പി.ടി ഇല്ലായിരുന്നെങ്കില്‍ നേരം വെളുക്കുന്നതിന് മുൻപ് തന്നെ ഇതെല്ലാം തേഞ്ഞു മാഞ്ഞു പോയേനേ: ഉമ തോമസ്
സമീപകാല കേരള ചരിത്രത്തിൽ സ്ത്രീകൾക്ക് വേണ്ടി നടത്തിയ ഒരു പോരാട്ടത്തിന്റെ തുടക്കമായിട്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ ഞാൻ വ്യാഖ്യാനിക്കാൻ താൽപ്പര്യപ്പെടുന്നതെന്ന് ഉമ തോമസ് എംഎല്‍എ. ഹേമ കമ്മിറ്റി റിപ്പോർട്ട് നാലരവർഷക്കാലം പൂഴ്ത്തിവെച്ച സർക്കാർ നടപടി സ്ത്രീ സമൂഹത്തോട് ഈ സർക്കാർ കാണിച്ച വഞ്ചനാപരവും അപമാനകരവും മാപ്പർഹിക്കാത്തതുമായ നടപടിയാണെന്നും ഉമ തോമസ് ഫേസ്ബുക്കില്‍ കുറിക്കുന്നു.
ഇന്ന് ഹേമ കമ്മിറ്റി പുറത്ത് വന്ന് നിയമത്തിന്റെ മാർഗത്തിൽ എത്തിയെങ്കിൽ അത് പി ടി തോമസ് എന്ന വ്യക്തിയുടെ ആർജ്ജവത്തിന്റെ ഫലം കൂടിയാണ്. നടിയെ ആക്രമിച്ച ദിവസം പി ടി യുടെ തൽക്ഷണമുള്ള ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ അന്ന് നേരം വെളുക്കുന്നതിന് മുൻപ് തന്നെ ഇതെല്ലാം തേഞ്ഞു മാഞ്ഞു പോയേനേയെന്നും അവർ കൂട്ടിച്ചേർക്കുന്നു.

ഉമ തോമസിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
'മിന്നുന്നതെല്ലാം പൊന്നല്ല'.. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ആമുഖത്തിന്റെ സാരാംശം ഒറ്റവാക്കിൽ ഇങ്ങനെ കുറിക്കാം..
സമീപകാല കേരള ചരിത്രത്തിൽ, സ്ത്രീകൾക്ക് വേണ്ടി നടത്തിയ ഒരു പോരാട്ടത്തിന്റെ തുടക്കം ആയിട്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ ഞാൻ വ്യാഖ്യാനിക്കാൻ താൽപ്പര്യപ്പെടുന്നത്. പ്രതിസന്ധികളും, വെല്ലുവിളികളും നിറഞ്ഞ സാഹചര്യങ്ങളെ അതിജീവിച്ചുകൊണ്ട് ഈ റിപ്പോർട്ട് കേരളത്തിന്റെ പൊതുസമൂഹത്തിന്റെ മുന്നിൽ എത്തിച്ച ജസ്റ്റിസ് ഹേമ യ്ക്കും, മറ്റ് കമ്മീഷൻ അംഗങ്ങൾക്കും ഒരു സ്ത്രീ എന്ന നിലയിൽ എന്റെ അഭിവാദനം ആദ്യമേ നേരുകയാണ്..
ഹേമ കമ്മിറ്റി റിപ്പോർട്ട് നാലരവർഷക്കാലം പൂഴ്ത്തിവെച്ച സർക്കാർ നടപടി സ്ത്രീ സമൂഹത്തോട് ഈ സർക്കാർ കാണിച്ച വഞ്ചനാപരവും അപമാനകരവും മാപ്പർഹിക്കാത്തതുമായ നടപടിയാണ്. ഇത് ആരെ സംരക്ഷിക്കാനാണ് എന്ന് വ്യക്തമാക്കേണ്ട ഉത്തരവാദിത്തം സംസ്ഥാനത്തിന്റെ ഭരണ തലവൻ കൂടിയായ മുഖ്യമന്ത്രിക്കാണ്.
സ്ത്രീ സുരക്ഷ ഉറപ്പ് നൽകി അധികാരത്തിൽ എത്തിയ എല്‍ ഡി എഫ് സർക്കാർ, സ്ത്രീകൾക്ക് അന്തസ്സോടെയും ആത്മാഭിമാനത്തോടെയും സ്വന്തം തൊഴിലിടത്തില്‍ ജോലി ചെയ്യാന്‍ ഉതകുന്ന സാഹചര്യങ്ങള്‍ ഉറപ്പുവരുത്തുവാൻ പോലും കഴിയാത്ത തരത്തിലേക്കാണ് അധഃപതിച്ചത് എന്ന് ഹേമ കമ്മീഷൻ റിപ്പോർട്ടിലൂടെ തെളിഞ്ഞിരിക്കികയാണ്.
