• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആ മോഹന്‍ലാല്‍ ചിത്രത്തിലെ കഥാപാത്രം ചെയ്ത പോലെ അതിജീവിത പ്ലാൻ ഉണ്ടാക്കിയെന്നെ ഇനി കേള്‍ക്കാനുള്ളു'

Google Oneindia Malayalam News

നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് ദിലീപിനെതിരെ വ്യാജ തെളിവുകള്‍ സൃഷ്ടിക്കുകയായിരുന്നുവെന്ന മുന്‍ ഡി ജി പി ശ്രീലേഖയുടെ വെളിപ്പെടുത്തലിനെതിരെ രൂക്ഷ വിമർശനവുമായി സിന്‍സി അനിലും. ഇപ്പോള്‍ ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തുന്ന ശ്രീലേഖ '85 ദിവസം ജയിലിൽ കിടന്നപ്പോൾ പ്രതിയായ ദിലീപിന് എന്തെല്ലാം സഹായങ്ങൾ ചെയ്തിട്ടുണ്ടാകും' എന്നാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സിന്‍സി ചോദിക്കുന്നത്.

ശ്രീലേഖയുടെ ആരോപണങ്ങള്‍ക്ക് പിന്നിലാരെന്ന് അറിയാമെന്ന് ദീദി ദാമോദരന്‍; ഗുരുതര കുറ്റമെന്ന് പ്രേംചന്ദുംശ്രീലേഖയുടെ ആരോപണങ്ങള്‍ക്ക് പിന്നിലാരെന്ന് അറിയാമെന്ന് ദീദി ദാമോദരന്‍; ഗുരുതര കുറ്റമെന്ന് പ്രേംചന്ദും

കേവലം ഒരു യൂട്യൂബ് വരുമാനത്തിന് വേണ്ടി ഇങ്ങനെ ഒരു വിവാദം ഉണ്ടാക്കുന്നു എന്ന ബാലിശമായ അഭിപ്രായമില്ല. ഇതൊക്കെ കൃത്യമായ പ്ലാനിങ്ലൂടെ സംഭവിക്കുന്നതാണെന്നും അവർ കുറിപ്പില്‍ കൂട്ടിച്ചേർക്കുന്നു. സിന്‍സി അനിലിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

സംഭവിക്കാന്‍ പാടില്ലാത്തത്; പൃഥ്വിരാജിന് എന്തുകൊണ്ട് ആ തെറ്റ് മനസ്സിലായില്ല; ഭാഗ്യലക്ഷ്മിസംഭവിക്കാന്‍ പാടില്ലാത്തത്; പൃഥ്വിരാജിന് എന്തുകൊണ്ട് ആ തെറ്റ് മനസ്സിലായില്ല; ഭാഗ്യലക്ഷ്മി

85 ദിവസം ജയിലിൽ കിടന്നപ്പോൾ ഈ സ്ത്രീ അപ്പോൾ

85 ദിവസം ജയിലിൽ കിടന്നപ്പോൾ ഈ സ്ത്രീ അപ്പോൾ പ്രതിയായ ദിലീപിന് എന്തെല്ലാം സഹായങ്ങൾ ചെയ്തിട്ടുണ്ടാകും???? ഫോൺ ഉപയോഗിക്കാനും പുറത്തുള്ള ആളുകളെ കാണാനും കേസ് അട്ടിമറിക്കാനുള്ള ഗൂഡലോചനയും ഒക്കെ ആ ജയിലിൽ നടന്നിട്ടുണ്ടാകും. അതിനുള്ള പ്രതിഫലം അന്നും ഇവർ കൈ പറ്റിയിട്ടുണ്ടാകും. അതിന്റെ തുടർച്ചയെന്നു മാത്രമേ ഇതിനെ കരുതുന്നുള്ളു.

അച്ഛന്റെ കൈപിടിച്ച് മീനൂട്ടി: മിഴിവേകി ഫ്‌ളോറല്‍ അനാര്‍ക്കലിയും, മീനാക്ഷി ദിലീപിന്റെ ചിത്രങ്ങള്‍ വൈറല്‍

അന്ന് മുതൽ ചെറിയ ആരോപണങ്ങൾ ഇവർക്ക്

അന്ന് മുതൽ ചെറിയ ആരോപണങ്ങൾ ഇവർക്ക് നേരെയുണ്ടായിരുന്നു. ചില മാധ്യമങ്ങൾ അത് റിപ്പോർട്ട്‌ ചെയ്യുകയും ചെയ്തിരുന്നു. ഒരു സ്ത്രീയെ ബലാൽ സംഗം ചെയ്യാൻ കൊട്ടെഷൻ കൊടുത്ത കേസ്ലെ പ്രതിയെ മറ്റൊരു സ്ത്രീ ആയ ഉദ്യോഗസ്ഥ കൈവിട്ടു സഹായിക്കുമെന്നൊരു ചിന്ത മനസ്സിൽ പോയിരുന്നില്ല എന്നതാണ് സത്യം.

