• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കേരളത്തിലെ സർക്കാർ തനിക്കൊപ്പമില്ലെന്ന് അതിജീവിത തിരിച്ചറിയുന്നു', ഇപിക്കെതിരെ ബൽറാം

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ അടക്കമുളളവരുടെ പ്രതികരണങ്ങൾ വലിയ ചർച്ചയായിരിക്കുകയാണ്. അതിജീവിത സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചതിന് പിന്നാലെയാണ് സിപിഎം നേതാക്കളുടെ പ്രതികരണങ്ങൾ. അതിജീവിത ഹർജി നൽകിയതിന് പിന്നിൽ പ്രത്യേക താൽപര്യങ്ങളുണ്ടോ എന്ന് പരിശോധിക്കണം എന്നാണ് ഇപി ജയരാജൻ പ്രതികരിച്ചത്

ഇപി ജയരാജനെതിരെ കോൺഗ്രസ് മുൻ എംഎൽഎ വിടി ബൽറാം രൂക്ഷ വിമർശനവുമായി രംഗത്ത് എത്തി. ഇപി ജയരാജൻ അതിജീവിതയെ അധിക്ഷേപിച്ചുവെന്ന് ബൽറാം കുറ്റപ്പെടുത്തി. ഫേസ്ബുക്കിലാണ് ബൽറാമിന്റെ പ്രതികരണം.

'നമ്പി നാരായണനെ പോലെ ദിലീപിനെ കുടുക്കാന്‍ ശ്രമിച്ചു', കാവ്യയെ കൊണ്ടുവന്നതിന് കാരണമുണ്ടെന്ന് രാഹുൽ ഈശ്വർ'നമ്പി നാരായണനെ പോലെ ദിലീപിനെ കുടുക്കാന്‍ ശ്രമിച്ചു', കാവ്യയെ കൊണ്ടുവന്നതിന് കാരണമുണ്ടെന്ന് രാഹുൽ ഈശ്വർ

വിടി ബൽറാമിന്റെ പ്രതികരണം: ' അതിജീവിതയായ വനിതയെ അധിക്ഷേപിക്കുന്നതാണ് എൽഡിഎഫ് കൺവീനറുടെ ഈ വാക്കുകൾ. തനിക്ക് നീതി നൽകുന്നതിന് പകരം പ്രതികൾക്കനുകൂലമായി ഇവിടത്തെ സർക്കാർ സംവിധാനങ്ങളും കീഴ്ക്കോടതികളും ഒത്തുകളിക്കുന്നു എന്ന ഗുരുതരമായ ആശങ്കയുടെ അടിസ്ഥാനത്തിലാണ് അതിജീവിത നേരിട്ട് പരാതിയുമായി മേൽക്കോടതിയെ സമീപിച്ചിരിക്കുന്നത്. അതിന്റെ "പിന്നിൽ പ്രത്യേക താത്പര്യമുണ്ടെ"ന്ന് ഉന്നത സിപിഎം നേതാവ് തന്നെ ആരോപിക്കുമ്പോൾ അത് ആ സ്ത്രീയെ ഡിസ്ക്രഡിറ്റ് ചെയ്യുന്നതും അവർക്ക് കോടതി വഴി ലഭിക്കേണ്ട നീതിയെ തടസ്സപ്പെടുത്തുന്നതുമാണ്.

അതിക്രൂരമായ ഒരു ക്രൈമിന്റെ ഇരയായ തനിക്ക് ഈ നാട്ടിലെ നിയമസംവിധാനത്തിലൂടെത്തന്നെ നീതി ലഭിക്കണമെന്ന ഏക താത്പര്യമല്ലാതെ മറ്റെന്ത് പ്രത്യേക താത്പര്യമാണ് ഇക്കാര്യത്തിൽ ആ വനിതക്ക് ഉണ്ടാവാൻ സാധ്യതയുള്ളത്? കേരളത്തിലെ സർക്കാർ തനിക്കൊപ്പമില്ലെന്ന് അതിജീവിതയായ സ്ത്രീ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ തിരിച്ചറിയുന്നു, അതവർ കൃത്യമായി കോടതി മുമ്പാകെ തുറന്നുപറയുന്നു. ഇനി ചോദ്യം "അവൾക്കൊപ്പം", അവൾക്കൊപ്പം എന്ന് നാഴികക്ക് നാൽപ്പത് വട്ടം സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നവരോടാണ്. നിങ്ങൾ ഇപ്പോൾ ആർക്കൊപ്പമാണ് ? അതിജീവിതയായ വനിതക്കൊപ്പം തന്നെയാണോ അതോ അവർക്ക് വിശ്വാസം നഷ്ടപ്പെട്ട സർക്കാരിനൊപ്പമോ?

പൊട്ടിച്ചിരിച്ച് മഞ്ജു വാര്യർ, 'ഇപ്പോഴും കുട്ടിത്തം മാറിയിട്ടില്ല', ചിത്രങ്ങൾ കാണാം

കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ പ്രതികരണം: ' നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഏജൻസിക്കെതിരെ അതിജീവിത ബഹു. ഹൈക്കോടതിയെ സമീപിച്ചതോടെ അതിജീവിതയ്ക്കൊപ്പം എന്ന സർക്കാർ വാദം പച്ചക്കള്ളമാണെന്ന് വ്യക്തമായിരിക്കുകയാണ്. കോടതിയിൽ രഹസ്യമായി സമർപ്പിച്ച തെളിവ് ഉൾപ്പടെ ചോർന്നത് ഗൗരവകരമായ വിഷയങ്ങളാണ്. അതിൽ നിന്നും സംസ്ഥാന സർക്കാരിന് ഒളിച്ചോടാൻ കഴിയില്ല.

Recommended Video

cmsvideo
  നടിയെ ആക്രമിച്ച കേസിൽ ഇനി അന്വേഷണമില്ല. ക്രൈംബ്രാഞ്ച് പിന്മാറി

  സാമൂഹിക ഒറ്റപ്പെടലിന്‍റെയും അപകീർത്തിയുടെയും വെല്ലുവിളികൾ അതിജീവിച്ച അതിജീവിതയെ വീണ്ടും മുറിവ് ഏൽപ്പിക്കുന്ന തരത്തിലുള്ള അതിക്രൂരമായ വാക്കുകളാണ് ഇന്ന് ഇടതുപക്ഷ നേതാക്കന്മാർ ഉപയോഗിച്ചത്. ഇരയ്ക്കൊപ്പം എന്ന് വരുത്തിത്തീർക്കുകയും പ്രതിസ്ഥാനത്ത് നിൽക്കുന്നവർക്ക് സംരക്ഷണം ഒരുക്കുകയും ചെയ്യുന്ന പിണറായി വിജയൻ സർക്കാരിൻ്റെ ഇരട്ടത്താപ്പ് നയമാണ് അതിജീവിത സമർപ്പിച്ച പുതിയ പരാതിയിലൂടെ പുറത്ത് വന്നിരിക്കുന്നത്'.

  English summary
  Dileep Actress Case: VT Balram against EP Jayarajan's comments against the survivor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X