ഇന്ന് ഹേമ കമ്മിറ്റി പുറത്ത് വന്ന് നിയമത്തിന്റെ മാർഗത്തിൽ എത്തിയെങ്കിൽ അത് പി ടി തോമസ് എന്ന വ്യക്തിയുടെ ആർജ്ജവത്തിന്റെ ഫലം കൂടിയാണ്. നടിയെ ആക്രമിച്ച ദിവസം പി ടി യുടെ തൽക്ഷണമുള്ള ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ അന്ന് നേരം വെളുക്കുന്നതിന് മുൻപ് തന്നെ ഇതെല്ലാം തേഞ്ഞു മാഞ്ഞു പോയേനെ.
ഇപ്പോൾ പിടി എവിടെയോ ഇരുന്ന് ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടാകും. സിനിമ മേഖലയിലെ പലരും തങ്ങൾക്കെതിരെ തിരിഞ്ഞപ്പോഴും, 'ഡബ്ല്യു സി സി യുടെ വലിയ നേട്ടം തന്നെയാണ് ഇത്തരത്തിൽ പുറത്തു വന്ന ഈ റിപ്പോർട്ട്. റിപ്പോർട്ടിന്റെ പേരിൽ എല്ലാ നടന്മാരെയും അടച്ച് ആക്ഷേപിക്കാൻ ഞാൻ തയ്യാറല്ല.
വ്യക്തിപരമായി പിടിയും ഞങ്ങളുടെ കുടുംബവുമൊക്കെയായി തുടരുന്ന എത്രയോ സ്നേഹബന്ധങ്ങൾ. ആരുടേയും പേരുകൾ പരാമർശിക്കുന്നില്ല. സിനിമാമേഖലയില്‍ ജോലിചെയ്യുന്ന സ്ത്രീയുടെ അധ്വാനത്തിന്, പുരുഷന്റെ അധ്വാനത്തിന് കിട്ടുന്ന അത്രയും വില കല്‍പിക്കുന്നില്ലെന്നത് അംഗീകരിക്കാനാവുന്നതല്ല.
കഞ്ചാവ്, എം ഡി എം എ അടക്കമുള്ള ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നവരായ ക്രിമിനൽ സ്വാഭാവമുളളവരെ സിനിമ മേഖലയുമായി ബന്ധപ്പെട്ട എല്ലാ ഇടങ്ങളിൽ നിന്നും ആജീവനാന്ത വിലക്ക് കൽപ്പിക്കേണ്ടിയിരിക്കുന്നു.
സ്ത്രീകള്‍ക്ക് അവരുടെ ശുചിമുറികള്‍ ഉപയോഗിക്കാന്‍ പലപ്പോഴും കഴിയുന്നില്ല, വസ്ത്രം മാറുന്നതിനുള്ള സൗകര്യങ്ങളില്ല, ഷൂട്ടിംഗ് മേഖലയില്‍ ഏറെ അരക്ഷിതമായ അന്തരീക്ഷം നിലനില്‍ക്കുന്നു, യാത്രാ വേളകള്‍ സുരക്ഷിതമല്ല. ഇതെല്ലാം ഏറെ ഞെട്ടലോടെയാണ് മലയാളികൾ ഇന്ന് ചർച്ച ചെയ്യുന്നത്.
ഇതിനെല്ലാം ഉൾപ്പടെ അടിമുടി മാറ്റങ്ങള്‍ നടപ്പിലാക്കി, സ്ത്രീകള്‍ക്ക് ആത്മാഭിമാനത്തോടെ തൊഴിൽ ചെയ്യുന്നതിനുള്ള സാഹചര്യങ്ങള്‍ ഉറപ്പുവരുത്താൻ നാലര വർഷം ഈ റിപ്പോർട്ടിന്മേൽ അടയിരുന്ന സർക്കാർ ഇനിയെങ്കിലും തയ്യാറാകണം എന്ന് അപേക്ഷിക്കുന്നു.. അതിന് എം എല്‍ എ എന്ന നിലയിൽ മാത്രമല്ല ഒരു സ്ത്രീ എന്ന നിലയിലുള്ള എല്ലാ പിന്തുണയും നൽകുന്നതിനു ഏതറ്റം വരെയും പോകാൻ ഞാൻ തയ്യാറാണെന്നും അറിയിക്കുന്നു..
സിനിമാ കോൺക്ലേവ് എന്ന പരിപാടി നടത്തി, സ്ത്രീകളെ കടന്നാക്രമിച്ചെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന ഈ ക്രിമിനലുകളായ നടന്മാരേയും സംവിധായകരേയും വെള്ളപൂശുന്ന സർക്കാരിന്റെ ഇരട്ടതാപ്പ് അവസാനിപ്പിച്ച്, ഈ ക്രിമിനൽ ആക്ടിവിറ്റി എഫ് ഐ ആർ രജിസ്റ്റർ ചെയ്തു കേസെടുക്കാൻ ഇനി ഒരു നിമിഷം വൈകിക്കൂടാ.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications