്‍ മതി. എല്ലാദിവസവും വിചാരണ നടത്തണമെന്നും പരമാവധി വേഗത്തില്‍ കേസ് തീർപ്പാക്കാന്‍ ശ്രമിക്കണമെന്നും കോടതി അന്ന് പറഞ്ഞിരുന്നു. അതിജീവിതയെ സംബന്ധിച്ചും അത് നല്ലകാര്യമാണ്.

കേസ് അനന്തമായി നീണ്ടുപോവുന്നത് ശരിയല്ല.

കേസ് അനന്തമായി നീണ്ടുപോവുന്നത് ശരിയല്ല. നടപടിക്രമങ്ങള്‍ ഏറെക്കുറെ കഴിഞ്ഞിരിക്കുന്നു. 27-ാം രീതിയിലേക്കാണ് കേസ് ഇനി പരിഗണിക്കാന്‍ വെച്ചിരിക്കുന്നത്. ജഡ്ജിയെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യവും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ആ ഹർജിയും ഉടന്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേസ് നീണ്ടുപോകുന്ന വിഷയത്തില്‍

കേസ് നീണ്ടുപോകുന്ന വിഷയത്തില്‍ എട്ടാംപ്രതിയായ ദിലീപ് സുപ്രീംകോടതിയില്‍ ഹർജി നല്‍കുന്നു, ഇതിന് പിന്നാലെയാണ് വിചാരണക്കോടതിയുടെ ആവശ്യം പരഗിണിച്ചുകൊണ്ട് കോടതി ആറ് മാസത്തിനുള്ളില്‍ വിചാരണ തീർക്കണമെന്ന നിർദേശം വരുന്നത്. ദിലീപ് കൊടുത്തിരിക്കുന്ന ഹർജിയിലാണ് ഇപ്പോഴൊരു നിർദേശം വന്നിരിക്കുന്നതെന്നും അഡ്വി ടിബി മിനി പറയുന്നു.

Dileep's daughters: മാമാട്ടിയും മീനൂട്ടിയും, ദിലീപിന്റെ മണിമുത്തുകള്‍: അനിയത്തിക്കുട്ടിക്ക് മീനാക്ഷിയുടെ വക ചക്കരയുമ്മ

പതിനഞ്ചാം പ്രതി ശരത്തും എട്ടാം പ്രതി ദിലീപും

അതേസമയം സമയം പതിനഞ്ചാം പ്രതി ശരത്തും എട്ടാം പ്രതി ദിലീപും ഡിസ്ചാർജ് പെറ്റീഷന്‍ കൊടുത്തിട്ടുണ്ട്. അപ്പോള്‍ ഈ ഡിസ്ചാർജ് പെറ്റിഷന്‍ കേള്‍ക്കുകയും തീരുമാനം ഉണ്ടാവുകയും ചെയ്യും. ആ തീരുമാനം ചിലപ്പോള്‍ പ്രതിക്ക് അനുകൂലമായിരിക്കും അല്ലെങ്കില്‍ പ്രോസിക്യൂഷന് അനുകൂലമായിരിക്കും. അങ്ങനെ വരുമ്പോള്‍ വീണ്ടും അപ്പീല്‍ കൊടുക്കുന്ന പരിപാടികളിലേക്കുമൊക്കെ പോയി കഴിഞ്ഞാല്‍ കേസ് വീണ്ടും നീളും.

ഇത്തരം അപ്പീലുകള്‍ ഒന്നുമില്ലെങ്കില്‍

ഇത്തരം അപ്പീലുകള്‍ ഒന്നുമില്ലെങ്കില്‍ എന്റെ അറിവ് അനുസരിച്ച് ജനുവരി 31 നകം കേസ് തീരും. 115 സാക്ഷികളുണ്ടെങ്കിലും ഒരു ദിവസം തന്നെ പലപല സാക്ഷികളെ വിസ്തരിച്ച് തീരും. എല്ലാ സാക്ഷികളേയും ചിലപ്പോള്‍ വിസതരിക്കുകയുമില്ല. പ്രോസിക്യൂഷന്‍ ആ നിലയില്‍ തയ്യാറാണെന്നാണ് ഞാന്‍ ചോദിക്കുന്നതെന്നും അഭിഭാഷക വ്യക്തമാക്കുന്നു.

അഡ്വക്കറ്റ് അജകുമാറാണിനാണ് പ്രോസിക്യൂഷന്‍

അഡ്വക്കറ്റ് അജകുമാറാണിനാണ് പ്രോസിക്യൂഷന്‍ ചുമതല. അദ്ദേഹം പൂർണ്ണമായും ഇതില്‍ കമ്മിറ്റഡ് ആയി നില്‍ക്കുന്ന വ്യക്തിയാണ്. നല്ല എക്സിപീരിയന്‍സ്ഡ് ആയിട്ടുള്ളൊരു വ്യക്തിയാണ് അദ്ദേഹം. കേസ് സമയബന്ധിതമായി തീർക്കണമെന്ന ആഗ്രമാണ് അദ്ദേഹത്തിനുമുള്ളത്. അല്ലെങ്കില്‍ അദ്ദേഹത്തിനും ബുദ്ധിമുട്ടുണ്ടാവും.

ഈ ചാർജുമായി ബന്ധപ്പെട്ടുള്ള അദ്ദേഹത്തിന്റെ ആദ്യ വാദം

ഈ ചാർജുമായി ബന്ധപ്പെട്ടുള്ള അദ്ദേഹത്തിന്റെ ആദ്യ വാദം അരമണിക്കുറോളമെടുത്താണ് അജകുമാർ പറഞ്ഞ് തീർത്തത്. അതിന് ശേഷം പ്രതിഭാഗം വക്കീല്‍ രണ്ട് ദിവസമായി വാദം പറഞ്ഞു. മറ്റ് കാരണങ്ങള്‍ ഇല്ലാതെ കേസ് നീണ്ടുപോയില്ലെങ്കില്‍ വിചാരണ സമയബന്ധിതമായി തീരും. ദിലീപിന്റെ വക്കീല്‍ കേസ് നീട്ടിക്കൊണ്ടുപോയാലെ മറ്റ് രീതിയില്‍ സംഭവിക്കുകയുള്ളുവെന്നും ടിബി മിനി കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+