കേവലം ഒരു യൂട്യൂബ് വരുമാനത്തിന് വേണ്ടി ഇങ്ങനെ

കേവലം ഒരു യൂട്യൂബ് വരുമാനത്തിന് വേണ്ടി ഇങ്ങനെ ഒരു വിവാദം ഉണ്ടാക്കുന്നു എന്ന ബാലിശമായ അഭിപ്രായമില്ല.
ഇതൊക്കെ കൃത്യമായ പ്ലാനിങ് ലൂടെ സംഭവിക്കുന്നതാണ്.പക്ഷെ നിൽക്കുന്ന കൊമ്പ് മുറിക്കുന്ന അവസ്ഥ ഉണ്ടാക്കാനേ ഇതുപരികരിക്കൂ. പലയിടത്തും പ്രതീക്ഷിക്കാത്തവർ ആണ് ഈ യാത്രയിൽ ഒപ്പം നിന്നിട്ടുള്ളത്. അതുപോലെ പ്രതീക്ഷിക്കാത്തവർ ഇടം കാലു കൊണ്ട് വീഴ്ത്താൻ ശ്രമിക്കുന്നു.

അറബീ ഒട്ടകവും മാധവൻനായരും എന്ന സിനിമയിലെ

അറബീ ഒട്ടകവും മാധവൻനായരും എന്ന സിനിമയിലെ ഭാവനയുടെ കഥാപാത്രം ചെയ്ത പോലെ അതിജീവിത സ്വയം ഒരു പ്ലാൻ ഉണ്ടാക്കി വണ്ടിയിൽ ആക്രമിക്കാൻ എന്ന വ്യാജേന ആളെ വിളിച്ചു വരുത്തി ആക്രമിക്കുന്ന പോലെ വീഡിയോ എടുത്തു എന്നുള്ളത് കൂടിയാണ് ഇനി കേൾക്കാനുള്ളൂ. അതും പ്രതീക്ഷിക്കുന്നു. എന്തൊക്കെ വളച്ചൊടിച്ചാലും സത്യം ഒരു നാൾ മറ നീക്കി പുറത്തു വരും. അതിൽ തന്നെ അടിയുറച്ചു വിശ്വസിക്കുന്നു- സിന്‍സിയുടെ കുറിപ്പ് അവസാനിക്കുന്നു

കേസിലെ എട്ടാം പ്രതിയായ ദിലീപിനെതിരെ

കേസിലെ എട്ടാം പ്രതിയായ ദിലീപിനെതിരെ തെളിവില്ലെന്നും പള്‍സർ സുനിയോടൊപ്പമുള്ള ചിതമുള്‍പ്പടെ പൊലീസ് വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെന്നുമാണ് ശ്രീലേഖ ആരോപിക്കുന്നത്. കേസില്‍ ദിലീപിന് യാതൊരു ബന്ധവുമില്ല. കേസില്‍ ദിലീപിനെ പ്രതിചേർക്കുന്നതിലേക്ക് യാതൊരു തെളിവും ഉണ്ടായിരുന്നില്ല, ഈ സാഹചര്യത്തില്‍ അന്വേഷണ സംഘം കൃത്രിമ തെളിവുകള്‍ സൃഷ്ടിച്ചു എന്നതടക്കമുള്ള ആരോപണങ്ങളാണ് ശ്രീലേഖ നടത്തിയത്

ദിലീപിനെ ശിക്ഷിക്കാന്‍ തെളിവുകള്‍ ഇല്ലാതെ

ദിലീപിനെ ശിക്ഷിക്കാന്‍ തെളിവുകള്‍ ഇല്ലാതെ വന്നതോടെയാണ് പുതിയ ഗൂഢാലോചന കേസ് ഉയര്‍ന്നുവന്നതെന്നും ശ്രീലേഖ ആരോപിച്ചു. പള്‍സർ സുനിക്കായി പൊലീസ് ഉദ്യോഗസ്ഥർ തന്നെ ജയിലിലേക്ക് മൊബൈല്‍ ഫോണ്‍ കടത്തിയെന്നാണ് ശ്രീലേഖ ഉന്നയിക്കുന്ന മറ്റൊരു വാദം. ദിലീപും പള്‍സർ സുനിയും ഒപ്പമുള്ള ചിത്രം വ്യാജമാണെന്നും ശ്രീലേഖ അവകാശപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് തള്ളി ചിത്രം എടുത്ത ആള്‍ രംഗത്ത് വരികയും ചെയ്തു.

Recommended Video

cmsvideo
  ഒരു തത്സമയ അഭിമുഖത്തിന് തയ്യാറുണ്ടോ മാഡം? നികേഷ് കുമാറിന്റെ വെല്ലുവിളി
  English summary
  dileep actress case; we have to hear actress has made a plan just like character in Mohanlal film'
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X