Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവ്യക്ക് ഇതിലെന്താണ് കാര്യം: വനിതയില്‍ ദിലീപ് അങ്ങനെ പറഞ്ഞോ, നികേഷിനെ വെല്ലുവിളിച്ച് സജി നന്ത്യാട്ട്

നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണം പഴയ അന്വേഷണത്തിലേയും വിചാരണയിലേയും വീഴ്ചകള്‍ നികത്താനായിരുന്നുവെന്ന് നിർമ്മാതാവ് സജി നന്ത്യാട്ട്. അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാനുള്ള കേസൊന്നും നിലനില്‍ക്കുന്നതല്ലെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. സത്യത്തില്‍ ഈ കേസിന്റെ കുറ്റപത്രം കോടതി തള്ളാതിരുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

വിചാരണ നടക്കുമ്പോള്‍ മാത്രമേ നമുക്ക് ഇതിന്റെ യാഥാർത്ഥ്യങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളുവെന്നും സജി നന്ത്യാട്ട് വ്യക്തമാക്കുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വനിത അഭിമുഖത്തില്‍ ദിലീപ് പറഞ്ഞത് എന്ത്

വനിത അഭിമുഖത്തില്‍ എല്ലാവരേയും കാണിച്ച് തരാമെന്ന് ദിലീപ് പറഞ്ഞുവെന്ന വാദത്തേയും ചർച്ചയില്‍ സജി നന്ത്യാട്ട് ചോദ്യം ചെയ്യുന്നു. വനിതക്ക് കൊടുത്ത ഇന്റർവ്യൂവില്‍ എനിക്കെതിരെ നില്‍ക്കുന്നവർക്ക് ഞാന്‍ കാണിച്ച് തരാമെന്ന് ദിലീപ് പറയുന്നത് എവിടെയാണെന്ന് നികേഷ് വ്യക്തമാക്കണം. നികേഷ് ഒരോ കാര്യങ്ങള്‍ വ്യാഖാനിക്കുകയാണ്. വനിതയില്‍ എവിടേയും അദ്ദേഹം ഇങ്ങനെത്തെ ഒരു കാര്യം പറഞ്ഞിട്ടില്ല. കാണിച്ച് തരാമെന്ന് ദിലീപ് അഭിമുഖത്തില്‍ പറഞ്ഞുവെന്ന് തെളിയിക്കാന്‍ ഞാന്‍ നികേഷിനെ വെല്ലുവിളിക്കുകയാണ്.

ഓണത്തിനോട് അനുബന്ധിച്ച് വനിതയ്ക്ക്

ഓണത്തിനോട് അനുബന്ധിച്ച് വനിതയ്ക്ക് ദിലീപ് നല്‍കിയ അഭിമുഖത്തില്‍ ഈ കേസുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു പരാമർശവും ദിലീപ് നടത്തിയിട്ടില്ല. ജനങ്ങളെ എങ്ങനെയെങ്കിലും പരമാവധി ദിലീപിന് എതിരിക്കാനുള്ള ഒരു ചർച്ചയായി മാറുകയാണ് ഇത്. നിങ്ങള്‍ പറയുന്ന കാര്യങ്ങളിലെ മെറിറ്റുകളെ പോലും ഇത് ഇല്ലാതാക്കും.

കോടതിയില്‍ കൂറുമാറിയ സാക്ഷികളെ പൊളിക്കാന്‍

പിന്നെ കോടതിയില്‍ കൂറുമാറിയ സാക്ഷികളെ പൊളിക്കാന്‍ സാധിക്കാത്തതും മെറിറ്റുകള്‍ ഇല്ലാത്തതിനാലാണ്. ഒരു കോടതിയില്‍ പ്രതിയെ ശിക്ഷിക്കണമെങ്കില്‍ ശക്തമായ ഒരു സാക്ഷി മതി. ഒത്തിരി സാക്ഷികളെ വിസ്തരിച്ചതുകൊണ്ട് കാര്യമില്ല. നിങ്ങള്‍ പറയുന്നു ഇരുപതോളം പേർ സാക്ഷികള്‍ കൂറുമാറിയെന്ന്.

കുബേര വിഗ്രഹം വീട്ടിലുണ്ട്; പക്ഷെ ശരിയായ ദിശയിലാണോ വെച്ചിരിക്കുന്നത്, വാസ്തുവിദ്യ പ്രകാരം അറിയേണ്ടത്

കാവ്യ മാധവന്‍, സിദ്ധീഖ്, ഇടവേള ബാബു

ആരൊക്കെയാണ് കുറുമാറിയത്. കാവ്യ മാധവന്‍, സിദ്ധീഖ്, ഇടവേള ബാബു എന്നിവർക്കൊക്കെ ഈ കേസുമായി എന്താണ് ബന്ധം. ഈ തുടരന്വേഷണത്തില്‍ തന്നെ ദിലീപിന് എതിരായി സംസാരിക്കുന്ന എത്ര പേരുടെ മൊഴിയെടുത്തിട്ടുണ്ട്. അവർക്കൊക്കെ ഈ കേസുമായി എന്താണ് ബന്ധമെന്നും സജി നന്ത്യാട്ട് ചോദിക്കുന്ന്. അതേസമയം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദിലീപ് നല്‍കിയ ഊന്നല്‍ "ഞാന്‍ കാണിച്ച് തരാം''എന്നത് തന്നെയായിരുന്നുവെന്നാണ് അവതാരകനായ നികേഷ് കുമാർ വ്യക്തമാക്കുന്നത്.

 ദിലീപ് പണം കൊടുത്തുവെന്നാണ് പലരും

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ശിക്ഷിക്കപ്പെടണമെങ്കില്‍ നടന്‍ പള്‍സർ സുനിക്ക് കൊട്ടേഷന്‍ കൊടുത്തതിന് തെളിവ് വേണമെന്നും സജി നന്ത്യാട്ട് പറയുന്നു. ആ തെളിവിന് പകരം കോടതിയിലേക്ക് 220 സാക്ഷികള്‍ വന്നിട്ട് കാര്യമില്ല. ദിലീപ് പണം കൊടുത്തുവെന്നാണ് പലരും പല രീതിയിലായിട്ട് പറഞ്ഞത്. ആ പണം കൊടുത്തത് തെളിയിക്കാന്‍ സാധിക്കുമോ. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ക്ക് ഞാന്‍ കയ്യടിക്കാമെന്നും സജി നന്ത്യാട്ട് പറയുന്നു.

ദിലീപ് പള്‍സർ സുനിക്ക് പണം കൊടുത്തോ

ദിലീപ് പള്‍സർ സുനിക്ക് പണം കൊടുത്തുവെന്ന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ പ്രോസിക്യൂഷന് കേസ് വിജയിക്കാന്‍. അത്തരമൊരു കാര്യത്തിന് ഇവിടെ തെളിവുണ്ടോ എന്നുള്ളതാണ് ചോദ്യം. കേസിന്റെ മെറിറ്റ് അവിടെയാണ് നില്‍ക്കുന്നത്. എന്നാല്‍ അക്കാര്യം അല്ല സംസാരിക്കുന്നത്. പാമ്പ് ഒരുവഴിക്ക്, നമ്മള്‍ വടിയുമായി വേറെ വഴിക്ക് എന്ന രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോവുന്നതെന്നും അദ്ദേഹം പറയുന്നു.

പള്‍സർ സുനിയും ദിലീപും തമ്മില്‍

പള്‍സർ സുനിയെക്കൊണ് ഇത് ചെയ്യിക്കാനുള്ള കാരണം എന്താണ്. പള്‍സർ സുനിയും ദിലീപും തമ്മില്‍ ഇക്കാര്യത്തിലുള്ള ഇടപാട് എപ്പോള്‍ മുതല്‍ എവിടെ വെച്ച് നടന്നു എന്നുള്ളതാണ് കണ്ടത്തേണ്ടത്. പൊലീസും പ്രോസിക്യൂഷനും അത്ര ബുദ്ധിശൂന്യരാണെന്ന് കരുതുന്നില്ല. അവർക്ക് ബാലചന്ദ്രകുമാറിനെപ്പോലെയുള്ള ഒരാളെക്കൊണ്ട് ഈ കേസ് റീ ഓപ്പണ്‍ ചെയ്യിക്കണമായിരുന്നു. അതാണ് ഇവിടെ നടന്നതെന്നും സജി നന്ത്യാട്ട് കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+